More
തിയറ്ററിലെ ദേശീയഗാനത്തെ വിമര്‍ശിക്കുന്ന ബ്രണ്ണന്‍ കോളജ് മാഗസിന് വിവാദത്തില്‍
കണ്ണൂര്‍: സിനിമാ തിയറ്ററുകളില്‍ സിനിമാപ്രദര്‍ശനത്തിന് മുന്നോടിയായി ദേശീയഗാനം നിര്‍ബന്ധമാക്കിയ കോടതി വിധിയെ വിമര്‍ശിക്കുന്ന തലശേരി ഗവ. ബ്രണ്ണന്‍ കോളജ് മാഗസിന് വിവാദത്തില്‍. പെല്ലറ്റ് എന്ന് നാമകരണം ചെയ്ത മാഗസിന്റെ 13, 14 പേജുകളില്‍ പ്രസിദ്ധീകരിച്ച രേഖാചിത്രങ്ങളാണ് വിവാദമായിരിക്കുന്നത്.
സ്ക്രീനില്‍ പതാക പാറുമ്പോള്‍ സീറ്റില്‍ രണ്ടു പേര് നഗ്നരായി ലൈംഗീകബന്ധത്തിലേര്‍പ്പെടുന്നതാണ് ചിത്രം. സിനിമാ തിയറ്ററില്‍ കസേര വിട്ടെഴുന്നേല്ക്കുന്ന രാഷ്ട്രസ്നേഹം തെരുവില്‍ മനുസ്മൃതി വായിക്കുന്ന രാഷ്ട്രസ്നേഹം എന്നാണ് ഈ ചിത്രത്തിന്റെ അടിക്കുറിപ്പ്.
പതിനാലാം പേജിലെ കാരിക്കേച്ചറില്‍ ഓംകാരം രേഖപ്പെടുത്തിയ പതാക കെട്ടിയ കൈയ്യില്‍ പിടിച്ച തോക്കിന് കുഴലിന്റെ അഗ്രത്തിന് ലിംഗത്തിന്റെ ആകൃതിയാണ്. എസ്എഫ്ഐയുടെ നേതൃത്വത്തിലുള്ളതാണ് ബ്രണ്ണന്‍ കോളജ് യൂണിയന്. കെവി സുധാകരന് സ്റ്റാഫ് എഡിറ്ററും അതുല്‍ രമേശന് സ്റ്റുഡന്റ് എഡിറ്ററുമായ എഡിറ്റോറിയല്‍ ടീമാണ് മാഗസിന്റെ ശില്പികള്.
ദേശീയ പതാകയെയും ദേശീയ ഗാനത്തെയും അവഹേളിക്കുന്നു എന്നതാണ് മാഗസിനെതിരെ ഉയര്‍ന്ന ആരോപണം. എന്നാല്‍ ദേശവിരുദ്ധമായി മാഗസിനില്‍ ഒന്നുമില്ലെന്നും തെരുവില്‍ സ്്ത്രീകള്‍ അക്രമിക്കപ്പെടുന്നത് ചിത്രീകരിക്കുകയാണ് ചെയ്തതെന്നുമാണ് കോളജ് കൗണ്‍സിലിന്റെ നിലപാട്. എന്നാല്‍ മാഗസിന് സമകാലിക ഇന്ത്യന്‍ സാഹചര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയായിരുന്നുവെന്ന് എസ്എഫ്ഐ യൂണിയന് ഭാരവാഹികള്‍ വ്യക്തമാക്കി. അതേസമയം കെഎസ്യു, ബിജെപി, എബിവിപി എന്നീ സംഘടനകള്‍ നിയമനടപടിക്ക് മുതിര്‍ന്നതോടെ വിവാദമായ 13, 14 പേജുകള്‍ പിന്‍വലിച്ചുകൊണ്ട് മാഗസിന് വിതരണം ചെയ്യാന്‍ കോളജ് കൗണ്‍സില്‍ തീരുമാനിച്ചതായി പ്രിന്‍സിപ്പല്‍ ഡോ. കെ വത്സലന്‍ അറിയിച്ചു. വിവാദമുയര്‍ന്ന സാഹചര്യത്തില്‍ താല്‍ക്കാലികമായി മാഗസിന് വിതരണം നിര്‍ത്തിവച്ചിരുന്നു. പിന്നീടാണ് പേജുകള്‍ നീക്കം ചെയ്ത് വിതരണം തുടരാന്‍ തീരുമാനിച്ചത്.
അശ്ലീല ചിത്രങ്ങളും സിപിഎം അനുകൂല ലേഖനങ്ങളും അടങ്ങിയതാണ് പെല്ലെറ്റെന്ന് എബിവിപി കുറ്റപ്പെടുത്തിയപ്പോള്‍ രാഷ്ട്രീയ വിഷയങ്ങളെ ആധാരമാക്കി വരച്ച ചിത്രങ്ങള്‍ അശ്ലീലമാണെന്നും വിലകുറഞ്ഞ രാഷ്ട്രീയ പ്രവര്‍ത്തനമാണിതെന്നും കെഎസ് യു ആരോപിച്ചു. ദേശീയഗാനത്തെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് ഡി.ജി.പിക്ക് പരാതി നല്‍കുമെന്നും കെ.എസ്.യു അറിയിച്ചു.
ബ്രണ്ണന്‍ കോളജ് എസ്എഫ്ഐയുടെ സ്വത്താക്കരുതെന്നും സ്റ്റാഫ്-സ്റ്റുഡന്റ് എഡിറ്റര്‍മാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബ്രണ്ണന്‍ കോളജിന്റെ 125- ാം വാര്‍ഷികാഘോഷങ്ങള്‍ നടക്കുന്നതിനിടയിലാണ് മാഗസിന് വിവാദമായിരിക്കുന്നത്.
More
പുരുഷന്മാര് മാത്രമുള്ള എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനം; രൂക്ഷ വിമര്‍ശനവുമായി ഇടത് അനുഭാവികൾ
പുരുഷ മാനിഫെസ്റ്റോ…പുരുഷന്മാരില് എഴുതപ്പെട്ട് പുരുഷന്മാര് പ്രകാശനം ചെയ്ത ഫെസ്റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്
എല്‍ഡിഎഫ് പ്രകടനപത്രികയുടെ പ്രകാശനത്തില്‍ സ്ത്രീകളെ പങ്കെടുപ്പിക്കാതെ പാര്‍ട്ടി. സംഭവത്തില്‍ ഇടത് പക്ഷക്കാരുള്‍പ്പടെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകയായ കെ.കെ ഷാഹിന അടക്കമുള്ളവര്‍ വിമര്‍ശിച്ചു. ”എല്‍ഡിഎഫ് മാനിഫെസ്റ്റോ റിലീസ് ആണ്. ഇടത് പക്ഷക്കാരായ സുഹൃത്തുക്കള്‍ക്ക് ഇത് കണ്ടിട്ട് എന്ത് തോന്നുന്നു എന്നറിയാന്‍ താത്പര്യമുണ്ട്” എന്നാണ് ഷാഹിനയുടെ ഫേസ്ബുക്ക് പോസ്റ്റ്.
വിമര്‍ശനം ശരിവെച്ചുകൊണ്ട് നിരവധിപേര്‍ കമന്റ് ബോക്സില്‍ അഭിപ്രായം പറയുന്നുണ്ട്. പുരുഷ മാനിഫെസ്റ്റോ…പുരുഷന്മാരില് എഴുതപ്പെട്ട് പുരുഷന്മാര് പ്രകാശനം ചെയ്ത ഫെസ്റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്, എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്, ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, മാത്യു ടി തോമസ് തുടങ്ങിയ നേതാക്കളാണ് പ്രകാശന ചടങ്ങില്‍ പങ്കെടുത്തത്.
More
സുഹൃത്തുക്കള്‍ തമ്മില്‍ വാക്ക് തര്‍ക്കം; തിരുവനന്തപുരത്ത് 18 കാരന് കുത്തേറ്റ് മരിച്ചു
സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
തിരുവനന്തപുരത്ത് 18 കാരന് കുത്തേറ്റ് മരിച്ചു. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തെ തുടര്‍ന്ന് ചെങ്കല്‍ചൂള രാജാജി നഗര്‍ സ്വദേശി അലന് ആണ് മരിച്ചത്. ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് സംഭവം. സുഹൃത്തുക്കള്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. തിരുവന്തപുരം മോഡല്‍ സ്കൂളില്‍ നടന്ന ഫുട്ബോള്‍ മത്സരത്തെ തുടര്‍ന്നുള്ള തകര്‍ക്കമാണ് അലന്റെ കൊലപാതകത്തില്‍ എത്തിയത്.
More
രണ്ട് ഘട്ടമായി പരീക്ഷ; ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു
അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.
സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി ക്രിസ്മസ് പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. രണ്ട് ഘട്ടമായാണ് ഇത്തവണ പരീക്ഷ നടക്കുന്നത്. ഡിസംബര്‍ 15 മുതല്‍ 23 വരെയാണ് ആദ്യഘട്ടം. അവധിക്കുശേഷം ജനുവരി ആറിനാണ് അവസാന പരീക്ഷ.
ഡിസംബര്‍ 24 മുതല്‍ ജനുവരി നാലുവരെയാണ് ക്രിസ്മസ് അവധി. നേരത്തെ ക്രിസ്മസ് അവധിക്ക് മുമ്പ് മുഴുവന്‍ പരീക്ഷകളും നടത്താനായിരുന്നു തീരുമാനം. തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് മാറ്റം.
-
GULF15 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
india2 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
News4 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala1 day agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

