kerala
‘മുഖ്യമന്ത്രി അറിഞ്ഞുള്ള ഗൂഢാലോചന, വിദ്യാർഥികളെ ഇളക്കിവിട്ടത് മുഖ്യമന്ത്രിയുടെ പ്രസംഗം’: ആരിഫ് മുഹമ്മദ് ഖാൻ
അക്രമികളെ എത്തിച്ചത് പൊലീസ് വാഹനത്തിലാണെന്നും ഗവർണർ ആരോപിച്ചു

തനിക്കെതിരായ എസ്എഫ്ഐ ആക്രമണത്തിന് ഗൂഢാലോചന നടത്തിയത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്കെതിരെ അക്രമം നടക്കുന്നത് അഞ്ചാം തവണയാണ്. അക്രമികളെ പിന്തിരിപ്പിക്കാൻ പൊലീസ് ശ്രമിച്ചില്ല. അക്രമികളെ എത്തിച്ചത് പൊലീസ് വാഹനത്തിലാണെന്നും ഗവർണർ ആരോപിച്ചു.
എസ്എഫ്ഐ ആക്രമണത്തിൽ തന്റെ കാറിന്റെ ഗ്ലാസിൽ പോറൽ ഉണ്ടായി. സംഭവത്തിൽ കേസെടുക്കണമെന്ന് ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു. എസ്എഫ്ഐ അല്ലാതെ മറ്റൊരു വിദ്യാർഥി സംഘടനയും ഇത്തരത്തിൽ പെരുമാറിയിട്ടില്ല. ആരെയും ഭയമില്ലെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു
kerala
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നാളെ
ചുങ്കത്തറ മാര്‍ത്തോമ കോളേജില്‍ വെച്ചാണ് വോട്ടെണ്ണല്‍ നടക്കുക.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം തിങ്കളാഴ്ച വരും. ചുങ്കത്തറ മാര്‍ത്തോമ കോളേജില്‍ വെച്ചാണ് വോട്ടെണ്ണല്‍ നടക്കുക. രാവിലെ എട്ട് മണി മുതല്‍ വോട്ടണ്ണല്‍ ആരംഭിക്കും. വളരെ പ്രതീക്ഷയോടെയാണ് ഓരോ മുന്നണികളും കാത്തിരിക്കുന്നത്.
77.25 ശതമാനം പോളിങ് രേഖപ്പെടുത്തിയ അമരമ്പലം പഞ്ചായത്താണ് ഏറ്റവും കൂടുതല്‍ പോളിങ് ശതമാനമുള്ള പഞ്ചായത്ത്. കരുളായിയും പോത്തുകല്ലുമാണ് പോളിങ് ശതമാനത്തില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ വരുന്നത്.
എന്നാല്‍ ഏറ്റവും കൂടുതല്‍ പേര് വോട്ടു ചെയ്തത് വഴിക്കടവ് പഞ്ചായത്തിലാണ്. 29,320 പേര്. യുഡിഎഫ് 3000 വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിക്കുന്ന പഞ്ചായത്താണിത്. യുഡിഎഫിന് പ്രതീക്ഷയുള്ള നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയാണ് രണ്ടാം സ്ഥാനത്ത്.
75.27 ശതമാനം ആണ് ഏറ്റവും ഒടുവിലായി തെരഞ്ഞെടുപ്പ് കമ്മീഷന് പുറത്തുവിട്ട പോളിങ് കണക്ക്. കഴിഞ്ഞ തവണ വോട്ടു ചെയ്തതിനേക്കാള്‍ 1462 പേര് ഇത്തവണ വോട്ട് രേഖപ്പെടുത്തി. 12000 മുതല്‍ 20000 വരെ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നാണ് യുഡിഎഫ് കണക്കുകൂട്ടല്‍.
kerala
ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം; നിരവധിപേര്‍ക്ക് പരിക്ക്

ആലപ്പുഴ: ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് അപകടം. 46 പേര്‍ക്ക് പരിക്കേറ്റെന്ന് സൂചന. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് ജംഗ്ഷനില്‍ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
kerala
താമരശേരിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി ബസ് ജീവനക്കാര്‍ മര്‍ദിച്ചതായി പരാതി
പുല്‍പ്പള്ളി പഴശ്ശിരാജ കോളജ് വിദ്യാര്‍ഥിയായ നൂറാം തോട് സ്വദേശി അലന് ജോസിനാണ് മര്‍ദനമേറ്റത്.

കോഴിക്കോട് താമരശേരിയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി സ്വകാര്യ ബസ് ജീവനക്കാര്‍ മര്‍ദിച്ചതായി യുവാവിന്റെ പരാതി. വയനാട്ടിലേക്ക് പോകുകയായിരുന്ന ഫിനിക്സ് ബസിലെ ജീവനക്കാര്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. പുല്‍പ്പള്ളി പഴശ്ശിരാജ കോളജ് വിദ്യാര്‍ഥിയായ നൂറാം തോട് സ്വദേശി അലന് ജോസിനാണ് മര്‍ദനമേറ്റത്.
-
kerala22 hours ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
News3 days ago
അഹമ്മദാബാദ് വിമാനാപകടം: 210 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു
-
kerala2 days ago
കണ്ണൂരിലെ സദാചാര ഗുണ്ടായിസം: കാരണം ആൺസുഹൃത്തെന്ന് കുടുംബം, സദാചാര പൊലീസിങ് നടന്നിട്ടില്ലെന്ന് മാതാവ്
-
News3 days ago
ഇറാന് ഗസ്സയല്ല, ഇസ്രാഈല്‍ ആക്രമണം പുതിയ യുദ്ധത്തിനുള്ള വാതില്‍തുറക്കല്‍; ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജു
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ഇതുവരെ 46.73% പോളിങ്
-
kerala3 days ago
വിദ്യാര്‍ഥിനിക്ക് നേരെ ലൈഗികാതിക്രമം; കണ്ണൂര്‍ സര്‍വകലാശാല അധ്യാപകന് അറസ്റ്റില്‍
-
kerala3 days ago
സര്‍ക്കാര്‍ മാധ്യമങ്ങളോടല്ല, ഗവര്‍ണറോടാണ് പ്രതിഷേധം അറിയിക്കേണ്ടത്; വി.ഡി സതീശന്
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; 70.76 ശതമാനം പോളിങ്