film
ചുരുളി വിവാദം; ജോജു ജോര്‍ജിനെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് ലിജോ ജോസ്
ചുരുളി സിനിമയുടെ വിവാദത്തില്‍ നടന് ജോജു ജോര്‍ജിനെതിരെ സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി ഇട്ടിരുന്ന ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു.

ചുരുളി സിനിമയുടെ വിവാദത്തില്‍ നടന് ജോജു ജോര്‍ജിനെതിരെ സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി ഇട്ടിരുന്ന ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു. സിനിമയില്‍ ജോജുവിന് നല്കിയ പ്രതിഫല കണക്കുമായി ബന്ധപ്പെട്ട പോസ്റ്റാണ് പിന്‍വലിച്ചത്. ലിജോയുടെ ഫേസ്ബുക് പോസ്റ്റിനെതിരെ ജോജു രംഗത്തെത്തിയിരുന്നു. സിനിമയില്‍ താന്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട എഗ്രിമെന്റ് പുറത്ത് വിടണമെന്ന് ജോജു അവശ്യപ്പെട്ടതിന് പിന്നാലെ ലിജോ ഫേസ്ബുക്ക് പോസ്റ്റ് ഒഴിവാക്കുകയായിരുന്നു.
അഞ്ച് ലക്ഷത്തിലേറെ രൂപ ജോജു ജോര്‍ജിന് നല്‍കിയതിന്റെ രേഖകള്‍ ലിജോ പുറത്തുവിട്ടിരുന്നു. സിനിമയിലെ ഭാഷയെക്കുറിച്ച് ജോജുവിന് നല്ല ബോധ്യമുണ്ടായിരുന്നെന്നും ലിജോ പോസ്റ്റില്‍ പറഞ്ഞിരുന്നു. മാത്രമല്ല, ചിത്രം ഇതുവരെ തിയേറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും ലിജോ കുറിച്ചിരുന്നു.
അതേസമയം അവസരമുണ്ടായാല്‍ ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യുമെന്നും ലിജോ വ്യക്തമാക്കിയിരുന്നു.
സിനിമയ്ക്കോ കഥാപാത്രത്തിനോ എതിരല്ലെന്നും ഫെസ്റ്റിവലിനു വേണ്ടി നിര്‍മിച്ച സിനിമയാണിതെന്ന് പറഞ്ഞതുകൊണ്ട് മാത്രമാണ് താന്‍ ഈ സിനിമയില്‍ അഭിനയിച്ചതെന്ന് ജോജു ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ലിജോ പുറത്തുവിട്ട തുണ്ട് കടലാസല്ല, യഥാര്‍ഥ എഗ്രിമെന്റ് പുറത്തുവിടണമെന്നും ജോജു ആവശ്യപ്പെട്ടിരുന്നു. ഈ സിനിമയിലെ അസഭ്യ പരാമര്‍ശങ്ങള്‍ തന്റെ കുടുംബത്തിന് അടക്കം ഏറെ വേദനയുണ്ടാക്കിയെന്നും ഈ സിനിമയില്‍ അഭിനയിക്കരുതായിരുന്നുവെന്ന് മകള്‍ പറഞ്ഞെന്നും ജോജു പറഞ്ഞിരുന്നു.
film
ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തെരഞ്ഞെടുപ്പ്; ലിസ്റ്റിന് സ്റ്റീഫന്‍ സെക്രട്ടറി
എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്രാ തോമസ് പരാജയപ്പെട്ടു.

മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് ബി രാകേഷ്. സെക്രട്ടറിയായി ലിസ്റ്റിന് സ്റ്റീഫനും തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ബി രാകേഷും സജി നന്ത്യാട്ടുമായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. സെക്രട്ടറി സ്ഥാനത്തേയ്ക്ക് ലിസ്റ്റിന് പുറമേ വിനയനായിരുന്നു മത്സരിച്ചത്.
മഹാ സുബൈര്‍ ട്രഷററായും സോഫിയാ പോള്‍, സന്ദീപ് സേനന് എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും തെരഞ്ഞെടുക്കപ്പെട്ടു. ആല്വിന് ആന്റണി, ഹംസ എം എം എന്നിവര്‍ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞെടുക്കപ്പെട്ടു. ബി രാകേഷും ലിസ്റ്റിന് സ്റ്റീഫനും നേതൃത്വം നല്കുന്ന പാനലില്‍ മത്സരിച്ചവരാണ് വിജയിച്ച നാല് പേരും.
അതേസമയം എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്രാ തോമസ് പരാജയപ്പെട്ടു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചായിരുന്നു സാന്ദ്ര മത്സര തെരഞ്ഞെടുപ്പിലേക്ക് എത്തിയത്. പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേയ്ക്കായിരുന്നു സാന്ദ്ര മത്സരിക്കാന്‍ തീരുമാനിച്ചിരുന്നത്. സാന്ദ്ര തോമസ് സമര്‍പ്പിച്ച നാമനിര്‍ദ്ദേശ പത്രിക തള്ളിയിരുന്നു. ഇതിനെതിരെ സാന്ദ്ര കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി എറണാകുളം സബ് കോടതി തള്ളിയിരുന്നു.
film
അംഗത്വ രേഖകളില്‍ സജി നന്ത്യാട്ട് കൃത്രിമം നടത്തി; ഗുരുതര ആരോപണങ്ങളുമായി ഫിലിം ചേംബര്‍
സജി നന്ത്യാട്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിലിം ചേംബര്‍.

സജി നന്ത്യാട്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിലിം ചേംബര്‍. ജന.സെക്രട്ടറി സ്ഥാനത്തുനിന്നുള്ള അദ്ദേഹത്തിന്റെ രാജിക്ക് പിന്നാലെയാണ് ഈ ആരോപണങ്ങള്‍. അംഗത്വ രേഖകളില്‍ സജി നന്ത്യാട്ട് കൃത്രിമം നടത്തിയെന്നാണ് പരാതി. ഈ വിഷയത്തില്‍ നിയമോപദേശത്തെ തുടര്‍ന്ന് സജി നന്ത്യാട്ടിന്റെ അംഗത്വം റദ്ദാക്കിയെന്നും ചേംബര്‍ അറിയിച്ചു. നിര്‍മാതാവ് മനോജ് റാംസിംഗ് ആണ് പരാതിക്കാരന്.
കഴിഞ്ഞ ദിവസമാണ് സജി നന്ത്യാട്ട് ഫിലിം ചേമ്പര്‍ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചത്. താന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് തടയാന്‍ വ്യാജ പരാതി നല്‍കിയെന്ന് സജി ആരോപിച്ചിരുന്നു. സാന്ദ്ര തോമസിനെ താന്‍ പിന്തുണച്ചത് പലരുടെയും എതിര്‍പ്പിന് കാരണമായെന്നും തനിക്കെതിരെ ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും സജി നന്ത്യാട്ട് പറഞ്ഞു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇരിക്കെയാണ് സജി നന്ത്യാട്ടിന്റെ രാജി.
അതേസമയം പ്രസിഡന്റ് സ്ഥാനത്തേക്ക് സാന്ദ്ര തോമസ് നല്കിയ പത്രിക നേരത്തെ തള്ളിയിരുന്നു. ട്രഷറര്‍, പ്രസിഡന്റ് സ്ഥാനങ്ങളിലേക്കാണ് സാന്ദ്ര തോമസ് പത്രിക സമര്‍പ്പിച്ചിരുന്നത്.
film
സോഷ്യല്‍ മീഡിയ അധിക്ഷേപം; നടന് വിനായകനെ ചോദ്യം ചെയ്തു
സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപകരമായ പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ നടന് വിനായകനെ കൊച്ചി സൈബര്‍ പൊലീസ് ചോദ്യം ചെയ്തു.

സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപകരമായ പോസ്റ്റ് ഇട്ടെന്ന പരാതിയില്‍ നടന് വിനായകനെ കൊച്ചി സൈബര്‍ പൊലീസ് ചോദ്യം ചെയ്തു. നേതാക്കളെ അധിക്ഷേപിച്ചതായി ബന്ധപ്പെട്ട കേസിലും പ്രായപൂര്‍ത്തി ആകാത്ത കുട്ടിയുടെ പ്രൊഫൈല്‍ ചിത്രം പങ്കുവെച്ചതിലും ലഭിച്ച പരാധിയിലാണ് ചോദ്യം ചെയ്തത്. സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു ശേഷം വിനായകനെ വിട്ടയച്ചു.
-
kerala3 days ago
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെല്ലോ അലർട്ട്
-
kerala3 days ago
കോഴിക്കോട് സഹോദരിമാരുടെ കൊലപാതം; പ്രതിയെന്ന് സംശയിക്കുന്നയാള്‍ മരിച്ച നിലയില്‍
-
film3 days ago
അംഗത്വ രേഖകളില്‍ സജി നന്ത്യാട്ട് കൃത്രിമം നടത്തി; ഗുരുതര ആരോപണങ്ങളുമായി ഫിലിം ചേംബര്‍
-
kerala3 days ago
വാല്‍പ്പാറയില്‍ എട്ടുവയസ്സുകാരനെ കൊന്നത് കരടിയാണെന്ന് അധികൃതര്‍
-
News3 days ago
ഇന്ത്യയ്ക്കെതിരെ 50% തീരുവ; റഷ്യക്ക് തിരിച്ചടിയെന്ന് ട്രംപ്
-
kerala3 days ago
മങ്കട അബ്ദുല്‍ അസീസ് മൗലവി വിട വാങ്ങിയിട്ട് 18 വര്‍ഷം
-
kerala2 days ago
1.286 കിലോ കഞ്ചാവുമായി കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍
-
india2 days ago
ഒരാള്‍ക്ക് ഒരു വോട്ട് എന്നത് ഭരണഘടനയുടെ അടിത്തറ, നടപ്പിലാക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തം: രാഹുല്‍ ഗാന്ധി