Connect with us

kerala

നവകേരള സദസ്സില്‍ പങ്കെടുത്തില്ലെങ്കില്‍ പ്രത്യാഘാതം’; കുടുംബശ്രീകള്‍ക്ക് സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഭീഷണി സന്ദേശം

ഉള്ളിയേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം ബലരാമന്റെ ഭീഷണി സന്ദേശം എഡിഎസ് ജനറല്‍ ബോഡി അംഗങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്കാണ് വന്നത്.

Published

on

സര്‍ക്കാരിന്റെ നവകേരള സദസ്സില്‍ പങ്കെടുത്തില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ ഭീഷണി. ഉള്ളിയേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എം ബലരാമന്റെ ഭീഷണി സന്ദേശം എഡിഎസ് ജനറല്‍ ബോഡി അംഗങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിലേക്കാണ് വന്നത്. കുടുംബശ്രീ അംഗങ്ങള്‍ക്കും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കുമാണ് നിര്‍ദേശം. നവ കേരള സദസില്‍ പങ്കെടുത്തോ എന്ന് നോക്കിയാവും മസ്റ്റര്‍റോളില്‍ പേര് ചേര്‍ക്കുകയെന്നും സന്ദേശത്തില്‍ പറയുന്നു.

നവകേരള സദസുമായി ബന്ധപ്പെട്ട ജനറല്‍ ബോഡിയിലും പ്രചാരണ ബോര്‍ഡുകള്‍ വെക്കുന്നതിലും ഉള്‍പ്പെടെ പങ്കാളികളാകണമെന്നും നിര്‍ദേശം നല്‍കുന്നുണ്ട്. ഇക്കഴിഞ്ഞ ഞായറാഴ്ച്ച വിളിച്ച ജനറല്‍ ബോഡിയില്‍ 90 പേര്‍ വേണ്ടിടത്ത് പത്ത് പേര്‍ മാത്രമാണ് പങ്കെടുത്തതെന്നും അടുത്ത ജനറല്‍ ബോഡിയില്‍ മുഴുവന്‍ പേരും പങ്കെടുക്കണമെന്നും ബലരാമന്‍ പറയുന്നു.

ഇത് സംബന്ധിച്ച് പഞ്ചായത്ത് ഉത്തരവിറക്കിയിട്ടുണ്ടെന്നും ബലരാമന്‍ അറിയിച്ചു. ഇതൊന്നും ചെയ്യാതെ മസ്റ്റര്‍ റോളില്‍ പേരില്ലെന്ന് പറഞ്ഞ് തന്നെ സമീപിക്കരുതെന്നും ബലരാമന്‍ ശബ്ദ സന്ദേശത്തില്‍ പറയുന്നുണ്ട്.

നടപടി വിവാദമായതോടെ പരിപാടിയില്‍ എല്ലാവരും പങ്കെടുക്കണമെന്ന് കര്‍ശനമായി പറയുക മാത്രമാണ് ചെയ്തതെന്നാണ് എന്‍ എം ബലരാമന്റെ വിശദീകരണം. പഞ്ചായത്തോ സര്‍ക്കാരോ ഒരു ഉത്തരവും ഇറക്കിയിട്ടില്ല. താന്‍ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ പിന്‍വലിക്കുന്നു. ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണ് ചെയ്തതെന്നും ബലരാമന്‍ വിശദീകരിച്ചു. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമാണ് ബലരാമന്‍.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വാഗമണ്‍ മയക്കുമരുന്ന് വേട്ട: എംഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

എംഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവ സഹിതം രണ്ടു പേര്‍ എക്സൈസ് സംഘത്തിന്റെ പിടിയില്‍.

Published

on

വാഗമണ്‍: വാഗമണ്ണില്‍ എക്സൈസ് സംഘം നടത്തിയ വാഹനപരിശോധനയും തുടര്‍ന്ന് ഹോട്ടല്‍ റെയ്ഡും ഫലപ്രദമായി. എംഡിഎംഎ, ഹാഷിഷ് ഓയില്‍, കഞ്ചാവ് എന്നിവ സഹിതം രണ്ടു പേര്‍ എക്സൈസ് സംഘത്തിന്റെ പിടിയില്‍. കോഴിക്കോട് ചെറുവണ്ണൂര്‍ റഹിമാന്‍ ബസാര്‍ സ്വദേശിയായ മുഹമ്മദ് ഫവാസ് (32), കോഴിക്കോട് ചെനപറമ്പ് സ്നേഹസൗധം വീട്ടില്‍ ശ്രാവണ്‍ താര (24) എന്നിവരാണ് പിടിയിലായത്.

ഞായറാഴ്ച നടന്ന വാഹനപരിശോധനയില്‍ ഇവരുടെ പക്കല്‍ നിന്ന് 50.50 ഗ്രാം എംഡിഎംഎ, 2.970 ഗ്രാം ഹാഷിഷ് ഓയില്‍, 5 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തു. തുടര്‍ന്ന് ഇവര്‍ താമസിച്ചിരുന്ന വാഗമണ്‍ വാഗാനക്ഷത്ര സ്യൂട്ട് ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ 2.065 ഗ്രാം എംഡിഎംഎ, 2.970 ഗ്രാം ഹാഷിഷ് ഓയില്‍, 3,75,000 പണവും കൂടി കണ്ടെത്തി. 2025 നവംബര്‍ 11ന് ആലപ്പുഴ അരൂരില്‍ വച്ച് 430 ഗ്രാം എംഡിഎംഎയുമായി അറസ്റ്റിലായ ശ്രീമോന്റെ ഭാര്യയാണ് ശ്രാവണ്‍ താര. ശ്രീമോന്‍ നിലവില്‍ മയക്കുമരുന്ന് കേസില്‍ ജയിലിലാണ്. മുഹമ്മദ് ഫവാസിനെതിരെയും നിരവധി മയക്കുമരുന്നുകടത്ത് കേസുകള്‍ നിലവിലുണ്ടന്ന് എക്സൈസ് അറിയിച്ചു.

ആലപ്പുഴയിലെ കേസുമായി ബന്ധപ്പെട്ട് ഒളിവില്‍ കഴിയുന്നതിനാലാണ് ഇവര്‍ വാഗമണ്ണില്‍ എത്തിയതെന്നാണ് എക്സൈസ് സംഘം കണ്ടത്തിയത്. പ്രതികള്‍ക്കെതിരെ പീരുമേട് എക്സൈസ് റേഞ്ച് ഓഫീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ഇന്‍സ്പെക്ടര്‍ മിഥുന്‍ വിജയിയുടെ നേതൃത്വത്തിലുള്ള പീരുമേട് എക്സൈസ് റേഞ്ചും സര്‍ക്കിള്‍ ഓഫീസും സംയുക്തമായി പരിശോധന നടത്തി. ഡെപ്യൂത്തി എക്സൈസ് കമ്മിഷണര്‍ പ്രിന്‍സ് ബാബു, അസിസ്റ്റന്റ് എക്സൈസ് കമ്മിഷണര്‍ പ്രദീപ് കുമാര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ അമല്‍ രാജ് എന്നിവരുടെ നിര്‍ദേശപ്രകാരമായിരുന്നു പരിശോധന.

 

Continue Reading

india

‘വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് sir കൊണ്ടുവന്നത്’: അഡ്വ. ഹാരിസ് ബീരാൻ എംപി

Published

on

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിനെതിരെ അഡ്വ. ഹാരിസ് ബീരാന്‍ എം.പി. കേരളത്തില്‍ ഇപ്പോള്‍ ഒരു മാസത്തിനുള്ളില്‍ മൂന്ന് തവണ ഒരു ബിഎല്‍ഒ വീടുകള്‍ കയറിയിറങ്ങണം. ഫോമുകള്‍ പൂരിപ്പിച്ച് വാങ്ങണം. അവര്‍ക്ക് ടാര്‍ഗറ്റുകള്‍ കൊടുത്തുകൊണ്ടിരിക്കുകയാണ്. ഇതൊരു മനുഷ്യത്വരഹിതമായ പ്രവൃത്തിയായിട്ടാണ് നാം കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വോട്ടര്‍പട്ടികയില്‍ നിന്ന് എങ്ങെനെ ആളുകളെ പുറത്താക്കാം എന്ന ലക്ഷ്യത്തോടെയാണ് ഈ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണമെന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

kerala

കൊച്ചിയില്‍ നാല് വയസ്സുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു; അമ്മ അറസ്റ്റില്‍

കുട്ടിയുടെ സ്വകാര്യ ഭാഗം ഉള്‍പ്പെടെ ശരീരത്തിലെ പല ഭാഗങ്ങളിലും പൊള്ളലേറ്റ നിലയിലാണ് കണ്ടെത്തിയത്.

Published

on

കൊച്ചി: നാല് വയസ്സുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച കേസില്‍ കുട്ടിയുടെ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടിത്തറ സ്വദേശിനിയാണ് അറസ്റ്റിലായത്. കുട്ടിയുടെ സ്വകാര്യ ഭാഗം ഉള്‍പ്പെടെ ശരീരത്തിലെ പല ഭാഗങ്ങളിലും പൊള്ളലേറ്റ നിലയിലാണ് കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് സ്‌കൂള്‍ അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മരട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സ്ഥിരമായി അമ്മ തന്നെ മര്‍ദിക്കാറുണ്ടെന്നും പലവട്ടം പീഡനത്തിനിരയായിട്ടുണ്ടെന്നും കുട്ടി അധ്യാപകരോട് വെളിപ്പെടുത്തിയിട്ടുണ്ട്.

കുട്ടിയെ വൈദ്യപരിശോധനക്കും മേല്‍ചികിത്സക്കും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തുടര്‍ നടപടികള്‍ തുടരുന്നതായി പൊലീസ് അറിയിച്ചു.

 

Continue Reading

Trending