Connect with us

EDUCATION

വഴിവിട്ട നിയമനങ്ങള്‍ക്ക് തിരിച്ചടി; കണ്ണൂര്‍ വി.സി ഡോ.ഗോപിനാദ് രവീന്ദ്രന്റെ പുനര്‍നിയമനം റദ്ദാക്കി, സുപ്രീംകോടതിയുടേതാണ് വിധി

സർക്കാരിനും കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രനും ഏറെ നിർണായകമായിരുന്ന ഹ‍ര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞത്.

Published

on

ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം റദ്ദാക്കി സുപ്രീംകോടതി വിധി. സ‍ര്‍ക്കാരിനും ഗവര്‍ണ‍ര്‍ക്കും വിമര്‍ശനം. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനമാണ് സുപ്രീംകോടതി റദ്ദാക്കിയത്. വൈസ് ചാന്‍സലരെ പുന‍ര്‍ നിയമിച്ച രീതി ചട്ടവിരുദ്ധമാണെന്നും ഗവർണർ ബാഹ്യശക്തികൾക്ക് വഴങ്ങിയെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

സർക്കാരിനും കണ്ണൂർ വി.സി ഗോപിനാഥ് രവീന്ദ്രനും ഏറെ നിർണായകമായിരുന്ന ഹ‍ര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് വിധി പറഞ്ഞത്. കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി. ജോസ് എന്നിവരാണ് ഡോ.ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം കേസിൽ അന്തിമവാദം കേൾക്കുന്നതിനിടയിൽ 60 വയസ് കഴിഞ്ഞവരെ വി.സിയായി എങ്ങനെ പുനര്‍നിയമിക്കാനാകുമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ചോദിച്ചിരുന്നു.

60 വയസ് കഴിഞ്ഞ കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ഗോപിനാഥ് രവീന്ദ്രന് സർക്കാര്‍ പുന‍ര്‍ നിയമനം നൽകിയതിനെതിരെ വലിയ പ്രതിഷേധമായിരുന്നു ഉയ‍ര്‍ന്നത്. സര്‍ക്കാര്‍ ചട്ടങ്ങൾ ലംഘിച്ച് നിയമനം നടത്തിയെന്നായിരുന്നു ആരോപണം. 2021 നവംബര്‍ 23 നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ശുപാര്‍ശ അംഗീകരിച്ച് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ.ഗോപിനാഥ് രവീന്ദ്രന് നാലു വര്‍ഷത്തേക്ക് പുനര്‍നിയമനം നല്‍കിയത്.

കീഴ്‌വഴക്കങ്ങൾ ലംഘിച്ച നടപടിക്കെതിരെ കണ്ണൂര്‍ സര്‍വകലാശാല സെനറ്റംഗം ഡോ.പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി.ജോസ് എന്നിവര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. 2021 ഡിസംബര്‍ 15ന് വിസിയുടെ പുനര്‍നിയമനം ഹൈക്കോടതി ശരിവച്ചു.

2021 ഡിസംബര്‍ 16 ന് ഗോപിനാഥ് രവീന്ദ്രന്‍റെ പുനര്‍നിയമനം ശരിവച്ച സിംഗിള്‍ ബഞ്ച് ഉത്തരവിനെതിരെ ഹര്‍ജിക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചു. 2021 ഡിസംബര്‍ 17 ന് നൽകിയ അപ്പീലില്‍ ഗവര്‍ണര്‍ക്ക് ഹൈക്കോടതി നോട്ടീസ് നൽകി. സംസ്ഥാന സര്‍ക്കാരിനോടും നിലപാട് അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചു. പുനര്‍നിയമനത്തിന് രാജ്ഭവന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ഗവര്‍ണര്‍ അറിയിച്ചു. താന്‍ നിര്‍ദേശിച്ചതുകൊണ്ടാണ് പുനര്‍നിയമനത്തിന് ഗോപിനാഥിന്‍റെ പേര് ശുപാര്‍ശ ചെയ്ത് കത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പ് തന്നതെന്ന വാര്‍ത്തയും ഗവര്‍ണര്‍ നിഷേധിച്ചു.

പിന്നാലെ പുനര്‍ നിയമനം ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവച്ചു. പിന്നാലെ ഹൈക്കോടതി വിധിക്കെതിരെ കണ്ണൂര്‍ സര്‍വകലാശാല സെനറ്റംഗം ഡോ.പ്രേമചന്ദ്രന്‍ കീഴോത്ത്, അക്കാദമിക് കൗണ്‍സില്‍ അംഗം ഷിനോ പി.ജോസ് എന്നിവര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. പുനര്‍ നിയമനത്തിനെതിരായ ഹര്‍ജിയില്‍ ഗവര്‍ണര്‍ക്കും സംസ്ഥാന സര്‍ക്കാരിനും കണ്ണൂര്‍ സര്‍വകലാശാലയ്ക്കും വി.സിക്കും സുപ്രീംകോടതി നോട്ടീസ് നൽകി. യുജിസി ചട്ടങ്ങള്‍ പാലിച്ചാണ് കണ്ണൂര്‍ സര്‍വകലാശാലയില്‍ തനിക്ക് പുനര്‍നിയമനം നല്‍കിയതെന്ന് ഗോപിനാഥ് രവീന്ദ്രന്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. വാദം പൂര്‍ത്തിയായ ശേഷം ഇന്ന് വിധി പറയുകയായിരുന്നു

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

EDUCATION

ഹയര്‍സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന്

വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന് തന്നെ പ്രഖ്യാപിക്കും

Published

on

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലപ്രഖ്യാപനം ഇന്ന്. കഴിഞ്ഞ വർഷത്തേക്കാൾ 16 ദിവസം നേരത്തെ ആണ് ഇക്കുറി ഫലം വരുന്നത്. 82.5 ആയിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം. ഏപ്രിൽ 3 മുതൽ 24 വരെ നടന്ന മൂല്യനിർണയ ക്യാമ്പിൽ ഇരുപത്തി അയ്യായിരത്തോളം അധ്യാപകർ പങ്കെടുത്തു. വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും ഇന്ന് തന്നെ പ്രഖ്യാപിക്കും.

റഗുലർ വിഭാഗത്തിൽ 27,798 ഉം പ്രൈവറ്റ് വിഭാഗത്തിൽ 1502 ഉം വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്.ഫലമറിയാനുള്ള വെബ്സൈറ്റുകള്‍പ്ലസ്ടു1 www.prd.kerala.gov.in2 www.keralaresults.nic.in 3 www.result.kerala.gov.in 4 www.examresults.kerala.gov.in 5 www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ഫലം ലഭ്യമാകും.വിഎച്ച്എസ്ഇ1 www.keralaresults.nic.in2 www.vhse.kerala.gov.in3 www.results.kite.kerala.gov.in4 www.prd.kerala.gov.in5 www.examresults.kerala.gov.in6 www.results.kerala.nic.inഎന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും ലഭ്യമാകും.രജിസ്‌ട്രേഷൻ നമ്പർ, പാസ്‌വേഡ്, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത ലോഗിൻ വിശദാംശങ്ങൾ ഉപയോഗിച്ച് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

Continue Reading

EDUCATION

എസ്.എസ്.എൽ.സി പരീക്ഷ രീതി മാറും; പേപ്പർ മിനിമം മാർക്ക് രീതി നടപ്പാക്കും

40 മാര്‍ക്ക് ഉള്ള വിഷയത്തിന് ഏഴുത്തു പരീക്ഷയില്‍ 12 മാര്‍ക്ക് നേടണം. 80 മാര്‍ക്ക് ഉള്ള വിഷയത്തിന് വിജയിക്കണമെങ്കില്‍ മിനിമം 24 മാര്‍ക്ക് വേണമെന്നാതാണ് രീതി.

Published

on

എസ്.എസ്.എല്‍.സി പരീക്ഷയുടെ രീതി മാറുന്നു. 2025 മുതല്‍ ഹയര്‍സെക്കന്‍ഡറിയിലേതുപോലെ മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുന്നതായി വിദ്യാഭ്യാസ മന്ത്രി അറിയിച്ചു. വിവിധ മേഖലകളില്‍ കൂടിയാലോചനകള്‍ക്ക് ശേഷമാകും അന്തിമ തീരുമാനമെടുക്കുക. വിജയത്തിന് എഴുത്തു പരീക്ഷയില്‍ പ്രത്യേകം മാര്‍ക്ക് നേടുന്നതാണ് പേപ്പര്‍ മിനിമം രീതി. 40 മാര്‍ക്ക് ഉള്ള വിഷയത്തിന് ഏഴുത്തു പരീക്ഷയില്‍ 12 മാര്‍ക്ക് നേടണം. 80 മാര്‍ക്ക് ഉള്ള വിഷയത്തിന് വിജയിക്കണമെങ്കില്‍ മിനിമം 24 മാര്‍ക്ക് വേണമെന്നാതാണ് രീതി.

എസ്എസ്എല്‍സിക്ക് 99.69 ശതമാനമാണ് വിജയം. 4,25,563 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 71,831 വിദ്യാര്‍ഥികള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടി. വിജയശതമാനം കൂടുതലുള്ള ജില്ല കോട്ടയം(99.92%); കുറവ് തിരുവനന്തപുരം(99.08%). പാലാ വിദ്യാഭ്യാസ ജില്ലക്ക് 100 ശതമാനം വിജയം. ഏറ്റവും കൂടുതല്‍ എ പ്ലസ് മലപ്പുറം ജില്ലയില്‍. പരീക്ഷകള്‍ പൂര്‍ത്തിയായി 43ാം ദിനമാണ് എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചത്.

പുനര്‍മൂല്യനിര്‍ണയത്തിന് നാളെമുതല്‍ അപേക്ഷിക്കാം. സേ പരീക്ഷ മേയ് 28 മുതല്‍. മേയ് 16 മുതല്‍ 25 വരെ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കാം. ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ അഞ്ചിന്. ജൂണ്‍ 24 ന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങും.

വൈകുന്നേരം നാല് മുതല്‍ www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും PRD Live മൊബൈല്‍ ആപ്പിലും റിസള്‍ട്ടുകള്‍ ലഭിച്ചു തുടങ്ങും.

Continue Reading

EDUCATION

ആയുർവേദ പി.ജി പ്രവേശന പരീക്ഷയിൽ നിന്ന് മലയാളികൾ പുറത്ത്

ഒരു വർഷത്തെ ഇൻ്റേൺഷിപ്പ് നിർബന്ധമാണെന്നും എന്നാൽ അത് 2024 ജൂൺ 30 നകം പൂർത്തിയാക്കിയിരിക്കണമെന്നുമുള്ള വ്യവസ്ഥയാണ് പൊല്ലാപ്പായിരിക്കുന്നത്.

Published

on

കേരളത്തിലെ ആയിരക്കണക്കിന് ആയുർവേദ ബിരുദധാരികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കി കേന്ദ്രഏജൻസി . ആയുർവേദ ബിരുദാനന്തര ബിരുദ (പി. ജി ) പ്രവേശനത്തിന് അപേക്ഷിക്കാൻ കഴിയാത്തതാണ് പ്രശ്നം. ഒരു വർഷത്തെ ഇൻ്റേൺഷിപ്പ് നിർബന്ധമാണെന്നും എന്നാൽ അത് 2024 ജൂൺ 30 നകം പൂർത്തിയാക്കിയിരിക്കണമെന്നുമുള്ള വ്യവസ്ഥയാണ് പൊല്ലാപ്പായിരിക്കുന്നത്.

2018 ബാച്ചിലെ ബിരുദ വിദ്യാർത്ഥികളുടെ കോഴ്സ് പൂർത്തിയാകാൻ ഒരു വർഷം അധികമെടുത്തതാണ് ഇൻ്റേൺഷിപ്പ് വൈകാൻ കാരണമായത്. ഇത് കോ വിഡ് കാരണം കോളേജുകൾ അടച്ചിട്ടത് മൂലമായിരുന്നു. കേരളത്തിൽ ഈ വർഷം സെപ്തംബറിലാണ് 2018 ബാച്ചുകാരുടെ ഇൻ്റേൺഷിപ്പ് പൂർത്തിയാകുകയുള്ളൂ. ഫലത്തിൽ ഈ വർഷത്തെ പി.ജി. പ്രവേശന പരീക്ഷ എഴുതാൻ കഴിയാതാകുകയും ഒരു വർഷം ഇവർക്ക് നഷ്ടപ്പെടുകയും ചെയ്യും.

ജൂലൈ ആറിനാണ് ഈ വർഷത്തെ പി.ജി എൻട്രൻസ് . അപേക്ഷാ തീയതി അവസാനിക്കുന്നത് മെയ് 15നും .വിഷയത്തിൽ കേന്ദ്ര നാഷണൽ ടെസ്റ്റിംഗ്‌ ഏജൻസിക്ക് (എൻ.ടി.എ ) പരാതി നൽകുമെന്ന് കേരള ആയുർവേദ മെഡിക്കൽ അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. കെ.സി അജിത്കുമാർ അറിയിച്ചു.

Continue Reading

Trending