kerala
മന്ത്രി ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ആംബുലന്‍സില്‍ ഇടിച്ചുണ്ടായ അപകടം; പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി
കൊട്ടാരക്കര പുലമണ്‍ ജംഗ്ഷനില്‍ വച്ച് ഇക്കഴിഞ്ഞ ജൂലൈ 12നാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ആംബുലന്‍സുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.
കൊല്ലം കൊട്ടാരക്കരയില്‍ വച്ച് മന്ത്രി വി.ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ആംബുലന്‍സില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ 3 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി. പൊലീസുകാരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായാണ് അന്വേഷണ റിപ്പോര്‍ട്ട്.
കൊട്ടാരക്കര പുലമണ്‍ ജംഗ്ഷനില്‍ വച്ച് ഇക്കഴിഞ്ഞ ജൂലൈ 12നാണ് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയുടെ പൈലറ്റ് വാഹനം ആംബുലന്‍സുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടം ഉണ്ടായതില്‍ പൊലീസുകാരുടെ ഭാഗത്ത് വീഴ്ച ഉണ്ടായതായി നേരത്തേ പരാതി ഉയര്‍ന്നിരുന്നു. അതിലാണ് ഇപ്പോള്‍ 3 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.
കൊല്ലം ട്രാഫിക് യൂണിറ്റ് എസ്.ഐ അരുണ്‍കുമാര്‍, ശൂരനാട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ വിനയന്‍, സി.പി.ഒ ബിജുലാല്‍ എന്നിവര്‍ക്കെതിരെയാണ് നടപടി. ബിജുലാലാണ് അന്ന് വാഹനം ഓടിച്ചിരുന്നത്. പൊലീസുകാരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടെന്നും അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
14 ദിവസത്തിനുള്ളില്‍ കുറ്റാരോപണ പത്രിക നല്‍കാന്‍ ഡി.ഐ.ജി കൊല്ലം ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പിക്ക് നിര്‍ദേശം നല്‍കി. ഒരു മാസത്തിനകം ശിക്ഷ നടപടി സ്വീകരിക്കാനും നിര്‍ദേശമുണ്ട്. കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സില്‍ മന്ത്രിയുടെ പൈലറ്റ് വാഹനം ഇടിച്ച് രോഗി ഉള്‍പ്പെടെ 3 പേര്‍ക്കാണ് പരിക്കേറ്റിരുന്നത്.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala1 day ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News1 day agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories10 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
