Connect with us

kerala

ഒടുവിൽ എല്ലാ റേഷൻ ലോറിയും ജിപിഎസ് പരിധിയിൽ; വഴി മാറിയാൽ പിടിവീഴും

ഗോഡൗണുകളിൽ നിന്നു റേഷൻ കടകളിലേക്കു സാധനങ്ങളുടെ ‘വാതിൽപ്പടി’ വിതരണച്ചുമതലയുള്ള സപ്ലൈകോയ്ക്കാണ് വിടിഎഫ്എംഎസ് നിരീക്ഷണച്ചുമതല.

Published

on

സംസ്ഥാനത്ത് റേഷൻ സാധനങ്ങൾ കയറ്റിപ്പോകുന്ന 1700ൽ പരം വാഹനങ്ങൾ ഒടുവിൽ ജിപിഎസ് ഘടിപ്പിച്ച വെഹിക്കിൾ ട്രാക്കിങ് ആൻഡ് ഫ്ലീറ്റ് മാനേജ്മെന്റ് (വിടിഎഫ്എംഎസ്) സോഫ്റ്റ്‌വെയറിന്റെ നിരീക്ഷണത്തിലായി. ഇതു കൃത്യമായി നടപ്പാക്കിയാൽ മാത്രമേ ഒക്ടോബർ മുതൽ റേഷൻ സാധനങ്ങളുടെ ട്രാൻസ്പോർട്ട് ചെലവ് നൽകൂ എന്നു കേന്ദ്ര ഭക്ഷ്യമന്ത്രാലയം അറിയിച്ച സാഹചര്യത്തിലാണിത്.

സെപ്റ്റംബറിൽ കേരളം സന്ദർശിച്ച കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സഞ്ജീവ് ചോപ്ര സംസ്ഥാനത്തെ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. പിന്നാലെ, കേന്ദ്രം സംസ്ഥാനത്തിനു കത്തെഴുതിയത്.

ഗോഡൗണുകളിൽ നിന്നു റേഷൻ കടകളിലേക്കു സാധനങ്ങളുടെ ‘വാതിൽപ്പടി’ വിതരണച്ചുമതലയുള്ള സപ്ലൈകോയ്ക്കാണ് വിടിഎഫ്എംഎസ് നിരീക്ഷണച്ചുമതല. വാഹനങ്ങൾ സ്വകാര്യ ഗോഡൗണുകളിലേക്കു ‘വഴിമാറി’ സഞ്ചരിച്ച് സാധനങ്ങളിൽ തിരിമറി നടത്തുന്നതു തടയുകയാണ് ലക്ഷ്യം. നിശ്ചിത റൂട്ടിൽ നിന്നു മാറി സനഞ്ചരിച്ചാൽ റേഷനിങ് ഇൻസ്പെക്ടർമാർ, താലൂക്ക് സപ്ലൈ ഓഫിസർമാർ തുടങ്ങിയവർക്കു മുന്നറിയിപ്പ് സന്ദേശം ഫോണിൽ ലഭിക്കും. കേന്ദ്ര ഭക്ഷ്യമന്ത്രാലയ പ്രതിനിധികൾക്കും ആവശ്യമെങ്കിൽ വാഹനങ്ങൾ നിരീക്ഷിക്കാം.

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ പെയ്യും, അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്‌

പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത്‌ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് ആണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാസർഗോഡ് ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

നാളെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് ഉണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ യെല്ലോ അലേർട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

Continue Reading

kerala

ലോക്‌സഭാ തെരഞ്ഞടുപ്പ്: സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരായ വിദ്യാര്‍ത്ഥികള്‍ക്ക് ശമ്പളം നല്‍കിയില്ല

ഏപ്രില്‍ 25നും തെരഞ്ഞെടുപ്പ് നടന്ന 26നുമാണ് ഇവര്‍ ബൂത്തുകളില്‍ ജോലി ചെയ്തത്

Published

on

2024 ലോക്‌സഭാ തെരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് ഫലം വന്നുകഴിഞ്ഞിട്ടും പോളിംഗ് ബൂത്തുകളില്‍ സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരായി (എസ്.പി.ഒ) ജോലി ചെയ്ത വിദ്യാര്‍ഥികള്‍ക്ക് ഇനിയും വേതനം ലഭിച്ചില്ലെന്ന് പരാതി.

ഏപ്രില്‍ 25നും തെരഞ്ഞെടുപ്പ് നടന്ന 26നുമാണ് ഇവര്‍ ബൂത്തുകളില്‍ ജോലി ചെയ്തത്. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും ആര്‍ക്കും വേതനം ലഭിച്ചിട്ടില്ല. ഫീഡിംഗ് ചാര്‍ജ്ജ് ഇനത്തില്‍ 250 രൂപയും വേതനമായി ഒരു ദിവസത്തേക്ക് 1300 രൂപ നിരക്കില്‍ രണ്ട് ദിവസത്തേക്ക് 2600 രൂപയുമാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ ഭക്ഷണ ചെലവിലേക്കുള്ള 250 രൂപ മാത്രമാണ് ഇപ്പോള്‍ ഏതാനും പേര്‍ക്ക് ലഭിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട പൊലീസ് സ്‌റ്റേഷനുകളില്‍ വിദ്യാര്‍ത്ഥികള്‍ അന്വേഷിക്കുമ്പോള്‍ ഫണ്ട് അനുവദിക്കുന്നതില്‍ സാങ്കേതിക തടസ്സങ്ങള്‍ ഉണ്ടെന്ന മറുപടിയാണ് ലഭിക്കുന്നത്.

കോഴിക്കോട് സിറ്റി പരിധിയില്‍ മാത്രം 742 പേരെ സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരായി നിയമിച്ചിട്ടുണ്ട്. ഇതില്‍ പ്ലസ് ടു വിദ്യാര്‍ഥികളുമുണ്ട്. നേരത്തേ സ്വീകരിച്ചിരുന്ന നടപടി ക്രമങ്ങളില്‍ നിന്ന് മാറി ഇത്തവണ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. ഇലക്ഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം തന്നെ ജനാധിപത്യ പ്രക്രിയയില്‍ നിര്‍ണായക പങ്ക് വഹിച്ചവരാണ് ഈ വിദ്യാര്‍ത്ഥികള്‍.

Continue Reading

kerala

ആലപ്പുഴയിൽ ഒരു വയസുകാരന് അമ്മയുടെ ക്രൂരമർദ്ദനം

വിവാഹ വാഗ്ദാനം നൽകിയ വ്യക്തി തന്നെയും കുഞ്ഞിനെയും നോക്കുന്നില്ലെന്ന് യുവതി

Published

on

ആലപ്പുഴ: മാന്നാറില്‍ ഒരു വയസുകാരന് ക്രൂരമര്‍ദ്ദനം. അമ്മയാണ് കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ചത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മ കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

വിവാഹ വാഗ്ദാനം നൽകിയ വ്യക്തി തന്നെയും കുഞ്ഞിനെയും നോക്കുന്നില്ലെന്ന് യുവതി. ഇതിന്റെ വൈരാഗ്യത്തിലാണ് കുഞ്ഞിനെ ഉപദ്രവിച്ചത് എന്നും മൊഴി. മാന്നാർ പൊലീസ് അനീഷയെ കസ്റ്റഡിയിലെടുത്തു.

Continue Reading

Trending