Connect with us

kerala

മുസ്‍ലിം ലീഗിന്റെ മൂന്ന് ദിവസത്തെ പൊതുപരിപാടികൾ മാറ്റി

ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കേണ്ട പാര്‍ട്ടി പൊതുപരിപാടികള്‍ മാറ്റിവച്ചതായി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം അറിയിച്ചു.

Published

on

അന്തരിച്ച മുന്‍ മന്ത്രി കുട്ടി അഹമ്മദ് കുട്ടിയുടെ നിര്യാണത്തില്‍ ആദരസൂചകമായി മുസ്‌ലിം ലീഗിന്റെ മൂന്ന് ദിവസത്തെ പൊതുപരിപാടികള്‍ മാറ്റി. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായിരുന്നു അദ്ദേഹം. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടക്കേണ്ട പാര്‍ട്ടി പൊതുപരിപാടികള്‍ മാറ്റിവച്ചതായി ജനറല്‍ സെക്രട്ടറി അഡ്വ. പി.എം.എ സലാം അറിയിച്ചു.

ഇന്നു രാവിലെ 10.30ഓടെയായിരുന്നു കുട്ടി അഹമ്മദ് കുട്ടിയുടെ മരണം. 2004ലെ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു. 1992ല്‍ നടന്ന താനൂര്‍ ഉപതെരഞ്ഞെടുപ്പിലൂടെയാണ് ആദ്യമായി നിയമസഭയിലെത്തുന്നത്. 1996ലും 2001ലും തിരൂരങ്ങാടിയില്‍നിന്നും എം.എല്‍.എ ആയി തെരഞ്ഞെടുക്കപ്പെട്ടു.

മുസ്ലിം ലീഗ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ്, താനൂര്‍ മണ്ഡലം പ്രസിഡന്റ്, എസ്.ടി.യു മലപ്പുറം ജില്ലാ പ്രസിഡന്റ്, തിരൂര്‍ എം.എസ്.എം പോളിടെക്‌നിക് ഗവേണിങ് ബോഡി ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഓണാഘോഷത്തിനിടെ മലയാളി വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവം; അഞ്ചുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു

മലയാളികളായ ആദില്‍, സുഹൈല്‍, കെവിന്‍, ആല്‍ബിന്‍, ശ്രീജു എന്നിവരാണ് അറസ്റ്റിലായത്.

Published

on

ബംഗളൂരുവില്‍ ഓണാഘോഷ പരിപാടിക്കിടെയുണ്ടായ തര്‍ക്കത്തിനിടെ മലയാളി വിദ്യാര്‍ത്ഥിക്ക് കുത്തേറ്റ സംഭവത്തില്‍ അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു. മലയാളികളായ ആദില്‍, സുഹൈല്‍, കെവിന്‍, ആല്‍ബിന്‍, ശ്രീജു എന്നിവരാണ് അറസ്റ്റിലായത്.

ബെംഗളൂരു ആചാര്യ നഴ്സിങ് കോളജിലാണ് ഓണാഘോഷത്തിനിടെ സംഘര്‍ഷമുണ്ടായത്. സംഭവത്തില്‍ ആദിത്യ എന്ന വിദ്യാര്‍ഥിക്കാണ് കുത്തേറ്റത്. വിദ്യാര്‍ത്ഥിയെ കുത്തി പരിക്കേല്‍പ്പിച്ചവര്‍ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.

കോളജിലെ ഓണാഘോഷ പരിപാടിക്കിടെ അപ്രതീക്ഷിതമായാണ് ആക്രമണം ഉണ്ടായത്. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടലാവുകയായിരുന്നു. ഇതിനിടയിലാണ് ആദിത്യയ്ക്ക് കുത്തേറ്റത്. വയറിന് കുത്തേറ്റ വിദ്യാര്‍ത്ഥിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

kerala

ഗസ്സയിലെ വംശഹത്യ; ഭയാനകമായ കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത് അരുന്ധതി റോയ്

ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിക്കപ്പെട്ട, പ്രഫ. ജി.എന്‍. സായിബാബയെ അകാരണമായി തടവിലാക്കിയ രാജ്യത്ത് നിന്നുകൊണ്ട് ഇത് പറയാതെ പോകാന്‍ സാധിക്കില്ലെന്നും അവര്‍ പറഞ്ഞു.

Published

on

ഭയാനകമായ കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന് എഴുത്തുകാരി അരുന്ധതി റോയ്. ഗസ്സയില്‍ നടക്കുന്ന വംശഹത്യയെ കുറിച്ചും ഇന്ത്യയില്‍ ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിക്കുകയും ചെയ്ത വിഷയത്തില്‍ എറണാകുളം സെന്റ്. തെരേസാസ് കോളജില്‍ നടന്ന ‘മദര്‍ മേരി കംസ് ടു മീ’ എന്ന തന്റെ പുസ്തക പ്രകാശനച്ചടങ്ങില്‍ അരുന്ധതി റോയ് പറഞ്ഞു.

‘ചടങ്ങിന് എത്തുന്നതിന് മുമ്പാണ് ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിച്ചെന്ന നിരാശാജനകമായ വാര്‍ത്ത അറിഞ്ഞത്. ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിക്കപ്പെട്ട, പ്രഫ. ജി.എന്‍. സായിബാബയെ അകാരണമായി തടവിലാക്കിയ രാജ്യത്ത് നിന്നുകൊണ്ട് ഇത് പറയാതെ പോകാന്‍ സാധിക്കില്ലെന്നും അവര്‍ പറഞ്ഞു. അമ്മ മേരി റോയിയുടെ ഓര്‍മകളെക്കുറിച്ച് എഴുതിയ പുസ്തകം, അമ്മ എന്താണെന്ന് ലോകത്തോട് പങ്കുവെക്കാനാണെന്നും അമ്മയുമായുള്ള അടുപ്പവും അകല്‍ച്ചയും ഇതില്‍ കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്’.- അരുന്ധതി റോയ് പറഞ്ഞു.

എഴുത്തുകാരി കെ.ആര്‍. മീര, അരുന്ധതി റോയുടെ സഹോദരന്‍ ലളിത് റോയ്, പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ എഡിറ്റര്‍ ഇന്‍ ചീഫ് മാനസി സുബ്രമണ്യം, രവി ഡിസി, ജിഷ ജോണ്‍, രഞ്ജിനി മിത്ര തുടങ്ങിയവര്‍ സംസാരിച്ചു. മാനസി സുബ്രഹ്മണ്യം പുസ്തകം പരിചയപ്പെടുത്തി. പുസ്തകത്തിലെ ആദ്യ അധ്യായമായ ‘ഗാംഗ്സ്റ്ററി’ന്റെ വിവരണവും പുസ്തകത്തെക്കുറിച്ച ചര്‍ച്ചയും സംഘടിപ്പിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ഇന്ന് തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

കേരള തീരത്ത് ഇന്നും നാളെയും, കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ നാളെ വരെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കേരള തീരത്തും കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Continue Reading

Trending