GULF
റോഡ് മുറിച്ചുകടക്കുന്നത് സീബ്ര ക്രോസ്സിംഗില്‍ അല്ലെങ്കില്‍ പിഴ ഉറപ്പ്
സീബ്ര ക്രോസ്സിംഗില്‍ അല്ലാതെ റോഡ് മുറിച്ചുകടന്ന നൂറുകണക്കിനുപേ ര്‍ക്ക് ഇതിനകം പിഴ ചുമത്തിയിട്ടുണ്ട്.

അബുദാബി: സീബ്ര ക്രോസ്സിംഗ് അല്ലാത്ത സ്ഥലങ്ങളില്‍ റോഡ് മുറിച്ചുകടക്കുമ്പോള്‍ ഓര്‍ക്കുക പിഴ നിങ്ങളെ കാത്തിരക്കുന്നു. അബുദാബി നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലും റോഡ് മുറിച്ചു കടക്കുന്ന വരെ നിരീക്ഷിക്കാന്‍ നിരവധി ഉദ്യോഗസ്ഥരുണ്ട്. കാല്‍നടക്കാര്‍ക്ക് മുന്തിയ പരിഗണനയാണ് അധികൃതര്‍ നല്‍കിക്കൊണ്ടിരിക്കുന്നത് എന്നാല്‍ അനുവദനീയമല്ലാത്ത സ്ഥലങ്ങളില്‍ റോഡ് മുറിച്ചു കടക്കുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. സീബ്ര ക്രോസ്സിംഗില്‍ അല്ലാതെ റോഡ് മുറിച്ചുകടന്ന നൂറുകണക്കിനുപേ ര്‍ക്ക് ഇതിനകം പിഴ ചുമത്തിയിട്ടുണ്ട്. മുസഫ ശാബിയയില്‍ ദിനേന നിരവധി പേര്‍ക്കാണ് ഇത്തരത്തില്‍ പിഴ ചുമത്തിക്കൊണ്ടിരിക്കുന്നത്.
റോഡപകടങ്ങളും അനുബന്ധ ദുരന്തങ്ങളും ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അശ്രദ്ധയോ ടെ റോഡ് മുറിച്ചുകടക്കുന്നവര്‍ക്ക് അധികൃതര്‍ പിഴ ഈടാക്കുന്നത്. ഇങ്ങിനെ റോഡ് മുറിച്ചു കടക്കുന്നവരെ നിരീക്ഷിക്കാനും പിഴ ചുമത്തുന്നതിനുമായി പാതയോരങ്ങളില്‍ പലയിടങ്ങളിലും ഉദ്യോഗസ്ഥര്‍ നില്‍പ്പുണ്ട്. കാല്‍നടക്കാരുടെ സുരക്ഷ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് അധികൃതര്‍ ഇക്കാര്യത്തില്‍ കര്‍ശന നിലപാട് സ്വീകരിച്ചിട്ടുള്ളത്.
ഒപ്പം സീബ്ര ക്രോസ്സിംഗില്‍ കാല്‍നടക്കാര്‍ക്ക് വാഹനം നിര്‍ത്തിക്കൊടുക്കാത്ത വാഹനങ്ങള്‍ക്കും പിഴ നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്. ഇത്തരക്കാരെ പിടികൂടുന്നതിനായി വിവിധ സീബ്രക്രോസ്സിംഗില്‍ കാമറക ള്‍ സ്ഥാപിച്ചിട്ടുണ്ട്. കാമറ ഇല്ലാത്ത സ്ഥലങ്ങളില്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണം ശക്തവുമാണ്. 500 ദിര്‍ ഹം പിഴ ഈടാക്കുകയും ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യും.
GULF
പ്രൗഢോജ്ജലം സേവ സമ്മാൻ; ജനപ്രതിനിധികൾക്ക് ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി ആദരവ് നൽകി
പൊതുമണ്ഡലത്തിൽ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി തങ്ങളുടെ സമയവും അധ്വാനവും സദാ വിനിയോഗിക്കുന്ന ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് മുസ്ലിം ലീഗ് ജനപ്രതിനിധികളെ ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി ‘സേവാ സമ്മാൻ’ അവാർഡ് നൽകി ആദരിച്ചു.

ചെർക്കള : പൊതുമണ്ഡലത്തിൽ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടി തങ്ങളുടെ സമയവും അധ്വാനവും സദാ വിനിയോഗിക്കുന്ന ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് മുസ്ലിം ലീഗ് ജനപ്രതിനിധികളെ ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി ‘സേവാ സമ്മാൻ’ അവാർഡ് നൽകി ആദരിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ജലീൽ എരുതുംകടവ് അധ്യക്ഷത വഹിച്ച പരിപാടി ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് കലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു, യുഎഇ കെഎംസിസി കേന്ദ്ര ട്രഷററും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറുമായ നിസാർ തളങ്കര, മസ്കറ്റ് കെഎംസിസി കേന്ദ്ര വൈസ് പ്രസിഡന്റ് നവാസ് ചെങ്കള, എൻ എ നെല്ലിക്കുന്ന് എം എൽ എ മുഖ്യതിഥികളായിരുന്നു. സേവാ സമ്മാൻ അവാർഡ് വിതരണ ഉദ്ഘാടനം ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എ അബ്ദുറഹ്മാൻ നിർവഹിച്ചു.
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈമ സി എ, ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, കാദർ ബദ്രിയ, വൈസ് പ്രസിഡന്റ് സഫിയ ഹാഷിം, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി ബി ഷെഫീഖ്, ജാസ്മിൻ കബീർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഹനിഫ പാറ ചെങ്കള, സക്കീന അബ്ദുല്ല ഹാജി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അസൈനാർ ബദ്രിയ, അൻഷിഫ അർഷാദ്, ബഷീർ എൻ എ, രാഘവേന്ദ്ര, സത്താർ പള്ളിയാൻ, ഹസീന റഷീദ്, മിസിരിയ മുസ്തഫ, ഫരീദ, ഫായിശ നൗഷാദ്, റൈഹാന താഹിർ, കദീജ പി, ഷറഫു ഷൗക്കത്ത് എന്നിവർ അവാർഡുകൾ ഏറ്റുവാങ്ങി.
മൂസ ബി ചെർക്കള, അബ്ദുല്ല കുഞ്ഞി ചെർക്കള, അഡ്വ.ബേവിഞ്ച അബ്ദുല്ല, കെബി കുഞ്ഞാമു, മുഹമ്മദ് കുഞ്ഞി ചായിന്റടി, ഷാഹിന സലീം, ആയിഷ ഫർസാന, മഹമ്മൂദ് എം എ എച്ച്, നാസർ ചെർക്കള, ഇഖ്ബാൽ ചേരൂർ, ബിഎംഎ കാദർ, കാദർ പാലോത്ത്, സുബൈർ ചെങ്കള, സിദ്ദീഖ് സന്തോഷ് നഗർ, മഹമ്മൂദ് ഏരിയാൽ, ഹനീഫ് കട്ടക്കാൽ, മുനീർ ചെർക്ക്കളം, ഷംസുദ്ദീൻ ബേവിഞ്ച, സിദ്ധ ചെർക്കള, സി ബി ലത്തീഫ്, അബൂബക്കർ കരമങ്ങാനം, സിറാജ് എതിർതോട്, അർഷാദ് എതിർതോട്, തുടങ്ങി ജില്ല മണ്ഡലം പഞ്ചായത്ത് മുസ്ലിംലീഗിന്റെയും യൂത്ത് ലീഗിന്റെയും വനിത ലീഗിന്റെയും കെഎംസിസിയുടെയും എം എസ് എഫ് ന്റെയും നേതാക്കൾ സംബന്ധിച്ചു കെ പി മഹമ്മൂദ് പ്രാർത്ഥനയോടെ തുടങ്ങിയ പരിവാടിക്ക് പഞ്ചായത്ത് കെഎംസിസി ജനറൽ സെക്രട്ടറി ജമാൽ ഖാസി സ്വാഗതവും പോഗ്രാം കമ്മിറ്റി ട്രഷറർ ഖയ്യും ചെർക്കള നന്ദിയും പറഞ്ഞു.
GULF
സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ തൊഴിലാളി ക്യാമ്പ് സന്ദര്‍ശിച്ചു

റസാഖ് ഒരുമനയൂര്‍
അബുദാബി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി, യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍
സഞ്ജയ് സുധീര്‍ തൊഴിലാളി ക്യാമ്പില്‍ സന്ദര്‍ശനം നടത്തി. ഐകാഡ് റെസിഡന്‍ഷ്യല്‍ സിറ്റിയിലെ ആര്യം ക്യാമ്പിലാണ് അംബാസ്സിഡര്‍ എത്തിയത്. ഇവിടെയുള്ള 57,000 തൊഴിലാളികളില്‍ കാല്‍ലക്ഷത്തിലേറേപേര്‍ ഇന്ത്യയില്‍നിന്നുള്ളവരാണ്.
ഇതോടനുബന്ധിച്ചു നടത്തിയ ബോധവല്‍ക്കരണ പരിപാടിയില്‍ മുന്നൂറിലേറെ തൊഴിലാളികള്‍ പങ്കെടുത്തു. തൊഴിലാളികളുമായി അംബാസഡര്‍ നേരിട്ട് ആശയവിനിമയം നടത്തി. എഡിഎന്‍എച്ച്, ഖ ദാമത്ത്, എത്തിഹാദ് ഇന്റര്‍നാഷണല്‍ ഹോസ്പിറ്റാലിറ്റി, അല്‍ഗുറൈര്‍ അയണ്‍ ആന്റ് സ്റ്റീല്‍, ഇഎംഎസ് സ്റ്റീല്‍ തുടങ്ങിയ കമ്പനികളിലെ തൊഴിലാളികള്‍ സന്നിഹിതരായിരുന്നു.
കോണ്‍സുലര്‍ സേവനങ്ങള്‍, എംബസിയുടെ ക്ഷേമ സംരംഭങ്ങള്‍, സാമ്പത്തിക സാക്ഷരതയെ ക്കുറിച്ചുള്ള സെഷന്‍ എന്നിവയെക്കുറിച്ചുള്ള വിവരദായക സെഷനുകള്‍ പരിപാടിയില്‍ ഉണ്ടായിരുന്നു. എംബസി വാഗ്ദാനം ചെയ്യുന്ന പ്രധാന കോണ്‍സുലാര്‍ സേവനങ്ങളായ പാസ്പോര്‍ട്ട് വിതരണം, പുതുക്ക ല്‍, അറ്റസ്റ്റേഷന്‍, എന്‍ആര്‍ഐ സര്‍ട്ടിഫിക്കറ്റുകള്‍, തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് എംബസി യില്‍ ലഭ്യമാകുന്ന കാര്യങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് എംബസി ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. എംബസി യുടെയും ബന്ധപ്പെട്ട യുഎഇ അധികാരികളുടെയും പ്രധാന ഫോണ്‍ നമ്പറുകളും അവശ്യ വിവരങ്ങളും വിശദീകരിക്കുന്ന ദ്വിഭാഷാ കൈപുസ്തകം വിതരണം ചെയ്തു.
തൊഴിലാളികള്‍ക്ക് ഒരുക്കിയിട്ടുള്ള സൗകര്യങ്ങള്‍ അംബാസഡര്‍ നോക്കിക്കണ്ടു. ഡോക്യുമെ ന്റേഷന്‍ സെന്ററുകള്‍, മെഡിക്കല്‍ സര്‍ട്ടിഫിക്കേഷന്‍ സേവനങ്ങള്‍, ജിം, ക്രിക്കറ്റ്, ഫിറ്റ്നസ് സെന്ററുകള്‍, ഭക്ഷണ ശാലകള്‍, ഫാര്‍മസികള്‍, റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവ ഇവിടെ ലഭ്യമാണ്.
യുഎഇയുടെ സാ മ്പത്തിക സാക്ഷരതയ്ക്കുള്ള ദേശീയ വേദിയായ സൗദ് ഇനിഷ്യേറ്റീവിലെ ഉദ്യോഗസ്ഥര്‍ സാമ്പത്തിക അവബോധം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള സംരംഭവും തൊഴിലാളികള്‍ക്ക് പരിചയപ്പെടുത്തി സംസാരിച്ചു.
GULF
ബിജെപിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഒത്തുകളി രാജ്യത്തെ ജനാധിപത്യത്തിന് വൻ ഭീഷണി; ജിദ്ദ കെഎംസിസി സംഘടനാ പാർലിമെന്റ്
രാജ്യം ഇത് വരെ കണ്ടില്ലാത്ത വിധം തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വജനപക്ഷപരമായി ബിജെപിക്ക് വേണ്ടി വോട്ടേഴ്‌സ് ലിസ്റ്റിൽ കൃതിമത്വം നടത്തിയാണ് വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ വിജയത്തിലെത്തിക്കുന്നത്.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം തെളിവ് സഹിതം പുറത്തു വിട്ട തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക ക്രമക്കേട് ഞെട്ടിക്കുന്നതാണെന്നും രാജ്യത്തെ ജനാതിപത്യ വ്യവസ്ഥിതി അട്ടിമറിച്ചാണ് മോഡി സർക്കാർ അധികാരത്തിലേറിയതെന്ന് വ്യക്തമായിരിക്കയാണെന്നും ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച, സംഘടനാ പാർലിമെന്റ് അഭിപ്രായപ്പെട്ടു. രാജ്യം ഇത് വരെ കണ്ടില്ലാത്ത വിധം തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വജനപക്ഷപരമായി ബിജെപിക്ക് വേണ്ടി വോട്ടേഴ്‌സ് ലിസ്റ്റിൽ കൃതിമത്വം നടത്തിയാണ് വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ വിജയത്തിലെത്തിക്കുന്നത്. ഇതിനെതിരെ ജനാതിപത്യ ഇന്ത്യയുടെ ശബ്ദമുയരണമെന്നും കെഎംസിസി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അരിമ്പ്ര അബൂബക്കറിന്റെ അധ്യക്ഷതയിൽ നടന്ന ക്യാമ്പ് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗംവും പ്രമുഖ ചിന്തകനും ചരിത്രകാരനുമായ എംസി വടകര ഉദ്ഘാടനം ചെയ്തു. അൻവർ മുള്ളമ്പാറ ഉസ്മാൻ താമരത്ത്, കുഞ്ഞുമോൻ കാക്കിയ എന്നിവർ പ്രസംഗിച്ചു വി പി മുസ്തഫ സ്വാഗതവും നാസർ മച്ചിങ്ങൽ നന്ദിയും പറഞ്ഞു.
-
Film21 hours ago
പൂര്‍ണ ആരോഗ്യത്തോടെ മമ്മൂട്ടി തിരിച്ചു വരുന്നു; ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച് ജോര്‍ജും ആന്റോ ജോസഫും
-
india3 days ago
എസ്.ഐ.ആറില്‍ നിന്ന് പിന്മാറില്ല; ആരോപണങ്ങളില്‍ അന്വേഷണമില്ല -തെരഞ്ഞെടുപ്പ് കമ്മീഷന്
-
kerala3 days ago
കോട്ടയത്ത് റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
india3 days ago
ജമ്മു കശ്മീരില്‍ വീണ്ടും മേഘവിസ്ഫോടനം; ഏഴ് പേര് മരിച്ചു
-
kerala3 days ago
സുല്‍ത്താന്‍ ബത്തേരിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി വീട്ടില്‍ മരിച്ച നിലയില്‍
-
News3 days ago
ഗസ്സയില്‍ ഇസ്രാഈല്‍ ആക്രമണം; കഴിഞ്ഞ 24 മണിക്കൂറിനിടെ 251 ഫലസ്തീനികളെ കൊലപ്പെടുത്തി
-
india3 days ago
തെരഞ്ഞെടുപ്പ് കമ്മീഷന്റെ കഴിവുകേടിനെയും പക്ഷപാതത്തെയും തുറന്നുകാട്ടിയ വാര്‍ത്താസമ്മേളനം: കോണ്‍ഗ്രസ്
-
Film3 days ago
വീണ്ടും ഞെട്ടിക്കാൻ മമ്മൂട്ടി; “കളങ്കാവൽ” പുത്തൻ പോസ്റ്റർ പുറത്ത്