india
റോഡും പുഴയുമില്ല, ബീഹാറില്‍ വയലിന് നടുവില്‍ വെറുതെയൊരു പാലം; വൻ അഴിമതിയെന്ന് നാട്ടുകാർ- വിഡിയോ
അരാരിയ ജില്ലയിലെ പരമാനന്ദപുര്‍ ഗ്രാമത്തിലെ വയലിന് നടുവിലാണ് പാലം പണിതിരിക്കുന്നത്.

ബിഹാറില്‍ പാലങ്ങള്‍ പൊളിഞ്ഞുവീഴുന്നത് സംബന്ധിച്ച വാര്‍ത്തകളായിരുന്നു കുറച്ചു ദിവസങ്ങളായി വന്നിരുന്നത്. പതിനഞ്ചില്‍ കൂടുതല്‍ പാലങ്ങളാണ് കനത്തമഴയില്‍ തകര്‍ന്നുവീണത്. എന്നാല്‍, ഇപ്പോള്‍ ബിഹാറിലെ വിചിത്രമായ ഒരു പാലത്തിന്റെ വിഡിയോ വാര്‍ത്തകളില്‍ നിറയുകയാണ്.
വയലിന് നടുവില്‍ റോഡൊന്നുമില്ലാതെ പാലം മാത്രം പണിതതിന്റെ ചിത്രം എല്ലാവരെയും അമ്പരപ്പിച്ചിട്ടുണ്ട്. അരാരിയ ജില്ലയിലെ പരമാനന്ദപുര്‍ ഗ്രാമത്തിലെ വയലിന് നടുവിലാണ് പാലം പണിതിരിക്കുന്നത്.
പാലത്തിനെതിരെ വന്‍ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തുണ്ട്. ഇതിന് പിന്നില്‍ വലിയ അഴിമതിയാണ് നടന്നിരിക്കുന്നതെന്ന് ഗ്രാമീണര്‍ ആരോപിക്കുന്നു. സ്വകാര്യ ഭൂമിയിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്. എന്നാല്‍, ഈ പാലവുമായി ബന്ധിപ്പിക്കുന്ന റോഡുകള്‍ രണ്ട് ഭാഗത്തും കാണാന്‍ സാധിക്കില്ല. ഇവിടെ പാലം അനാവശ്യമാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
न नदी, न सड़क… खेत में बना दिया पुल, बिहार के अररिया में अनोखा ब्रिज  रानीगंज प्रखंड के परमानंदपुर गांव में एक सूख चुकी नदी पर पुल और करीब तीन किलोमीटर की सड़क के लिए तीन करोड़ रुपये आवंटित किए गए, लेकिन यहां नदी के ऊपर नहीं बीच खेत में ही पुल का निर्माण कर दिया गया और सड़क pic.twitter.com/Z4VMJj6SNq
— Er Rahul Yadav (@KumarRahul44570) August 7, 2024
ജനങ്ങളുടെ ഭാഗത്തുനിന്ന് വലിയ പ്രതിഷേധം ഉയര്‍ന്നതോടെ അരാരിയ ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇവിടെ 2.5 കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്നും എന്നാല്‍, സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാകാത്തതിനാല്‍ പാലം മാത്രം നിര്‍മിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. വയലില്‍ റോഡ് നിര്‍മിക്കുമ്പോള്‍ വെള്ളം ഒഴുകിപ്പോകാനുള്ള സൗകര്യത്തോടെയാണ് പാലം നിര്‍മിച്ചത്.
india
ഹരിയാനയില്‍ മുടിവെട്ടുന്നതുമായി ബന്ധപ്പെട്ട താക്കീതിനെ തുടര്‍ന്ന് രണ്ട് വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു
മുടിവെട്ടാനും സ്‌കൂള്‍ അച്ചടക്കം പാലിക്കാനും ആവശ്യപ്പെട്ടതിന് ഹരിയാനയിലെ ഹിസാറിലെ നര്‍നൗണ്ട് സബ്ഡിവിഷനിലെ ബാസ് ഗ്രാമത്തിലുള്ള ഒരു സ്വകാര്യ സ്‌കൂളിലെ ഡയറക്ടര്‍ കം പ്രിന്‍സിപ്പലിനെ വ്യാഴാഴ്ച രണ്ട് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊന്നു.

ചണ്ഡീഗഡ്: മുടിവെട്ടാനും സ്‌കൂള്‍ അച്ചടക്കം പാലിക്കാനും ആവശ്യപ്പെട്ടതിന് ഹരിയാനയിലെ ഹിസാറിലെ നര്‍നൗണ്ട് സബ്ഡിവിഷനിലെ ബാസ് ഗ്രാമത്തിലുള്ള ഒരു സ്വകാര്യ സ്‌കൂളിലെ ഡയറക്ടര്‍ കം പ്രിന്‍സിപ്പലിനെ വ്യാഴാഴ്ച രണ്ട് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊന്നു.
ബാസ് ഗ്രാമത്തിലെ കര്‍ത്താര്‍ മെമ്മോറിയല്‍ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ഡയറക്ടര്‍ കം പ്രിന്‍സിപ്പല്‍, 50 കാരനായ ജഗ്ബീര്‍ സിംഗ് പന്നുവാണ് സ്‌കൂള്‍ വളപ്പില്‍ വച്ച് ആക്രമിക്കപ്പെട്ടത്. പലതവണ കുത്തേറ്റിരുന്നു. ശരിയായ ഗ്രൂമിംഗ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനും പ്രത്യേകിച്ച് അവരുടെ മുടി മുറിക്കുന്നതിനും സ്‌കൂള്‍ നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനും വിദ്യാര്‍ത്ഥികള്‍ ഇടയ്ക്കിടെ ശാസിക്കപ്പെട്ടതില്‍ രോഷാകുലരായിരുന്നു.
സിംഗ് കൗമാരക്കാരെ പലതവണ താക്കീത് ചെയ്യുകയും അവരുടെ വഴികള്‍ ശരിയാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. ഇയാളെ ആക്രമിച്ച ശേഷം രണ്ട് വിദ്യാര്‍ത്ഥികളും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
സ്‌കൂള്‍ ജീവനക്കാരാണ് പന്നുവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് ഹിസാറിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ വെച്ച് മരണം സംഭവിക്കുകയുമായിരുന്നു.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സംഭവത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞതായി വൃത്തങ്ങള്‍ അറിയിച്ചു. സ്‌കൂള്‍ ജീവനക്കാരെയും മറ്റ് വിദ്യാര്‍ത്ഥികളെയും പോലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നതിനാല്‍ ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് രക്ഷിതാക്കളും നാട്ടുകാരും സ്‌കൂളില്‍ തടിച്ചുകൂടി.
സ്‌കൂള്‍ പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന മടക്കാവുന്ന കത്തി കണ്ടെടുത്തു.
പ്രിന്‍സിപ്പലിനെ കുത്തിയ ശേഷം ആണ്‍കുട്ടികള്‍ ഓടുന്നതും അവരില്‍ ഒരാള്‍ കത്തി വലിച്ചെറിയുന്നതും കാമ്പസിനുള്ളിലെ സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
അച്ചടക്കമില്ലായ്മയുടെ പേരില്‍ പ്രിന്‍സിപ്പല്‍ തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നതായും ഷര്‍ട്ടില്‍ മുറുക്കി മുടി ട്രിം ചെയ്യാന്‍ പലപ്പോഴും ആവശ്യപ്പെട്ടിരുന്നതായും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ഹന്‍സി പോലീസ് സൂപ്രണ്ട് അമിത് യശ്വര്‍ധന്‍ പറഞ്ഞു.
ഇവര്‍ തമ്മില്‍ വ്യക്തിപരമായ വൈരാഗ്യമുണ്ടെങ്കില്‍ അത് അന്വേഷണത്തില്‍ വ്യക്തമാകുമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനും വിശദമായ അന്വേഷണത്തിനും ശേഷമേ കൊലപാതകത്തിന്റെ കൃത്യമായ സാഹചര്യം വ്യക്തമാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ട് വിദ്യാര്‍ത്ഥികളും പ്രായപൂര്‍ത്തിയാകാത്തവരാണെന്നും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
india
MSC Elsa 3 കപ്പല്‍ അപകടം: സംസ്ഥാനം ആവശ്യപ്പെട്ട നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കമ്പനി
9,531 കോടി രൂപ കെട്ടിവയ്ക്കാനാവില്ലെന്ന് കമ്പനി കോടതിയില്‍ അറിയിച്ചു.

കപ്പല്‍ അപകടത്തില്‍ സംസ്ഥാനം ആവശ്യപ്പെട്ട നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് മെഡിറ്ററേനിയന്‍ ഷിപ്പ് കമ്പനിയായ എംഎസ്സി. 9,531 കോടി രൂപ കെട്ടിവയ്ക്കാനാവില്ലെന്ന് കമ്പനി കോടതിയില്‍ അറിയിച്ചു. സ്വീകാര്യമാകുന്ന തുക അറിയിക്കണമെന്നും അതുവരെ MSC അക്കിറ്റേറ്റ 2 വിന്റെ അറസ്റ്റ് തുടരുമെന്ന് കോടതി വ്യക്തമാക്കി.
സര്‍ക്കാര്‍ ഫയല്‍ ചെയ്ത അഡ്മിറാലിറ്റി സ്യൂട്ടിലാണ് എംഎസ്സി ഷിപ്പിംഗ് കമ്പനിയുടെ മറുപടി. അതേസമയം കപ്പല്‍ മുങ്ങിയതില്‍ പ്ലാസ്റ്റിക് മാലിന്യം തീരത്തടിഞ്ഞത് മാത്രമാണ് പരിസ്ഥിതി പ്രശ്‌നമെന്നാണ് കമ്പനിയുടെ വാദം. സര്‍ക്കാര്‍ നിര്‍ദേശിച്ച ഭീമമായ നഷ്ട പരിഹാര തുക നല്‍കാനാവില്ലെന്ന് കമ്പനി അറിയിച്ചു.
കെട്ടിവയ്ക്കാനാകുന്ന തുക എത്രയെന്ന് അറിയിക്കാന്‍ കപ്പല്‍ കമ്പനിക്ക് കോടതി നിര്‍ദേശം നല്‍കി. രണ്ടാഴ്ച്ചയ്ക്കുളളില്‍ മറുപടി സത്യവാങ്മൂലം നല്‍കാമെന്ന് കമ്പനി അറിയിച്ചു. കൂടുതല്‍ കപ്പലുകള്‍ അറസ്റ്റ് ചെയ്താല്‍ അത് സംസ്ഥാന താല്‍പ്പര്യത്തിന് എതിരാകുമെന്നും ഹൈക്കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അഡ്മിറ്റ് സ്യൂട്ടില്‍ വാദം ഓഗസ്റ്റ് 6ന് നടക്കും.
india
റെയില്‍വേ ട്രാക്കില്‍ അമ്മയാനയ്ക്ക് സുഖപ്രസവം; രണ്ട് മണിക്കൂറോളം ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ച് റെയിവേ
ജാര്‍ഖണ്ഡില്‍ ആനയുടെ പ്രസവത്തിനായി രണ്ട് മണിക്കൂറോളം ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെക്കുകയായിരുന്നു.

റെയിവേയും വനംവകുപ്പിന്റെയും സംരക്ഷണത്തില്‍ റെയില്‍വേ ട്രാക്കില്‍ അമ്മയാനയ്ക്ക് സുഖപ്രസവം. ജാര്‍ഖണ്ഡില്‍ ആനയുടെ പ്രസവത്തിനായി രണ്ട് മണിക്കൂറോളം ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെക്കുകയായിരുന്നു.
ബര്‍ക്കകാന ഹസാരിബാഗ് സ്‌റ്റേഷനുകള്‍ക്കിടയില്‍ കല്‍ക്കരി കൊണ്ടുപോകുകയായിരുന്ന ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോപൈലറ്റ് രണ്ട് മണിക്കൂറോളമാണ് സര്‍വീസ് പുനരാരംഭിക്കാന്‍ കാത്തിരുന്നത്. പ്രസവിച്ചശേഷം ആന തന്റെ കുട്ടിയുമായി സന്തോഷത്തോടെ വനത്തിലേക്ക് നടന്നു പോകുകയും ചെയ്യുന്നുണ്ട്.
ഇത്തരത്തില്‍ വന്യമൃഗങ്ങളോട് ദയ കാണിച്ച ജാര്‍ഖണ്ഡ് വനംവകുപ്പിനെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. രാജ്യത്തെ പ്രധാന ആനത്താരകളിലൊന്ന് കടന്നുപോകുന്നത് ഈ മേഖലയിലൂടെയാണ്. കഴിഞ്ഞമാസം നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലടക്കം വൈറലാണ്.
-
kerala3 days ago
കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടാം; ഗവര്‍ണര്‍ക്ക് നിയമോപദേശം
-
kerala2 days ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
kerala3 days ago
സര്‍ക്കാറിന് തിരിച്ചടി; സൂംബക്കെതിരെ അഭിപ്രായം പറഞ്ഞ അധ്യാപകന്റെ സസ്പെന്ഷന് ഹൈക്കോടതി റദ്ദാക്കി
-
india3 days ago
ബീഹാറില്‍ മന്ത്രവാദം നടത്തിയെന്നാരോപിച്ച് കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു.
-
kerala3 days ago
പത്തനംതിട്ട കോന്നി ക്വാറിയുടെ പ്രവര്‍ത്തനം നിരോധിച്ചു; കലക്ടര്‍ ഉത്തരവ് ഇറക്കി
-
kerala3 days ago
ആലപ്പുഴയില്‍ മകന്റെ മര്‍ദനമേറ്റ വീട്ടമ്മ മരിച്ചു
-
india2 days ago
തമിഴ്നാട്ടില്‍ സ്‌കൂള്‍ ബസില്‍ ട്രെയിനിടിച്ച് അപകടം; നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
-
india1 day ago
ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു