india
സുപ്രീംകോടതി വിധിയും മദ്രസകളുടെ ഭാവിയും
മുത്വലാഖ്, പൗരത്വ ഭേദഗതി, ഏക സിവില്‍കോഡ്, ഹിജാബ്, വഖഫ് തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ചക്കെടുക്കുകയും മുസ്ലിം സമുദായത്തെ കുന്തമുനയില്‍ നിര്‍ത്തിക്കൊണ്ടുമാണ് അവര്‍ രാജ്യം ഭരിച്ചത്.

സുഫ്യാന് അബ്ദുസ്സലാം
മദ്രസകള്‍ അടച്ചുപൂട്ടണമെന്നും അവക്കുള്ള ധനസഹായം അവസാനിപ്പിക്കണമെന്നുമുള്ള ദേശീയ ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ സ്റ്റേ ചെയ്തുകൊണ്ടുള്ള സുപ്രീം കോടതിയുടെ വിധി ജുഡീഷ്യറിയുടെ തിളക്കം വര്‍ധിപ്പിച്ചിരിക്കുകയാണ്. രണ്ടാഴ്ചകള്‍ക്ക് മുമ്പ് കമ്മീഷന് ചെയര്‍പേഴ്സണ്‍ പ്രിയങ്ക് കാനുംഗോ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച റിപ്പോര്‍ട്ടിലാണ് മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദ്ദേശമുണ്ടായിരുന്നത്. എന്നാല്‍ മതനിരപേക്ഷ തത്ത്വങ്ങള്‍ക്ക് വിരുദ്ധമായ ഈ നിര്‍ദ്ദേശങ്ങള്‍ പാ ിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി സംസ്ഥാനങ്ങളെ അറിയിച്ചിരിക്കുകയാണ്. നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സംഘ്പരിവാര്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം രാജ്യത്തെ പ്രബല ന്യൂനപക്ഷമായ മുസ്ലിം സമുദായത്തിനെതിരെ നിരവധി നിയമരൂപീകരണങ്ങളും നടപടികളും കൊണ്ടുവന്നിട്ടുണ്ട്. മുത്വലാഖ്, പൗരത്വ ഭേദഗതി, ഏക സിവില്‍കോഡ്, ഹിജാബ്, വഖഫ് തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ചക്കെടുക്കുകയും മുസ്ലിം സമുദായത്തെ കുന്തമുനയില്‍ നിര്‍ത്തിക്കൊണ്ടുമാണ് അവര്‍ രാജ്യം ഭരിച്ചത്. ഒടുവില്‍ അവരുടെ മതപഠന കേന്ദ്രങ്ങളായ മദ്രസകള്‍ക്ക് നേരെയാണ് ഇപ്പോള്‍ തിരി ഞ്ഞിരിക്കുന്നത്. സര്‍ക്കാറില്‍ നിന്ന് നീതി ലഭിക്കാതെ വരുമ്പോള്‍ ജുഡീഷ്യറിയാണ് ഏവര്‍ക്കും അവലംബം. മുസ്ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം സംഘ്സര്‍ക്കാര്‍ ഉയര്‍ത്തിക്കൊണ്ടുവന്ന ഓരോ വിഷയത്തെയും ജുഡീഷ്യറി വഴിയാണ് ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ചത്. മദ്രസകള്‍ക്കെതിരെ ബാലാവകാശ കമ്മീഷനെ ഉപയോഗിച്ചുകൊണ്ടുള്ള പുതിയ നീക്കത്തിനേറ്റ വലിയ പ്രഹരമാണ് സുപ്രീംകോടതിയുടെ പുതിയ വിധി. രാജ്യത്തിന്റെ മതേതര പാരമ്പര്യത്തിനു മേല്‍ ഒരു പൊന്‍തൂവലായി ഈ വിധി പരില സിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മദ്രസകള്‍ക്ക് അനുകൂലമായിക്കൊണ്ട് സു പ്രീംകോടതി വിധിപറഞ്ഞ അതേ ദിവസം തന്നെ പരമോന്നത കോടതിയില്‍ രാജ്യത്തിന്റെ മതനിരപേക്ഷതയുമായി ബന്ധപ്പെട്ട ഗൗരവമേറിയ മറ്റൊരു വിഷയം കൂടി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഭരണഘടനയുടെ ആമുഖ ത്തില്‍ നിന്ന് ‘സെക്കുലര്‍’ എന്ന പദം ഒഴിവാ ക്കണമെന്ന് ബിജെപി നേതാവ് സുബ്രമണ്യം സ്വാമി നല്കിയ പൊതുതാത്പര്യ ഹരജിയിന്മേലുള്ള ചര്‍ച്ചകളായിരുന്നു അത്. സെക്കുലര്‍ എന്ന പദം ഭരണഘടനയില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യമല്ലെന്നും അത് ഭരണഘടനയുടെ അവിഭാജ്യ ഘടകമാണെന്നുമായിരുന്നു കോടതിയുടെ ശക്തമായ നിരീക്ഷ ണം. ‘രാജ്യം സെക്കുലര്‍ ആവേണ്ട എന്നാണോ നിങ്ങളുടെ അഭിപ്രായം’ എന്ന ജസ്റ്റിസ് സഞ്ജയ് ഖന്നയുടെ ചോദ്യത്തിന് മുമ്പില്‍ ഹരജിക്കാര്‍ക്ക് പകച്ചുനില്ക്കേണ്ടി വന്നു. സംഘ്പരിവാറും ജുഡീഷ്യറിയും തമ്മിലുള്ള ഏറ്റുമുട്ടലുകളില്‍ സെക്കുലര്‍ ഇന്ത്യയാണ് തലയുയര്‍ത്തി നില്ക്കുന്നതെ ന്ന് ഒന്നുകൂടി തെളിഞ്ഞിരിക്കുന്നു. ദേശീയ ബാലാവകാശ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ തലക്കെട്ട് തന്നെ വളരെയധികം തെറ്റിദ്ധരിപ്പിക്കുന്നതും പ്രകോപനം ഉളവാക്കുന്നതുമാണ്. ‘വിശ്വാസത്തിന്റെ സംരക്ഷകരോ അതോ അവകാശങ്ങളെ അടിച്ചമര്‍ത്തുന്നവരോ: കുട്ടികളുടെ ഭരണഘടനാപരമായ അവകാശങ്ങളും മദ്രസകളും തമ്മിലുള്ള പോരാട്ടം’ എന്നായിരുന്നു തലക്കെട്ട്. വിശ്വാസ സംരക്ഷണം എന്ന പേരില്‍ മദ്രസകള്‍ കുട്ടികളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ അടി ച്ചമര്ത്തുന്നു എന്നാണ് ഈ തലക്കെട്ടിലൂടെ കമ്മീഷന് പറയാന്‍ ശ്രമിച്ചത്.
ബാലാവകാശ കമ്മീഷന്റെ ചോദ്യത്തിനുള്ള കൃത്യമായ മറുപടിയാണ് സുപ്രീംകോടതി നല്കി യിട്ടുള്ളത്. വിശ്വാസ സംരക്ഷണമോ എന്ന് പരിഹാസപൂര്‍വം ചോദിച്ച കമ്മീഷനെ ഭരണഘടനയുടെ 30ാം അനുച്ഛേദം ഓര്‍മിപ്പിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് നേരിട്ടത്. ‘എല്ലാ ന്യൂനപ ക്ഷങ്ങള്‍ക്കും, അവ മതമോ ഭാഷയോ അടിസ്ഥാനമായുള്ളവയായാലും അവരുടെ ഇഷ്ട പ്രകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുവാനും ഭരണം നടത്തുവാനും അവകാശമുണ്ടായിരിക്കുന്നതാണ്’ എന്ന 30 ാം അനുച്ഛേദമായിരുന്നു കമ്മീഷനെതിരെ കോടതിയെ സമീപിച്ച ജംഇയ്യത്തുല്‍ ഉലമ എ ഹിന്ദ് ചൂണ്ടിക്കാട്ടിയിരുന്നത്. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തുകയാണ് മദ്രസകള്‍ ചെയ്യുന്നത് എന്ന വാദത്തെയും കോടതി അംഗീകരിച്ചില്ല. കുറഞ്ഞ സമയം മാത്രം നടത്തുന്ന മദ്രസകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ പൊതുവിദ്യാലയങ്ങളില്‍ പോയി ഭൗതിക വിഷയങ്ങളില്‍ പഠനം നടത്തുന്നതും മുഴുസമയം നടത്തപ്പെടുന്ന മദ്രസകളില്‍ ഭൗതിക ആധുനിക വിഷയങ്ങള്‍ പഠിപ്പിക്കപ്പെടുന്നതും കോടതി നിരീക്ഷിച്ചിട്ടുണ്ട്. ‘ഈ സ്ഥാപനങ്ങള്‍ മതപ്ര ബോധനങ്ങളില്‍ മാത്രം ഒതുങ്ങുന്ന സ്ഥാപനങ്ങളല്ല, അവിടെ മറ്റു വിഷയങ്ങളും പഠിപ്പിക്കാന്‍ സാധിക്കുന്നുണ്ട്’ എന്ന ചീഫ് ജ സ്റ്റിസിന്റെ പരാമര്‍ശം മദ്രസകള്‍ക്കുള്ള അംഗീകാരവും കമ്മീഷന്റെ മുഖത്തേറ്റ പ്രഹരവുമായിരുന്നു.
മദ്രസാ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള യു.പി സര്‍ക്കാറാണ്. 2004 ല്‍ മുലായം സിംഗ് യാദവിന്റെ കാലത്ത് ആരംഭിച്ച യുപിയിലെ ബോര്‍ഡ് ഓഫ് മദ്രസാ ആക്റ്റ് 2004 ഭരണഘടനാപരമല്ല എന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് യോഗി സര്‍ക്കാര്‍ അതിനെ നിര്‍വീര്യമാക്കി. അതിന്റെ അടിസ്ഥാനത്തില്‍ സം സ്ഥാനത്തെ 16000 മദ്രസകളില്‍ പഠിക്കുന്ന 17 ലക്ഷം വിദ്യാര്‍ത്ഥികളെ പൊതുവിദ്യാലയങ്ങളിലേക്ക് മാറ്റണമെന്ന ഒട്ടും പ്രായോഗി കമല്ലാത്ത നിര്‍ദ്ദേശം അവര്‍ മുന്നോട്ടുവെക്കുകയും ചെയ്തു. യു.പി സര്‍ക്കാറിന്റെ നടപടി അലഹബാദ് ഹൈക്കോടതി ശരിവെ ക്കുകയും മദ്രസകള്‍ മതേതരത്വത്തിന് കട കവിരുദ്ധമാണ് എന്ന അമ്പരിപ്പിക്കുന്ന പ്ര സ്താവന നടത്തുകയും ചെയ്തു. ഇതിനെ തിരെ മദ്രസകള്‍ സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി അലഹബാദ് ഹൈക്കോടതിയുടെ വിധി റദ്ദാക്കികൊണ്ട് ഇങ്ങനെ പറഞ്ഞു: ‘കൃത്യമായ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന മദ്രസ ബോര്‍ഡ് മതനിരപേക്ഷയെ ഒരിക്കലും ബാധിക്കുന്ന വിധത്തിലല്ല പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ അവിടെ പഠിക്കുന്ന 17 ലക്ഷം വിദ്യാര്‍ത്ഥികളെ മറ്റു സ്കൂളുകളിലേക്ക് മാറ്റേണ്ട യാതൊരു ആവശ്യവുമില്ല; അത് പ്രയോഗികവുമല്ല. മദ്രസകള്‍ ഗണിതം, ശാസ്ത്രം, ചരിത്രം, ഭാഷകള്‍ തുടങ്ങിയ പ്രധാന വിഷയങ്ങളില്‍ മതേതര വിദ്യാഭ്യാസം നല്‍കുന്നുവെന്ന് ഉറപ്പാക്കുകയാണ് പൊതു താല്പര്യ ഹരജിയുടെ ഉദ്ദേശമെങ്കില്‍, 2004ലെ മദ്രസ നിയമത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കലല്ല പരിഹാരം.’ കഴിഞ്ഞ ഏപ്രില്‍ മാ സത്തിലാണ് സുപ്രീംകോടതി ഈ വിധി പറഞ്ഞത്.
സുപ്രീംകോടതിയെയും മറികടക്കുന്ന വിധ ത്തിലാണ് പിന്നീട് ബാലാവകാശ കമ്മീഷന്റെ നടപടിയുണ്ടായത്. കോടതി വിധി ഉണ്ടായിട്ടും ഏത് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കമ്മീഷന് സംസ്ഥാന സര്ക്കാ റുകള്‍ക്ക് മദ്രസകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയത് എന്ന് മനസ്സിലാവുന്നില്ല. മദ്രസകള്‍ കുട്ടികളുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നു എന്ന കമ്മീഷന്റെ ആരോപണം നേരത്തെ തന്നെ സുപ്രീംകോടതി തള്ളിക്കളഞ്ഞിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ ഭൗതിക പഠനത്തിനുള്ള അവകാശങ്ങള്‍ മദ്രസ കള്‍ ഹനിക്കുന്നു എന്ന കമ്മീഷന്റെ വാദം വിദ്യാഭ്യാസ അവകാശ നിയമത്തെ അവലംബമാക്കിക്കൊ ണ്ടാണ് പറയുന്നത്. 2002 ഡിസംബര്‍ മാസത്തിലാണ് 86ാം ഭരണഘടനാ ഭേദഗതിയിലു ടെ വിദ്യാഭ്യാസം അവകാശമാണെന്ന് 21 അനുച്ഛേദത്തിലൂടെ ഭരണഘടനയില്‍ സ്ഥാനം പിടിക്കുന്നത്. അങ്ങനെ ആറു മുതല്‍ പതിനാലു വരെ പ്രായമുള്ള കുട്ടികള്‍ക്ക് സൗ ജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം നല്കല് രാഷ്ട്രത്തിന്റെ ബാധ്യതയായി. എന്നാല്‍ 2009 ല്‍ മാത്രമാണ് ഇതുസംബന്ധമായി വിദ്യാഭ്യാസ അവകാശ നിയമം ഉണ്ടാക്കാന്‍ സര്‍ക്കാറിന് സാധിച്ചത്. ആക്റ്റ് നിലവില്‍ വന്നതോടെ വിവിധ മതങ്ങള്‍ നടത്തുന്ന മതപാഠശാലകള്‍ പ്രതിസന്ധിയിലായി. മദ്രസകള്‍ അടക്കമുള്ള മതാധ്യാപന സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിയാല്‍ ഉണ്ടാ കുന്ന പ്രശ്നങ്ങള്‍ സര്‍ക്കാറിന് ബോധ്യപ്പെട്ടു. 2012 ആഗസ്റ്റില്‍ ആക്റ്റിന് ഭേദഗതി കൊണ്ടുവന്നു. ആക്റ്റിന്റെ ഒന്നാം വകുപ്പില്‍ അഞ്ചാമത്തെ ഇനമായി (1/5) ഇങ്ങനെ എഴുതിച്ചേര്‍ത്തു: ‘nothing contained in this act shall to apply to madrasas, vedic pathshalas and educational institutions primarily imparting religious instruction’ (ഈ നിയമത്തില്‍ അടങ്ങിയിരിക്കുന്ന ഒന്നും മുസ്ലിം മദ്രസകള്‍ക്കും ഹിന്ദു വേദപാഠശാലകള്‍ക്കും പ്രാഥമിക മതപഠനം പകര്ന്നുനല്കുന്ന മറ്റു മതസ്ഥരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകമല്ല). വിദ്യാഭ്യാസ അവകാശ നിയമത്തില്‍ നിന്നും മദ്രസകള്‍ അടക്കമുള്ള വിവിധ മതങ്ങളുടെ മതാധ്യാപന സ്ഥാപനങ്ങള്‍ക്ക് വിടുതല്‍ നല്‍കിയിട്ടുണ്ട്. ഈ നടപടികള്‍ നമ്മുടെ ജനാധിപത്യത്തെയും മതേതരത്വത്തെയും ശക്തി പ്പെടുത്തുകയാണ് ചെയ്യുന്നത്.
കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് വലിയ വര്‍ത്തമാനങ്ങള്‍ പറയുന്ന ബാലാവകാ ശ കമ്മീഷന് ഈ ചരിത്രം കൂടി പരിശോ ധിക്കണം. വര്‍ഷങ്ങളോളം പഠനങ്ങള്‍ നട ത്തിയാണ് മുകളില്‍ സൂചിപ്പിച്ച ഭേദഗതി കൊണ്ടുവന്നത്. അതിന്റെ പ്രധാനകാരണങ്ങള്‍ ഇവയാണ്. 1) മദ്രസകള്‍ പ്രവര്‍ത്തിക്കുന്നത് ഭരണഘടനാനുസൃതമാണ്. 2) മദ്രസകള്‍ നിര്‍ത്തിവെച്ചാല്‍ അവിടെ പഠിക്കുന്ന കുട്ടികളെ പുനര്‍വിന്യസിക്കുക സാധ്യമല്ല. 3) ഭൗതിക പഠനങ്ങളോട് താല്പര്യമില്ലാത്ത കുട്ടികള്‍ക്ക് അവരുടെ പ്രാഥമിക വിദ്യാഭ്യാസം നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. 4) സച്ചാര്‍ കമ്മിറ്റി ചൂണ്ടിക്കാണിച്ച പോലെ മുസ്ലിം വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ മദ്രസാ സംവിധാനങ്ങള്‍ അനിവാര്യമാണ്. 5) മദ്രസകളില്‍ ഭൗതിക പഠന സാഹചര്യങ്ങള്‍ കൊണ്ടുവന്നുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ആത്മീയ പഠനങ്ങള്‍ ക്കൊപ്പം ആധുനിക വിദ്യാഭ്യാസം നല്‍കുന്നതോടെ ഒരു സമൂഹത്തെ നവോത്ഥാന പാതയിലേക്ക് നയിക്കാന്‍ സാധിക്കും. ഈ യാഥാര്‍ഥ്യം മനസ്സിലാക്കിക്കൊണ്ടാണ് മന്മോഹന് സിംഗ് സര്‍ക്കാര്‍ മദ്രസകള്‍ ആധുനികവത്കരിച്ച് പുരോഗനാത്മകമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പദ്ധതികള്‍ ആവിഷ്കരിച്ചത്. ഏരിയ ഇന്റന്‍സീവ് ആന്‍ഡ് മദ്രസ മോര്ഡനൈസേഷന് സ്കീം, നാഷണല്‍ മോണിറ്ററിംഗ് കമ്മിറ്റി ഫോര്‍ മൈനോറിറ്റീസ് എഡ്യൂക്കേഷന്‍, സ്കീം ഫോര്‍ പ്രൊവൈഡിങ് ക്വാളിറ്റി എഡ്യൂക്കേഷന്‍ ഇന്‍ മദ്രസ , ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ് തുടങ്ങിയ വിവിധ പദ്ധതികള്‍ അതിന്റെ ഭാഗമായിട്ടാണ് രൂപം കൊണ്ടത്. രാജ്യത്തിന്റെ സാംസ്കാരിക വികസനത്തിന് മദ്രസകള്‍ നല്കിയ പങ്ക് വളരെ വലുതാണ്. അവയുടെ ഭാവിയെ ഇല്ലാതാക്കുന്നത് ഇന്ത്യയുടെ മതേതര പൈതൃകത്തിന് ഏല്പിക്കുന്ന പരിക്ക് വളരെ വലുതായിരിക്കും. അതേസമയം പാരമ്പര്യങ്ങള്‍ നിലനിര്‍ത്തുകൊണ്ടു തന്നെ പുതിയ തലമു കളുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അ തിനനുസൃതമായ നവീകരണം മദ്രസാ മേഖലകളില്‍ കൊണ്ടുവരാന്‍ മദ്രസകള്‍ക്കും സാധിക്കേണ്ടതുണ്ട്. രാജ്യത്തിന് ഉപകരിക്കുന്ന ഏറ്റവും നല്ല പൗരന്മാരെ വാര്‍ത്തെടുത്തുകൊണ്ട് ചരിത്രപരമായ ദൗത്യം നിര്‍വഹിക്കാനും അവര്‍ ജാഗ്രത കാണിക്കേണ്ടതുണ്ട്.
india
കരാര്‍ സംബന്ധിച്ച് തീരുമാനമായില്ല; ഐഎസ്എല്‍ അനിശ്ചിതകാലത്തേക്ക് നീട്ടി
അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് കരാര്‍ പുതുക്കുന്നതില്‍ ഇടപെടുന്നില്ലെന്നാണ് സംഘാടകരായ FSDL അറിയിച്ചിരിക്കുന്നത്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അനിശ്ചിതത്വം. 2025-2026 സീസണ് അനിശ്ചിതകാലത്തേക്ക് നീട്ടി. കരാര്‍ സംബന്ധിച്ച് തീരുമാനം ആകാത്തതിനാല്‍ മുന്നോട്ടു പോകാനാവില്ലെന്ന് സംഘാടകര്‍ അറിയിച്ചു. അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് കരാര്‍ പുതുക്കുന്നതില്‍ ഇടപെടുന്നില്ലെന്നാണ് സംഘാടകരായ FSDL അറിയിച്ചിരിക്കുന്നത്.
എഫ്എസ്ഡിഎല്ലിനും അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനും ഇടയിലുള്ള മാസ്റ്റര്‍ റൈറ്റ്സ് എഗ്രിമെന്റ് (എംആര്‍എ) പുതുക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങളെ തുടര്‍ന്ന് സെപ്തംബറില്‍ ആരംഭിക്കേണ്ട സീസണാണ് സംപ്രേഷണാവകാശ കരാര്‍ തര്‍ക്കത്തെ തുടര്‍ന്ന് നീട്ടിയിരിക്കുന്നത്. കരാര്‍ പുതുക്കാതെ സീസണ് തുടങ്ങാനാവില്ലെന്ന് എഫ്എസ്ഡിഎല്‍ എഐഎഫ്എഫിനെയും ക്ലബ്ബുകളെയും രേഖാമൂലം അറിയിച്ചു. റിലയന്‍സ് ഗ്രൂപ്പിന്റെ കീഴിലാണ് ഫുട്ബോള്‍ സ്പോര്‍ട്സ് ഡവലപ്മെന്റ് ലിമിറ്റഡ് (FSDL). 2010 ല്‍ ഒപ്പുവച്ച എംആര്‍എ 2025 ഡിസംബറില്‍ അവസാനിക്കാനിരിക്കുകയാണ്.
നിലവിലെ കരാര്‍ അനുസരിച്ച്, 15 വര്‍ഷത്തേക്ക് ഐഎസ്എല്‍ നടത്തുന്നതിന് എഫ്എസ്ഡിഎല്‍ പ്രത്യേക വാണിജ്യ, പ്രവര്‍ത്തന അവകാശങ്ങള്‍ കൈവശം വച്ചിട്ടുണ്ട്. ലീഗിന്റെ ഭരണത്തില്‍ ഒരു പ്രധാന പുനഃസംഘടന എഫ്എസ്ഡിഎല്‍ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഐഎസ്എല്‍ ക്ലബ്ബുകള്‍ (60%), എഫ്എസ്ഡിഎല്‍ (26%), എഐഎഫ്എഫ് (14%) എന്നിവയുടെ സംയുക്ത ഉടമസ്ഥതയിലുള്ള ഒരു ഹോള്‍ഡിംഗ് കമ്പനി സൃഷ്ടിക്കുന്നതാണ് പുതിയ മാതൃക. ഐഎസ്എല്‍ പ്രവര്‍ത്തനങ്ങളില്‍ എഫ്എസ്ഡിഎല്‍ കേന്ദ്ര നിയന്ത്രണം നിലനിര്‍ത്തുന്ന നിലവിലെ ചട്ടക്കൂടില്‍ നിന്നുള്ള ഒരു പ്രധാന മാറ്റമാണ് ഈ നിര്‍ദ്ദേശം.
എംആര്‍എ ചര്‍ച്ചകള്‍ കൈകാര്യം ചെയ്തതില്‍ കാര്യമായ വിമര്‍ശനം നേരിട്ട എഐഎഫ്എഫ്, 2025 ഏപ്രിലോടെ പുതിയ കരാറിന് അന്തിമരൂപം നല്കുന്നതില് പരാജയപ്പെട്ടു. പകരം, സാഹചര്യം വിലയിരുത്തുന്നതിനായി ഫെഡറേഷന് എട്ട് അംഗ ടാസ്ക് ഫോഴ്സ് രൂപീകരിച്ചു, ഈ നീക്കം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈചുങ് ബൂട്ടിയ ഉള്‍പ്പെടെ നിരവധി പ്രധാന പങ്കാളികളില്‍ നിന്ന് കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
india
ടെന്നീസ് താരം രാധിക യാദവ് പിതാവിന്റെ വെടിയേറ്റ് മരിച്ചു
സോഷ്യല്‍ മീഡിയ വീഡിയോയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വ്യാഴാഴ്ച ഗുരുഗ്രാമിലെ വസതിയില്‍ വെച്ച് സംസ്ഥാന ലെവല്‍ ടെന്നീസ് താരം രാധിക യാദവ് പിതാവിന്റെ വെടിയേറ്റ് മരിച്ചതായി പോലീസ് പറഞ്ഞു.

സോഷ്യല്‍ മീഡിയ വീഡിയോയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് വ്യാഴാഴ്ച ഗുരുഗ്രാമിലെ വസതിയില്‍ വെച്ച് സംസ്ഥാന ലെവല്‍ ടെന്നീസ് താരം രാധിക യാദവ് പിതാവിന്റെ വെടിയേറ്റ് മരിച്ചതായി പോലീസ് പറഞ്ഞു.
രാധിക യാദവിനു നേരെ മൂന്ന് തവണ വെടിയുതിര്‍ത്ത പിതാവിനെ മറ്റ് കുടുംബാംഗങ്ങളുടെ മൊഴിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇരയായ രാധിക യാദവ് ഒന്നിലധികം സംസ്ഥാനതല ടെന്നീസ് ടൂര്‍ണമെന്റുകളില്‍ ഹരിയാനയെ പ്രതിനിധീകരിച്ചിട്ടുണ്ട്, കൂടാതെ പ്രാദേശിക സ്പോര്‍ടിംഗ് സര്‍ക്യൂട്ടിലെ വളര്‍ന്നുവരുന്ന താരമായി കണക്കാക്കപ്പെട്ടിരുന്നു.
ഇവരുടെ വീടിന്റെ ഒന്നാം നിലയില്‍ രാവിലെ 11.30നാണ് സംഭവം നടന്നതെന്ന് പോലീസ് പറഞ്ഞു.
രാധിക യാദവ് സോഷ്യല്‍ മീഡിയയില്‍ ചിത്രീകരിച്ച വീഡിയോ റീലിനെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസമാണ് പിതാവുമായുള്ള വഴക്കിന് കാരണമായതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പോസ്റ്റില്‍ പ്രകോപിതനായ പിതാവ് ലൈസന്‍സുള്ള റിവോള്‍വര്‍ എടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു.
ഒരു സോഷ്യല്‍ മീഡിയ പോസ്റ്റ് വീട്ടില്‍ പിരിമുറുക്കത്തിന് ഇടയാക്കിയെന്നാണ് പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നതെന്ന് ഗുരുഗ്രാം പോലീസിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സന്ദീപ് കുമാര്‍ പറഞ്ഞു. ‘അച്ഛന് പ്രകോപിതനായി അവളെ വെടിവച്ചു. ഉപയോഗിച്ച ആയുധം ലൈസന്‍സുള്ള റിവോള്‍വര്‍ ആയിരുന്നു, വീട്ടില്‍ നിന്ന് കണ്ടെടുത്തു,’ അദ്ദേഹം പറഞ്ഞു.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട രാധികയെ വീട്ടുകാര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് ആശുപത്രിയില്‍ നിന്ന് പോലീസിന് വിവരം ലഭിച്ചതായി സെക്ടര്‍ 56 പോലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഹൗസ് ഓഫീസര്‍ രാജേന്ദര്‍ കുമാര്‍ പറഞ്ഞു.
വെടിയേറ്റ് പരിക്കേറ്റ ഒരു സ്ത്രീയെ കുറിച്ച് ആശുപത്രിയില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരു കോള്‍ ലഭിച്ചു. ഞങ്ങള്‍ എത്തുമ്പോഴേക്കും അവള് മരിച്ചു. കുടുംബാംഗങ്ങളുടെ മൊഴികള്‍ പിതാവാണ് ഉത്തരവാദിയെന്ന് സ്ഥിരീകരിച്ചു,’ അദ്ദേഹം പറഞ്ഞു.
കൊലപാതകത്തിന് കേസെടുത്ത പോലീസ് ബന്ധുക്കളെയും അയല്‍ക്കാരെയും ചോദ്യം ചെയ്തുവരികയാണ്. വിശദമായ ഫോറന്‍സിക് റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും കുറ്റകൃത്യം നടന്ന സമയത്തെ മാനസികാവസ്ഥ വിലയിരുത്തുന്നതിനായി പ്രതിയെ മാനസികമായി വിലയിരുത്താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
രാധികയുടെ മരണം വലിയ നഷ്ടമാണെന്ന് മുമ്പ് പരിശീലകനായിരുന്ന മനോജ് ഭരദ്വാജ് പറഞ്ഞു. ‘അവള് ശ്രദ്ധയും അച്ചടക്കവും അപാരമായ കഴിവുള്ളവളുമായിരുന്നു. ഇത് വലിയ നഷ്ടമാണ്,’ അദ്ദേഹം പറഞ്ഞു.
india
ഹരിയാനയില്‍ മുടിവെട്ടുന്നതുമായി ബന്ധപ്പെട്ട താക്കീതിനെ തുടര്‍ന്ന് രണ്ട് വിദ്യാര്‍ത്ഥികള്‍ സ്കൂള്‍ പ്രിന്‍സിപ്പലിനെ കുത്തിക്കൊന്നു
മുടിവെട്ടാനും സ്കൂള്‍ അച്ചടക്കം പാലിക്കാനും ആവശ്യപ്പെട്ടതിന് ഹരിയാനയിലെ ഹിസാറിലെ നര്‍നൗണ്ട് സബ്ഡിവിഷനിലെ ബാസ് ഗ്രാമത്തിലുള്ള ഒരു സ്വകാര്യ സ്കൂളിലെ ഡയറക്ടര്‍ കം പ്രിന്‍സിപ്പലിനെ വ്യാഴാഴ്ച രണ്ട് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊന്നു.

ചണ്ഡീഗഡ്: മുടിവെട്ടാനും സ്കൂള്‍ അച്ചടക്കം പാലിക്കാനും ആവശ്യപ്പെട്ടതിന് ഹരിയാനയിലെ ഹിസാറിലെ നര്‍നൗണ്ട് സബ്ഡിവിഷനിലെ ബാസ് ഗ്രാമത്തിലുള്ള ഒരു സ്വകാര്യ സ്കൂളിലെ ഡയറക്ടര്‍ കം പ്രിന്‍സിപ്പലിനെ വ്യാഴാഴ്ച രണ്ട് പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ കുത്തിക്കൊന്നു.
ബാസ് ഗ്രാമത്തിലെ കര്‍ത്താര്‍ മെമ്മോറിയല്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. ഡയറക്ടര്‍ കം പ്രിന്‍സിപ്പല്‍, 50 കാരനായ ജഗ്ബീര്‍ സിംഗ് പന്നുവാണ് സ്കൂള്‍ വളപ്പില്‍ വച്ച് ആക്രമിക്കപ്പെട്ടത്. പലതവണ കുത്തേറ്റിരുന്നു. ശരിയായ ഗ്രൂമിംഗ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനും പ്രത്യേകിച്ച് അവരുടെ മുടി മുറിക്കുന്നതിനും സ്കൂള്‍ നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനും വിദ്യാര്‍ത്ഥികള്‍ ഇടയ്ക്കിടെ ശാസിക്കപ്പെട്ടതില്‍ രോഷാകുലരായിരുന്നു.
സിംഗ് കൗമാരക്കാരെ പലതവണ താക്കീത് ചെയ്യുകയും അവരുടെ വഴികള്‍ ശരിയാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. ഇയാളെ ആക്രമിച്ച ശേഷം രണ്ട് വിദ്യാര്‍ത്ഥികളും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.
സ്കൂള്‍ ജീവനക്കാരാണ് പന്നുവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് ഹിസാറിലെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയും അവിടെ വെച്ച് മരണം സംഭവിക്കുകയുമായിരുന്നു.
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
സംഭവത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞതായി വൃത്തങ്ങള്‍ അറിയിച്ചു. സ്കൂള്‍ ജീവനക്കാരെയും മറ്റ് വിദ്യാര്‍ത്ഥികളെയും പോലീസ് ചോദ്യം ചെയ്യുന്നത് തുടരുന്നതിനാല്‍ ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തെ തുടര്‍ന്ന് രക്ഷിതാക്കളും നാട്ടുകാരും സ്കൂളില്‍ തടിച്ചുകൂടി.
സ്കൂള്‍ പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് ദൃക്സാക്ഷികളുടെ മൊഴി രേഖപ്പെടുത്താന്‍ തുടങ്ങിയിട്ടുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന മടക്കാവുന്ന കത്തി കണ്ടെടുത്തു.
പ്രിന്‍സിപ്പലിനെ കുത്തിയ ശേഷം ആണ്‍കുട്ടികള്‍ ഓടുന്നതും അവരില്‍ ഒരാള്‍ കത്തി വലിച്ചെറിയുന്നതും കാമ്പസിനുള്ളിലെ സിസിടിവി ദൃശ്യങ്ങളില്‍ കാണാം.
അച്ചടക്കമില്ലായ്മയുടെ പേരില്‍ പ്രിന്‍സിപ്പല്‍ തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നതായും ഷര്‍ട്ടില്‍ മുറുക്കി മുടി ട്രിം ചെയ്യാന്‍ പലപ്പോഴും ആവശ്യപ്പെട്ടിരുന്നതായും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി ഹന്‍സി പോലീസ് സൂപ്രണ്ട് അമിത് യശ്വര്‍ധന്‍ പറഞ്ഞു.
ഇവര്‍ തമ്മില്‍ വ്യക്തിപരമായ വൈരാഗ്യമുണ്ടെങ്കില്‍ അത് അന്വേഷണത്തില്‍ വ്യക്തമാകുമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനും വിശദമായ അന്വേഷണത്തിനും ശേഷമേ കൊലപാതകത്തിന്റെ കൃത്യമായ സാഹചര്യം വ്യക്തമാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ട് വിദ്യാര്‍ത്ഥികളും പ്രായപൂര്‍ത്തിയാകാത്തവരാണെന്നും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു.
-
india3 days ago
ഗുജറാത്തില്‍ പാലം തകര്‍ന്ന് അപകടം; രണ്ട് മരണം; അഞ്ച് വാഹനങ്ങള്‍ നദിയില്‍ വീണു
-
News3 days ago
ചെങ്കടലില്‍ ഗ്രീക്ക് കപ്പലിനു നേരെ ഡ്രോണ്‍ സ്പീഡ് ബോട്ട് ആക്രമണം; നാല് ജീവനക്കാര്‍ കൊല്ലപ്പെട്ടു
-
kerala3 days ago
കീം പരീക്ഷ ഫലം റദ്ദാക്കി ഹൈകോടതി
-
kerala3 days ago
കോട്ടക്കലില്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീ മരിച്ചു
-
GULF3 days ago
റഹീമിന് തടവ് 20 വർഷം തന്നെ; കീഴ്ക്കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു
-
india2 days ago
1400 ഓളം മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ
-
Football3 days ago
ഫ്ലൂമിനെൻസിനെ വീഴ്ത്തി ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ
-
kerala3 days ago
കീം ഫലത്തിൽ സർക്കാറിന് തിരിച്ചടി; റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കണമെന്ന് ഹൈക്കോടതി