kerala
ജലീലൊക്കെ മറ്റാരുടെയോ കാലിലാണ് നില്‍ക്കുന്നത്; സ്വയം നില്ക്കാന് ശേഷിയില്ല: പി.വി അന്‍വര്‍
ഇതുസംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് അന്‍വറിന്റെ പ്രതികരണം.

കെ.ടി. ജലീല്‍ ഒക്കെ മറ്റാരുടേയോ കാലിലാണ് നില്‍ക്കുന്നതെന്ന് നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. സ്വയം നില്‍ക്കാനുള്ള ശേഷിയില്ലാത്തത് കൊണ്ടും ഭയം കൊണ്ടുമാകാം ജലീല്‍ നേരത്തെ പറഞ്ഞതില്‍ നിന്ന് പിന്നാക്കം പോയതെന്നും അന്‍വര്‍ പറഞ്ഞു.
പി.വി. അന്‍വറിന്റെ രാഷ്ട്രീയ നിലപാടുകളോട് പൂര്‍ണവിയോജിപ്പാണെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ. കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എ.ഡി.ജി.പി എം.ആര്. അജിത്കുമാറിനെതിരേ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്ന അന്‍വറിന്റെ വാദവും ജലീല്‍ തള്ളി. അന്‍വര്‍ പറഞ്ഞ ചില കാര്യങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്ന് ആദ്യം പറഞ്ഞതിന് ശേഷമായിരുന്നു ജലീലിന്റെ പിന്മാറ്റം.
ഇതുസംബന്ധിച്ച് മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് അന്‍വറിന്റെ പ്രതികരണം.’ കെ.ടി. ജലീല്‍ ഒക്കെ മറ്റാരുടേയോ കാലില്‍ ആണ് നില്‍ക്കുന്നത്. ഞാന്‍ എന്റെ സ്വന്തം കാല് ജനങ്ങളുടെ കാലില്‍ കയറ്റി വെച്ചാണ് നില്‍ക്കുന്നത്. അവര്‍ക്കൊന്നും സ്വയം നില്ക്കാന് ശേഷി ഇല്ലാത്തതിന്, ജനകീയ വിഷയങ്ങള്‍ സത്യസന്ധമായി ധീരമായി ഏറ്റെടുക്കാന്‍ ശേഷി ഇല്ലാത്തതിന് കുറ്റം പറയാന്‍ പറ്റില്ല. ഓരോരുത്തരുടെ ശേഷിയുടെ പ്രശ്നമാണ്. അദ്ദേഹത്തിന് സംബന്ധിച്ച് അത്രയേ പറ്റുള്ളു. അതുകൊണ്ട് അദ്ദേഹം അങ്ങനെ തീരുമാനം എടുത്തിട്ടുണ്ടാകും.
എന്നെ വെടിവെച്ചു കൊന്നാലും മുഖ്യമന്ത്രിക്കെതിരേ പറയില്ല എന്നാണ് കെ.ടി. ജലീല്‍ പറഞ്ഞത്. അപ്പോള്‍ ആരെങ്കിലും വെടിവെക്കും എന്ന് പറഞ്ഞു കാണും. അതുകൊണ്ട് മാറിയതാകും. മനുഷ്യന് ജീവന് പേടിയുണ്ടാകില്ലേ. ജീവന് പേടി നമുക്ക് തടയാന്‍ പറ്റില്ലാല്ലോ’- അന്‍വര്‍ പറഞ്ഞു.
EDUCATION
പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.28 ശതമാനം വിജയം

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ (plus one) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് ഫലം പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് ആയ https://results.hse.kerala.gov.in ലൂടെ ഫലം അറിയാം.
സയന്‍സ് വിഭാഗത്തില്‍ പരീക്ഷ എഴുതിയ 1,89,479 വിദ്യാര്‍ഥികളില്‍ 1,30,158 വിദ്യാര്‍ഥികള്‍ വിജയിച്ചു. 68.69 ശതമാനമാണ് വിജയം. മാനവിക വിഷയങ്ങളില്‍ 78,735 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 39,817 വിദ്യാര്‍ഥികളാണ് വിജയിച്ചത്. 50.57 ശതമാനമാണ് വിജയം. കോമേഴ്സ് വിഭാഗത്തില്‍ 1,11, 230 വിദ്യാര്‍ഥികളില്‍ 66,342 വിദ്യാര്‍ഥികളാണ് വിജയിച്ചത്. 59,64 ശതമാനമാണ് വിജയം. മൊത്തം 62.28 ശതമാനം വിജയമാണ് വിദ്യാര്‍ഥികള്‍ നേടിയത്. കഴിഞ്ഞവര്‍ഷം 67.30 ശതമാനമായിരുന്നു വിജയം.
പരീക്ഷാ ഫലം പരിശോധിക്കുന്ന വിധം:
https://results.hse.kerala.gov.in/results എന്ന വെബ്സൈറ്റില്‍ പ്രവേശിക്കുക
രജിസ്റ്റര്‍ നമ്പരും ജനനത്തീയതിയും നല്‍കുക
ക്യാപ്ച കോഡ് നല്‍കുക
പരീക്ഷാ ഫലം ലഭ്യമാകും.
തുടരാവശ്യങ്ങള്‍ക്കായി പരീക്ഷാ ഫലം ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം.
kerala
‘ഇടതുപക്ഷ വോട്ടുകൾ എനിക്ക് ലഭിക്കും, 2026 ലെ ജനവിധി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണിത്’: ആര്യാടൻ ഷൗക്കത്ത്

പി.വി അന്‍വര്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് ആര്യാടന് ഷൗക്കത്ത്. വിശദമായി പിന്നീട് സംസാരിക്കും. ഇടതുപക്ഷ വോട്ടുകള്‍ തനിക്ക് ലഭിക്കും. എം സ്വരാജിനെ മത്സരിപ്പിക്കാന്‍ വൈകിയത് എന്ത് എന്നും അദ്ദേഹം ചോദിച്ചു.
പല അന്വേഷണങ്ങളും നടത്തിയ ശേഷമാണ് സ്വരാജിലേക്ക് എത്തിയത്. 2026 ലെ ജനവിധി തീരുമാനിക്കുന്ന തിരഞ്ഞെടുപ്പാണിത്. വലിയ പിന്തുണ ലഭിക്കുന്നുവെന്നും ആര്യാടന് ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു. തന്റെ പിതാവിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് ഒപ്പം എത്താനുള്ള പരിശ്രമമാണ് നടക്കുന്നത്.
സ്ഥാനാര്‍ത്ഥി വൈകിയതിനെക്കുറിച്ച് മറുപടി പറയേണ്ടത് സിപിഎമാണ്. പാര്‍ട്ടി ചിഹ്നത്തില്‍ ചരിത്രത്തില്‍ രണ്ട് തവണ മാത്രമാണ് നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥി ഉണ്ടായതെന്നും ആര്യാടന് ഷൗക്കത്ത് പറഞ്ഞു. ചരിത്രപരമായ മുന്നേറ്റമാണ്
നിലമ്പൂര്‍ നടക്കുന്നത്. വലിയ വിജയം യുഡിഎഫിന് കിട്ടുമെന്നാണ് പ്രതീക്ഷ. അതിനുള്ള അന്തരീക്ഷം ഇവിടെയുണ്ടെന്നും ആര്യാടന് ഷൗക്കത്ത് കൂട്ടിച്ചേര്‍ത്തു.
kerala
തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍നിന്ന് തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി
വെങ്ങാനൂര്‍ വെണ്ണിയൂര്‍ ഭാഗത്താണ് സംഭവം കണ്ടെത്തിയത്.

തിരുവനന്തപുരത്ത് ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് മനഷ്യന്റെ തലയോട്ടിയും അസ്ഥികൂടവും കണ്ടെത്തി. വെങ്ങാനൂര്‍ വെണ്ണിയൂര്‍ ഭാഗത്താണ് സംഭവം കണ്ടെത്തിയത്.
അതേസമയം ഈ പ്രദേശത്ത് നിന്ന് ഒരാളെ കാണാനില്ലെന്ന് ഒരു മാസം മുമ്പ് പൊലീസില്‍ പരാതി ലഭിച്ചിരുന്നു. എന്നാല്‍ കാണാതായ വ്യക്തിയുടെ അസ്ഥികൂടമാണോ കണ്ടെത്തിയതെന്നും സംശയിക്കുന്നുണ്ട്. പുരയിടത്തില്‍ തേങ്ങയിടാന്‍ വന്നവരാണ് ഇവ കണ്ടെത്തിയത്. സംഭവം അറിഞ്ഞയുടന്‍ ഇവര്‍ പൊലീസ് വിവരം അറിയിക്കുകയായിരുന്നു.
അസ്ഥികൂടം സ്ത്രീയുടെതാണോ പുരുഷന്റെതാണോ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. വിഴിഞ്ഞം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
-
kerala3 days ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
GULF3 days ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
kerala3 days ago
‘നിലമ്പൂരില്‍ യുഡിഎഫിന് ചരിത്ര ഭൂരിപക്ഷം ഉണ്ടാക്കുകയാണ് തന്റെ ദൗത്യം’; എ.കെ ആന്റണിയുടെ അനുഗ്രഹം വാങ്ങി ആര്യാടന് ഷൗക്കത്ത്
-
kerala3 days ago
പേരൂര്‍ക്കടയില്‍ ദലിത് സ്ത്രീയെ വ്യാജ കേസില്‍ കുടുക്കി ഉപദ്രവിച്ച സംഭവം; എസ്എച്ച്ഒയെ സ്ഥലംമാറ്റി
-
News3 days ago
വടക്കന്‍ ഗസ്സയിലെ അവസാന ആശുപത്രി ഇസ്രാഈല്‍ ഉത്തരവിനെത്തുടര്‍ന്ന് ഒഴിപ്പിച്ചു
-
kerala3 days ago
വന്ദേഭാരതില്‍ പഴകിയ ജ്യൂസ് നല്കിയ സംഭവം; മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു
-
kerala2 days ago
സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്
-
kerala3 days ago
ഡിജിറ്റല്‍ സര്‍വ്വകലാശാലയിലെ താല്‍ക്കാലിക വൈസ് ചാന്‍സലറിന് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് ഹൈക്കോടതി