Connect with us

kerala

ഞാൻ എസ്എഫ്ഐ യുടെ ക്രൂരപീഡനത്തിന്റെ ഇര, കുടുംബജീവിതം വരെ ഒഴിവാക്കേണ്ടിവന്നു: ചെറിയാൻ ഫിലിപ്പ്

യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോൾ കെഎസ്‌യു നേതാവായ തന്നെ കോളേജിന്റെ രണ്ടാം നിലയിൽ നിന്നും എസ്എഫ്ഐക്കാർ താഴേക്ക് വലിച്ചെറിഞ്ഞെന്ന് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു

Published

on

കൊച്ചി: എസ്എഫ്ഐ യുടെ ക്രൂരമായ പീഡനത്തിന് നിരന്തരം ഇരയായ ഒരു ജീവിക്കുന്ന രക്തസാക്ഷിയാണ് താനെന്ന വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുമ്പോൾ കെഎസ്‌യു നേതാവായ തന്നെ കോളേജിന്റെ രണ്ടാം നിലയിൽ നിന്നും എസ്എഫ്ഐക്കാർ താഴേക്ക് വലിച്ചെറിഞ്ഞെന്ന് ചെറിയാൻ ഫിലിപ്പ് ഫേസ്ബുക്കിൽ കുറിച്ചു.

ആ അപകടത്തെത്തുടർന്നുണ്ടായ ബുദ്ധിമുട്ടുകൾ കൊണ്ടാണ് കുടുംബജീവിതം വരെ ഒഴിവാക്കേണ്ടി വന്നതെന്നും അദ്ദേഹം ആരോപിക്കുന്നു. വർഷങ്ങളായി വേഗത്തിൽ നടക്കാനോ ചവിട്ടുപടികൾ കയറാനോ പ്രയാസമാണ്. ശാരീരിക അവശതകളുടെ കടുത്ത വേദന പേറുമ്പോഴും മനശക്തി കൊണ്ടാണ് പൊതുജീവിതത്തിൽ സജീവമായി ഇപ്പോഴും നിലനിൽക്കുന്നതെന്നും അദ്ദേഹം കുറിച്ചു. സിദ്ധാർത്ഥന്റെ ജീവിതം അപഹരിച്ച ക്രൂരത കണ്ടപ്പോൾ എസ്എഫ്ഐ യുടെ പഴയ കിരാത വാഴ്ച ഓർമ്മിച്ചതാണെന്നും ചെറിയാൻ ഫിലിപ്പ് കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് കുറിപ്പ്

ഞാൻ ജീവിക്കുന്ന ഒരു രക്തസാക്ഷി: ചെറിയാൻ ഫിലിപ്പ്
എഴുപതുകളിൽ കെ.എസ്.യു നേതാവായിരുന്നപ്പോൾ എസ്.എഫ്.ഐ യുടെ ക്രൂരമായ പീഢനത്തിന് നിരന്തരം ഇരയായ ഒരു ജീവിക്കുന്ന രക്തസാക്ഷിയാണ് ഞാൻ.
യൂണിവേഴ്സിറ്റി കോളജിൽ പഠിക്കുമ്പോഴാണ് കോളജിന്റെ രണ്ടാം നിലയിൽ നിന്നും എസ്.എഫ്.ഐക്കാർ എന്നെ താഴേക്ക് വലിച്ചെറിഞ്ഞത്. നട്ടെല്ലിനും സുഷുമ്നാകാണ്ഢത്തിനും ഗുരുതരമായ ക്ഷതമുണ്ടായതിനെ തുടർന്ന് അരയ്ക്കു താഴെ നാഡീ വ്യവസ്ഥയ്ക്കും കാലുകളിലെ പേശീ വ്യൂഹത്തിനും ക്രമേണ ബലക്ഷയമുണ്ടായി. അതുകൊണ്ടാണ് കുടുംബ ജീവിതം ഒഴിവാക്കേണ്ടി വന്നത്.

വർഷങ്ങളിലെ തുടർച്ചയായ അലോപ്പതി, ആയൂർവേദ, അക്യൂപക്ചർ ചികിത്സ കൊണ്ടാണ് ഇത്രയും നാൾ പിടിച്ചു നിന്നത്. വർഷങ്ങളായി വേഗത്തിൽ നടക്കാനോ ചവിട്ടുപടികൾ കയറാനോ പ്രയാസമാണ്. ശാരീരിക അവശതകളുടെ കടുത്ത വേദന പേറുമ്പോഴും മനശക്തി കൊണ്ടാണ് പൊതുജീവിതത്തിൽ സജീവമായി ഇപ്പോഴും നിലനിൽക്കുന്നത്.
എന്നെ പീഢിപ്പിച്ച പലരും ഇന്നും ജീവിച്ചിരിപ്പുണ്ടെങ്കിലും അവരോട് ഒരിക്കലും പകയോ വിദ്വേഷമോ പുലർത്തിയിട്ടില്ല. എന്നോട് ക്ഷമ ചോദിച്ച പലരും ഇന്ന് എന്റെ ഉറ്റ സുഹൃത്തുക്കളാണ്. സിദ്ധാർത്ഥിന്റെ ജീവിതം അപഹരിച്ച ക്രൂരത കണ്ടപ്പോൾ എസ്.എഫ്.ഐ യുടെ പഴയ കിരാത വാഴ്ച ഓർമ്മിച്ചെന്നു മാത്രം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇ-പാസ് വൻ തിരിച്ചടിയായി; ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിൽ കുത്തനെ കുറവ്, വസന്തോത്സവത്തിനൊരുങ്ങിയ ഊട്ടി പ്രതിസന്ധിയിൽ

ശരാശരി 20,000ത്തോളം സഞ്ചാരികള്‍ ആയിരുന്നു മെയ് മാസങ്ങളില്‍ എത്താറുണ്ടായിരുന്നത്. എന്നാല്‍ ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ ഇത് പകുതിയായി കുറഞ്ഞു.

Published

on

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും യാത്ര തിരിക്കണമെങ്കില്‍ ഇ-പാസ് വേണമെന്ന കോടതി ഉത്തരവ് ഇറങ്ങിയതോടെ സഞ്ചാരികളുടെ എന്നതില്‍ വലിയ കുറവ്. കഴിഞ്ഞ രണ്ടുദിവസമായി സഞ്ചാരികള്‍ കുറവാണ്. ശരാശരി 20,000ത്തോളം സഞ്ചാരികള്‍ ആയിരുന്നു മെയ് മാസങ്ങളില്‍ എത്താറുണ്ടായിരുന്നത്. എന്നാല്‍ ഇ-പാസ് നിര്‍ബന്ധമാക്കിയതോടെ ഇത് പകുതിയായി കുറഞ്ഞു. ഇത് ഊട്ടി വിനോദസഞ്ചാരമേഖലയെ ആശ്രയിച്ച് ജീവിക്കുന്നവരെ പ്രതിസന്ധിയിലാക്കിയിരിക്കയാണ്.

ഹോട്ടല്‍, കോട്ടേജ് ഉടമകള്‍ വ്യാപാരത്തിലുണ്ടായ കുറവ് നികത്താന്‍ വിഷമിക്കുകയാണ്. ഏപ്രില്‍, മെയ് മാസങ്ങളിലാണ് ഇവരുടെ എല്ലാ പ്രതീക്ഷകളും. ഇ-പാസിനെതിരെ സമര പരിപാടികളുമായി മൂന്നാട്ടുപോകാനാണ് ഇവരുടെ തീരുമാനം.

അതിനിടെ സഞ്ചാരികളെ സഹായിക്കാന്‍ ഊട്ടിയിലെ ടൂറിസ്റ്റ് പോലീസ് സജീവമായി രംഗത്തുണ്ട്. കഴിഞ്ഞദിവസം പോലീസ് ഊട്ടിയിലെ ഉല്ലാസ കേന്ദ്രങ്ങള്‍ കണക്ട് ചെയ്യുന്ന റൂട്ട് മാപ്പ് സഞ്ചാരികള്‍ക്ക് വിതരണം ചെയ്തു. ഇതില്‍ ക്യു.ആര്‍. കോഡും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ വിതരണം ജില്ലാ എസ്.പി. സുന്ദരവടിവേല്‍ ലൗഡേല്‍ ജങ്ഷനില്‍ തുടങ്ങിവെച്ചു.

Continue Reading

kerala

സംസ്ഥാന സര്‍ക്കാരിന്റെ തൊഴിലുറപ്പിന് കൂലി ഉറുപ്പില്ല; അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികളുടെ കുടിശ്ശിക 86.24 കോടി രൂപ

2023-24 സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം 86.24 കോടി രൂപയുടെ കുടിശ്ശികയാണുള്ളത്. ആറ് മാസത്തോളമായി പല ജില്ലകളിലും കൂലി കൊടുത്തിട്ടില്ല.

Published

on

സംസ്ഥാന സര്‍ക്കാറിന്റെ അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴിലുറപ്പാണെങ്കിലും കൂലി ഉറപ്പില്ല. 2023-24 സാമ്പത്തിക വര്‍ഷത്തെ കണക്ക് പ്രകാരം 86.24 കോടി രൂപയുടെ കുടിശ്ശികയാണുള്ളത്. ആറ് മാസത്തോളമായി പല ജില്ലകളിലും കൂലി കൊടുത്തിട്ടില്ല. കൂലി കിട്ടാതെ വന്നതോടെ തൊഴിലുറപ്പ് കൊണ്ട് കുടുംബ ജീവിതം മുന്നോട്ട് കൊണ്ട് പോയിരുന്ന ഈ പദ്ധതിയിലെ മൂന്ന് ലക്ഷത്തോളം പേരാണ് പെരുവഴിയിലായത്.

ഇതില്‍ 90 ശതമാനവും സ്ത്രീകളാണ്. അനുവദിച്ച പണം പോലും ട്രഷറിയില്‍നിന്ന് കിട്ടാത്ത അവസ്ഥയുമുണ്ട്. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിക്ക് പകരം സംസ്ഥാന സര്‍ക്കാര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധികളില്‍ നടപ്പാക്കിയ പദ്ധതിയാണിത്. 333 രൂപയാണ് ഒരു ദിവസത്തെ കൂലി. പണി പൂര്‍ത്തിയായി 14 ദിവസത്തിനകം കൂലി നല്‍കണമെന്നാണ് വ്യവസ്ഥ.

Continue Reading

kerala

കെജ്‌രിവാ‍ളിന് ജാമ്യം ലഭിച്ചത് ബിജെപിക്കേറ്റ കനത്ത തിരിച്ചടി: കെ സി വേണുഗോപാൽ

കേന്ദ്രസര്‍ക്കാര്‍ സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് അവര്‍ക്ക് ചെയ്യാവുന്ന രീതിയിലെല്ലാം ശ്രമിച്ചിട്ടും സുപ്രിംകോടതി കെജ്രിവാളിന് ജാമ്യം കൊടുത്ത വിധി സ്വാഗതം ചെയ്യുന്നുവെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.

Published

on

കെജ്‌രിവാ‍ളിന് ജാമ്യം ലഭിച്ചത് ബിജെപിക്കേറ്റ കനത്ത തിരിച്ചടിയെന്ന് കെ.സി വേണുഗോപാല്‍. കേന്ദ്രസര്‍ക്കാര്‍ സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് അവര്‍ക്ക് ചെയ്യാവുന്ന രീതിയിലെല്ലാം ശ്രമിച്ചിട്ടും സുപ്രിംകോടതി കെജ്രിവാളിന് ജാമ്യം കൊടുത്ത വിധി സ്വാഗതം ചെയ്യുന്നുവെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ വിജയം. ഇന്ത്യ മുന്നണിക്ക് കരുത്ത് പകരുന്ന വിധി. വിമര്‍ശിക്കുന്നവരെ ജയിലില്‍ അടയ്ക്കുന്നു. വിധി കേന്ദ്രത്തിന്റെ മുഖത്തേറ്റ തിരിച്ചടിയെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു.

കെജ്രിവാളിന് ജാമ്യം ലഭിച്ചത് പല സംസ്ഥാനങ്ങളുടെയും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും. ജാമ്യം ലഭിച്ച നടപടി ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ജാമ്യം ലഭിച്ചത് കേന്ദ്രസര്‍ക്കാരിന്റെ അഹങ്കാരത്തിനേറ്റ കനത്ത തിരിച്ചടിയാണെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

Continue Reading

Trending