india
വോട്ടര്‍മാര്‍ക്ക് ചെരുപ്പ് വിതരണം ചെയ്തു; ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്
ന്യൂഡല്‍ഹി അസംബ്ലി സീറ്റില്‍ ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാളിനെയും കോണ്‍ഗ്രസിന്റെ സന്ദീപ് ദീക്ഷിതിനെയും നേരിടാന്‍ ബി.ജെ.പി നിര്‍ത്തിയ സ്ഥാനാര്‍ഥിയാണ് പര്‍വേഷ് വര്‍മ.

ഡല്‍ഹിയിലെ വോട്ടര്‍മാര്‍ക്ക് ചെരുപ്പ് വിതരണം ചെയ്തതിനെ തുടര്‍ന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥി പര്‍വേഷ് വര്‍മക്കെതിരെ തെരഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കേസെടുത്തു.
ന്യൂഡല്‍ഹി നിയോജക മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് പര്‍വേഷ് വര്‍മ ഷൂ വിതരണം ചെയ്യുന്നതായി കാണിക്കുന്ന വീഡിയോ വൈറല്‍ ആയതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് സമിതിയുടെ നടപടി.
അഭിഭാഷകനായ രജനിഷ് ഭാസ്‌കര്‍ ആണ് പര്‍വേഷ് വര്‍മക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്. പരാതിക്കാരനായ അഭിഭാഷകന്‍ രജനിഷ് ഭാസ്‌കര്‍ പങ്കുവെച്ച വീഡിയോകള്‍ ലഭിച്ച തെരഞ്ഞെടുപ്പ് സമിതി റിട്ടേണിങ് ഓഫീസര്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
ജനപ്രാതിനിധ്യ നിയമത്തിന്റെ 123ാം വകുപ്പ് അനുസരിച്ച്, തെരഞ്ഞെടുപ്പ് സമയത്ത് ഒരു സ്ഥാനാര്‍ത്ഥി അല്ലെങ്കില്‍ അയാളുടെ ഏജന്റ് നല്‍കുന്ന ഏതൊരു സമ്മാനമോ വാഗ്ദാനമോ അഴിമതിയുടെ കീഴിലാണ് വരിക. ന്യൂഡല്‍ഹി അസംബ്ലി സീറ്റില്‍ ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാളിനെയും കോണ്‍ഗ്രസിന്റെ സന്ദീപ് ദീക്ഷിതിനെയും നേരിടാന്‍ ബി.ജെ.പി നിര്‍ത്തിയ സ്ഥാനാര്‍ഥിയാണ് പര്‍വേഷ് വര്‍മ.
പര്‍വേഷ് വര്‍മ വനിതാ വോട്ടര്‍മാര്‍ക്കായി 1,100 രൂപ വിതരണം ചെയ്യുകയും വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ‘ഹര്‍ ഘര്‍ നൗക്രി’ പദ്ധതി പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്ന് അരവിന്ദ് കെജ്‌രിവാള്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വര്‍മ തെരഞ്ഞെടുപ്പ് സമിതിയുടെ നടപടി നേരിടുന്നത്.
മോഡല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിന് ശേഷം വര്‍മ ഡല്‍ഹി നിയോജക മണ്ഡലത്തില്‍ തൊഴില്‍ മേളകള്‍ നടത്തിയിരുന്നു. ഒപ്പം ജോബ് കാര്‍ഡുകള്‍ വിതരണം ചെയ്യുകയും ആരോഗ്യ ക്യാമ്പുകള്‍ വഴി കണ്ണടകള്‍ വിതരണം ചെയ്യുകയും ചെയ്തിരുന്നെന്ന് എ.എ.പി ആരോപിച്ചു.ഫെബ്രുവരി അഞ്ചിന് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയും ഫെബ്രുവരി എട്ടിന് ഫലം പ്രഖ്യാപിക്കുകയും ചെയ്യും
india
ഏഴു വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കില്‍ ആധാര്‍ അസാധുവാകുമെന്ന് അറിയിച്ച് അധികൃതര്‍
അഞ്ചു വയസ്സിനുമുമ്പ് എടുത്ത ആധാറിലെ വിവരങ്ങള്‍ നിര്‍ബന്ധമായും പുതുക്കിയിരിക്കണം.

ഏഴു വയസ്സ് കഴിഞ്ഞ് പുതുക്കിയില്ലെങ്കില്‍ ആധാര്‍ അസാധുവാകുമെന്ന് അറിയിച്ച് യുനീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ. അഞ്ചു വയസ്സിനുമുമ്പ് എടുത്ത ആധാറിലെ വിവരങ്ങള്‍ നിര്‍ബന്ധമായും പുതുക്കിയിരിക്കണം.
കുട്ടികളുടെ ആധാര്‍ എടുക്കുമ്പോള്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണ്‍ നമ്പറിലേക്ക് ആധാറിലെ നിര്‍ബന്ധിത ബയോമെട്രിക് പുതുക്കലിനായി മെസേജ് അയച്ചുവരുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
പുതുക്കിയില്ലെങ്കില്‍ ആധാറുമായി ബന്ധിപ്പിച്ച വിവിധ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നേടുന്നതില്‍ കുട്ടികള്‍ക്ക് പ്രശ്‌നങ്ങള്‍ നേരിടേണ്ടിവന്നേക്കും. അഞ്ച് വയസിന് താഴെയുള്ള ഒരു കുട്ടി ആധാറില്‍ ചേരുമ്പോള്‍, അവരുടെ ഫോട്ടോ, പേര്, ജനന തിയതി, ലിംഗഭേദം, വിലാസം, തെളിവ് രേഖകള്‍ എന്നിവ നല്‍കണം. ആധാര്‍ എന്റോള്‍മെന്റിനായി വിരലടയാളങ്ങളും ഐറിസ് ബയോമെട്രിക്‌സും ശേഖരിക്കില്ല. നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ച്, കുട്ടിക്ക് അഞ്ച് വയസ് തികയുമ്പോള്‍ ആധാറില്‍ വിരലടയാളം, ഫോട്ടോ എന്നിവ നിര്‍ബന്ധമായും അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.
india
കോളേജില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ 2 അധ്യാപകരടക്കം 3 പേര്‍ അറസ്റ്റില്‍
വിദ്യാര്‍ത്ഥിനിയെ ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂടബിദ്രിയിലെ ഒരു പ്രശസ്ത കോളേജിലെ രണ്ട് അധ്യാപകര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍.

ബെംഗളൂരു: വിദ്യാര്‍ത്ഥിനിയെ ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂടബിദ്രിയിലെ ഒരു പ്രശസ്ത കോളേജിലെ രണ്ട് അധ്യാപകര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ ബെംഗളൂരുവില്‍ അറസ്റ്റില്‍. വിദ്യാര്‍ത്ഥിനി സംസ്ഥാന വനിതാ കമ്മീഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് മാറത്തഹള്ളി പോലീസാണ് അറസ്റ്റ് ചെയ്തത്. പിന്നീട് പോലീസില്‍ ഔദ്യോഗിക റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
ഫിസിക്സ്, ബയോളജി പഠിപ്പിക്കുന്ന നരേന്ദ്ര, ശ്രീനിവാസ്, ഇവരുടെ സുഹൃത്ത് അനൂപ് എന്നിവരുടെ മുറിയില്‍ വെച്ചാണ് ആക്രമണം നടന്നതെന്ന് പോലീസ് പറഞ്ഞു. മൂന്നുപേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
പോലീസ് കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിക്കുന്നു. അതിജീവിച്ചയാള്‍ക്ക് ആവശ്യമായ പിന്തുണയും കൗണ്‍സിലിംഗും നല്‍കുന്നുണ്ട്.
india
ഡിജിറ്റല്‍ – സാങ്കേതിക സര്‍വകലാശാല താത്കാലിക വി സി നിയമനം; പട്ടിക രാജ്ഭവന് കൈമാറി
ഡിജിറ്റല്‍ – സാങ്കേതിക സര്‍വകലാശാലയിലെ താത്കാലിക വിസിമാരുടെ പട്ടിക ഉന്നത വിദ്യാഭ്യാസ വകുപ്പ് രാജ്ഭവന് കൈമാറി.

ഡിജിറ്റല്‍ – സാങ്കേതിക സര്‍വകലാശാലയിലെ താത്കാലിക വിസിമാരുടെ പട്ടിക ഉന്നത വിദ്യാഭ്യാസ വകുപ്പ് രാജ്ഭവന് കൈമാറി. സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്ന് താത്കാലിക വിസിമാരെ നിയോഗിക്കാനുള്ള ഹൈക്കോടതി വിധിക്ക് പിന്നാലെയാണ് മൂന്ന് പേര്‍ അടങ്ങുന്ന പട്ടിക കൈമാറിയത്.
ഹൈക്കോടതി വിധി വന്നതിനു തൊട്ടടുത്ത ദിവസം തന്നെ ഡിജിറ്റല്‍ സാങ്കേതിക സര്‍വകലാശാലകളിലേക്ക് നിയമിക്കേണ്ട താത്കാലിക വി സി മാരുടെ പട്ടികയാണ് രാജ്ഭവന് കൈമാറിയിരിക്കുന്നത്. സാങ്കേതിക സര്‍വകലാശാലയില്‍ ഡയറക്ടര്‍ ഓഫ് ടെക്‌നിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍ ചാര്‍ജ് പ്രൊഫ (ഡോ) ജയപ്രകാശ്, പ്രൊഫ (ഡോ) എ.പ്രവീണ്‍, പ്രൊഫ (ഡോ) ആര്‍. സജീബ് എന്നിവര്‍ ഉള്‍പ്പെടുന്നതാണ് പട്ടിക.
അതേസമയം, സാങ്കേതിക ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താത്കാലിക വി സി നിയമനം റദ്ദാക്കിയതിനെതിരെ രാജഭവന്‍ നാളെ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യും. പുതിയ പാനല്‍ തയ്യാറാക്കി നല്‍കിയ പശ്ചാത്തലത്തില്‍ ഗവര്‍ണര്‍ ജനാധിപത്യപരമായ തീരുമാനം എടുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.
-
india3 days ago
നിമിഷ പ്രിയയുടെ മോചനം; കാന്തപുരം മുസ്ലിയാരുടെ ഇടപെടലില്‍ യെമനില്‍ അടിയന്തര യോഗം
-
kerala3 days ago
വിജിലന്‍സിനെ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കിയേക്കും
-
india1 day ago
നിമിഷപ്രിയ കേസ്; ‘വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന് എന്ന നിലക്ക്’: കാന്തപുരം
-
kerala2 days ago
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍
-
Film2 days ago
സ്റ്റണ്ട് മാസ്റ്റര്‍ എസ്. എം രാജുവിന്റെ മരണം: സംവിധായകന് പാ രഞ്ജിത്തിനെതിരെ കേസ്
-
kerala3 days ago
പാദപൂജ വിവാദം; സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
-
kerala3 days ago
വിപഞ്ചികയുടെ മരണം: ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പൊലീസ് കേസെടുത്തു
-
kerala1 day ago
നിപ; സംസ്ഥാനത്ത് 675 പേര് സമ്പര്‍ക്ക പട്ടികയില്‍