Closeup of a seismograph machine earthquake

GULF

യുഎഇയില്‍ റിക്ടര്‍ സ്‌കെയില്‍ 1.6 രേഖപ്പെടുത്തിയ ഭൂചലനം

By webdesk15

October 11, 2023

യുഎഇയില്‍ റിക്ടര്‍ സ്‌കെയില്‍ 1.6 രേഖപ്പെടുത്തിയ നേരിയ ഭൂചലനം അനുഭവപ്പെട്ടു. പ്രാദേശിക സമയം രാവിലെ 6.15-നാണ് ഭൂചലനം ഉണ്ടായത്. അഞ്ച് കിലോ മീറ്റര്‍ ചുറ്റളവിൽ അനുഭവപ്പെട്ട ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം ഫുജൈറയിലെ ദിബ്ബ മേഖലയാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. ഭൂചലനത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടില്ല. ആശങ്കപ്പെടേണ്ട സാഹര്യമില്ലെന്നും ശക്തി കുറഞ്ഞ ഭൂചലനമാണ് ഉണ്ടായതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ വിദഗ്ധര്‍ വ്യക്തമാക്കി.