Connect with us

kerala

‘പശുസഖി’മാർ ആകാം, കുടുംബശ്രീ പരിശീലനം നൽകും; ​ഗുജറാത്ത് മോഡൽ കേരളത്തിലേക്ക്

കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികസഹായത്തോടെ മൃഗസംരക്ഷണവകുപ്പും കുടുംബശ്രീയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

Published

on

ഗുജറാത്ത് മാതൃകയില്‍ കുടുംബശ്രീയിലെ പശുസഖിമാര്‍ക്ക് പരിശീലനം നല്‍കാൻ കേരളം. കന്നുകാലി പരിപാലനത്തിന് അടിസ്ഥാനപരിശീലനം ലഭിച്ച കുടുംബശ്രീ അംഗങ്ങളെയാണ് പശുസഖിമാര്‍ എന്നുവിളിക്കുന്നത്.

ഗ്രാമപ്രദേശങ്ങളില്‍ പശുവളര്‍ത്തല്‍ വ്യാപിപ്പിക്കുന്നതിനും ക്ഷീരോത്പാദനം വര്‍ധിപ്പിക്കുന്നതിനുമുള്ള ഉന്നതതല പരിശീലനമാണ് മൃഗസംരക്ഷണവകുപ്പ് പശുസഖിമാര്‍ക്ക് നല്‍കുന്നത്. ഗുജറാത്തിലെ നാഷണല്‍ ഡയറി ഡിവലപ്മെന്റ് ബോര്‍ഡില്‍ നിന്ന് ‘മാസ്റ്റര്‍ ട്രെയിനേഴ്സ്’ പരിശീലനം ലഭിച്ച 40 വെറ്ററിനറി ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരിക്കും പരിശീലനം.
കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികസഹായത്തോടെ മൃഗസംരക്ഷണവകുപ്പും കുടുംബശ്രീയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 2000 പശുസഖിമാര്‍ക്ക് പരിശീലനം നല്‍കി പഞ്ചായത്തുതലത്തില്‍ നിയമിക്കും.

റേഷന്‍ കമ്പ്യൂട്ടിങ്ങിലൂടെ കന്നുകാലികളുടെ സമീകൃതാഹാരം സംബന്ധിച്ചുള്ള ബോധവത്കരണം, മൃഗങ്ങളുടെ രോഗപ്രതിരോധകുത്തിവെപ്പ്, കന്നുകാലികളുടെ പ്രസവം, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വായ്പകള്‍ എന്നിവ സംബന്ധിച്ചുള്ള ബോധവത്കരണവും സാങ്കേതിക പരിശീലനവും പശുസഖിമാരിലൂടെ കര്‍ഷകര്‍ക്ക് നല്‍കും.

ഇ-ഗോപാല ആപ്പിന്റെ സേവനം പ്രയോജനപ്പെടുത്തി ഓരോ കര്‍ഷകന്റെയും വീട്ടില്‍ ലഭ്യമായ അസംസ്‌കൃതവസ്തുക്കള്‍ ഉപയോഗിച്ച് പോഷകസമൃദ്ധമായ ഭക്ഷണം തയ്യാറാക്കുന്നതെങ്ങനെയെന്നതടക്കം പശുസഖിമാരെ പരിശീലിപ്പിക്കും. ഇവരിലൂടെ കര്‍ഷകരിലേക്ക് വളരെവേഗം മൃഗസംരക്ഷണസേവനം ലഭ്യമാക്കും.

kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അവയവം മാറി ശാസ്ത്രക്രിയ; കയ്യിന് പകരം ശസ്ത്രക്രിയ ചെയ്തത് കുഞ്ഞിന്റെ നാവിന്

ചികിത്സാപ്പിഴവ് തിരിച്ചറിഞ്ഞതോടെ ഡോക്ടര്‍ മാപ്പ് പറഞ്ഞു

Published

on

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കയ്യിന് ശസ്ത്രക്രിയ ചെയ്യാനെത്തിയ കുഞ്ഞിന്റെ നാവിന് ശസ്ത്രക്രിയ ചെയ്തതായി പരാതി. നാല് വയസ്സുകാരിയുടെ ശസ്ത്രക്രിയയ്ക്ക് എത്തിയതായിരുന്നു. എന്നാല്‍ കുഞ്ഞിന്റെ നാക്കിനാണ് ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. കോഴിക്കോട് ചെറുവണ്ണൂര്‍ മധുര ബസാര്‍ സ്വദേശിയുടെ മകളാണ് നാല് വയസ്സുകാരി.

കുഞ്ഞിന്റെ കൈയിലെ ആറാം വിരല്‍ നീക്കുന്ന ശസ്ത്രക്രിയയ്ക്കാണ് ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. ചികിത്സാപ്പിഴവ് തിരിച്ചറിഞ്ഞതോടെ ഡോക്ടര്‍ മാപ്പ് പറഞ്ഞു. പിന്നാലെ മറ്റൊരു ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ ആറാം വിരല്‍ നീക്കം ചെയ്യുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു.

എന്നാല്‍ കുഞ്ഞിന്റെ നാവിനും തടസ്സമുണ്ടായിരുന്നെന്നാണ് ആശുപത്രി സൂപ്രണ്ട് പറയുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് സൂപ്രണ്ട് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ യുവതി നീതി തേടി അലയുമ്പോഴാണ് മറ്റൊരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Continue Reading

india

കമ്പത്ത് കാറിനുള്ളില്‍ രണ്ട് പുരുഷന്‍മ്മാരെയും സ്ത്രീയെയും മരിച്ച നിലയില്‍ കണ്ടെത്തി

കമ്പത്തിന് സമീപം ഒരു തോട്ടത്തില്‍ ഇന്ന് രാവിലയോടെയാണ് വാഹനം നാട്ടുകാര്‍ കണ്ടെത്

Published

on

തമിഴ്‌നാട്ടിലെ കമ്പത്ത് കാറിനുള്ളില്‍ രണ്ടു പുരുഷന്മാരുടെയും ഒരു സ്ത്രീയുടെയും മൃതദേഹം കണ്ടെത്തി. പുതുപ്പള്ളി സ്വദേശിയുടെ ഉടമസ്ഥതയില്‍ കോട്ടയം രജിസ്‌ട്രേഷനില്‍ ഉള്ളതാണ് വാഹനം.

കമ്പത്തിന് സമീപം ഒരു തോട്ടത്തില്‍ ഇന്ന് രാവിലയോടെയാണ് വാഹനം നാട്ടുകാര്‍ കണ്ടെത്. നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ വാഹനം ലോക്ക് ചെയ്ത രീതിയിലായിരുന്നു. വാഹനം കേന്ദ്രീകരിച്ച് തമിഴ്‌നാട് പൊലീസ് അന്വോഷണം ആരംഭിച്ചു.

Continue Reading

kerala

എറണാകുളം ജില്ലയില്‍ മഞ്ഞപ്പിത്ത ബാധിതര്‍ കൂടുന്നു; കളമശ്ശേരിയില്‍ 28 പേര്‍ക്ക് രോഗബാധ

ഏറ്റവും പുതിയ കണക്ക് പ്രകാരം 200 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്

Published

on

കൊച്ചി: സംസ്ഥാനത്ത് ആശങ്കപടര്‍ത്തി എറണാകുളം ജില്ലയില്‍ മഞ്ഞപ്പിത്തം ബാധിതര്‍ കൂടുന്നു. കളമശ്ശേരിയില്‍ 28 പേര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വേങ്ങൂരില്‍ ഏറ്റവും പുതിയ കണക്ക് പ്രകാരം 200 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണം ഇനിയും കൂടിയേക്കാമെന്ന ആശങ്കയിലാണ് അധികൃതര്‍.

ചൂട് കൂടിയതോടെ റോഡിന് ഇരുവശങ്ങളിലും കൂള്‍ഡ്രിങ്‌സ് കടകളുടെ എണ്ണം കൂടുകയും ഇവയില്‍ നിന്ന് പാനീയങ്ങള്‍ വാങ്ങിക്കുടിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്തു. ഇത്തരം കടകളില്‍ നിന്നാണ് രോഗം പടര്‍ന്നതെന്ന സംശയത്തിലാണ് ആരോഗ്യവകുപ്പ്. ഈ സാഹചര്യത്തില്‍ ജ്യൂസ് കടകളിലേക്കുള്‍പ്പടെ വരുന്ന ഐസ് ക്യൂബുകള്‍ എവിടെ നിന്നാണ് വരുന്നതെന്നും അറിയാനുള്ള പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.

വേങ്ങൂരിലെ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ വലിയ ആശങ്കയിലായിരിക്കെയാണ് കളമശ്ശേരിയില്‍ മഞ്ഞപ്പിത്തം സ്ഥീകരിച്ചത്. ഇവിടെ രോഗബാധ സ്ഥിരീകരിച്ച 28ല്‍ 10 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. വേങ്ങൂരില്‍ രോഗം സ്ഥിരീകരിച്ച 200ല്‍ 48 പേര്‍ നിലവില്‍ ചികിത്സയിലാണ്. നാല് പേരുടെ നില ഗുരുതരമാണ്.

Continue Reading

Trending