Connect with us

kerala

പൊലീസ് ഡ്രൈവറുടെ മരണം; വകുപ്പുതല അന്വേഷണം തുടങ്ങി

എറണാകുളം മൂവാറ്റുപുഴയില്‍ പോലീസ് ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവത്തില്‍ വകുപ്പ് തല അന്വേഷണം തുടങ്ങി.

Published

on

എറണാകുളം മൂവാറ്റുപുഴയില്‍ പോലീസ് ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവത്തില്‍ വകുപ്പ് തല അന്വേഷണം തുടങ്ങി. അഡീഷണല്‍ എസ്പി കെ ബിജു മോന്റെ നേതൃത്വത്തിലാണ് അന്വേഷണം. ആത്മഹത്യ കുറുപ്പില്‍ പേരുള്ള നാലു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അന്വേഷണം.

അതേസമയം കഴിഞ്ഞ ദിവസമാണ് സഹപ്രവര്‍ത്തകര്‍ക്കെതിരെ കുറിപ്പെഴുതി വെച്ച് പൊലീസുകാരന്‍ ജീവനൊടുക്കിയത്. കളമശ്ശേരി എംആര്‍ ക്യാമ്പിലെ ഡ്രൈവര്‍ മൂവാറ്റുപുഴ സ്വദേശി ജോബി ദാസ് (48) ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ജോബി ദാസിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സഹപ്രവര്‍ത്തകരെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെത്തുകയായിരുന്നു. കൂടെ ജോലി ചെയ്തവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ആത്മഹത്യാക്കുറിപ്പില്‍ ജോബി ഉന്നയിച്ചിട്ടുള്ളത്. തന്റെ ശമ്പളം കൂട്ടുന്നതിനെതിരെ സഹപ്രവര്‍ത്തകര്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണം കുറിപ്പിലുണ്ട്.

കുറച്ചു നാളുകളായി താന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും കത്തില്‍ സൂചിപ്പിക്കുന്നു. തനിക്കെതിരെ പ്രവര്‍ത്തിച്ചവരുടെ പേര് അടക്കമുള്ള വിവരങ്ങളും കത്തില്‍ ഉള്ളതായാണ് സൂചന. മരണശേഷം തന്റെ മൃതദേഹം ഇവരെ കാണാന്‍ അനുവദിക്കരുതെന്നും കുറിപ്പില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ”എന്റെ ഇന്‍ക്രിമെന്റ് ഇവര്‍ മനപ്പൂര്‍വം കളഞ്ഞിട്ടുള്ളതാണ്. വലിയ കൊള്ളക്കാരും പിടിച്ചുപറിക്കാരുടെയൊന്നും ഒരൊറ്റ ഇന്‍ക്രിമെന്റും പോയിട്ടില്ല. മദ്യപിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ അല്ല എന്റെ ഇന്‍ക്രിമെന്റ് കളഞ്ഞത്. ഇനി ജീവിക്കണമെന്നില്ല” എന്നും കത്തില്‍ പറയുന്നു.വിഷമിക്കരുതെന്നും അമ്മയെ നല്ലപോലെ നോക്കണമെന്നും, നന്നായി പഠിക്കണമെന്നും, പൊലീസില്‍ അല്ലാതെ ഏതെങ്കിലും നല്ല ജോലി നേടിയെടുക്കണമെന്നുമെന്നുമാണ് ജോബി മക്കള്‍ക്കായി കുറിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending