kerala
കര്‍ണാടകയില്‍ ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തി ലിംഗായത്ത് മഠാധിപന്‍; കേന്ദ്രമന്ത്രിക്കെതിരെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചു
ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പ്രൾഹാദ് ജോഷിക്കെതിരെയാണ് ദിങ്കലേശ്വർ സ്വാമി സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.

അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ശിരാഹട്ടി ഫക്കീരേശ്വർ ലിംഗായത്ത് മഠാധിപൻ ദിങ്കലേശ്വർ സ്വാമി ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് ബിജെപിക്ക് കനത്ത വെല്ലുവിളിയായി. കർണാടകത്തിലെ ധർവാഡിൽ നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ പ്രൾഹാദ് ജോഷിക്കെതിരെയാണ് ദിങ്കലേശ്വർ സ്വാമി സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.
kerala
വി.എസിന് വിട; ആലപ്പുഴ നഗരത്തില്‍ നാളെ കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് നിയന്ത്രണം
വി.എസിന്റെ സംസ്‌കാരം നടക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ നഗരത്തില്‍ നാളെ (23) ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് വിടചൊല്ലി കേരളം. വി.എസിന്റെ സംസ്‌കാരം നടക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ നഗരത്തില്‍ നാളെ (23) ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ചേര്‍ത്തല ഭാഗത്തുനിന്ന് വരുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ കൊമ്മാടി ബൈപ്പാസ് കയറി കളര്‍കോട് വഴി അമ്പലപ്പുഴ ഭാഗത്തേക്ക് പോകേണ്ടതാണെന്നും അമ്പലപ്പുഴ ഭാഗത്തുനിന്ന് വരുന്ന ദീര്‍ഘദൂര സര്‍വീസുകള്‍ കളര്‍കോട് ബൈപ്പാസ് കയറി ചേര്‍ത്തല ഭാഗത്തേക്ക് പോകേണ്ടതാണെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു.
kerala
കണ്ണൂരില്‍ പുഴയില്‍ ചാടി ജീവനൊടുക്കിയ യുവതിയുടെ കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി
അമ്മ റീമയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

കണ്ണൂരില്‍ പുഴയില്‍ ചാടി ജീവനൊടുക്കിയ റീമയുടെ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ചെമ്പല്ലിക്കുണ്ട് പാലത്തിന്റെ താഴെ നിന്നാണ് മൂന്ന് വയസ്സുകാരന്‍ ഋഷിപ്പ് രാജിന്റെ മൃതദേഹം കണ്ടെത്തിയത്. അമ്മ റീമയുടെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ഭര്‍തൃ വീട്ടിലെ മാനസിക പീഡനത്തില്‍ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചിരുന്നു. സംഭവത്തില്‍ പൊലീസിന്റെ അന്വേഷണം തുടരുകയാണ്
ചെമ്പല്ലിക്കുണ്ട് പാലത്തില്‍ നിന്നാണ് റീമ പുഴയിലേക്ക് ചാടിയത്. കുട്ടിയെ ഷാള്‍ ഉപയോഗിച്ച് ശരീരത്തോട് ചേര്‍ത്ത് കെട്ടിവെച്ച് പുഴയിലേക്ക് ചാടുകയായിരുന്നു. ഈ സമയം പുഴയില്‍ ചൂണ്ടയിടുകയായിരുന്ന യുവാവ് റീമ ചാടുന്നത് കണ്ടു.
തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ പാലത്തില്‍ നിന്ന് 200 മീറ്റര്‍ അകലെ റീമയുടെ മൃതദേഹം കണ്ടെത്തി. ഒരാഴ്ച്ച മുമ്പ് ഗള്‍ഫില്‍ നിന്ന് നാട്ടില്‍ എത്തിയ ഭര്‍ത്താവ് കുട്ടിയെ തിരികെ വേണമെന്ന് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റീമയുടെ ബന്ധുക്കളുടെ ആരോപണം.
kerala
വിപഞ്ചികയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
യു.എ.ഇ സമയം 5.45നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുക.

രണ്ടാഴ്ച മുമ്പ് ഷാര്‍ജയില്‍ ജീവനൊടുക്കിയ കൊല്ലം സ്വദേശി വിപഞ്ചികയുടെ മൃതദേഹം ഇന്ന് വൈകിട്ട് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. യു.എ.ഇ സമയം 5.45നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിക്കുക. പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെ എല്ലാ നടപടികളും പൂര്‍ത്തിയായിരുന്നു. ഇന്ന് രാവിലെ 10 മണിയോടെയാണ് ഷാര്‍ജയിലെ ഫോറന്‍സിക് ലാബില്‍ എംബാമിങ് നടപടികള്‍ പൂര്‍ത്തീകരിച്ചത്.
വിപഞ്ചികയുടെ അമ്മയും സഹോദരങ്ങളും ഭര്‍ത്താവ് നിതീഷും എംബാമിങ് കേന്ദ്രത്തില്‍ എത്തിയിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമനപടികള്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി ബന്ധുക്കള്‍ നേരത്തെ കോടതിയിയെ സമീപിക്കുകയും ഇവിടെ നിന്ന് ലഭിച്ച രേഖകള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് കൈമാറുകയും ചെയ്തു.
ദുബൈയിലെ ജബല്‍ അലി ശ്മശാനത്തില്‍ വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം നേരത്തെ ഹിന്ദു മതാചാരപ്രകാരം സംസ്‌കരിച്ചിരുന്നു. ഈ മാസം എട്ടിനാണ് വിപഞ്ചികയും മകളും ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കാണ്ടെത്തിയത്. മകളെ കൊലപ്പെടുത്തിയ ശേഷം വിപഞ്ചിക ആത്മഹത്യ ചെയ്യുകയായിരുന്നു. ഭര്‍തൃ പീഡനമാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.
-
india1 day ago
നിമിഷപ്രിയ കേസ്: ‘മധ്യസ്ഥതയുടെ പേരില്‍ സാമുവല്‍ ജെറോം വ്യാപകമായി പണം പിരിച്ചു’; തലാലിന്റെ സഹോദരന്
-
kerala2 days ago
സ്വകാര്യ ബസ് സമരം മറ്റന്നാള്‍ മുതല്‍
-
kerala2 days ago
റോഡില്‍ പൊട്ടിവീണ ലൈനില്‍ നിന്ന് ഷോക്കേറ്റ് 19കാരന് മരിച്ചു; അപകട കാരണം പോസ്റ്റിലേക്ക് മരംവീണത്
-
kerala2 days ago
‘അഥവാ ഞാൻ ചത്താൽ അയാളെന്നെ കൊന്നതാണെന്ന് വിചാരിച്ചോണം എന്ന് പറഞ്ഞിട്ടുണ്ട്,എന്റെ മോൾ ആത്മഹത്യ ചെയ്യില്ല ‘; അതുല്യയുടെ അമ്മ
-
kerala2 days ago
കണ്ണൂരില്‍ കുഞ്ഞുമായി പുഴയില്‍ ചാടി; അമ്മ മരിച്ചു
-
More2 days ago
ഗസയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രാഈല്‍; 24 മണിക്കൂറിനിടെ 116 പേരെ കൊന്നൊടുക്കി
-
kerala2 days ago
ജപ്തി ഭീഷണി; സ്കൂൾ വരാന്തയിലേക്ക് താമസം മാറ്റിയ കുടുംബത്തിന് താത്കാലിക ഭവനം നൽകി മുസ്ലിം ലീഗ്
-
kerala2 days ago
‘നിര്‍ഭയം നിലപാട് പറയുന്ന നേതാവ്’; വിദ്വേഷ പ്രസംഗം നടത്തിയ വെള്ളാപ്പള്ളിയെ പുകഴ്ത്തി മന്ത്രി വാസവന്