india
മൂന്ന് സംസ്ഥാനങ്ങളിൽ എൻ.ഡി.എ വൻ തകര്‍ച്ച നേരിടും; തെരഞ്ഞെടുപ്പ് നിരീക്ഷണങ്ങളുമായി നിക്ഷേപകൻ രുചിർ ശർമ
രണ്ടു പതിറ്റാണ്ടായി രാജ്യമെങ്ങും സഞ്ചരിച്ചു തെരഞ്ഞെടുപ്പുകളെ നിരീക്ഷിക്കുന്നയാള്‍ കൂടിയാണ് രുചിര്‍.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സംസ്ഥാനത്തില്‍ എന്‍.ഡി.എ തിരിച്ചടി നേരിടുമെന്ന് നിക്ഷേപകനും എഴുത്തുകാരനുമായ രുചിര്‍ ശര്‍മ. ബിഹാര്‍, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ബി.ജെ.പി സഖ്യകക്ഷികള്‍ വലിയ തിരിച്ചടി നേരിടാന്‍ പോകുന്നതെന്നാണു നിരീക്ഷണം.’ഇന്ത്യ ടുഡേ’യുടെ പോപ്പ് അപ്പ് കോണ്‍ക്ലേവിലാണ് രുചിര്‍ ശര്‍മ തന്റെ നിരീക്ഷണങ്ങള്‍ പങ്കുവച്ചത്. രണ്ടു പതിറ്റാണ്ടായി രാജ്യമെങ്ങും സഞ്ചരിച്ചു തെരഞ്ഞെടുപ്പുകളെ നിരീക്ഷിക്കുന്നയാള്‍ കൂടിയാണ് രുചിര്‍.
മഹാരാഷ്ട്രയില്‍ ശിവസേന, എന്‍.സി.പി പിളര്‍പ്പുകള്‍ ബി.ജെ.പിക്ക് തിരിച്ചടിയാകുമെന്നാണ് അദ്ദേഹം പറയുന്നത്. ബിഹാറില്‍ നിതീഷിന്റെ മറുകണ്ടം ചാടലും മുന്നണിയെ പ്രതികൂലമായി ബാധിക്കും. ആന്ധ്രാപ്രദേശില്‍ മാത്രമാണ് ബി.ജെ.പി സഖ്യകക്ഷികള്‍ നേട്ടമുണ്ടാക്കാന്‍ പോകുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ബിഹാര്‍ എന്നിവിടങ്ങളില്‍ യാത്ര ചെയ്തു ജനങ്ങളുടെ മനസ്സറിഞ്ഞാണ് ഇത്തരമൊരു നിഗമനത്തിലേക്കെത്തിയതെന്നാണ് രുചിര്‍ പറയുന്നത്.
മഹാരാഷ്ട്രയില്‍ രണ്ടു മുന്നണികള്‍ക്കും പാതി സീറ്റായിരിക്കും ലഭിക്കുകയെന്നാണ് ഈ യാത്രയില്‍നിന്നു മനസിലാക്കാനായ പൊതുവികാരമെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. ശരിക്കുമുള്ള നഷ്ടം ബി.ജെ.പി സഖ്യകക്ഷികള്‍ക്കായിരിക്കും. ആന്ധ്രാപ്രദേശിലൊഴിച്ചുള്ള സംസ്ഥാനങ്ങളില്‍, ബിഹാറിലും കര്‍ണാടകയിലും മഹാരാഷ്ട്രയിലുമെല്ലാം ബി.ജെ.പി സഖ്യകക്ഷികള്‍ പ്രത്യേകിച്ചും ദയനീയമായ പ്രകടനമാണു കാഴ്ചവയ്ക്കുന്നത്. വലിയ പ്രതിസന്ധിയാണ് അവര്‍ അഭിമുഖീകരിക്കുന്നത്. ചന്ദ്രബാബു നായിഡു മുന്നേറ്റം തുടരുന്ന ആന്ധ്ര മാത്രമാണ് ഇക്കൂട്ടത്തില്‍ ഒരു അപവാദമെന്നും രുചിര്‍ ശര്‍മ പറഞ്ഞു.
ഓരോ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ വ്യത്യസ്തമാണ്. ഉദാഹരണത്തിന് ആന്ധ്രയില്‍ ജഗന്‍ മോഹനും ചന്ദ്രബാബു നായിഡുവുമാണ് വിഷയം. അവിടെ ദേശീയ പാര്‍ട്ടികള്‍ ഒരു തരത്തിലും വിഷയമല്ല. ആന്ധ്രയില്‍ കോണ്‍ഗ്രസ് അപ്രസക്തമാണ്. ബി.ജെ.പിയാണെങ്കില്‍ ചെറിയൊരു കക്ഷിയും. ചന്ദ്രബാബു നായിഡുവിന്റെയും നടന്‍ പവന്‍ കല്യാണിന്റെയും തോളിലേറിയാണ് അവിടെ ബി.ജെ.പിയുടെ പ്രവര്‍ത്തനമെന്നും രുചിര്‍ സൂചിപ്പിച്ചു.
കര്‍ണാടകയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണു പോര്. അവിടെ ജെ.ഡി.എസ് കളത്തില്‍ ഇല്ലാത്ത പോലെയാണ്. ഇത്തരത്തില്‍ ഓരോ സംസ്ഥാനവും വ്യത്യസ്തമാണെങ്കിലും പൊതുവായുള്ള കാര്യം ആന്ധ്ര ഒഴിച്ചുള്ള ഇടങ്ങളിലെല്ലാം ബി.ജെ.പി സഖ്യകക്ഷികള്‍ നല്ല പ്രകടനമല്ല കാഴ്ചവയ്ക്കുന്നതെന്നതാണ്. മഹാരാഷ്ട്രയില്‍ വലിയ തോതിലുള്ള ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ആരൊക്കെ ആര്‍ക്കൊക്കെ ഒപ്പമാണെന്ന് ആളുകള്‍ക്കു മനസിലാകുന്നില്ല. ജനങ്ങള്‍ക്കിടയില്‍ ഉദ്ദവ് താക്കറെയോടും ശരദ് പവാറിനോടും സഹതാപം നിലനില്‍ക്കുന്നുണ്ടെന്നാണു വ്യക്തമാകുന്നതെന്നും രുചിര്‍ ശര്‍മ കൂട്ടിച്ചേര്‍ത്തു.
മഹാരാഷ്ട്രയില്‍ അജിത് പവാറിന്റെ എന്‍.സി.പിയും ഏക്നാഥ് ഷിന്‍ഡെയുടെ ശിവസേനയുണ് ബി.ജെ.പിക്കൊപ്പമുള്ളത്. ബിഹാറില്‍ നിതീഷ് കുമാറിന്റെ ജെ.ഡി.യുവും ചിരാഗ് പാസ്വാന്റെ എല്‍.ജെ.പിയും. കര്‍ണാടകയില്‍ എച്ച്.ഡി കുമാരസ്വാമിയുടെ ജെ.ഡി.എസും ആന്ധ്രയില്‍ ചന്ദ്രബാബു നായിഡുവിന്റെ തെലുഗുദേശം പാര്‍ട്ടിയും(ടി.ഡി.പി) ഇത്തവണ എന്‍.ഡി.എ സഖ്യത്തില്‍ ചേര്‍ന്നാണു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.
2019ല്‍ മഹാരാഷ്ട്രയിലെ ആകെ 48 സീറ്റില്‍ 41ഉം ബി.ജെ.പിയും അവിഭക്ത ശിവസേനയും ചേര്‍ന്നു തൂത്തുവാരുകയായിരുന്നു. ബി.ജെ.പി 23 ഇടത്ത് വിജയിച്ചപ്പോള്‍ സേനയ്ക്ക് 18 സീറ്റും ലഭിച്ചു. ഇത്തവണ ബി.ജെ.പി 28 സീറ്റിലേക്കാണു മത്സരിക്കുന്നത്. ഒപ്പമുള്ള ഷിന്‍ഡെ പക്ഷം ശിവസേന 15 സീറ്റിലും ജനവിധി തേടുന്നു. അജിത് പവാര്‍ വിഭാഗം എന്‍.സി.പിക്ക് നാല് സീറ്റും നല്‍കിയിട്ടുണ്ട്.
ആന്ധ്രയില്‍ ആകെ 25ല്‍ ആറ് സീറ്റാണ് ബി.ജെ.പിക്കു ലഭിച്ചത്. ബാക്കിയുള്ള സീറ്റിലെല്ലാം ടി.ഡി.പിയാണു മത്സരിക്കുന്നത്. കര്‍ണാടകയില്‍ ബി.ജെ.പി 25 സീറ്റിലും ജെ.ഡി.എസ് മൂന്നിടത്തും മത്സരിക്കുന്നുണ്ട്.
india
തിരുപ്പൂരില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം; 42 വീടുകള്‍ കത്തി നശിച്ചു
എംജിആര്‍ നഗറിലെ പുളിയാംതോട്ടത്താണ് അപകടമുണ്ടായത്.

തിരുപ്പൂരില്‍ ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍ തീപിടുത്തം. 42 വീടുകള്‍ കത്തി നശിച്ചു. എംജിആര്‍ നഗറിലെ പുളിയാംതോട്ടത്താണ് അപകടമുണ്ടായത്. തീപിടുത്തത്തില്‍ ആളപായം ഇല്ല. അതിഥിതൊഴിലാളികള്‍ താമസിക്കുന്ന വീടുകള്‍ക്കാണ് തീപിടിച്ചത്.
ഗ്യാസ് സിലണ്ടര്‍ പൊട്ടിത്തെറിച്ചാണ് ആദ്യം തീപിടുത്തമുണ്ടായത്. അടുത്തുള്ള 9 വീടുകളിലെ സിലണ്ടറുകളും പൊട്ടിത്തെറിച്ചു. വാടകയ്ക്ക് നല്‍കിയിരുന്ന സാറാ ദേവിയുടേതാണ് വീടുകള്‍.
ബുധനാഴ്ച ഉച്ചയ്ക്ക് 2:45 ഓടെയാണ് സംഭവം നടന്നത്. ആദ്യം ഒരു വീട്ടിലെ പാചക വാതക സിലിണ്ടര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പൊട്ടിത്തെറിക്കുകയും പിന്നാലെ അടുത്തുള്ള വീടുകളിലേക്ക് പടരുകയുമായിരുന്നു. ഇതോടെ ആ വീടുകളിലെ 9 പാചക വാതക സിലിണ്ടറുകളും ഒന്നിനു പുറകെ ഒന്നായി പൊട്ടിത്തെറിക്കുകയായിരുന്നു.
പ്രദേശവാസികള്‍ ഉടനെ ഫയര്‍ഫോഴ്സിനെയും പൊലീസിനെയും അറിയിച്ചു. വിവരം ലഭിച്ചയുടനെ തിരുപ്പൂര്‍ സൗത്ത്, നോര്‍ത്ത് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അരമണിക്കൂറോളം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.
തിരുപ്പൂര്‍ നോര്‍ത്ത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണ്. ടിന്‍ ഷെഡുകള്‍ ഉപയോഗിച്ച് 42 ചെറിയ വീടുകള്‍ നിര്‍മ്മിച്ച് വാടകയ്ക്ക് നല്‍കിയ ഉടമയെയും പൊലീസ് ചോദ്യം ചെയ്തു.
india
ഭാര്യയുടെ അവിഹിതം സംശയിച്ച് കുട്ടിയെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാന്‍ പാടില്ലെന്ന് ബോംബെ ഹൈക്കോടതി
ഭര്‍ത്താവ് തന്റെ ഭാര്യയുടെ അവിഹിതം സംശയിക്കുന്നതുകൊണ്ട് മാത്രം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പിതൃത്വം നിര്‍ണ്ണയിക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള കാരണമില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച്.

ഭര്‍ത്താവ് തന്റെ ഭാര്യയുടെ അവിഹിതം സംശയിക്കുന്നതുകൊണ്ട് മാത്രം പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പിതൃത്വം നിര്‍ണ്ണയിക്കാന്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കാനുള്ള കാരണമില്ലെന്ന് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച്.
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുടെ ഡിഎന്‍എ പരിശോധന നടത്തണമെന്ന കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കിയ ജസ്റ്റിസ് ആര്‍ എം ജോഷി, അസാധാരണമായ കേസുകളില്‍ മാത്രമേ ഇത്തരമൊരു ജനിതക പരിശോധന നടത്താന്‍ ഉത്തരവിടൂവെന്ന് പറഞ്ഞു.
അവിഹിതത്തിന്റെ പേരില്‍ തനിക്ക് വിവാഹമോചനത്തിന് അര്‍ഹതയുണ്ടെന്ന് ഒരു പുരുഷന്‍ അവകാശപ്പെടുന്നതുകൊണ്ട് മാത്രം ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ ഉത്തരവിടുന്നത് മഹത്തായ കേസായി മാറില്ലെന്ന് ജസ്റ്റിസ് ജോഷി തന്റെ ജൂലൈ 1-ലെ ഉത്തരവില്‍ പറഞ്ഞു.
ഭര്‍ത്താവിന്റെ ഹര്‍ജിയെ അടിസ്ഥാനമാക്കി ഡിഎന്‍എ പരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ച കുടുംബ കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ട് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് വിധിച്ചു.
ഡിഎന്‍എ ടെസ്റ്റ് അംഗീകരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് സാധിക്കാത്തതിനാല്‍ കുട്ടിയുടെ രക്ഷിതാക്കള്‍ പരസ്പരം പോരടിക്കുമ്പോള്‍ കുട്ടികളുടെ അവകാശങ്ങളുടെ സംരക്ഷകനായി പ്രവര്‍ത്തിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്തമാണെന്നും ജൂലായ് ഒന്നിന് ബുധനാഴ്ച ലഭ്യമായ ഉത്തരവില്‍ ജസ്റ്റിസ് ആര്‍എം ജോഷിയുടെ ഏകാംഗ ബെഞ്ച് പറഞ്ഞു.
2013 ജൂലായ് 27ന് ജനിച്ച കുഞ്ഞിന്റെ ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിട്ട കുടുംബ കോടതി 2020 ഫെബ്രുവരി 7ന് പുറപ്പെടുവിച്ച ഉത്തരവ് ചോദ്യം ചെയ്ത് ഒരു സ്ത്രീ നല്‍കിയ അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.
‘ഭാര്യക്ക് അവിഹിതമുണ്ടെന്ന കാരണത്താല്‍ വിവാഹമോചന ഉത്തരവിന് അര്‍ഹതയുണ്ടെന്നാണ് ഭര്‍ത്താവിന്റെ ആരോപണം. ഡിഎന്‍എ ടെസ്റ്റ് പാസാകാനുള്ള സുപ്രധാന കേസാണോ ഇതെന്ന് ഒരു ചോദ്യം ഉയരുന്നു. അതിനുള്ള സത്യസന്ധമായ ഉത്തരം ഇല്ല എന്നതായിരിക്കും,’ ജസ്റ്റിസ് ജോഷി പറഞ്ഞു.
india
ഗുജറാത്തില്‍ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്ന് ഒമ്പത് പേര്‍ മരിച്ചു
ബുധനാഴ്ച രാവിലെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് നിരവധി വാഹനങ്ങള്‍ മഹിസാഗര്‍ നദിയില്‍ വീണതായി ഗുജറാത്ത് ആരോഗ്യമന്ത്രി റുഷികേശ് പട്ടേല്‍ പറഞ്ഞു.

ഗുജറാത്തില്‍ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്ന് ഒമ്പത് പേര്‍ മരിച്ചു. ബുധനാഴ്ച രാവിലെ പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് നിരവധി വാഹനങ്ങള്‍ മഹിസാഗര്‍ നദിയില്‍ വീണതായി ഗുജറാത്ത് ആരോഗ്യമന്ത്രി റുഷികേശ് പട്ടേല്‍ പറഞ്ഞു.
സംസ്ഥാനത്തെ വഡോദര ജില്ലയിലെ പാലം 1985ലാണ് നിര്‍മ്മിച്ചതെന്നും പട്ടേല്‍ കൂട്ടിച്ചേര്‍ത്തു.
സംഭവത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റതായും ഒമ്പത് മൃതദേഹങ്ങളെങ്കിലും കണ്ടെടുത്തതായും മുതിര്‍ന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ അനില്‍ ധമേലിയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അപകടമുണ്ടായത് അത്യന്തം ദുഃഖകരമാണെന്നും മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
സുരക്ഷാ പ്രശ്നങ്ങളാല്‍ ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വളരെക്കാലമായി നശിപ്പിക്കപ്പെട്ടു, ഇത് ചിലപ്പോള്‍ ഹൈവേകളിലും പാലങ്ങളിലും വലിയ ദുരന്തങ്ങളിലേക്ക് നയിക്കുന്നു.
2022-ല്‍, കൊളോണിയല്‍ കാലത്തെ കേബിള്‍ തൂക്കുപാലം ഗുജറാത്തിലെ മച്ചു നദിയിലേക്ക് തകര്‍ന്നു, നൂറുകണക്കിന് ആളുകള്‍ വെള്ളത്തില്‍ മുങ്ങി 132 പേരെങ്കിലും മരിച്ചിരുന്ു.
-
Health3 days ago
നിപ: കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബ് നിര്‍മാണം അനിശ്ചിത്വത്തിൽ
-
kerala1 day ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
film2 days ago
സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നല്കി നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍
-
kerala3 days ago
ലഹരിക്കെതിരെ റാലി നടത്തിയ സിപിഎം നേതാവ് എം.ഡി.എം.എയുമായി പിടിയില്‍
-
kerala2 days ago
ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണു; രണ്ടുപേര്‍ കുടുങ്ങി
-
kerala3 days ago
സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി
-
kerala3 days ago
ഉരുള്‍ ദുരന്തത്തില്‍ ഉറ്റബന്ധുക്കളെ നഷ്ടമായ നൗഫലിനെ ചേര്‍ത്തുപിടിച്ച് മസ്കറ്റ് കെഎംസിസി
-
india2 days ago
ഫണ്ടില്ല; എസ്സി, എസ്ടി വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ തടഞ്ഞ് മോദി സര്‍ക്കാര്‍