Connect with us

india

പൗരത്വ ഭേദഗതി നിയമം; പ്രതിഷേധം കടുപ്പിക്കാന്‍ പശ്ചിമബംഗാള്‍; മമത പങ്കെടുക്കുന്ന റോഡ് ഷോ നാളെ

പശ്ചിമ ബംഗാളില്‍ സിഎഎ നടപ്പിലാക്കില്ലെന്ന് മമത ബാനര്‍ജി നേരത്തേ വ്യക്തമാക്കിയിരുന്നു.

Published

on

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ പശ്ചിമ ബംഗാളും. സിലിഗുരിയില്‍ നാളെ റോഡ് ഷോ നടത്തി തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിഷേധിക്കും. മൈനാകില്‍ നിന്ന് ആരംഭിക്കുന്ന റോഡ് ഷോയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പങ്കെടുക്കും.

പശ്ചിമ ബംഗാളില്‍ സിഎഎ നടപ്പിലാക്കില്ലെന്ന് മമത ബാനര്‍ജി നേരത്തേ വ്യക്തമാക്കിയിരുന്നു. വര്‍ഗീയ ധ്രുവീകരണ ശ്രമമെന്നാണ് നടപടിയെ മമത വിശേഷിപ്പിച്ചത്. മതത്തിന്റെയോ ജാതിയുടെയോ ഭാഷയുടെയോ പേരില്‍ വിവേചനം ഉണ്ടായാല്‍ അത് അംഗീകരിക്കില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

അതേസമയം കേരളവും പ്രതിഷേധം ശക്തമാക്കുകയാണ്. ഇന്നലെയാണ് പൗരത്വ ഭേദഗതി നിയമം രാജ്യത്ത് പ്രാബല്യത്തില്‍ വന്നത്. ഇതിനെ എങ്ങനെ മറികടക്കാമെന്ന ആലോചനയിലാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍. അതേസമയം നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ മുസ്‌ലിം ലീഗും തീരുമാനിച്ചിട്ടുണ്ട്.

 

india

പശ്ചിമബംഗാളില്‍ നിയമ വിദ്യാര്‍ഥി ക്ലാസ് മുറിയില്‍ കൂട്ട ബലാല്‍സംഗത്തിനിരയായി

സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായി.

Published

on

പശ്ചിമബംഗാളിലെ കസ്ബയില്‍ നിയമ വിദ്യാര്‍ഥി കൂട്ട ബലാല്‍സംഗത്തിനിരയായി. സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റിലായി.

സൗത്ത് കൊല്‍ക്കത്ത ലോ കോളജിലെ ക്ലാസ് മുറിയില്‍ വച്ചാണ് സംഭവം. ഇതേ ലോ കോളജിലെ മുന്‍ വിദ്യാര്‍ഥിയെയും രണ്ട് ജീവനക്കാരുമാണ് അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റിലായ മൂന്ന് പ്രതികളെയും ഹൈക്കോടതിയില്‍ ഹാജരാക്കി. പ്രതികളെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.

Continue Reading

india

ദളിത് സ്ത്രീയെ പാചകക്കാരിയായി നിയമിച്ചു; വിദ്യാര്‍ഥികളെ കുട്ടികളെ പിന്‍വലിച്ച് രക്ഷിതാക്കള്‍

സ്‌കൂളില്‍ ആകെയുണ്ടായിരുന്ന 22 വിദ്യാര്‍ത്ഥികളില്‍ 21 പേരെയും രക്ഷിതാക്കള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മറ്റ് സ്‌കൂളുകളില്‍ ചേര്‍ത്തു.

Published

on

ദളിത് സ്ത്രീയെ പാചകക്കാരിയായി നിയമിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ സ്‌കൂളില്‍ നിന്ന് കുട്ടികളെ പിന്‍വലിച്ച് രക്ഷിതാക്കള്‍. ചാമരാജ നഗര്‍ ജില്ലയിലെ ഹൊമ്മ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് രക്ഷിതാക്കളുടെ നേതൃത്തത്തില്‍ വിദ്യാര്‍ഥികളെ കൂട്ടത്തോടെ പിന്‍വലിച്ചത്. ദളിത് സ്ത്രീയെ സ്‌കൂളിലെ ഭക്ഷണം പാചകം ചെയ്യാന്‍ നിയമിച്ചത് തങ്ങളുടെ മക്കള്‍ ഭക്ഷണം കഴിക്കുന്നതിന് തടസമായെന്നാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. സ്‌കൂളില്‍ ആകെയുണ്ടായിരുന്ന 22 വിദ്യാര്‍ത്ഥികളില്‍ 21 പേരെയും രക്ഷിതാക്കള്‍ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മറ്റ് സ്‌കൂളുകളില്‍ ചേര്‍ത്തു. ദളിത് സ്ത്രീയെ നിയമിച്ചതിനു ശേഷം സ്‌കൂളില്‍ നിന്ന് ആകെ ഏഴ് കുട്ടികള്‍ മാത്രമാണ് ഉച്ചഭക്ഷണം കഴിച്ചിരുന്നത്.

അടച്ചുപൂട്ടല്‍ ഭീഷണി നേരിടുകയാണ് നിലവില്‍ സ്‌കൂള്‍. സംഭവത്തെ തുടര്‍ന്ന് ചാമരാജനഗര്‍ എസ് പി, ജില്ലാ പഞ്ചായത്ത് സിഇഒ, വിദ്യാഭ്യാസ ഓഫീസര്‍ എന്നിവരുള്‍പ്പെടെയുളള ഉദ്യോഗസ്ഥര്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു. ജാതി വിവേചനം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ജില്ലാ അധികൃതരും മാതാപിതാക്കളും അധ്യാപകരുമായി ചര്‍ച്ച നടത്തി. എന്നാല്‍ കേസ് ഭയന്ന് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാകാത്തതിനാലാണ് കുട്ടികളെ സ്‌കൂളില്‍ നിന്ന് മാറ്റിയതെന്നാണ് മാതാപിതാക്കള്‍ ജില്ലാ പഞ്ചായത്ത് സിഇഒയോട് പറഞ്ഞത്. സ്‌കൂളില്‍ നിലവില്‍ ഒരു കുട്ടി മാത്രമേയുളളു. ആ കുട്ടിയുടെ മാതാപിതാക്കളും ട്രാന്‍സഫര്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

Continue Reading

india

പാളത്തിലൂടെ 8 കിലോമീറ്ററോളം കാറോടിച്ച് യുവതിയുടെ അഭ്യാസം; പുറത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ആക്രമിച്ചു

ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം, 20 മിനിറ്റോളം ട്രെയിന്‍ സര്‍വീസ് തടസ്സപ്പെട്ടു.

Published

on

ഹൈദരാബാദ് റെയില്‍വേ പാളത്തിലൂടെ 8 കിലോമീറ്ററോളം കാറോടിച്ച് യുവതിയുടെ അഭ്യാസം. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം, 20 മിനിറ്റോളം ട്രെയിന്‍ സര്‍വീസ് തടസ്സപ്പെട്ടു. കാര്‍ തടഞ്ഞ് പുറത്തിറക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി പൊലീസുകാരെയും ആക്രമിക്കാന്‍ ശ്രമിച്ചു. ഹൈദരാബാദിനു സമീപം ശങ്കരപ്പള്ളിയിലാണ് വ്യാഴാഴ്ച രാവിലെ സംഭവമുണ്ടായത്.

യുവതിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് 2 പാസഞ്ചര്‍ ട്രെയിനുകളും 2 ഗുഡ്‌സും നിര്‍ത്തിയിടേണ്ടിവന്നു.

Continue Reading

Trending