Connect with us

crime

യു.പിയില്‍ ഹിന്ദു പെണ്‍കുട്ടിയോട് സംസാരിച്ചെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ ക്രൂരമായി മര്‍ദിച്ചു -വിഡിയോ

ക്വാസി ഏരിയയില്‍ ജൂണ്‍ മൂന്നിനാണ് സംഭവമുണ്ടായത്.

Published

on

ഹിന്ദു പെണ്‍കുട്ടിയോട് സംസാരിച്ചെന്നാരോപിച്ച് മുസ്‌ലിം യുവാവിനെ അതിക്രൂരമായി മര്‍ദിച്ച് ആള്‍ക്കൂട്ടം. ഉത്തര്‍പ്രദേശിലെ അലിഗഢിലാണ് സംഭവം. ക്വാസി ഏരിയയില്‍ ജൂണ്‍ മൂന്നിനാണ് സംഭവമുണ്ടായത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ഷര്‍ട്ടില്ലാതെ ആള്‍ക്കൂട്ടത്തിന് സമീപം യുവാവ് നില്‍ക്കുന്നതാണ് വിഡിയോയിലുള്ളത്. ആള്‍ക്കൂട്ടത്തിലുള്ള ഒരാള്‍ തന്റെ മകളുമായി അഞ്ച് വര്‍ഷമായി യുവാവിന് അടുപ്പമുണ്ടെന്നും അവളെ ഇയാള്‍ ശല്യപ്പെടുത്തിയെന്നും ആരോപിക്കുന്നുണ്ട്.

https://twitter.com/HateDetectors/status/1809584188946890782

എന്നാല്‍, ഇതുമായി ബന്ധപ്പെട്ട് പുറത്ത് വന്ന മറ്റൊരു വിഡിയോയില്‍ ബി.ജെ.പി നേതാവും മേയറുമായ ശകുന്തള ഭാരതി ജില്ലാ ഭരണകൂടത്തിന് സംഭവത്തില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ലവ് ജിഹാദ് കേസുകള്‍ തടഞ്ഞില്ലെങ്കില്‍ അത് തങ്ങളുടെ രീതിയില്‍ കൈകാര്യം ചെയ്യുമെന്നാണ് ഭാരതി വിഡിയോയിലൂടെ ഭീഷണി മുഴക്കുന്നത്.

പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയെന്ന പരാതി ലഭിച്ചയുടന്‍ സംഭവസ്ഥലത്ത് എത്തുകയും ചോദ്യം ചെയ്യാനായി യുവാവിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തുവെന്ന് അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പൊലീസ് അറിയിച്ചു. അതേസമയം, യുവാവിന് മര്‍ദനമേറ്റതില്‍ പൊലീസ് നടപടി സ്വീകരിച്ചോയെന്നത് വ്യക്തമല്ല.

crime

മയക്കുമരുന്ന് ചേര്‍ത്ത മധുരപലഹാരങ്ങള്‍ വില്‍ക്കുന്ന സംഘം ദുബൈയില്‍ പിടിയിലായി

Published

on

ദുബൈ: മയക്കുമരുന്ന് ചേര്‍ത്ത മധുരപലഹാരങ്ങള്‍ വില്‍ക്കുന്ന സംഘത്തെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് രുചിയുള്ള മധുരപലഹാരങ്ങള്‍ പ്രോത്സാഹിപ്പിച്ച 10 പുരുഷന്മാരും അഞ്ച് സ്ത്രീകളും ഉള്‍പ്പെടെ 15 പേരടങ്ങുന്ന സംഘത്തെയാണ് ദുബൈ പോലീസ് അറസ്റ്റ് ചെയ്തത്.

കൂടാതെ ‘ഡ്രഗ്‌സ് ഫ്‌ളേവര്‍’ എന്ന് പേരിട്ടിരിക്കുന്ന ഓപ്പറേഷനില്‍ 48 കിലോഗ്രാം മയക്കുമരുന്ന് വസ്തുക്കളും 2,448,426 ദിര്‍ഹം വിലമതിക്കുന്ന 1,174 ഗുളികകളും പിടിച്ചെടുത്തതായി ദുബൈ പൊലീസ് അറിയിച്ചു. മ യക്കുമരുന്ന് വില്‍പ്പനക്കാരുടെ തന്ത്രങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുകയെന്ന ല ക്ഷ്യത്തോടെ ഫെസ്റ്റിവല്‍ സിറ്റി മാളില്‍ നടന്ന മയക്കുമരുന്ന് വിരുദ്ധ ബോധവല്‍ക്കരണ പ്രദര്‍ശനത്തിനി ടെ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ആന്റി-നാര്‍ക്കോട്ടിക്സ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അറസ്റ്റ് കാര്യം അറിയിച്ചത്.

ഇന്റര്‍നാഷണല്‍ ഹെമായ സെന്റര്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഡോ. അബ്ദുള്‍ റഹ്‌മാന്‍ ഷെരീഫ് അല്‍ മഅമരി, സുരക്ഷാ മാധ്യമ വകുപ്പ് ഡയറക്ടര്‍ മനാ ല്‍ ഇബ്രാഹിം, നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ആന്റി-നാര്‍ക്കോട്ടിക്സിന്റെ സൂക്ഷ്മമായ നിരീക്ഷണ ഫലമായാണ് സംഘത്തെ അറസ്റ്റ് ചെയ്തതെന്ന് ബ്രിഗേഡിയര്‍ അബ്ദുള്‍ റഹ്‌മാന്‍ ഷെരീഫ് അല്‍ മഅമരി പറഞ്ഞു.

പിടിച്ചെടുത്ത ഉല്‍പ്പന്നങ്ങളില്‍ മയക്കുമരുന്നും സൈക്കോ ആക്റ്റീവ് വസ്തുക്കളും അടങ്ങിയ ‘മധുരപലഹാര ങ്ങളും ച്യൂയിംഗ് ഗമ്മും’ ഉള്‍പ്പെടുന്നു. സോഷ്യല്‍ മീഡിയ വഴിയാണ് സംഘം ഇവ വില്‍പ്പന നടത്തിയിരുന്നത്. ഇവരെ അറസ്റ്റ് ചെയ്യുകയും അവരുടെ ശ്രമങ്ങള്‍ പരാജയപ്പെടുത്തുകയും ചെയ്തത് കുറ്റകൃത്യങ്ങ ള്‍ക്കെതിരായ പോരാട്ടത്തിലെ സുപ്രധാന നാഴികക്കല്ലാണെന്ന് ബ്രിഗേഡിയര്‍ അല്‍മഅമരി പറഞ്ഞു.

അത്യാധുനിക കൃത്രിമ ബുദ്ധി സാങ്കേതികവിദ്യകളും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തുന്നതിലുള്ള പ്രാവീണ്യമുള്ള വിദഗ്ദ സംഘവും അടങ്ങുന്ന ദുബൈ പോലീസിന്റെ മികവാണ് ഇത് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം സോഷ്യല്‍ മീഡിയയില്‍ മയക്കുമരുന്നുകളുടെയും സൈക്കോ ആക്റ്റീവ് വസ്തു ക്കളുടെയും പ്രചാരണം സമൂഹങ്ങള്‍ക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നുവെന്ന് മനല്‍ ഇബ്രാഹിം പറഞ്ഞു. ജാഗ്രതയുടെയും അവബോധത്തിന്റെയും ആവശ്യകത പരമപ്രധാനമാണ്. അപരിചിതരില്‍ നിന്നുള്ള അജ്ഞാത സന്ദേശങ്ങളുമായി ഇടപഴകുന്നത് ഒഴിവാക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

ഇ-ക്രൈം പ്ലാറ്റ്ഫോം അല്ലെങ്കില്‍ ദുബായ് പോലീസ് ആപ്പിലും ദുബായ് പോലീസ് വെബ്സൈറ്റിലും ലഭ്യമായ ‘പോലീസ് ഐ’ സേവനം വഴി അത്തരം സന്ദേശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അവര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയ വഴി ചില മധുരപലഹാരങ്ങള്‍ വാങ്ങുമ്പോള്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് സുരക്ഷാ മീഡിയ ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു.

ചില രാജ്യങ്ങളില്‍ നിയമാനുസൃതമാണെങ്കിലും കമ്മ്യൂണിറ്റി അംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ യുഎഇയില്‍ നിയമം മൂലം നിരോധിച്ചിരിക്കുന്ന മയക്കുമരുന്ന് വസ്തുക്കള്‍ ചില മധുരപലഹാരങ്ങളില്‍ അടങ്ങിയിരിക്കാമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

വിശ്വസനീയമായ വെബ്സൈറ്റുകളില്‍ നിന്നോ വിശ്വസനീയമാ യ ഉറവിടങ്ങളില്‍ നിന്നോ മാത്രമേ കുട്ടികള്‍ക്കായി മധുരപലഹാരങ്ങള്‍ വാങ്ങാവൂ എന്നും അവയുടെ ചേരുവകള്‍ ശ്രദ്ധാപൂര്‍വ്വം പരിശോധിക്കണമെന്നും മനല്‍ മാതാപിതാക്കളോട് ഉപദേശിച്ചു.

കൂടാതെ, സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി മാധ്യമങ്ങളിലൂടെയും വിദ്യാഭ്യാസ പ്രചാരണങ്ങളിലൂടെയും പൊതുജന അവബോധം വളര്‍ത്തുന്നതിനുള്ള പ്രതിബദ്ധത അവര്‍ ആവര്‍ത്തിച്ചു

Continue Reading

crime

ആലപ്പുഴയിൽ അച്ഛൻ മകളെ കഴുത്ത് ഞെരിച്ചുകൊന്നു

എയ്ഞ്ചലിനെ പ്രതി ജോസ് മോൻ തോർത്ത് കൊണ്ട് കഴുത്ത് മുറുക്കി കൊല്ലുകയായിരുന്നു

Published

on

ആലപ്പുഴ ഓമനപ്പുഴയിൽ അച്ഛൻ മകളെ കൊലപ്പെടുത്തി. 28കാരി എയ്ഞ്ചൽ ജാസ്മിനാണ് കൊല്ലപ്പെട്ടത്. എയ്ഞ്ചലിനെ പ്രതി ജോസ് മോൻ തോർത്ത് കൊണ്ട് കഴുത്ത് മുറുക്കി കൊല്ലുകയായിരുന്നു. പ്രതി ജോസ് മോൻ പൊലീസ് കസ്റ്റഡിയിലാണ്.

ഇന്നലെ രാത്രിയാണ് യുവതിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതി ജീവനൊടുക്കിയതാണെന്ന നിഗമനത്തിലായിരുന്നു ആദ്യം പൊലീസ്. എന്നാൽ ആശുപത്രിയിലെത്തിച്ചപ്പോൾ എയ്‌ഞ്ചലിൻ്റെ കഴുത്തിൽ ഒരു മുറിവ് കണ്ടെത്തി. തുടർന്ന് ഡോക്ടർമാർ എയ്ഞ്ചലിൻ്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ചു. പിന്നീട് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ അച്ഛൻ ജോസ് മോൻ കുറ്റം സമ്മതിക്കുകയായിരുന്നു.

വളരെ നാളുകളായി ഭർത്താവുമായി പിണങ്ങി സ്വന്തം വീട്ടിൽ താമസിക്കുകയായിരുന്നു എയ്ഞ്ചൽ. അതിനാൽ ഭർത്താവുമായുള്ള പ്രശ്നങ്ങളുടെ പേരിൽ ജീവനൊടുക്കിയതാവാമെന്ന നിഗമനത്തിലായിരുന്നു കുടുംബം. അതേസമയം കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പ്രതി ജോസ് മോൻ്റെ വിശദമായ മൊഴി രേഖപ്പെടുത്തികൊണ്ടിരിക്കുകയാണ് മണ്ണന്തല പൊലീസ്.

Continue Reading

crime

തൃശൂരില്‍ രണ്ട് നവജാത ശിശുക്കളേയും കൊലപ്പെടുത്തിയത് അമ്മയെന്ന് എഫ്ഐആര്‍

Published

on

തൃശൂർ പുതുക്കാട്ട് രണ്ട് നവജാത ശിശുക്കളെയും കൊലപ്പെടുത്തിയതെന്ന് പൊലിസ് എഫ്ഐആർ. അമ്മ അനീഷയാണ് കൊലപാതകം നടത്തിയത്. രണ്ട് എഫ്ഐആറുകളാണ് ഇട്ടിരിക്കുന്നത്. ആദ്യത്തെ കൊലപാതകം 2021ലും രണ്ടാമത്തേത് 2024ലുമാണ് നടത്തിയത്. കേസിലെ രണ്ടാം പ്രതിയാണ് ആമ്പല്ലൂർ സ്വദേശി ഭവി.

2021 നവംബർ ഒന്നിനാണ് ആദ്യ കൊലപാതകം നടന്നത്. കുട്ടി ജനിച്ചതിന് പിന്നാലെ അനീഷ കുട്ടിയുടെ മുഖം പൊത്തിപിടിച്ച് കൊലപാതകം നടത്തുകയായിരുന്നുവെന്ന് എഫ്ഐആറിൽ പറയുന്നു. ആകെ രണ്ട് പ്രതികളാണ് കേസിലുള്ളത്. രണ്ട് കേസുകളിലും ഒന്നാം പ്രതി അനീഷയാണ്. രണ്ടാമത്തെ എഫ്ഐആറിൽ രണ്ടാമത്തെ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അടുത്ത ദിവസം ഉച്ചവരെ വീട്ടിൽ സൂക്ഷിച്ചുവെന്ന് പറയുന്നു. പിന്നാലെ അനീഷ കുഞ്ഞിന്റെ മൃതദേഹം മുണ്ടിൽ പൊതിഞ്ഞ് സഞ്ചിയിലാക്കി ഭവിന്റെ വീട്ടിലെത്തിച്ച് നൽകി.

ഭവിൻ കുഞ്ഞിന്റെ മൃതദേഹം വീടിന്റെ സമീപത്തുള്ള തോട്ടിൽ കുഴിച്ചിട്ടെന്നാണ് എഫ്ഐആറിൽ പറയുന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതിന് പിന്നാലെയാണ് രണ്ട് കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയതെന്ന നി​ഗമനത്തിൽ പൊലീസ് എത്തിയത്. അനീഷ ചതിച്ചെന്ന ധാരണയിലാണ് അർധരാത്രിയോടെ പൊലീസ് സ്റ്റേഷനിൽ എത്തി യുവാവ് കാര്യങ്ങൾ വിശദീകരിച്ചതെന്ന് റൂറൽ എസ് പി പറഞ്ഞു. അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങളുമായാണ് ഭവൻ സ്റ്റേഷനിൽ എത്തിയത്.

അനീഷ ഭാവിയിൽ തന്നെ ഒഴിവാക്കിയാൽ കുട്ടികളുടെ അസ്ഥി കാണിച്ച് കുടുംബത്തെ ഭീഷണിപ്പെടുതാമെന്നായിരുന്നു ഭവിൻ കരുതിയിരുന്നത്. ഇന്നലെ രാത്രി ഫോൺ എടുക്കാതായതോടെ അനീഷ ചതിച്ചെന്ന ധാരണയിലാണ് യുവാവ് പൊലീസ് സ്റ്റേഷനിൽ എത്തി കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഗര്ഭിണിയായതിന് ശേഷം ഒരു തവണ പോലും ആശുപത്രിയിൽ പോയിട്ടില്ലെന്നാണ് യുവതിയുടെ മൊഴി. എന്നാൽ ഇത് പൊലീസ് വിശ്വാസത്തിൽ എടുത്തിട്ടില്ല. പ്ലംബിങ് തൊഴിലാളിയാണ് ഭവിൻ. ഫോറൻസിക് സർജൻ നടത്തിയ പ്രാഥമിക വിലയിരുത്തലിൽ കുട്ടികളുടെ അസ്ഥി തന്നെയാണിതെന്ന് വിലയിരുത്തിയിട്ടുണ്ട്.

Continue Reading

Trending