Connect with us

kerala

സുഹൃത്തിനൊപ്പം ഓട്ടോറിക്ഷയില്‍ കയറിപ്പോയി; യുവാവിനെ കാണാതായിട്ട് രണ്ടാഴ്ച, ദുരൂഹത

സുഹൃത്തായ പ്രദീപിനൊപ്പം ഓട്ടോറിക്ഷയില്‍ പോയതാണ് സംഗീത്.

Published

on

പത്തനംതിട്ട വടശ്ശേരിക്കരയില്‍ സുഹൃത്തിനൊപ്പം വീട്ടില്‍നിന്ന് പോയ യുവാവിനെ കാണാതായതില്‍ ദുരൂഹതയെന്ന് കുടുംബം. പത്തനംതിട്ട വടശ്ശേരിക്കര തലച്ചിറ സ്വദേശിയായ 23 കാരന്‍ സംഗീത് സജിയെ കാണാതായിട്ട് രണ്ടാഴ്ചയായി.

സുഹൃത്തായ പ്രദീപിനൊപ്പം ഓട്ടോറിക്ഷയില്‍ പോയതാണ് സംഗീത്. ഏറെ വൈകിയും സംഗീത് വീട്ടിലെത്തിയില്ല. സംഗീതിന്റെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ല. പ്രദീപിനെ വിളിച്ചിട്ടും ഫലമുണ്ടായില്ല. ഇടത്തറ ഭാഗത്ത് കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ ഓട്ടോറിക്ഷ നിര്‍ത്തിയെന്നും പിന്നീട് സംഗീതിനെ കാണാതായി എന്നാണ് പ്രദീപ് പറയുന്നത്.

സമീപത്തെ തോട്ടില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടുവെന്നും പ്രതീപ് പറയുന്നു. ഫയര്‍ഫോഴ്‌സും പൊലീസും തിരച്ചില്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. സംഭവത്തില്‍ കൃത്യമായി അന്വേഷണം പൊലീസ് നടത്തുന്നില്ലെന്ന് കുടുംബം ആരോപിക്കുന്നു. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘ഇത് പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍

Published

on

തിരുവനന്തപുരം: പച്ചക്കള്ളം പറഞ്ഞാണ് പൊലീസ് തന്നെ കുടുക്കിയതെന്ന് സൈബര്‍ ആക്രമണക്കേസില്‍ റിമാന്‍ഡിലായ രാഹുല്‍ ഈശ്വര്‍. മഹാത്മഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സത്യാഗ്രഹമിരിക്കും. ഇത് പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യസമരം ആണ്. ജയിലിലേക്ക് മാറ്റുന്നതിന് മുമ്പായി വൈദ്യപരിശോധന നടത്തി പുറത്തിറങ്ങിയപ്പോഴായിരുന്നു രാഹുല്‍ മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞത്.

തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴും തന്നെ കള്ളം പറഞ്ഞ് കുടുക്കിയതാണെന്ന് രാഹുല്‍ ഈശ്വര്‍ ആവര്‍ത്തിച്ചു. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ജാമ്യം അനുവദിക്കാതിരുന്ന കോടതി രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
‘പൊലീസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഞാന്‍ പെണ്‍കുട്ടിയെ ലൈംഗികമായി അധിക്ഷേപിച്ചുവെന്നൊക്കെയാണ് പറഞ്ഞത്. ഞാനങ്ങനെയുള്ള വാക്കുകളേ പറഞ്ഞിട്ടില്ല. എങ്ങനെയാണ് ഇത്തരത്തില്‍ കള്ളംപറയുക. ഒരു സര്‍ക്കാര്‍ ഔദ്യോഗികമായി കള്ളം പറയുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത്. കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. എനിക്ക് നോട്ടീസ് നല്‍കിയെന്ന് പറഞ്ഞു, അത് പച്ചക്കള്ളമാണ്. ഞാന്‍ നോട്ടീസ് കൈപ്പറ്റാന്‍ വിസമ്മതിച്ചുവെന്ന് പറഞ്ഞു, അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. കള്ളം പറഞ്ഞ് ജയിച്ചിട്ട് എന്ത് അര്‍ത്ഥമാണ് ഉള്ളത്.
Continue Reading

kerala

കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഇരട്ട വോട്ട്; ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി യുഡിഎഫ്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഇരട്ട വോട്ടെന്ന് പരാതി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ എളയാവൂര്‍ സൗത്ത് ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജിനയ്ക്ക് ഇരട്ട വോട്ടുണ്ടെന്നാണ് യുഡിഎഫിന്റെ കണ്ടെത്തല്‍. എളയാവൂര്‍ സൗത്ത് ഡിവിഷനിലും പായം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലും വിജിനയ്ക്ക് വോട്ടുണ്ടെന്ന ആരോപണമാണ് യുഡിഎഫ് ഉന്നയിക്കുന്നത്.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ യുഡിഎഫ് നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വിജിനയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ രണ്ടിടത്ത് വോട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടില്ല എന്നായിരുന്നു വിജിനയുടെ വിശദീകരണം.

Continue Reading

kerala

കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഇരട്ട വോട്ട്; ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കി യുഡിഎഫ്

Published

on

കണ്ണൂര്‍: കണ്ണൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഇരട്ട വോട്ടെന്ന് പരാതി. കണ്ണൂര്‍ കോര്‍പ്പറേഷന്‍ എളയാവൂര്‍ സൗത്ത് ഡിവിഷന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജിനയ്ക്ക് ഇരട്ട വോട്ടുണ്ടെന്നാണ് യുഡിഎഫിന്റെ ആരോപണം. എളയാവൂര്‍ സൗത്ത് ഡിവിഷനിലും പായം പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലും വിജിനയ്ക്ക് വോട്ടുണ്ടെന്ന ആരോപണമാണ് യുഡിഎഫ് ഉന്നയിക്കുന്നത്.

സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ യുഡിഎഫ് നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. വിജിനയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ രണ്ടിടത്ത് വോട്ടുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടില്ല എന്നായിരുന്നു വിജിനയുടെ വിശദീകരണം.

Continue Reading

Trending