Connect with us

kerala

കോഴിക്കോട്ട് മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം

കൂരാച്ചുണ്ട് സ്വദേശി റിനീഷ്, കിനാലൂർ സ്വദേശി അശോകൻ എന്നിവരാണ് മരിച്ചത്.

Published

on

കോഴിക്കോട് രണ്ട് തൊഴിലാളികൾക്ക് ദാരുണാന്ത്യം. ഹോട്ടലിലെ മാലിന്യ ടാങ്ക് വ്യത്തിയാക്കാനിറങ്ങിയ രണ്ട് പേരാണ് ശ്വാസംമുട്ടി മരിച്ചത്. കൂരാച്ചുണ്ട് സ്വദേശി റിനീഷ്, കിനാലൂർ സ്വദേശി അശോകൻ എന്നിവരാണ് മരിച്ചത്.

കോവൂർ ഇരിങ്ങാടൻ പള്ളിയിലെ ഹോട്ടലിലാണ് ദാരുണ സംഭവമുണ്ടായത്. വൈകിട്ട് 4 മണിയോടെ മാലിന്യ ടാങ്ക് വ്യത്തിയാക്കാനെത്തിയ തൊഴിലാളികളാണ് മരിച്ചത്. ഇവർ കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

അടച്ചിട്ട ഹോട്ടലിൽ 10 അടി താഴ്ചയിലുള്ള മാലിന്യ ടാങ്കായിരുന്നു ഉണ്ടായിരുന്നത്. ആദ്യം ഇറങ്ങിയ ആൾക്ക് ബോധം നഷ്ടപ്പെട്ടു. പിന്നാലെ രണ്ടാമത്തെയാളും ഇറങ്ങുകയായിരുന്നു.
ഫയർഫോഴ്സ് സംഘം ഉടൻ സ്ഥലത്തെത്തി ഇരുവരെയും പുറത്തെടുത്ത് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. സുരക്ഷാ ക്രമീകരങ്ങൾ ഒരുക്കാതെയാണ് തൊഴിലാളികൾ മാലിന്യ ടാങ്കിൽ ഇറങ്ങിയത് എന്നാണ് പ്രാഥമിക വിവരം.
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേരള സര്‍വകലാശാല വിവാദം; കെ എസ് അനില്‍ കുമാര്‍ തീര്‍പ്പാക്കുന്ന ഫയലുകള്‍ മാറ്റിവയ്ക്കണമെന്ന് വിസിയുടെ നിര്‍ദേശം

രജിസ്ട്രാര്‍ തീര്‍പ്പാക്കുന്ന ഫയലുകള്‍ മാറ്റി വയ്ക്കണമെന്ന് വിസി നിര്‍ദേശം നല്‍കി.

Published

on

കേരള സര്‍വകലാശാലയില്‍ വി സി മോഹനന്‍ കുന്നുമ്മലിനെ തള്ളി ഫയലുകള്‍ തീര്‍പ്പാക്കി രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍. രജിസ്ട്രാര്‍ തീര്‍പ്പാക്കുന്ന ഫയലുകള്‍ മാറ്റി വയ്ക്കണമെന്ന് വിസി നിര്‍ദേശം നല്‍കി. വിലക്ക് ലംഘിച്ച് ഓഫീസില്‍ പ്രവേശിച്ചതില്‍ രജിസ്ട്രാര്‍ കെ എസ് അനില്‍കുമാറിനെതിരെ സുരക്ഷ വിഭാഗം റിപ്പോര്‍ട്ട് നല്‍കി.

രജിസ്ട്രാര്‍ കെ എസ് അനില്‍കുമാര്‍ സര്‍വ്വകലാശാല ആസ്ഥാനത്ത് എത്തരുതെന്ന് വൈസ് ചാന്‍സിലര്‍ നിര്‍ദേശിച്ചിരുന്നു. കൂടാതെ രജിസ്ട്രാരുടെ ചേമ്പറിലേക്ക് ആരെയും കടത്തി വിടരുതെന്ന ഉത്തരവ് സുരക്ഷാ ജീവനക്കാര്‍ക്കും വൈസ് ചാന്‍സിലര്‍ നല്‍കിയിരുന്നു. എന്നാല്‍ ഈ ഉത്തരവുകള്‍ മറികടന്നാണ് കെ എസ് അനില്‍കുമാര്‍ സര്‍വകലാശാല ആസ്ഥാനത്തെത്തി ഡിജിറ്റല്‍ സിഗ്നേച്ചര്‍ തിരിച്ചെടുത്ത് ഫയലുകള്‍ തീര്‍പ്പാക്കിയത്.

ഇതോടെ മോഹന്‍ കുന്നുമ്മേല്‍ തുടര്‍ നടപടി തുടങ്ങി. രജിസ്ട്രാര്‍ തീര്‍പ്പാക്കുന്ന ഫയലുകള്‍ മാറ്റിവെക്കണമെന്നും കെ എസ് അനില്‍കുമാര്‍ നോക്കുന്ന ഫയലുകള്‍ തനിക്ക് അയക്കരുതെന്നും മോഹനന്‍ കുന്നുമ്മല്‍ നിര്‍ദേശിച്ചു. അടിയന്തര ഫയലുകള്‍ ഉണ്ടെങ്കില്‍ ജോയിന്റ് രജിസ്റ്റര്‍മാര്‍ നേരിട്ട് തനിക്ക് അയക്കണമെന്നും അദ്ദേഹം അറിയിച്ചു.

രജിസ്ട്രാരുടെ ചേമ്പറിലേക്ക് പോകരുതെന്ന വിസിയുടെ നിര്‍ദേശം അനില്‍കുമാറിനെ അറിയിച്ചെങ്കിലും അത് അനുസരിക്കാതെയാണ് ചേമ്പറിലേക്ക് പോയതൊന്നും റിപ്പോര്‍ട്ട് നല്‍കി. സെക്യൂരിറ്റി ഓഫീസറാണ് വൈസ് ചാന്‍സിലര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

Continue Reading

kerala

വളര്‍ത്തു പൂച്ച മാന്തിയതിനു പിന്നാലെ വാക്‌സിനെടുത്ത് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു

പന്തളം മണ്ണില്‍ തെക്കേതില്‍ അഷ്‌റഫ് റാവുത്തര്‍-സജിന ദമ്പതികളുടെ മകള്‍ ഹന്ന ഫാത്തിമയാണ് (11) മരിച്ചത്.

Published

on

പന്തളം: വളര്‍ത്തു പൂച്ച മാന്തിയതിനു പിന്നാലെ വാക്‌സിനെടുത്ത് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. പന്തളം മണ്ണില്‍ തെക്കേതില്‍ അഷ്‌റഫ് റാവുത്തര്‍-സജിന ദമ്പതികളുടെ മകള്‍ ഹന്ന ഫാത്തിമയാണ് (11) മരിച്ചത്. തോന്നല്ലൂര്‍ ഗവ. യു.പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു.

ജൂലൈ രണ്ടിനാണ് ഹന്നയുടെ ദേഹത്ത് വളര്‍ത്തു പൂച്ച മാന്തിയത്. മുറിവേറ്റ ഹന്നയെ പന്തളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. വാക്‌സിന്‍ എടുക്കുന്നതിനായി അവിടെ നിന്ന് അടൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. അടൂര്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് പ്രതിരോധ കുത്തിവെപ്പ് എടുക്കുകയും ചെയ്തു. രണ്ടാംഘട്ട പ്രതിരോധ കുത്തിവെപ്പിനായി കഴിഞ്ഞ തിങ്കളാഴ്ച പന്തളം കുടുംബാരോഗ്യ കേന്ദ്രത്തില്‍ എത്തി. കുത്തിവെപ്പെടുത്ത ശേഷം വീട്ടിലെത്തിയ ഹന്ന ഫാത്തിമ അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് ബന്ധുക്കള്‍ വീണ്ടും കുടുംബ ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ശാരീരിക അസ്വസ്ഥത വര്‍ധിച്ചതോടെ കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ വ്യാഴാഴ്ച രാവിലെ കുട്ടി മരിക്കുകയായിരുന്നു.

അതേസമയം, മരണകാരണം പൂച്ചയുടെ കടിയേറ്റല്ല എന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. മരണ കാരണം കണ്ടെത്തുന്നതിന് സാംപിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി അയച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ക

Continue Reading

kerala

നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 499 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 499 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

Published

on

സംസ്ഥാനത്ത് നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 499 പേര്‍ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയില്‍ 203 പേരും കോഴിക്കോട് 116 പേരും പാലക്കാട് 178 പേരും എറണാകുളത്ത് രണ്ട് പേരുമാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.

മലപ്പുറത്ത് 11 പേരാണ് ചികിത്സയിലുള്ളത്. രണ്ട് പേര്‍ ഐസിയുവില്‍ ചികിത്സയിലുണ്ട്. മലപ്പുറം ജില്ലയില്‍ ഇതുവരെ 56 സാമ്പിളുകള്‍ നെഗറ്റീവ് ആയിട്ടുണ്ട്. പാലക്കാട് മൂന്ന് പേര്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ആകെ 29 പേര്‍ ഹൈയസ്റ്റ് റിസ്‌കിലും 117 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തിലാണ്. നിപ സ്ഥിരീകരിച്ച രോഗി കോഴിക്കോട് ഐസിയുവില്‍ ചികിത്സയിലാണ്.

ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഇന്ന് യോഗത്തില്‍ പങ്കെടുത്തു.

Continue Reading

Trending