Connect with us

kerala

അറ്റകുറ്റപ്പണി; സംസ്ഥാനത്ത് 8 ട്രെയിനുകള്‍ റദ്ദാക്കി; നിയന്ത്രണം നാളെയും

മാവേലി എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്.

Published

on

ട്രാക്കിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്ന് ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം. ഇന്നും നാളെയും സംസ്ഥാനത്ത് ഓടുന്ന എട്ട് ട്രെയിനുകൾ റദ്ദാക്കി. 12 ട്രെയിനുകൾ ഭാ​ഗികമായും റദ്ദാക്കി. മാവേലി എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്. ഇരിങ്ങാലക്കുട, പുതുക്കാട് സെക്ഷനിൽ പാലം പണി നടക്കുന്നതിനാലാണ് ട്രെയിനുകൾ റദ്ദാക്കിയത്.

പൂർണമായി റദ്ദാക്കിയവ

ഇന്ന്:

16603- മം​ഗളൂരു സെൻട്രെൽ- തിരുവനന്തപുരം മാവേലി എക്സ്പ്രസ്

06018 എറണാകുളം- ഷൊർണൂർ മെമു

06448 എറണാകുളം- ​ഗുരുവായൂർ എക്സ്പ്രസ് സ്പെഷ്യൽ.

നാളെ:

16604- തിരുവനന്തപുരം- മം​ഗളൂരു സെൻട്രെൽ മാവേലി എക്സ്പ്രസ്

06017 ഷൊർണൂർ- എറണാകുളം മെമു

06439 ഗുരുവായൂർ- എറണാകുളം എക്സ്പ്രസ് സ്പെഷ്യൽ

06453 എറണാകുളം- കോട്ടയം എക്സ്പ്രസ് സ്പെഷ്യൽ

06434 കോട്ടയം- എറണാകുളം എക്സ്പ്രസ് സ്പെഷ്യൽ.

ഭാ​ഗികമായി ഓടുന്നത്, വഴിതിരിച്ചു വിടുന്നത്

22656 ഹസ്രത്ത് നിസാമുദ്ദീൻ- എറണാകുളം വീക്ക്ലി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ഷൊർണൂരിനും എറണാകുളത്തിനും ഇടയിൽ റദ്ദാക്കി.

16127 ചെന്നൈ എ​ഗ്മോർ- ​ഗുരുവായൂർ എക്സ്പ്രസ് എറണാകുളത്തിനും ​ഗുരുവായൂരിനും ഇടയിൽ റദ്ദാക്കി.

12978 അജ്മീർ- എറണാകുളം മരുസാ​ഗർ എസ്പ്രസ് തൃശൂരിനും എറണാകുളത്തിനും ഇടയിൽ റദ്ദാക്കി.

16335 ​ഗാന്ധിധാം ബിജി- നാ​ഗർകോവിൽ എക്സ്പ്രസ് ഷൊർണൂരിൽ നിന്നു പൊള്ളാച്ചി, മധുര, നാ​ഗർകോവിൽ വഴി തിരിച്ചു വിടും. തൃശൂർ, ആലുവ, എറണാകുളം നോർത്ത് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകില്ല.

16381 പുനെ- കന്യാകുമാരി എക്സ്പ്രസ് പാലക്കാടു നിന്നു പൊള്ളാച്ചി, കന്യാകുമാരി വഴി തിരിച്ചുവിടും. ഒറ്റപ്പാലം, തൃശൂർ, അങ്കമാലി, ആലുവ, എറണാകുളം നോർത്ത്, തൃപ്പൂണിത്തുറ, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായങ്കുളം, കരുനാ​ഗപ്പള്ളി, കൊല്ലം, പരവൂർ, വർക്കല ശിവ​ഗിരി, കടയ്ക്കാവൂർ, ചിറയിൻകീഴ്, തിരുവനന്തപുരം പേട്ട, തിരുവനന്തപുരം സെൻട്രൽ, നെയ്യാറ്റിൻകര, പാറശ്ശാല, കുഴിത്തുറ, എരണിയൽ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകില്ല.

ഇന്ന് യാത്ര തുടങ്ങുന്ന 16128 ​ഗുരുവായൂർ എക്സ്പ്രസ്- ചെന്നൈ എ​ഗ്മോർ ഗുരുവായൂരിനും എറണാകുളത്തിനും ​ ഇടയിൽ റദ്ദാക്കി.

16630 മം​ഗളൂരു സെൻട്രൽ- തിരുവനന്തപുരം മലബാർ എക്സ്പ്രസ് ഷൊർണൂരിനും തിരുവനന്തപുരത്തിനും ഇടയിൽ റദ്ദാക്കി.

16327 മധുര എക്സ്പ്രസ്- ​ഗുരുവായൂർ ​ആലുവയ്ക്കും ഗുരുവായൂരിനും  ഇടയിൽ റദ്ദാക്കി.

16342 തിരുവനന്തപുരം സെൻട്രൽ- ​ഗുരുവായൂർ ഇന്റർസിറ്റി എക്സ്പ്രസ് എറണാകുളത്തിനും ​ഗുരുവായൂരിനും ഇടയിൽ റദ്ദാക്കി.

16629 തിരുവനന്തപുരം- മം​ഗളൂരു സെൻട്രൽ മലബാർ എക്സ്പ്രസ് തിരുവനന്തപുരത്തിനും ഷൊർണൂരിനും  ഇടയിൽ റദ്ദാക്കി.

16187 കാരയ്ക്കൽ- എറണാകുളം എക്സ്പ്രസ് പാലക്കാടിനും എറണാകുളത്തിനും ഇടയിൽ റദ്ദാക്കി.

ഞാറാഴ്ച യാത്ര തുടങ്ങുന്ന 16341 ​ഗുരുവായൂർ- തിരുവനന്തപുരം ഇന്റർ സിറ്റി എക്സ്പ്രസ് ​ഗുരുവായൂരിനും എറണാകുളത്തിനും ഇടയിൽ റദ്ദാക്കി. 16328 ​ഗുരുവായൂർ- മധുര എക്സ്പ്രസ് ​ഗുരുവായൂരിനും ആലുവയ്ക്കും ഇടയിൽ റദ്ദാക്കി. 16188 എറണാകുളം- കാരയ്ക്കൽ എക്സ്പ്രസ് എറണാകുളത്തിനും പാലക്കാടിനും ഇടയിൽ റദ്ദാക്കി.

kerala

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥ; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.

Published

on

തലസ്ഥാനത്തെ റോഡുകളുടെ ദുരവസ്ഥയിൽ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. സ്മാർട്ട് റോഡുകളുടെ നിർമ്മാണം നീളുന്നതിൽ നഗരസഭാ സെക്രട്ടറി രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നിര്‍ദേശിച്ചു.

റോഡ് പണി നീളുന്നതോടെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. മഴ പെയ്തതോടെ യാത്ര ദുസ്സഹമായി മാറിയെന്നും മനുഷ്യാവകാശ കമ്മീഷൻ ചൂണ്ടിക്കാട്ടി. കേസ് ജൂണിൽ പരിഗണിക്കും.

Continue Reading

kerala

റെക്കോർഡുകൾ ഭേദിച്ച് സ്വർണവില; പവന് 55,000 കടന്നു; ഇന്ന് വർധിച്ചത് 400 രൂപ

ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി.

Published

on

ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണ്ണം. ആദ്യമായി 55,000 കടന്നു. ഒറ്റയടിക്ക് ഇന്ന് 400 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 55,120 രൂപയായി. ഗ്രാമിന് 50 രൂപയാണ് കൂടിയത്. 6890 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. മാർച്ച് 29ന് ആണ് സ്വർണവില ആദ്യമായി 50,000 കടന്നത്.

കഴിഞ്ഞമാസം 19ന് 54,500 കടന്ന് സ്വർണവില സർവകാല റെക്കോർഡിട്ട ശേഷം ഇടിയുന്ന കാഴ്ചയാണ് കണ്ടത്. 54,720 രൂപയായി ഉയർന്ന് ശനിയാഴ്ച രേഖപ്പെടുത്തിയ റെക്കോർഡ് ആണ് ഇന്ന് തിരുത്തിയത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവൻ വില 52,440 രൂപയായിരുന്നു.

മെയ് ഒന്നിനായിരുന്നു ഈ വില രേഖപ്പെടുത്തിയത്. ഓഹരി വിപണിയിൽ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയിൽ സ്വർണവിലയിൽ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്.

Continue Reading

kerala

കെടുകാര്യസ്ഥത മുഖമുദ്രയാക്കിയ സര്‍ക്കാര്‍; മഴപെയ്തതോടെ തലസ്ഥാന നഗരം ഉൾപ്പെടെ മുങ്ങി, ദേശീയപാത നിർമ്മാണം അശാസ്ത്രീയം: വി.ഡി. സതീശന്‍

ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും നല്‍കിയില്ലെന്നും  ഓട വൃത്തിയാക്കുകയോ വെള്ളം പോകാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്തിട്ടില്ലെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

Published

on

കെടുകാര്യസ്ഥതയാണ് സര്‍ക്കാരിന്‍റെ മുഖമുദ്രയെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. രണ്ട് ദിവസം മഴപെയ്തതോടെ തലസ്ഥാന നഗരം ഉള്‍പ്പെടെ വെള്ളത്തിനടിയിലായി. മഴക്കാല പൂര്‍വ നടപടികളൊന്നും തദ്ദേശ വകുപ്പ് സ്വീകരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും നല്‍കിയില്ലെന്നും  ഓട വൃത്തിയാക്കുകയോ വെള്ളം പോകാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്തിട്ടില്ലെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

ദേശീയ പാതയുടെ പണി നടക്കുന്ന സ്ഥലങ്ങളിലെല്ലാം വൈദ്യുത ലൈനുകളും ജല വിതരണ പൈപ്പുകളും വിച്ഛേദിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.  പലയിടങ്ങളിലും വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യങ്ങള്‍ പോലുമില്ല. ദേശീയപാത നിര്‍മ്മാണം അശാസ്ത്രീയമെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെങ്കിലും സർക്കാർ അനങ്ങിയില്ലെന്ന് വി.ഡി. സതീശന്‍ പറഞ്ഞു.

Continue Reading

Trending