Connect with us

kerala

നിപ പ്രതിരോധം വിജയം; മലപ്പുറം നിപ മുക്തം

42 ദിവസം ഡബിള്‍ ഇന്‍ക്യുബേഷന്‍ പീരീഡ് പൂര്‍ത്തിയാക്കി

Published

on

മലപ്പുറത്തെ നിപ പ്രതിരോധം വിജയം. ആരോഗ്യ വകുപ്പ് നിശ്ചയിച്ചിരുന്ന ഡബിള്‍ ഇന്‍ക്യുബേഷന്‍ പീരീഡ് ആയ 42 ദിവസം കഴിഞ്ഞതിനാല്‍ നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിവാക്കി. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 472 പേരേയും പട്ടികയില്‍ നിന്നും ഒഴിവാക്കി. പ്രത്യേക കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം അവസാനിപ്പിച്ചു. മരണമടഞ്ഞ കുട്ടിയ്ക്ക് മാത്രമാണ് നിപ സ്ഥിരീകരിച്ചത്. എന്നാല്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത് കാരണം മറ്റൊരാളിലേക്ക് രോഗം പകരാതെ തടയാനായി.

ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതി വിലയിരുത്തി. ഡബിള്‍ ഇന്‍ക്യുബേഷന്‍ പീരീഡ് കഴിഞ്ഞെങ്കിലും ജാഗ്രത തുടരണമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച മുഴുവന്‍ ടീമിനേയും മന്ത്രി അഭിനന്ദിച്ചു. മറ്റൊരാളിലേക്ക് നിപ വൈറസ് പകരാതെ സംരക്ഷിക്കാനായത് ഒറ്റക്കെട്ടായുള്ള പ്രവര്‍ത്തനം കൊണ്ടാണ്. കുട്ടിയുടെ മരണം തീരാനഷ്ടമാണെന്നും മന്ത്രി ഓര്‍മ്മിച്ചു. കുടുംബത്തിന്റെ ദു:ഖം സമൂഹത്തിന്റേയും നാടിന്റേയും ദു:ഖമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കാട്ടാനയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമം; യുവാവിന് ഗുരുതര പരിക്ക്

Published

on

ബന്ദിപ്പൂര്‍-മുതുമല റോഡില്‍ കാട്ടാനക്കൊപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച കാര്‍ യാത്രക്കാരനെ കാട്ടാന ആക്രമിച്ചു. ഇന്നെ വൈകീട്ടോടെയായിരുന്നു സംഭവം നടന്നത്. ആക്രമണത്തില്‍ കര്‍ണാടക സ്വദേശിക്ക് സാരമായി പരിക്കേറ്റു.

വഴിയരികില്‍ നില്‍ക്കുകയായിരുന്ന കാട്ടാനയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കവെ ആന പ്രകോപിതനാവുകയും യുവാവിനെ ആക്രമിക്കുകയുമായിരുന്നു.

Continue Reading

kerala

ബലാത്സംഗ കേസ്; വേടനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

വിദേശത്തേയ്ക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് സര്‍ക്കുലര്‍.

Published

on

ബലാത്സംഗ കേസില്‍ റാപ്പര്‍ വേടനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ച് പൊലീസ്. വിദേശത്തേയ്ക്ക് കടക്കാന്‍ സാധ്യതയുള്ളതിനാലാണ് സര്‍ക്കുലര്‍. കേസ് രജിസ്റ്റര്‍ ചെയ്ത് രണ്ടാഴ്ച പിന്നിട്ടിട്ടും വേടനെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിരുന്നില്ല. എന്നാല്‍, ഇതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി വേടന്‍ ഹൈക്കോടതിയില്‍ സമീപിച്ചിരുന്നു. വേടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഈ മാസം 18നാണ് കോടതി പരിഗണിക്കുക.

വേടന്‍ വിദേശത്തേക്ക് കടന്നാല്‍ പിടികൂടുക എന്നത് ശ്രമകരമായ ദൗത്യമാണ്. അതിനാലാണ് വിമാനത്താവളങ്ങളിലേക്ക് ഇന്നലെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കേസില്‍ വേടന്റെ സുഹൃത്തുക്കളുടെയും പെണ്‍കുട്ടിയുടെ സുഹൃത്തുക്കളുടെയും മൊഴി എടുത്തേക്കും. തൃക്കാക്കര എസിപിയുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. ഇന്‍ഫോപാര്‍ക്ക് എസ്എച്ച്ഒയ്ക്കാണ് നിലവിലെ ചുമതല.

Continue Reading

india

ആഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന വിവാദ സര്‍ക്കുലറുമായി ഗവര്‍ണര്‍

14 ന് വിവിധ പരിപാടി സംഘടിപ്പിക്കണമെന്നും ഗവര്‍ണര്‍ വിസിമാര്‍ക്ക് നിര്‍ദേശം നല്‍കി.

Published

on

ആഗസ്റ്റ് 14ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന വിവാദ സര്‍ക്കുലറുമായി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. 14 ന് വിവിധ പരിപാടി സംഘടിപ്പിക്കണമെന്നും ഗവര്‍ണര്‍ വിസിമാര്‍ക്ക് നിര്‍ദേശം നല്‍കി.

സ്വാതന്ത്ര്യ-പാക് വിഭജനത്തിന്റെ ഓര്‍മക്കായി ആഗസ്റ്റ് 14 ന് വിഭജന ഭീതി ദിനമായി ആചരിക്കണമെന്ന് പ്രധാനമന്ത്രി നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിലെ എല്ലാ സര്‍വകലാശാലകള്‍ക്കും ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അതേസമയം, ഗവര്‍ണറുടെ വിഭജന ഭീതി ദിന സര്‍ക്കുലര്‍ സമാന്തര ഭരണ സംവിധാനമായി പ്രവര്‍ത്തിക്കാനുള്ള ശ്രമമാണെന്നും ദിനാചാരണം നടത്താന്‍ നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു.

Continue Reading

Trending