Connect with us

crime

എറണാകുളത്ത് മയ്ക്ക് മരുന്ന് ഗുളിക വില്‍പ്പന നടത്തിയ സംഘത്തിലെ പ്രധാനികള്‍ ‘പടയപ്പ ബ്രദേഴ്‌സ്’ പിടിയില്‍

എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് അസി. കമ്മീഷണറുടെ സ്‌പെഷ്യല്‍ ആക്ഷന്‍ ടീമിന്റെയും, എക്‌സൈസ് ഇന്റലിജന്‍സിന്റെയും, എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെയും നീക്കത്തിലാണ് പിടിയിലായത്

Published

on

കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് അടക്കം ലഹരി വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനികള്‍ എക്‌സൈസ് പിടിയില്‍. എറണാകുളം എളംകുളം ഐശ്വര്യ ലൈനില്‍ പണ്ടാതുരുത്തി വീട്ടില്‍ വിഷ്ണു പ്രസാദ് (29), ഏലൂര്‍ ഡിപ്പോ സ്വദേശി പുന്നക്കല്‍ വീട്ടില്‍ ടോമി ജോര്‍ജ്(35) എന്നിവരാണ് പിടിയിലായത്. നൈട്രാസെപാം എന്ന അതിമാരക മയക്കു മരുന്നുമായിട്ടാണ് ഇവരെ എക്‌സൈസ് പിടികൂടിയത്.

എറണാകുളം എന്‍ഫോഴ്‌സ്‌മെന്റ് അസി. കമ്മീഷണറുടെ സ്‌പെഷ്യല്‍ ആക്ഷന്‍ ടീമിന്റെയും, എക്‌സൈസ് ഇന്റലിജന്‍സിന്റെയും, എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെയും നീക്കത്തിലാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

പെണ്‍കുട്ടികള്‍ക്കെതിരെ ലൈംഗീകാതിക്രമം; റിട്ട. പൊലീസ് ഉദ്യോഗസ്ഥന് 75 വര്‍ഷം കഠിന തടവ്

തന്റെ വീട്ടില്‍വെച്ചാണ് പെണ്‍കുട്ടികളെ ഇയാള്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാക്കിയത്

Published

on

പത്തനംതിട്ട∙ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ റെയിൽവേ പൊലീസ് റിട്ട. ഉദ്യോഗസ്ഥന് 75 വർഷം കഠിനതടവും 4.5 ലക്ഷം രൂപ പിഴയും ശിക്ഷ.

കൊടുമൺ വില്ലേജിൽ  ഐക്കാട് തെങ്ങിനാൽ കാർത്തികയിൽ സുരേന്ദ്രനെ (69) യാണ് അടൂർ അതിവേഗ സ്പെഷൽ കോടതി ശിക്ഷിച്ചത്. 11 വയസുള്ള രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച കേസിലാണ് ശിക്ഷ.

തന്റെ വീട്ടില്‍വെച്ചാണ് പെണ്‍കുട്ടികളെ ഇയാള്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാക്കിയത്. വീട്ടുമുറ്റത്തു കളിക്കാന്‍ എത്തിയ പെണ്‍കുട്ടികളെയാണ് ലൈംഗികാതിക്രമത്തിനിരയാക്കിയത്. കൊടുമണ്‍ എസ്എച്ച്ഒ മഹേഷ് കുമാര്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് വ്യത്യസ്ത കേസുകളില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

Continue Reading

crime

കോന്നിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭർത്താവ് അറസ്റ്റിൽ

ചൊവ്വാഴ്ചയാണ് ആശിഷിന്റെ ഭാര്യ ആര്യ കൃഷ്ണയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്

Published

on

പത്തനംതിട്ട കോന്നി പയ്യനാമണ്ണിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. അരുവാപ്പുലം സ്വദേശി ആശിഷാണ് പിടിയിലായത്. ചൊവ്വാഴ്ചയാണ് ആശിഷിന്റെ ഭാര്യ ആര്യ കൃഷ്ണയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

യുവതിയുടെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടായിരുന്നു. ആശിഷ് പലപ്പോഴായി മർദിച്ചിരുന്നതായും ഇതിൽ മനംനൊന്താണ് ആര്യ മരിച്ചതെന്നുമാണ് പോലീസ് നൽകുന്ന വിവരം. ഇവർക്ക് ഒന്നര വയസ്സുള്ള മകളുണ്ട്.

രണ്ട് ദിവസമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് ആശിഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. മർദനത്തിനും ആത്മഹത്യാപ്രേരണക്കുമാണ് കേസെടുത്തിരിക്കുന്നത്.

Continue Reading

crime

വീട്ടിലെ മോശം സാഹചര്യം കാരണം ആക്രി വില്‍ക്കാന്‍ പോയ കുട്ടികളെ മര്‍ദിച്ചു: ആലപ്പുഴയില്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍

കായകുളം സ്വദേശി ആലംപള്ളി മനോജാണ് അറസ്റ്റിലായത്.

Published

on

ആലപ്പുഴയില്‍ മോഷണ കുറ്റം ആരോപിച്ച് പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ മര്‍ദിച്ച കേസില്‍ ബി.ജെ.പി പ്രാദേശിക നേതാവ് അറസ്റ്റില്‍. കായകുളം സ്വദേശി ആലംപള്ളി മനോജാണ് അറസ്റ്റിലായത്. ബി.ജെ.പിയുടെ ബൂത്ത് പ്രസിഡന്റാണ് മനോജെന്ന് വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ഈ കേസില്‍ മനോജിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നെങ്കിലും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുകയായിരുന്നു. പിന്നീട് നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഇന്ന് വീണ്ടും അറസ്റ്റ് ചെയ്തിരിക്കുന്നത്. വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ്. പ്രതിക്കെതിരെ കൃത്യമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ആലപ്പുഴ ജില്ല പൊലീസ് മേധാവി കായംകുളം ഡി.വൈ.എസ്.പിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ഞായറാഴ്ചയാണ് ഷാഫിയെന്ന 14 വയസ്സുള്ള ആണ്‍കുട്ടിയെ പ്രദേശത്തെ ബി.ജെ.പി നേതാവ് കൂടിയായ കാപ്പില്‍ ജിജിയെന്ന് അറിയപ്പെടുന്ന മനോജ് ക്രൂരമായി മര്‍ദിച്ചത്. വീട്ടിലെ ആക്രിസാധനങ്ങള്‍ അനിയനോടൊപ്പം സമീപത്തെ ആക്രിക്കടയില്‍ വില്‍ക്കാന്‍ പോകുമ്പോഴാണ് ഷാഫിയെ മനോജ് മര്‍ദിച്ചത്. ആക്രിസാധനങ്ങള്‍ മോഷ്ടിച്ചതാണെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. ഷാഫിയെ കഴുത്തിന് പിടിച്ച് മര്‍ദിക്കുകയും ഷാഫിയുടെ സൈക്കില്‍ എടുത്ത് എറിയുകയും ചെയ്തു. കൂടെയുണ്ടായിരുന്നു ഷാഫിയുടെ അനിയനും മര്‍ദനമേറ്റിരുന്നു.

ഇത് സംബന്ധിച്ച് തിങ്കളാഴ്ച തന്നെ കായംകുളം പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് കേസെടുക്കാന്‍ തയ്യാറായിരുന്നില്ല. കായംകുളം സി.ഐ.യുടെ നേതൃത്വത്തില്‍ ഒരു സൈക്കിള്‍ വാങ്ങി നല്‍കി വിഷയം ഒത്തുതീര്‍പ്പാക്കാനുള്ള ശ്രമങ്ങളും നടന്നിരുന്നു. പ്രതിയുടെ രാഷ്ട്രീയ സ്വാധീനമാണ് ഇത്തരത്തില്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് ശ്രമം നടത്തിയതിന് പിന്നിലെന്ന റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്.

എന്നാല്‍ കുട്ടിയുടെ ആരോഗ്യ നില കൂടുതല്‍ മോശമായതോടെ പൊലീസ് കേസെടുക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നു. പിന്നീട് കായംകുളം ഡി.വൈ.എസ്.പിയുടെ നിര്‍ദേശാനുസരണം കേസെടുത്തെങ്കിലും സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ മാത്രമായിരുന്നു ചുമത്തിയിരുന്നത്. ശേഷം മനോജിനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കുയും ചെയ്തു. എന്നാല്‍ വിഷയം സംബന്ധിച്ച് ജില്ല പൊലീസ് മേധാവിക്ക് പരാതി ലഭിച്ചതിനെ തുടര്‍ന്ന് എസ്.പി. വിഷയത്തില്‍ ഇടപെട്ട് മനോജിനെ വീണ്ടും അറസ്റ്റ് ചെയ്യുകയായിരുന്നു. കഴുത്തിനും വയറിനും പരിക്കേറ്റ ഷാഫി നിലവില്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

Continue Reading

Trending