Connect with us

kerala

പി.വി അന്‍വറും, സുജിത് ദാസും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തില്‍ വകുപ്പുതല അന്വേഷണമുണ്ടാകും

പി.വി അന്‍വര്‍ എം.എല്‍.എ-യുടെ പരാമര്‍ശങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് കടുത്ത അതൃപ്തിയുണ്ട്.

Published

on

നിലമ്പൂര്‍ എം.എല്‍.എ പിവി അന്‍വറും എസ്.പി സുജിത് ദാസുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ വകുപ്പുതല അന്വേഷണമുണ്ടാകും. സംഭാഷണം സുജിത് ദാസിന്റേതെതെന്ന് കണ്ടെത്തിയാല്‍ നടപടിക്ക് ആലോചന. അതേസമയം അന്വേഷണം ആവശ്യപ്പെട്ട് എ.ഡി.ജി.പി എം.ആര്‍.അജിത് കുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നല്‍കി. തന്നെ കാണാന്‍ ഓഫീസിലെത്തിയിട്ടും സുജിത് ദാസിന് അജിത് കുമാര്‍ അനുമതി നല്‍കിയില്ല. പി.വി അന്‍വര്‍ എം.എല്‍.എ-യുടെ പരാമര്‍ശങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് കടുത്ത അതൃപ്തിയുണ്ട്.

കഴിഞ്ഞ ദിവസമാണ് മലപ്പുറം മുന്‍ ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസും പി.വി അന്‍വര്‍ എം.എല്‍.എയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തായത്. നിലവില്‍ എസ്പി ഓഫീസില്‍ നല്‍കിയ മരം മുറി പരാതി പിന്‍വലിക്കണമെന്ന് സുജിത് ദാസ് ആവശ്യപ്പെടുന്നതാണ് സംഭാഷണത്തിലുള്ളത്. പരാതി തനിക്ക് എതിരായി വരുമെന്നും അതിനാല്‍ പരാതി പിന്‍വലിക്കണമെന്നും അദ്ദേഹം എം.എല്‍.എയോട് ആവശ്യപ്പെടുന്നുണ്ട്.

താനൂര്‍ കസ്റ്റഡിമരണത്തില്‍ താന്‍ ഒരുപാട് മാനസിക പ്രശ്‌നം അനുഭവിച്ചതായും സുജിത്ത് ദാസ് പറയുന്നതായി സംഭാഷണത്തില്‍ കേള്‍ക്കാം. നിലവിലെ എസ്.പി തന്നെ മോശക്കാരനാക്കി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുവെന്നും പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ എസ്പിയെ വിമര്‍ശിച്ചത് തനിക്ക് സന്തോഷമായ കാര്യമാണെന്നും സുജിത്ത് ദാസ് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. താന്‍ എം.എല്‍.എക്ക് ഒപ്പമാണെന്നും അദ്ദേഹം പറയുന്നുണ്ട്.

കഴിഞ്ഞ ദിവസം എസ്പിയുടെ വസതിയിലെത്തിയ അന്‍വറിനെ പൊലീസ് തടഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ ഔദ്യോഗിക വസതിയില്‍ നിന്ന് മരങ്ങള്‍ മുറിച്ചു കടത്തിയതായി ബന്ധപ്പെട്ട പരാതിയില്‍ നടപടി വേണമെന്ന ആവശ്യവുമായാണ് അന്‍വര്‍ എം.എല്‍.എ എത്തിയത്.

കൊല്ലം കടയ്ക്കല്‍ സ്വദേശിയായ എന്‍. ശ്രീജിത്ത് നല്‍കിയ പരാതിയിലെ നടപടി സംബന്ധിച്ച് അന്വേഷിക്കാനെത്തിയ അദ്ദേഹത്തെ പൊലീസ് തടയുകയായിരുന്നു. ഈ പരാതി പിന്‍വലിക്കണമെന്നാവശ്യമാണ് സുജിത് ദാസ് ഫോണ്‍ സംഭാഷണത്തിലൂടെ അന്‍വര്‍ എം.എല്‍.എയോട് ആവശ്യപ്പെടുന്നത്. 2021ല്‍ തേക്ക്, മഹാഗണി മരങ്ങള്‍ മുറിച്ചു കടത്തി എന്നാണ് പരാതി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ബിന്ദുവിന്റെ മരണം: ജീവന്‍ അപഹരിച്ചത് മന്ത്രിമാരുടെ നിരുത്തരവാദിത്തം: പിഎംഎ സലാം

Published

on

രണ്ട് മന്ത്രിമാരുടെ നിരുത്തരവാദിത്തപരമായ സമീപനമാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ഒരു ജീവന്‍ നഷ്ടപ്പെടുത്തിയതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. കെട്ടിടം തകര്‍ന്നതിന് ശേഷം അവിടെയെത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജും മന്ത്രി വാസവനും എന്തടിസ്ഥാനത്തിലാണ് തകര്‍ന്ന കെട്ടിടം പൂര്‍ണമായും ഉപയോഗ ശുന്യമായിരുന്നുവെന്ന് പറഞ്ഞത്. മന്ത്രിമാരുടെ പ്രതികര ണത്തിനിടെയായിരുന്നല്ലോ അവിടെ ഒരു മനുഷ്യ ജീവന്‍ പിടഞ്ഞത്.

മന്ത്രിമാര്‍ ഇത്തരം സമീപനം സ്വീകരിച്ചതോടെയാണ് രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലായത്. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മരണ വാര്‍ത്തയുമെത്തി. ആരോഗ്യ കേരളത്തെ ഇടത് സര്‍ക്കാര്‍ നശിപ്പിക്കുകയാണ്. എത്രയെത്ര സംഭവങ്ങളാണ് സമീപ ദിവസങ്ങളില്‍ മാത്രം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ.ഹാരിസ് തുറന്ന് പറഞ്ഞ് കാര്യങ്ങള്‍ എത്ര ഗുരുതരമാണ്. അദ്ദേഹത്തെ തള്ളിപ്പറയാന്‍ തിടുക്കം കാണിക്കുന്ന മന്ത്രിമാര്‍ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിട തകര്‍ച്ചയിലും ന്യായീകരണം കണ്ടെത്തുകയാണ്. ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയാത്ത ചെയ്തികളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇത് അംഗീകരിക്കനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

‘ദുരന്തഘട്ടങ്ങളിലെ സേവനത്തിനായി സൈന്യത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ട തുക മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന് ഉപയോഗിക്കാം’: ഹൈക്കോടതി

സൈന്യം നല്‍കിയ ബില്‍ തുകയായ 120 കോടി രൂപ പുനരധിവാസത്തിനായി ചെലവഴിക്കാനാണ് ഡിവിഷന്‍ ബെഞ്ചിന്റെ അനുമതി.

Published

on

ദുരന്തഘട്ടങ്ങളിലെ സേവനത്തിനായി സംസ്ഥാന സര്‍ക്കാര്‍ സൈന്യത്തിന് നല്‍കേണ്ട തുക മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി ഉപയോഗിക്കാമെന്ന് ഹൈക്കോടതി. സൈന്യം നല്‍കിയ ബില്‍ തുകയായ 120 കോടി രൂപ പുനരധിവാസത്തിനായി ചെലവഴിക്കാനാണ് ഡിവിഷന്‍ ബെഞ്ചിന്റെ അനുമതി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ സര്‍ക്കാരിന് അനുമതി നല്‍കിയത്.

ദുരന്തബാധിതര്‍ക്കായുള്ള പുനരധിവാസ പദ്ധതി നിര്‍മാണം പുരോഗമിക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഉരുള്‍പൊട്ടല്‍ മേഖലയിലെ അവശിഷ്ടങ്ങള്‍ നീക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഹൈക്കോടതി പരിശോധിച്ചു. ഹര്‍ജി ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരന്‍ നമ്പ്യാര്‍, പി എം മനോജ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ജൂലൈ 25ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

വി എസിന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു; ഡയാലിസിസ് ചികിത്സ തുടങ്ങി

ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം പട്ടം എസ്യുടി ആശുപത്രിയില്‍ തുടരുന്ന വി എസിന്റെ ഡയലിസിസ് ചികിത്സ തുടങ്ങി.

Published

on

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം പട്ടം എസ്യുടി ആശുപത്രിയില്‍ തുടരുന്ന വി എസിന്റെ ഡയലിസിസ് ചികിത്സ തുടങ്ങി. വെന്റ്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ ആരംഭിച്ചിരിക്കുന്നതെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. തീവ്ര പരിചരണ വിഭാഗത്തിലാണ് വിഎസിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് പതിനൊന്ന് ദിവസം മുന്‍പാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Continue Reading

Trending