india
നോട്ടുനിരോധനത്തിനെതിരെ എം.ടി ആഞ്ഞടിച്ചു; മോദിയെ ഉപമിച്ചത് തുഗ്ലക്കിനോട്, അന്ന് കൂട്ടത്തോടെ ഇളകി സംഘ്പരിവാര്‍ നേതാക്കള്‍
മോദിയെ വിമര്‍ശിക്കാന്‍ എം.ടി ആരാണെന്നായിരുന്നു ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്റെ പ്രതികരണം.
എല്ലാസാമൂഹിക വിഷയങ്ങളിലും പരസ്യമായി അഭിപ്രായം പ്രകടിപ്പിക്കാറില്ലെങ്കിലും ഇടപെട്ട ചില വിഷയങ്ങളില്‍ അതിരൂക്ഷമായാണ് എം.ടി വാസുദേവന്‍ നായര്‍ പ്രതികരിച്ചിരുന്നത്. അത്തരത്തില്‍ ഒന്നായിരുന്നു രാജ്യത്തെ ജനലക്ഷങ്ങളെ വലച്ച ഒന്നാം മോദിസര്‍ക്കാറിന്റെ നോട്ടു നിരോധനം.
ഇതിനെതിരെ പലതവണയാണ് പൊതുവേദികളിലടക്കം വിമര്‍ശനവുമായി എം.ടി രംഗത്തെത്തിയത്. രാജ്യത്തിന് യാതൊരുപ്രയോജനവും ചെയ്യാത്ത നീക്കത്തെ തുടര്‍ന്ന് മോദിയെ തുഗ്ലക്കിനോടാണ് അദ്ദേഹം ഉപമിച്ചത്. ഇത് സംഘ്പരിവാര്‍ കേന്ദ്രങ്ങളെ ചെറുതായൊന്നുമല്ല പ്രകോപിപ്പിച്ചത്. കുമ്മനം രാജശേഖരന്‍ അടക്കമുള്ളവര്‍ എം.ടിക്കെതിരെ രംഗത്തുവന്നിരുന്നു.
നോട്ടുനിരോധനം സാധാരണക്കാരന്റെ ജീവിതം താറുമാറാക്കിയെന്നും തുഗ്ലക്കിനെപ്പോലെ മോദിക്കും ഗൂഢലക്ഷ്യങ്ങളുണ്ടെന്നുമാണ് എം.ടി തുറന്നടിച്ചത്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം രാജ്യത്തുണ്ടായിരുന്ന പ്രതിസന്ധി ഇപ്പോഴും തുടരുകയാണെന്നും ഈ സാഹചര്യത്തിലും പ്ലാസ്റ്റിക് മണിയെ കുറിച്ചാണ് ചിലര്‍ സംസാരിക്കുന്നതെന്നും ഇതെന്താണെന്ന് ഇതുവരെ മനസിലായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പണ്ടൊക്കെയായിരുന്നെങ്കില്‍ ആരോടെങ്കിലും കടംവാങ്ങാമായിരുന്നു, എന്നാല്‍ ഇന്ന് ആരുടെ കൈയിലും പണമില്ലാതായിരിക്കുകയാണെന്നും എം.ടി പറഞ്ഞു. സാഹിത്യോല്‍സവത്തിനുള്ള ഫണ്ടിന്റെ കാര്യത്തില്‍ ഇടപെടാമെന്ന് ഉറപ്പുനല്‍കിയിട്ടാണ് ബേബി മടങ്ങിയത്.
നോട്ട് നിരോധന പ്രഖ്യാപനത്തിന് ശേഷം രാജ്യത്തുണ്ടായ നോട്ട് പ്രതിസന്ധി തുടരുകയാണെന്ന് തന്നെ വീട്ടിലെത്തിക്കണ്ട അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് എം.ടി പറഞ്ഞിരുന്നു. പിന്നീട് മടപ്പള്ളി ഗവ. കോളജ് മലയാളവിഭാഗം സംഘടിപ്പിച്ച എം.ടിയുടെ രചനാലോകം എന്ന ദേശീയ സെമിനാറിന്റെ ഭാഗമായ മുഖാമുഖം പരിപാടിയിലും എം.ടി നോട്ടുനിരോധനത്തിനെതിരെ പ്രതികരിച്ചിരുന്നു.
അത് തന്നെ വ്യക്തിപരമായി ബാധിക്കുന്നില്ലെങ്കിലും വീട്ടുകാരെ പ്രയാസപ്പെടുത്തുകയാണ്. നിത്യജീവിത വിനിമയത്തിന് 2000 രൂപ തടസ്സമാവുകയാണ്. നമ്മുടെ കടകളില്‍നിന്ന് അത് മാറിക്കിട്ടുക പ്രയാസം തന്നെയാണ്. ഇതിനൊരു പരിഹാരം തന്റെ കൈയിലുമില്ല എന്നായിരുന്നു സാഹിത്യസെമിനാറില്‍ എം.ടിയുടെ പ്രതികരണം.
മോദിവിമര്‍ശനത്തിന് പിന്നാലെ ബി.ജെ.പി ആര്‍.എസ്.എസ് നേതാക്കള്‍ അദേഹത്തിനെതിരെ രംഗത്തുവന്നിരുന്നു. സംഘ്പരിവാര്‍ അനുകൂലികള്‍ സോഷ്യല്‍മീഡിയയിലും എം.ടിക്കെതിരെ അധിക്ഷേപങ്ങളുമായി എത്തി.
മോദിയെ വിമര്‍ശിക്കാന്‍ എം.ടി ആരാണെന്നായിരുന്നു ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്റെ പ്രതികരണം. എം.ടി വിമര്‍ശനങ്ങള്‍ക്ക് അതീതനല്ലെന്ന് കുമ്മനം രാജശേഖരനും പറഞ്ഞിരുന്നു.
india
ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലി തര്‍ക്കം: ബന്ധുവിനെ തല്ലികൊന്നു
ശിവഹര്‍ ജില്ലയിലെ തൊഴിലാളിയായ ശങ്കര്‍ മാഞ്ചി (22)യെ സ്വന്തം അമ്മാവന്മാരായ രാജേഷ് മാഞ്ചി, തൂഫാനി മാഞ്ചി എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തിലാണ് ഇരുവരും പൊലീസ് കസ്റ്റഡിയില്‍.
ഭോപ്പാല്‍: ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തെ ചൊല്ലിയുണ്ടായ വാക്കേറ്റം കൊലപാതകത്തില്‍ കലാശിച്ചു. ശിവഹര്‍ ജില്ലയിലെ തൊഴിലാളിയായ ശങ്കര്‍ മാഞ്ചി (22)യെ സ്വന്തം അമ്മാവന്മാരായ രാജേഷ് മാഞ്ചി, തൂഫാനി മാഞ്ചി എന്നിവര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തിലാണ് ഇരുവരും പൊലീസ് കസ്റ്റഡിയില്‍.
പുതിയ പൊലീസ് ലൈന്‍ ക്വാര്‍ട്ടേഴ്‌സിലെ നിര്‍മാണ ജോലിക്കായി മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെയായിരുന്നു ശങ്കറും അമ്മാവന്മാരും ഗുണയിലേക്ക് എത്തിയിരുന്നത്. ഒരേ മുറിയില്‍ താമസിച്ച ഇവര്‍ അപകടസമയത്ത് മദ്യപിച്ചിരുന്നതായാണ് പൊലീസ് പ്രാഥമിക നിഗമനം.
പോലീസിന്റെ പ്രകാരം ശങ്കര്‍ ആര്‍ജെഡി അനുഭാവിയായിരുന്നു അമ്മാവന്മാര്‍ ജെഡ്യു അനുഭാവികളും. മദ്യപിച്ച ശേഷം രാഷ്ട്രീയ ചര്‍ച്ച ചൂടുപിടിക്കുകയും ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച തര്‍ക്കം കയ്യാങ്കളിയിലേക്ക് മാറുകയും ചെയ്തു.
തര്‍ക്കം മൂര്‍ച്ഛിച്ചപ്പോള്‍ രാജേഷും തൂഫാനിയും ചേര്‍ന്ന് ശങ്കറെ അടുത്തുള്ള ചെളി നിറഞ്ഞ പ്രദേശത്തേക്ക് വലിച്ചിഴച്ച് മുഖം ചെളിയില്‍ മുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി ശങ്കറെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പ്രതികളായ രാജേഷും തൂഫാനിയും കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഇരുവരുംക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസ് എടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നു.
india
ചെങ്കോട്ട സ്ഫോടനം; മരണം 15 ആയി
ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ലുക്മാൻ, വിനയ് പഥക് എന്നിവരാണ് മരിച്ചത്
ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ലുക്മാൻ, വിനയ് പഥക് എന്നിവരാണ് മരിച്ചത്.അതിനിടെ സ്ഫോടനവുമായി ബന്ധപ്പെട്ട് ശ്രീനഗറിൽ നിന്ന് ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു.
കേസിൽ എൻഐഎ നടത്തുന്ന രണ്ടാമത്തെ അറസ്റ്റ് ആണ് ഇത്. ജാസിർ ബിലാൽ വാനി എന്ന ഡാനിഷ് ആണ് അറസ്റ്റിലായത്. ഭീകരാക്രമണത്തിന് സാങ്കേതിക സഹായം നൽകിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾ ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് ആക്രമണം നടത്താൻ പദ്ധതി തയ്യാറാക്കിയതായി എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
india
മദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
മരിച്ച ഓരോ തീര്‍ഥാടകരുടെയും കുടുംബത്തില്‍ നിന്ന് രണ്ട് അംഗങ്ങളെ വീതം തെലങ്കാന സര്‍ക്കാറിന്റെ ചെലവില്‍ സൗദിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്.
മദീനക്കടുത്ത് ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസപകടത്തില്‍ പെട്ട് മരിച്ച സംഭവത്തില്‍ ഹൈദരാബാദ് സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍. തിങ്കളാഴ്ച സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഹൈദരാബാദിലെ ആസിഫ് നഗര്‍, ഝിറ, മെഹദിപട്ടണം, ടോളിചൗക്കി പ്രദേശങ്ങളിലെ താമസക്കാരായ 17 പുരുഷന്മാരും 18 സ്ത്രീകളും 10 കുട്ടികളുമാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ഒരു കുടുംബത്തിലെ 18 അംഗങ്ങളെയാണ് ഒറ്റയടിക്ക് നഷ്ടപ്പെട്ടത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കുടുംബാംഗങ്ങളെ സഹായിക്കുന്നതിനുമായി തെലങ്കാന സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സംഘം സൗദിയിലേക്ക് തിരിക്കും. സംഘത്തില്‍ എം.എല്‍.എമാരും, ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും ഉള്‍പ്പെടും. കൂടാതെ, മരിച്ച ഓരോ തീര്‍ഥാടകരുടെയും കുടുംബത്തില്‍ നിന്ന് രണ്ട് അംഗങ്ങളെ വീതം തെലങ്കാന സര്‍ക്കാറിന്റെ ചെലവില്‍ സൗദിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്.
-
india16 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News17 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്

