Connect with us

crime

കുക്കറി ഷോയില്‍ മത്സരാര്‍ഥി ബീഫ് പാകം ചെയ്തു; നടി സുദീപയ്ക്ക് വധഭീഷണി

ബംഗ്ലാദേശിലെ കുക്കറി ഷോയില്‍ പങ്കെടുത്തതിന് പിന്നാലെ ഭീഷണിയുണ്ടായതായി നടി തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്.

Published

on

കുക്കറി ഷോയില്‍ മത്സരാര്‍ഥി ബീഫ് പാകം ചെയ്തതിന് തനിക്ക് വധഭീഷണിയെന്ന് ബംഗാളി നടിയും അവതാരകയുമായ സുദീപ ചാറ്റര്‍ജി. ബംഗ്ലാദേശിലെ കുക്കറി ഷോയില്‍ പങ്കെടുത്തതിന് പിന്നാലെ ഭീഷണിയുണ്ടായതായി നടി തന്നെയാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്. ഷോയില്‍ ഒരു മത്സരാര്‍ഥി ബീഫ് പാകം ചെയ്തതിനെ താന്‍ പ്രോത്സാഹിപ്പിച്ചു എന്ന് കാട്ടിയാണ് ഭീഷണിയെന്നാണ് സുദീപയുടെ ആരോപണം.

ബക്രീദിനോടനുബന്ധിച്ച് നടത്തിയ ഷോയുടെ വീഡിയോ പുറത്തെത്തിയതിന് പിന്നാലെ തന്നെ വലിയ രീതിയില്‍ വിവാദം ഉടലെടുത്തിരുന്നു. ബീഫ് പാകം ചെയ്യുന്ന മത്സരാര്‍ഥിയുമായി സുദീപ സംസാരിച്ചതാണ് വിവാദങ്ങള്‍ക്ക് കാരണം. ബീഫ് പാകം ചെയ്യാനും കഴിക്കാനും സുദീപ പ്രോത്സാഹിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി വലിയ രീതിയിലാണ് സമൂഹമാധ്യമങ്ങളില്‍ ആക്ഷേപമുയര്‍ന്നത്. ഇതിന് പിന്നാലെയാണിപ്പോള്‍ വധഭീഷണിയുണ്ടെന്ന നടിയുടെ വെളിപ്പെടുത്തലും.

സുദീപയ്ക്ക് തൃണമൂല്‍ കോണ്‍ഗ്രസും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായുള്ള ബന്ധവും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നുണ്ട്. രാഷ്ട്രീയമുതലെടുപ്പിന് വേണ്ടി തന്നെ കരുവാക്കുകയാണെന്നാണ് സുദീപ പറയുന്നത്.

സുദീപയുടെ വാക്കുകള്‍:

‘സമൂഹമാധ്യമങ്ങളില്‍ എന്നെ വിമര്‍ശിക്കുന്നവര്‍ വീഡിയോ മുഴുവനായി കണ്ടില്ല എന്ന് വേണം കരുതാന്‍. ഞാന്‍ ബീഫ് കഴിച്ചിട്ടില്ല, അതിനെ തൊട്ടിട്ട് പോലുമില്ല. മത്സരാര്‍ഥിയാണ് അത് പാകം ചെയ്തത്. വീഡിയോ എഡിറ്റ് ചെയ്തതല്ല, ആര്‍ക്കു വേണമെങ്കിലും ഇത് പരിശോധിച്ച് സ്ഥിരീകരിക്കാവുന്നതാണ്. ബീഫ് അവരുടെ പ്രധാനഭക്ഷണങ്ങളില്‍ ഒന്നാണെന്ന് പരിപാടിയുടെ സംഘാടകര്‍ പറഞ്ഞിരുന്നു. ഈദ് ആഘോഷത്തിന്റെ ഭാഗമായി ആയിരുന്നു പരിപാടിയും. എന്തിനാണ് മറ്റുള്ളവരുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നത്? ഞാനവിടെ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് പോയത്. മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യമാണ് എന്റേത്. ഒരു മതേതരത്വ രാജ്യമെന്ന നിലയ്ക്ക് മറ്റുള്ളവരുടെ വിശ്വാസത്തെ ഹനിക്കാനാവില്ല.

എന്റെ കൂടെയുള്ള ചിത്രങ്ങള്‍ ഉപയോഗിച്ച് മമതാ ബാനര്‍ജിക്കും ബാബുള്‍ സുപ്രിയോയ്ക്കും നേരെ അസഭ്യവര്‍ഷമാണ്. തൃണമൂലെന്നല്ല, ഒരു രാഷ്ട്രീയപ്പാര്‍ട്ടിയെയും ഇപ്പോഴുയരുന്ന വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കണ്ട. ബിജെപിയുടെ പേരില്‍ നിരവധി ഭീഷണികളാണ് വരുന്നത്. എന്നെ ജീവനോടെ കത്തിക്കും, മകനെ തട്ടിക്കൊണ്ടു പോകും എന്നിങ്ങനെ പോകും എന്നിങ്ങനെ പോകുന്നു ഭീഷണികള്‍… മരിച്ചുപോയ എന്റെ അമ്മയെ വരെ അസഭ്യം പറയുകയാണ് ഒരുപറ്റം ആളുകള്‍’.

ബംഗാളി ടെലിവിഷന്‍ പരിപാടികളിലെ സ്ഥിരം സാന്നിധ്യമാണ് സുദീപ. 2005ല്‍ പുറത്തിറങ്ങിയ രന്‍നഗര്‍ എന്ന ഹിറ്റ് ഷോയിലൂടെയാണ് അരങ്ങേറ്റം. 17 വര്‍ഷമാണ് ഈ ഷോ സംപ്രേഷണം ചെയ്തത്. 2022ല്‍ സുദീപാസ് സോങ്ഷര്‍ എന്ന പരിപാടിയിലൂടെ സുദീപ വന്‍ തിരിച്ചുവരവ് നടത്തിയിരുന്നു.

crime

ആഭിചാരക്രിയയുടെ മറവിൽ 11കാരിയെ പീഡിപ്പിക്കാൻ ശ്രമം; വ്യാജ സ്വാമി പിടിയിൽ

പരീക്ഷയിൽ കുട്ടിക്ക് മികച്ച വിജയം ലഭിക്കുന്നതിനായി സ്വാമിയെ സമീപിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായത്

Published

on

കൊല്ലം: ആഭിചാരക്രിയയുടെ മറവിൽ 11കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വ്യാജ സ്വാമി പിടിയിൽ. മുണ്ടക്കൽ സ്വദേശി ഷിനു സ്വാമിയാണ് പിടിയിലായത്. പരീക്ഷയിൽ കുട്ടിക്ക് മികച്ച വിജയം ലഭിക്കുന്നതിനായി സ്വാമിയെ സമീപിച്ചപ്പോഴാണ് ദുരനുഭവം ഉണ്ടായത്. സ്വകാര്യ ഭാഗങ്ങളിൽ പൂജയുടെ ഭാഗമായി സ്പർശിച്ചു എന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ മൊഴി.

പൂജയുടെ മറവിൽ തന്നെയും പീഡിപ്പിച്ചെന്ന് മറ്റൊരു യുവതിയും വെളിപ്പെടുത്തി. പ്രായപൂർത്തിയാകാത്ത കുട്ടികളെ ബന്ധപ്പെട്ടാൽ ആയുസ് കൂടുമെന്ന് ഇയാൾ പറഞ്ഞതായി ദുരനുഭവം നേരിട്ട മറ്റൊരു സ്ത്രീ പറഞ്ഞു.

ആഭിചാരക്രിയകൾ നടന്നിരുന്നു എന്നാണ് ഇയാളുടെ പൂജാമുറിയിൽ നിന്ന് വ്യക്തമാകുന്നത്. പൂജാമുറിയിൽ നിന്ന് ജപിച്ചു കിട്ടുന്ന ചരടുകളും വടിവാളും മറ്റു പൂജാ സാധനങ്ങളും കണ്ടെത്തി. പോക്സോ കേസിൽ അറസ്റ്റിലായ ഷിനു സ്വാമി റിമാൻഡിൽ ആണ്.

Continue Reading

crime

കന്നഡ നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ

Published

on

ബെംഗളൂരു: കന്നഡ സീരിയൽ നടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ മലയാളി അറസ്റ്റിൽ. വൈറ്റ്‌ഫീൽഡിൽ താമസിക്കുന്ന നവീൻ കെ. മോനാണ് കന്നഡ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയച്ച കേസിൽ അറസ്റ്റിലായത്. സമൂഹമാധ്യമം വഴി നിരന്തരം അശ്ലീല സന്ദേശം അയച്ചെന്നാണ് പരാതി. നടി നേരിട്ട് വിളിച്ചു വിലക്കിയിട്ടും സന്ദേശം അയയ്ക്കുന്നത് തുടർന്നുവെന്നും സ്വകാര്യ അശ്ലീല ചിത്രങ്ങളും വിഡിയോയും അയച്ച് അപമാനിച്ചുവെന്നുമാണ് പരാതിയിൽ പറയുന്നത്. തെലുങ്ക്, കന്നഡ സീരിയലുകളിൽ സജീവമാണ് നടി. സ്വകാര്യ കമ്പനിയിലെ ഡെലിവറി മാനേജറാണ് അറസ്റ്റിലായ നവീൻ.

മൂന്നു മാസങ്ങൾക്കുമുൻപ് സമൂഹമാധ്യമമായ ഫെയ്സ്‌ബുക്കിൽ ‘നവീൻസ്’ എന്ന ഐഡിയിൽനിന്ന് ഫ്രണ്ട്സ് റിക്വസ്റ്റ് നടിക്ക് വന്നിരുന്നു. ഫ്രണ്ട്സ് റിക്വസ്റ്റ് സ്വീകരിച്ചില്ലെങ്കിലും ഇയാൾ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളെടുത്ത് മെസഞ്ചറിലൂടെ ദിവസവും അയച്ചിരുന്നു. ഇതേത്തുടർന്ന് നടി ഇയാളെ ബ്ലോക്ക് ചെയ്തു. എന്നാൽ പിന്നീട് പല പുതിയ അക്കൗണ്ടുകളും വഴി ഇയാൾ നടിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും അയയ്ക്കുന്നതു തുടർന്നു.

നവംബർ 1ന് യുവാവ് നടിക്ക് സന്ദേശം അയച്ചപ്പോൾ നേരിട്ടു കാണാൻ നടി ആവശ്യപ്പെട്ടു. നേരിട്ട് കണ്ടപ്പോൾ ഇത്തരം സന്ദേശങ്ങൾ അയയ്ക്കുന്നത് അവസാനിപ്പിക്കണം എന്ന് അവർ ആവശ്യപ്പെട്ടു. എന്നാൽ നവീൻ കേൾക്കാൻ തയാറായില്ല. ഇതേത്തുടർന്നാണ് അവർ അന്നപൂർണേശ്വരി പൊലീസിനെ സമീപിച്ചത്. അറസ്റ്റിലായ നവീൻ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിൽ ആണ്.

Continue Reading

crime

കണ്ണൂർ റെയില്‍വേ സ്‌റ്റേഷനിൽ RPF ഉദ്യോഗസ്ഥന് നേരെ ആക്രമണം; പ്രതി പിടിയിൽ

Published

on

കണ്ണൂര്‍: റെയില്‍വേ സ്റ്റേഷനില്‍ ആര്‍പിഎഫ് ഉദ്യോഗസ്ഥന് നേരെ ആക്രമണം. പ്ലാറ്റ്‌ഫോമില്‍ അനധികൃതമായി ഉറങ്ങിയത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം. ആര്‍പിഎഫ് ഉദ്യോഗസ്ഥനായ ശശിധരന് ആണ് പരിക്കേറ്റത്.

ആക്രമിച്ച മമ്പറം സ്വദേശി ധനേഷിനെ റെയില്‍വെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ ഉദ്യോഗസ്ഥനെ അടിക്കുകയും കടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഉദ്യോഗസ്ഥന്റെ കയ്യിലുള്ള ഉപകരണങ്ങളും പ്രതി നശിപ്പിച്ചു. ഇന്ന് പുലര്‍ച്ചയോടെ ആയിരുന്നു അതിക്രമം.
Continue Reading

Trending