Connect with us

kerala

കൊല്ലത്ത് ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി; സംഘമെത്തിയത് വെള്ള നിറത്തിലുള്ള കാറില്‍

വൈകീട്ട് 4.45നാണ് കുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്

Published

on

ആറ് വയസുകാരിയെ കാറിലെത്തി തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. സഹോദരനൊപ്പം ട്യൂഷന് പോകുന്നതിനിടെയാണ് കൊല്ലം പൂയപ്പള്ളി കാറ്റാടിയില്‍ വച്ച് അബിഗേല്‍ സാറ റെജിയെ തട്ടിക്കൊണ്ടുപോയത്.

വൈകീട്ട് 4.45നാണ് കുട്ടിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. വെള്ള നിറത്തിലുള്ള ഹോണ്ട കാറിലെത്തിയ സംഘമാണ് തട്ടികൊണ്ടുപോയതെന്നാണ് വിവരം. എട്ട് വയസ്സുകാരന്‍ സഹോദരനൊപ്പം ട്യൂഷന്‍ ക്ലാസിന് പോകുമ്പോഴാണ് സംഭവം. കാറില്‍ മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയും ഉള്‍പ്പെടെ നാലുപേര്‍ ഉണ്ടായിരുന്നുവെന്നാണ് കുട്ടിയുടെ സഹോദരന്റെ മൊഴി.

കുട്ടികളുമായി സഞ്ചരിക്കുന്ന വാഹനങ്ങള്‍ തടഞ്ഞ് നിര്‍ത്തി പൊലീസ് പരിശോധിക്കും. കൊല്ലം റൂറല്‍ എസ്.പി സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. റെയില്‍വേ സ്‌റ്റേഷനുകളിലും പരിശോധന നടത്തുന്നുണ്ട്. എല്ലാ സ്‌റ്റേഷനുകളിലും പരിശോധനയ്ക്ക് ആര്‍പിഎഫിന് നിര്‍ദേശം നല്‍കി. കുട്ടിയുടെ ചിത്രം സഹിതം സന്ദേശങങ്ങളയച്ചിട്ടുണ്ട്. എല്ലാ സ്‌റ്റേഷനുകളിലേക്കും കണ്‍ട്രോള്‍ റൂമില്‍ നിന്ന് നിര്‍ദേശം നല്‍കി.

kerala

അഭിപ്രായം പറഞ്ഞവരെ വേട്ടയാടുന്ന ഉത്തരേന്ത്യന്‍ മോഡല്‍ കേരളത്തിലും നടപ്പിലാക്കാന്‍ ശ്രമം: ഇ.ടി മുഹമ്മദ് ബഷീര്‍

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ഹാരിസിനുണ്ടായ അനുഭവവും സൂംബ ഡാന്‍സ് വിഷയത്തില്‍ ടി.കെ അഷ്റഫിനെ സര്‍വ്വീസില്‍ നിന്നും പുറത്താക്കിയ സംഭവവും ഇതിനുദാഹരണമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Published

on

മലപ്പുറം: അഭിപ്രായം പറഞ്ഞവരെ ക്രൂശിക്കുകയും വേട്ടയാടുകയും ചെയ്യുന്ന ഉത്തരേന്ത്യന്‍ മോഡല്‍ കേരളത്തിലും നടപ്പിലാക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതായി മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ഹാരിസിനുണ്ടായ അനുഭവവും സൂംബ ഡാന്‍സ് വിഷയത്തില്‍ ടി.കെ അഷ്റഫിനെ സര്‍വ്വീസില്‍ നിന്നും പുറത്താക്കിയ സംഭവവും ഇതിനുദാഹരണമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ആരോഗ്യമേഖലയില്‍ ഒരു സര്‍ക്കാര്‍ എത്രത്തോളം അധപതിച്ചു എന്നത് ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിലൂടെ വ്യക്തമാകും. അതു തിരുത്തി മുന്നോട്ട് കൊണ്ടു പോകുന്നതിന് പകരം അദ്ദേഹം എന്തോ വലിയ കുറ്റം ചെയ്ത പോലെയാണ് സര്‍ക്കാര്‍ പെരുമാറിയത്. സൂംബ ഡാന്‍സ് വിഷയത്തിലും സ്ഥിതി സമാനമാണ്. സ്‌കൂളുകളില്‍ കൊണ്ടു വരുന്ന പരിവര്‍ത്തനത്തിനെതിരെ ഒരു അധ്യാപകന്‍ തന്റെ അഭിപ്രായം പ്രകടപ്പിച്ചു. അതിനാണ് മാനേജ്മെന്റിനെ പോലും ഭീഷണിപ്പെടുത്തി സസ്പെന്‍ഷന്‍ നടപടിയുമായി മുന്നോട്ടു പോയത്. ഉത്തരേന്ത്യയില്‍ അധികാരികള്‍ക്കെതിരെ സംസാരിച്ചതിന് വേട്ടയാടപ്പെട്ടത് സഞ്ജയ് ഭട്ടും ഡോ. കഫീല്‍ ഖാനുമായിരുന്നെങ്കില്‍ വര്‍ത്തമാന കേരളത്തില്‍ ഡോക്ടര്‍ ഹാരിസും ടി.കെ അഷ്റഫുമാണ്.

യു.ഡി.എഫിന്റെ അധികാര കാലത്ത് വിദഗ്ദരുമായി കൂടിയാലോചിച്ചാണ് ഒരോ പരിഷ്‌കാരങ്ങളും നടപ്പിലാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഒരു കാര്യത്തിലും കൂടിയാലോചനകള്‍ നടക്കുന്നില്ല. എതിര്‍ത്തു പറഞ്ഞാല്‍ മേക്കിട്ടു കേറുന്നു. ഇങ്ങനെയൊരു ഏകാധിപത്യ ഭരണ കാലഘട്ടം കേരള ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. അഭിപ്രായം പറയാന്‍ പോലും സ്വാതന്ത്ര്യമില്ല. ലഹരി ഇല്ലായ്മ ചെയ്യാനാണ് സൂംബയെന്നാണ് സര്‍ക്കാര്‍ വാദം. കേരളത്തെ മദ്യത്തില്‍ കുളിപ്പിച്ച സര്‍ക്കാരാണ് ലഹരിക്കെതിരെ സുംബ കളിപ്പിക്കുന്നത്. സ്‌കൂള്‍ സമയമാറ്റവുമായി ബന്ധപ്പെട്ട് വിഷയത്തില്‍ ചര്‍ച്ചക്കുപോലും തയാറാവാത്തത് തെറ്റായ നടപടിയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം ശ്രീചിത്രത്തിര ആശുപത്രിയില്‍ ഒരു യോഗത്തില്‍ പങ്കെടുത്തിരുന്നു. സര്‍ക്കാര്‍ ഫണ്ടു നല്‍കാത്തത് മൂലം അവിടെ നിരവധി ജനോപകാര പദ്ധതികളാണ് താളംതെറ്റിയിരിക്കുന്നത്. പാവപ്പെട്ട രോഗികള്‍ക്ക് ആനുകൂല്യം ലഭിക്കേണ്ട പല പദ്ധതികളും അവിടെ നിര്‍ത്തേണ്ട സാഹചര്യമുണ്ടായി. ഇരു സര്‍ക്കാറുകളുടെയും ക്രൂരമായ സമീപന രീതിയാണ് ഇതിന് കാരണം. ആരോഗ്യ രംഗം ഇരു സര്‍ക്കാറുകളും തീരെ ശ്രദ്ധിക്കുന്നില്ലെന്നും പി.ആര്‍ വര്‍ക്ക് മാത്രമാണ് നടക്കുന്നതെന്നും ഇ.ടി കുറ്റപ്പെടുത്തി.

Continue Reading

GULF

പ്രവാസി മലയാളികള്‍ക്ക് ആശ്വാസം; കോഴിക്കോട്ടേക്ക് അധിക സര്‍വീസുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ജൂലൈ 18 മുതല്‍ 2025 ആഗസ്റ്റ് 29 വരെ എല്ലാ വെള്ളിയാഴ്ചകളിലും ബഹ്‌റൈന്‍-കോഴിക്കോട് റൂട്ടിലും തിരിച്ചും ഇനി ദിനേന രണ്ട് സര്‍വീസുകളുണ്ടാകും.

Published

on

കോഴിക്കോട്ടേക്ക് അധിക സര്‍വീസുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ജൂലൈ 18 മുതല്‍ 2025 ആഗസ്റ്റ് 29 വരെ എല്ലാ വെള്ളിയാഴ്ചകളിലും ബഹ്‌റൈന്‍-കോഴിക്കോട് റൂട്ടിലും തിരിച്ചും ഇനി ദിനേന രണ്ട് സര്‍വീസുകളുണ്ടാകും. നിലവില്‍ വ്യാഴാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസങ്ങളില്‍ ഒരു സര്‍വീസ് മാത്രമാണ് ഈ റൂട്ടിലുള്ളത്.

ജൂലൈ 18, 25 ആഗസ്റ്റ് 1, 8, 15, 22, 29 എന്നീ ദിവസങ്ങളില്‍ ഇനി രണ്ട് സര്‍വീസുകളാവും എക്‌സ്പ്രസ് നടത്തുക. ബഹ്‌റൈനില്‍ നിന്ന് രാത്രി 9.10 ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം 4.10 ന് കോഴിക്കോട് എത്തിച്ചേരും. തിരിച്ച് കോഴിക്കോട് നിന്ന് വൈകീട്ട് ആറിന് പുറപ്പെടുന്ന വിമാനം ബഹ്‌റൈന്‍ സമയം രാത്രി 8.10ന് ബഹ്‌റൈനിലുമെത്തിച്ചേരും.

ജൂലൈ 15 മുതല്‍ ഒക്ടോബര്‍ 25വരെ ഡല്‍ഹിയിലേക്കും തിരിച്ച് ബഹ്‌റൈനിലേക്കുമുള്ള സര്‍വീസ് എക്‌സ്പ്രസ് റദ്ദ് ചെയ്തതായി അറിയിച്ചിരുന്നു.

Continue Reading

kerala

വി.എസിന്റെ നില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്കല്‍ ബുളളറ്റിന്‍

വെന്റിലേറ്റര്‍ സഹായത്തോടെയാണ് വി.എസ് ചികിത്സയില്‍ തുടരുന്നത്.

Published

on

വി.എസ് അച്യുതാനന്ദന്റെ നില മാറ്റമില്ലാതെ തുടരുന്നതായി മെഡിക്കല്‍ ബുളളറ്റിന്‍. വെന്റിലേറ്റര്‍ സഹായത്തോടെയാണ് വി.എസ് ചികിത്സയില്‍ തുടരുന്നത്.

കഴിഞ്ഞ ദിവസം വി.എസിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായിരുന്നതായി മകന്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇന്ന് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുളളറ്റിനില്‍ അദ്ദേഹത്തിന്റെ നില മാറ്റമില്ലാതെ തുടരുന്നതായാണ് പറയുന്നത്.

ജൂണ്‍ 23-നാണ് ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് വി.എസ് അച്യുതാനന്ദനെ തിരുവനന്തപുരം എസ്യുടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Continue Reading

Trending