Connect with us

kerala

സംസ്ഥാനത്ത് അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നതും മഴയെ സ്വാധീനിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Published

on

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നതും മഴയെ സ്വാധീനിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരള തീരത്ത് ഇന്ന് ( ബുധനാഴ്ച) രാത്രി 11.30 വരെ 1.0 മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപിനും മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് വ്യാഴാഴ്ചയോടെ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

kerala

കേന്ദ്ര വിദേശ സര്‍വകലാശാലകളിലെ അവസരങ്ങള്‍; എം.എസ്.എഫ് ഓറിയന്റേഷന്‍ നാളെ

രാജ്യത്തിനകത്തും പുറത്തുമുള്ള, ഉന്നത സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുമായി കുട്ടികള്‍ക്ക് സംവദിക്കാം.

Published

on

കോഴിക്കോട്: വിദേശ സര്‍വകലാശാലകളിലും ഇന്ത്യയിലെ തന്നെ മികച്ച കേന്ദ്ര സര്‍വകലാശാലകളിലും ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് അഡ്മിഷന്‍ പ്രക്രിയ, പഠനാന്തരീക്ഷം, ലഭ്യമായ കോഴ്സുകള്‍, സ്‌കോളര്‍ഷിപ്പ് സാധ്യതകള്‍ എന്നിവയെ കുറിച്ചുള്ള ഓറിയന്റേഷല്‍ പ്രോഗ്രാം നാളെ (ഞായര്‍) രാവിലെ 9 മണി മുതല്‍ കോഴിക്കോട് ബാഫഖി യൂത്ത് സെന്ററില്‍ വെച്ച് നടക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള, ഉന്നത സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുമായി കുട്ടികള്‍ക്ക് സംവദിക്കാം. എം.എസ്.എഫ് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ കെഎംസിസി അക്കാദമിക് വിങ്ങുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന പരിപാടിയില്‍ വിവിധ കേന്ദ്ര വിദേശ യൂണിവേഴ്സിറ്റികളിലെ വിദ്യാര്‍ഥികള്‍ പങ്കടുക്കുമെന്ന് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു, ജനറല്‍ സെക്ര ട്ടറി എസ്.എച്ച് മുഹമ്മദ് അര്‍ഷാദ് എന്നിവര്‍ പറഞ്ഞു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയുന്ന പ്രതിനിധികള്‍ക്കാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ അവസരം. ഫോ : 9846106011, 7034707814, 6238328477

Continue Reading

kerala

കണ്ണൂരില്‍ പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ചു വയസുകാരന്‍ മരിച്ചു

തമിഴ്നാട് സേലം സ്വദേശികളുടെ മകന്‍ ഹാരിത്താണ് മരിച്ചത്.

Published

on

കണ്ണൂരില്‍ പേ വിഷബാധയേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരന്‍ മരിച്ചു. തമിഴ്നാട് സേലം സ്വദേശികളുടെ മകന്‍ ഹാരിത്താണ് മരിച്ചത്. കഴിഞ്ഞ മെയ് 31ന് പയ്യാമ്പലത്തെ വാടക ക്വാര്‍ട്ടേഴ്സിന് മുന്നില്‍ വെച്ച് കുട്ടിക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. കുട്ടിയുടെ മുഖത്തും കണ്ണിനും നായയുടെ കടിയേറ്റിരുന്നു. പിന്നാലെ കുട്ടിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വാക്സിന്‍ നല്‍കിയിരുന്നു.

തുടര്‍ച്ചയായി നാല് വാക്സിനുകള്‍ നല്‍കിയെങ്കിലും ആരോഗ്യസ്ഥിതി മോശമായതോടെ കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവിടെ നടത്തിയ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 12 ദിവസമായി പരിയാരം മെഡിക്കല്‍ കോളേജില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി കണ്ണൂരില്‍ സ്ഥിരതാമസക്കാരാണ് ഇവര്‍. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സംസ്‌കാര ചടങ്ങുകള്‍ക്കായി മൃതദേഹം സേലത്തേക്ക് കൊണ്ടുപോയി.

Continue Reading

kerala

കടലാക്രമണമുള്ള കണ്ണമാലി ചെല്ലാനം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചില്ല’; മന്ത്രി സജി ചെറിയാനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

കണ്ണമാലി ചെല്ലാനം പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്തതിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.

Published

on

എറണാകുളം ചെല്ലാനത്ത് മന്ത്രി സജി ചെറിയാനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നടത്തി. കണ്ണമാലി ചെല്ലാനം പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്തതിലാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. ചെല്ലാനം മല്‍സ്യ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടന വേദിയില്‍ പ്രതിഷേധക്കാര്‍ എത്തി.

അതേസമയം പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രശ്നബാധിത മേഖലകള്‍ സന്ദര്‍ശിക്കാതെ കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യനൊപ്പം വേദി പങ്കിടുന്നതിലും വിമര്‍ശനമുണ്ട്.

പരിപാടി പേരിന് വേണ്ടി മാത്രം നടത്തുന്നതാണെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

Continue Reading

Trending