india
വിവാദത്തില്‍ വീണ്ടും കുടുങ്ങി കങ്കണ; മഹാത്മാ ഗാന്ധിക്കെതിരായ പരാമർശത്തിൽ പ്രതിഷേധം
‘രാഷ്ട്രത്തിന് പിതാക്കളില്ല, പുത്രന്മാർ മാത്രമേയുള്ളൂ. ഭാരതമാതാവിൻ്റെ ഈ പുത്രന്മാർ എത്ര ഭാഗ്യവാന്മാർ’- എന്നായിരുന്നു കങ്കണയുടെ പോസ്റ്റ്

നടിയും ബിജെപി എംപിയുമായി കങ്കണ റണൗട്ട് വീണ്ടും വിവാദത്തിൽ. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്കെതിരായ പരാമർശത്തിനു പിന്നാലെ നടിക്കെതിരെ വിമർശനം. ഗാന്ധിജയന്തി ദിനത്തിൽ കങ്കണ നടത്തിയ പരാമർശമാണ് വിവാദമായത്. മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിക്ക് അദ്ദേഹത്തിൻ്റെ 120-ാം ജന്മവാർഷികത്തിൽ ആദരം അർപ്പിച്ചുള്ള ഇൻസ്റ്റഗ്രാം പോസ്റ്റിലായിരുന്നു ഗാന്ധിയെ ഇകഴ്ത്തിയുള്ള പരാമർശം.
‘രാഷ്ട്രത്തിന് പിതാക്കളില്ല, പുത്രന്മാർ മാത്രമേയുള്ളൂ. ഭാരതമാതാവിൻ്റെ ഈ പുത്രന്മാർ എത്ര ഭാഗ്യവാന്മാർ’- എന്നായിരുന്നു കങ്കണയുടെ പോസ്റ്റ്. തുടർന്നുള്ള പോസ്റ്റിൽ, രാജ്യത്ത് ശുചിത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഗാന്ധിയുടെ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോവുകയാണെന്ന് പറഞ്ഞ കങ്കണ അതിൽ അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തു.
ഗാന്ധിക്കെതിരായ പരാമർശത്തിൽ കങ്കണയ്ക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് സുപ്രിയ ഷ്രിനേറ്റ് രംഗത്തെത്തി. ‘മഹാത്മാഗാന്ധിയുടെ ജന്മവാർഷിക ദിനത്തിലാണ് ബിജെപി എം.പി കങ്കണ ഈ മോശം പരിഹാസം നടത്തിയത്. ഗോഡ്‌സെ ആരാധകർ ബാപ്പുവിനും ശാസ്ത്രിക്കുമിടയിൽ വേർതിരിവ് കാണിക്കുന്നു. തൻ്റെ പാർട്ടിയുടെ പുതിയ ഗോഡ്‌സെ ഭക്തയോട് നരേന്ദ്രമോദി പൂർണഹൃദയത്തോടെ ക്ഷമിക്കുമോ? രാഷ്ട്രപിതാവുണ്ട്, മക്കളുമുണ്ട്, ഉണ്ട്. രക്തസാക്ഷികളുമുണ്ട്. എല്ലാവരും ബഹുമാനം അർഹിക്കുന്നു’- അവർ ട്വിറ്ററിൽ കുറിച്ചു.
ബിജെപി മുതിർന്ന നേതാവ് മനോരഞ്ജൻ കലിയയും കങ്കണയ്ക്കെതിരെ രംഗത്തെത്തി. ’ഗാന്ധിയുടെ 155ാം ജന്മവാർഷിക ദിനത്തിൽ അദ്ദേഹവുമായി ബന്ധപ്പെട്ട് കങ്കണ റണൗട്ട് നടത്തിയ പ്രസ്താവനയെ ഞാൻ അപലപിക്കുന്നു. കങ്കണയുടെ ചുരുങ്ങിയ കാലത്തെ രാഷ്ട്രീയ ജീവിതത്തിനിടെ അവർ വിവാദ പരാമർശങ്ങൾ നടത്തുന്നത് ഒരു പതിവാക്കിയിരിക്കുകയാണ്’- എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ‘രാഷ്ട്രീയം അവരുടെ വേദിയല്ല. രാഷ്ട്രീയം ഒരു ഗൗരവമായ കാര്യമാണ്. പറയുന്നതിന് മുമ്പ് ചിന്തിക്കണം. അവരുടെ വിവാദ പരാമർശങ്ങൾ പാർട്ടിയെ കുഴപ്പത്തിലാക്കുന്നു’- അദ്ദേഹം വ്യക്തമാക്കി.
വലിയ കർഷക പ്രക്ഷോഭത്തെ തുടർന്ന് 2021ൽ കേന്ദ്രം റദ്ദാക്കിയ മൂന്ന് കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരണമെന്ന് വാദിച്ചതിന് ആഗസ്റ്റിലും കങ്കണ വിവാദത്തിലായിരുന്നു. പരാമർശത്തിൽ നടിക്കും ബിജെപിക്കുമെതിരെ പ്രതിഷേധം ശക്തമാവുകയും ചെയ്തിരുന്നു. ഇതോടെ കങ്കണയെ തള്ളി പാർട്ടി തന്നെ രംഗത്തെത്തുകയും ചെയ്തു.
പാർട്ടിയുടെ പേരിൽനിന്ന് ഇത്തരം പരാമർശങ്ങൾ നടത്താൻ കങ്കണയ്ക്ക് അധികാരമില്ലെന്ന് ബിജെപി വ്യക്തമാക്കി. കങ്കണ പറഞ്ഞത് അവരുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ മാത്രമാണെന്നും കർഷക നിയമത്തിൽ സർക്കാരിന്റെ കാഴ്ചപ്പാട് ഇതല്ലെന്നും ബിജെപി വക്താവ് സൗരവ് ഭാട്ടിയ പറഞ്ഞു. ഭാവിയിൽ ഇത്തരം പ്രസ്താവനകൾ നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കാൻ കങ്കണയ്ക്കു നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബിജെപി വക്താവിന്റെ പ്രതികരണത്തിന് പിന്നാലെ താൻ പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് അവകാശപ്പെട്ട് കങ്കണ രംഗത്തെത്തിയിരുന്നു.
ഇതിനു മുമ്പും കർഷക പ്രക്ഷോഭത്തിനെതിരായ പരാമർശങ്ങളിലൂടെ വിവാദത്തിലായ ആളാണ് കങ്കണ. 2020-21ലെ കർഷക പ്രക്ഷോഭത്തിനിടെ നിരവധി പേരെ കൊന്ന് മൃതദേഹങ്ങൾ കെട്ടിത്തൂക്കിയെന്നും ബലാത്സംഗങ്ങൾ നടത്തിയെന്നുമുള്ള കങ്കണയുടെ പരാമർശമായിരുന്നു വിവാദമായ മറ്റൊന്ന്. ഉന്നത നേതൃത്വം ശക്തമല്ലായിരുന്നെങ്കിൽ ബംഗ്ലാദേശിൽ എന്ത് സംഭവിച്ചോ അത് ഇവിടെയും സംഭവിക്കുമായിരുന്നു.
കർഷക സമരത്തിൽ മൃതദേഹങ്ങൾ കെട്ടിത്തൂക്കുകയും ബലാത്സംഗം ചെയ്യുകയും ചെയ്തിരുന്നു. കർഷകർക്ക് അനുകൂലമായ നിയമങ്ങൾ പിൻവലിച്ചതോടെ രാജ്യം മുഴുവൻ അമ്പരന്നു. ഇപ്പോഴും ആ കർഷകർ ഇവിടെ തന്നെ തുടരുകയാണ്. നിയമങ്ങൾ റദ്ദാക്കപ്പെടുമെന്ന് അവർ ഒരിക്കലും കരുതിയിരുന്നില്ല. ബംഗ്ലാദേശിലേത് പോലെ നീണ്ട ആസൂത്രണവും ഇവിടെ ഉണ്ടായിരുന്നു. ചൈനയും അമേരിക്കയുമടക്കമുള്ള വിദേശ ശക്തികളുടെ ഗൂഢാലോചനയായിരുന്നു ഇതിന് പിന്നിലെന്നും കങ്കണ പറഞ്ഞിരുന്നു.
2020-21ല്‍ കേന്ദ്രം കൊണ്ടുവന്ന കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധം നടന്നപ്പോഴും കങ്കണ വിവാദ പരാമര്‍ശം നടത്തിയിരുന്നു. നൂറ് രൂപ കൊടുത്താല്‍ ഏത് സമരത്തിന്റെയും ഭാഗമാവുന്നവരാണ് അതിലെ സ്ത്രീകളെന്ന നടിയുടെ പരാമര്‍ശം വലിയ വിവാദമായിരുന്നു. പിന്നീട് ഈ പരാമര്‍ശത്തിന്റെ പേരില്‍ കങ്കണയെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥ മുഖത്തടിച്ചിരുന്നു. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യവുമായാണ് 2020 നവംബർ മുതൽ 2021 ഡിസംബർ വരെ കർഷകർ സമരം ചെയ്തത്. ഇതിനു പിന്നാലെ നിയമങ്ങൾ കേന്ദ്രസർക്കാർ പിൻവലിച്ചിരുന്നു.
india
ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന പിടികൂടി
ഇര്‍ഫാന്‍ ബഷീര്‍, ഉസൈര്‍ സലാം എന്നിവരാണ് പിടിയിലായത്.

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ഭീകരരെ പിടികൂടി സുരക്ഷാ സേന. ഇര്‍ഫാന്‍ ബഷീര്‍, ഉസൈര്‍ സലാം എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് തോക്കും ഗ്രനേഡുമുള്‍പ്പടെയുള്ള ആയുധങ്ങളും പിടികൂടി.
സിആര്‍പിഎഫിന്റെ ബറ്റാലിയന്‍ 178, 44 രാഷ്ട്രീയ റൈഫില്‍സ്, കശ്മീര്‍ പോലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ ഓപറേഷനിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും തുടരന്വേഷണത്തിന് നടപടികള്‍ ആരംഭിച്ചതായും ഷോപ്പിയാന്‍ പൊലീസ് പറഞ്ഞു.
india
യുപിയില്‍ മുസ്‌ലിം യുവാക്കള്‍ മര്‍ദനത്തിനിരയായ സംഭവം; പിടിച്ചെടുത്തത് പശുവിറച്ചിയല്ലെന്ന് പരിശോധനാ ഫലം
നാല് മുസ്‌ലിം യുവാക്കള്‍ ഗോ രക്ഷാ ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായിരുന്നു.

യുപിയിലെ അലിഗഡില്‍ കഴിഞ്ഞ ദിവസം ഗോമാംസം കടത്തിയെന്നാരോപിച്ച് മുസ്‌ലിം യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തത് പശുവിറച്ചിയല്ലെന്ന് പരിശോധനാ ഫലം. സംഭവത്തില്‍ നാല് മുസ്‌ലിം യുവാക്കള്‍ ഗോ രക്ഷാ ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായിരുന്നു.
‘മാംസത്തിന്റെ സാമ്പിളുകള്‍ മഥുരയിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചു. പരിശോധനയില്‍ ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച്, മാംസം പശുവിന്റേത് അല്ലെന്ന് കണ്ടെത്തി. കൂടുതല്‍ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്,’- അത്രൗലിയിലെ സര്‍ക്കിള്‍ ഓഫീസര്‍ (സിഒ) സര്‍ജന സിംഗ് വ്യക്തമാക്കി.
യുവാക്കളുടെ പക്കലുണ്ടായിരുന്നത് പോത്തിറച്ചിയായിരുന്നുവെന്ന് നേരത്തെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. അലിഗഡിലെ അല്‍ഹദാദ്പൂര്‍ ഗ്രാമത്തിന് സമീപം കഴിഞ്ഞ ശനിയാഴ്ചയാണ് ആക്രമണം നടന്നത്. അകീല്‍ (43), അര്‍ബാജ് (38), അകീല്‍ (35), നദീം (32) എന്നിവരെ മരക്കഷ്ണങ്ങളും ഇരുമ്പ് വടിയും ഉപയോഗിച്ച് ഗോ രക്ഷാ ഗുണ്ടകള്‍ മര്‍ദിച്ച് അവശരാക്കിയത്. ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
അക്രമി സംഘം, യുവാക്കളുടെ ഫോണുകളും പണവും മോഷ്ടിച്ചെന്നും പരാതിയുണ്ട്. ആക്രമണത്തിന് ഇരയായ അകീലിന്റെ പിതാവ് സലിം ഖാന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. കേസില്‍ രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. കണ്ടാലറിയാവുന്ന 13 പേര്‍ക്കെതിരെയും അല്ലാത്ത 25 പേര്‍ക്കെതിരെയുമാണ് കേസ്. നാലു പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. വിജയ് ഗുപ്ത (50), ഭാനു പ്രതാപ് (28), ലവ് കുഷ് (27), വിജയ് ബജ്രംഗി (23) എന്നിവരാണ് അറസ്റ്റിലായത്.
india
ഊട്ടി-ഗൂഡല്ലൂര്‍ പാതയില്‍ ഗതാഗത നിയന്ത്രണം; ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രം അനുമതി
ടൂറിസ്റ്റ് വാഹനങ്ങള്‍ പൂര്‍ണമായും തടയുമെന്നും, റോഡിലൂടെ സര്‍ക്കാര്‍ ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രമേ അനുമതിയുണ്ടാവെന്നും നിലഗീരി ഭരണകൂടം അറിയിച്ചു

ഊട്ടി-ഗൂഡല്ലൂര്‍ റോഡില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. നടുവട്ടത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് നീലഗിരി ജില്ലാ കലക്ടര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഉരുള്‍പൊട്ടലില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. ടൂറിസ്റ്റ് വാഹനങ്ങള്‍ പൂര്‍ണമായും തടയുമെന്നും, റോഡിലൂടെ സര്‍ക്കാര്‍ ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രമേ അനുമതിയുണ്ടാവെന്നും നിലഗീരി ഭരണകൂടം അറിയിച്ചു.
ബസുകള്‍ക്ക് രാവിലെ ആറ് മുതല്‍ രാത്രി ആറ് വരെ മാത്രമായിരിക്കും അനുമതിയുണ്ടാവുക. എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് റോഡില്‍ നിയന്ത്രണങ്ങളുണ്ടാവില്ല. ടൂറിസ്റ്റ് വാഹനങ്ങള്‍ പൂര്‍ണമായും നിയന്ത്രിക്കാന്‍ മലപ്പുറം, വയനാട് ചെക്ക്‌പോസ്റ്റുകള്‍ക്ക് തമിഴ്‌നാട് ഭരണകൂടം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതിതീവ്ര മഴക്കുള്ള സാധ്യതയാണ് ജില്ലയില്‍ പ്രവചിക്കുന്നത്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ നീലഗിരി ജില്ലയില്‍ കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനങ്ങളോട് വീടുകള്‍ക്കുള്ളില്‍ തന്നെ തുടരാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചിട്ടുണ്ട്.
-
india3 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
kerala3 days ago
ഡ്രൈവിങ്ങിനിടെ ഫോണിലൂടെ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു
-
kerala3 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്ത് സുരേഷിന് പങ്ക് വ്യക്തമാക്കി ഹൈക്കോടതി
-
india1 day ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തമാകും
-
kerala3 days ago
ആലപ്പുഴയില്‍ ശക്തമായ മഴയിലും കാറ്റിലും കടയുടെ മേല്‍ക്കൂര വീണ് പതിനെട്ടുകാരി മരിച്ചു
-
News3 days ago
പീഡനക്കേസില്‍ അറസ്റ്റിലാകുന്ന പ്രതികള്‍ക്ക് രാസ ഷണ്ഡീകരണം നടത്താനൊരുങ്ങി ബ്രിട്ടന്
-
GULF3 days ago
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു