More
പാഠമാകട്ടേ ഈ ശിക്ഷാവിധികള്‍
രാജ്യം ഇന്നലെ രണ്ടു സുപ്രധാന വിധി പ്രസ്താവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചിരിക്കുകയാണ്. അതിലൊന്ന് ബംഗാളില്‍ നിന്നാണെങ്കില്‍ മറ്റൊന്ന് നമ്മുടെ സ്വന്തം കേരളത്തില്‍ നിന്നാണ്. കാമുകനെ വിഷംകൊടുത്ത് കൊലപ്പെടുത്തിയ പാറശാല ഷാരോണ്‍രാജ് കൊലക്കേസില്‍ ഒന്നാം പ്രതി ഗ്രീഷമയ്ക്ക് വധശിക്ഷ വിധിച്ചിരിക്കുന്നത് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നു വിലയിരുത്തി ശിക്ഷ വിധിച്ചിരിക്കുന്ന കോടതി തെളിവു നശിപ്പിച്ച കുറ്റത്തിന് ഗ്രീഷ്മയുടെ അമ്മാവന് നിര്‍മലകുമാരന്‍ നായര്‍ക്ക് മൂന്നു വര്‍ഷം തടവും വിധിച്ചിട്ടുണ്ട്. കൊല്‍ക്കത്ത ആര്‍ജി കര് മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്തു ക്രൂരമായി കൊന്ന കേസില്‍ പ്രതി സഞ്ജയ് റോയിക്കു ജീവപര്യന്തം ശിക്ഷ വിധിച്ച് സിയാല്‍ദാ അഡിഷണല്‍ ചിഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതി. പ്രതി ജീവിതാന്ത്യം വരെ ജയിലില്‍ തുടരണമെന്നും അരലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി വിധിക്കുകയായിരുന്നു. കൂടാതെ, 17 ലക്ഷം രൂപ സര്‍ക്കാര്‍ ഡോക്ടറുടെ കുടുംബത്തിന് നഷ്ട പരിഹാരം നല്‍കണമെന്നും വിധിയിലുണ്ട്. 2022 ഒക്ടോബറിലാണ് ഷാരോണ്‍ കേസിനാസ്പദമായ സംഭവം നടന്നത്. ഷാരോണും ഗ്രീഷ്മയും വര്‍ഷങ്ങളായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്മയ്ക്ക് മറ്റൊരു വിവാഹാലോചന വരികയും ഇത് ഉറപ്പിക്കുകയും ചെയ്തത്. പിന്നീട് ഷാരോണിനെ എങ്ങിനെയെങ്കിലും ഒഴിവാക്കണമെന്ന ചിന്തയില്‍ നിന്നാണ് മനസാക്ഷി മരവിപ്പിച്ചുകളയുന്ന കൊടുംക്യത്യത്തിലേക്ക് യുവതി എത്തിച്ചേര്‍ന്നത്. സ്വന്തം കു ടുംബത്തിന്റെ പൂര്‍ണ പിന്തുണ കൂടിയായപ്പോള്‍ കാര്യങ്ങളെല്ലാം വിചാരിച്ചതുപോലെ തന്നെ നടക്കുകയായിരുന്നു.
അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് വിലയിരുത്തി വധശിക്ഷ പ്രഖ്യാപിക്കുമ്പോള്‍ കോടതി നടത്തിയിരിക്കുന്ന നിരീക്ഷണങ്ങള്‍ ഏറെ പ്രസക്തമാണ്. കേവലം 24 വയസുമാത്രം പ്രായമുള്ള അഭ്യസ്തവിദ്യയായ ഒരു യുവതിക്ക് എന്തുകൊണ്ട് പരമാവധി ശിക്ഷ നല്‍കേണ്ടിവന്നുവെന്നതിന്‍രെ കാരണങ്ങള്‍ കോടതി അക്കമിട്ടുനിരത്തുന്നുണ്ട്. മറ്റൊരു വിവാഹാലോചനം വന്നതിന്റെ പേരില്‍ തന്നെ ജീവനുതുല്യം പ്രണയിച്ച യുവാവിനെ ഭൂമുഖത്തുനിന്ന് ഇല്ലാതാക്കാന്‍ അതിശക്തമായ ആസൂത്രണങ്ങളാണ് ഗ്രീഷ്മ നടത്തിയിട്ടുള്ളത്. ആദ്യം ജൂസ് ചലഞ്ച് എന്നപേരില്‍ അമിതമായി പാരസെറ്റമോള്‍ കലക്കി നല്കി കുടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സഹിക്കാനാകാത്ത കയ്പ്പ് കാരണം ഷാരോണ്‍ അതു കുടിക്കാതിരുന്നതിനാല്‍ ജീവന് തിരിച്ചുകിട്ടുകയായിരുന്നു. പിന്നീട് ദിവസങ്ങളോളം അന്വേഷണം നടത്തിയാണ് പാരസെറ്റ് എന്ന കീടനാശിനി ഉപയോഗിച്ചാല്‍ 24 മണിക്കൂര്‍ കഴിഞ്ഞാല്‍ വിഷാംശം കണ്ടെത്താന്‍ സാധിക്കില്ലെന്നു ഗ്രീഷ്മ കണ്ടെത്തിയതും കൊലപാതകം നടത്തിയതും.
ബ്രൂട്ടല്‍ ആന്റ് ബ്രില്യന്റ് ക്രൈം എന്നാണ് ഈ കേസി നെ കോടതി വിശേഷിപ്പിച്ചത്. സ്നേഹത്തിന്റെ മറവില്‍ നടത്തിയ കൊടുംക്രൂരതയാണ് ഗ്രീഷ്മ നടത്തിയത്. പഠനവും ഭാവിയുമൊക്കെ നശിപ്പിക്കുന്ന തരത്തില്‍ യുവതലമുറ പ്രണയത്തിന്റെ പിന്നാലെ പോകുമ്പോള്‍ അതില്‍ എത്രത്തോളം ആത്മാര്‍ത്ഥതയുണ്ടെന്നതാണ് ഇവിടെ ഉയര്‍ന്നുവരുന്ന ചോദ്യം. നെയ്യാറ്റിന്‍കര സംഭവത്തില്‍ ഒരു യുവാവാണ് ഇല്ലാതായെങ്കില്‍ സമീപകാലത്തുതന്നെ ഒട്ടനവധി പെണ്‍കുട്ടികള്‍ക്കും ഇതേഗതിയുണ്ടായിട്ടുണ്ട്. തങ്ങളുടെ ജീവിതം കൂടുതല്‍ മനോഹരമാക്കുന്നതിനും സൗകര്യപ്രദമാക്കുന്നതിനും എന്തും ചെയ്യാന്‍ മടിക്കാത്ത രീതിയിലേക്ക് യുവത്വത്തിന്റെ മനസ്സ് വന്യവല്‍ക്കരിക്കപ്പെട്ടാല്‍ ഈ നാടിന്റെ ഗതി എന്തായിത്തീരുമെന്ന് ഊഹിക്കാന്‍പോലും സാധ്യമല്ല. പഴുതടച്ചുള്ള അന്വേഷണങ്ങളും പാഠമാകുന്ന ശിക്ഷാവിധികളും ഉണ്ടാകുകയെന്നതാണ് ഈ അപകടകരമായ സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ഏക പോംവഴി. ഈ രണ്ടുകാര്യങ്ങളും ഷാരോണ്‍ വധക്കേസില്‍ ഉണ്ടായി എന്നത് ഏറെ ആശ്വാസകരമാണ്.
രാജ്യത്താകമാനം പ്രതിഷേധങ്ങള്‍ക്കുവഴിവെച്ച കല്‍ക്കത്ത ആര് ജി കര് മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടര്‍ ബലാത്സംഗത്തിരയായി കൊല്ലപ്പെട്ട സംഭവം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു. ബംഗാളില്‍ ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയ പ്രസ്തുത സംഭവത്തില്‍ സംസ്ഥാനം ഭരിക്കുന്ന മമതാബാനര്‍ജി സര്‍ക്കാറിനെ രാഷ്ട്രീയമായി ഏറെ പ്രതിരോധത്തിലാക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിക്ക് ഡോകര്‍മാരുടെ സമരപ്പന്തലിലെത്തി മാപ്പുപറയേണ്ട സാഹചര്യം പോലുമുണ്ടായി. പ്രതിക്ക് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധമുണ്ടെന്നും പൊലീസില്‍നിന്നും അന്വേഷണം സി.ബി.ഐ ഏറ്റെടുത്തപ്പോള്‍ കുറ്റക്യത്യങ്ങള്‍ നടന്ന സ്ഥലത്ത് മാറ്റങ്ങള്‍ വന്നിരുന്നുവെന്നും കേസ് അട്ടിമറിക്കാന്‍ പ്രാദേശിക പൊലീസ് ശ്രമിച്ചുവെന്നുമൊക്കെയുള്ള ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും വിധി വന്നപ്പോള്‍ മാതൃകാപരമായ ശിക്ഷതന്നെയാണ് ലഭിച്ചിരിക്കുന്നത്. കേരളത്തിലുള്‍പ്പെടെ ഡോക്ടര്‍മാര്‍ക്കെതിരെ പ്രത്യേകിച്ച് ട്രെയിനി ഡോക്ടര്‍മാര്‍ക്കെതിരെ വ്യാപകമായ ആക്രമണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ജനങ്ങളുടെ ആരോഗ്യത്തിന്റെ കാവല്‍ക്കാരായ ഒരു വിഭാഗത്തിന്റെ ജീവന് ഒരുവിലയുമില്ലെന്ന സാഹചര്യം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്. അതുകൊണ്ട്തന്നെ ആര്‍ജി കര് മെഡിക്കല്‍ കോളജ് കേസിലെ വിധിന്യായവും പ്രതീക്ഷയോടെയായിരുന്നു രാജ്യം ഉറ്റുനോക്കിയിരുന്നത്. അവിടെയും പ്രതീക്ഷാ നിര്‍ഭരമായ വിധിപ്രസ്താവമാണ് നീതിപീഠത്തില്‍നിന്നുയര്‍ന്നിരിക്കുന്നത്.
tech
4ജി വരുമാനം ഉയര്‍ന്നിട്ടും ബിഎസ്എന്‍എലിന് വലിയ തിരിച്ചടി; തുടര്‍ച്ചയായ രണ്ടാം പാദത്തിലും 1,000 കോടിയിലേറെ നഷ്ടം
മുന്‍പാദമായ ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ നഷ്ടം 1,048 കോടി രൂപ ആയിരുന്നു. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ നഷ്ടം 1,242 കോടി ആയിരുന്നു.
ന്യൂഡല്‍ഹി: പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ വീണ്ടും വന്‍ നഷ്ടത്തില്‍. തുടര്‍ച്ചയായ രണ്ടാം പാദത്തിലും 1,000 കോടിയിലേറെ നഷ്ടം രേഖപ്പെടുത്തിയതാണ് കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ ശക്തമാക്കുന്നത്. ക്കഴിഞ്ഞ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ബിഎസ്എന്‍എലിന് 1,347 കോടി രൂപ നഷ്ടമുണ്ടായി. മുന്‍പാദമായ ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ നഷ്ടം 1,048 കോടി രൂപ ആയിരുന്നു. മുന്‍വര്‍ഷത്തെ സമാന പാദത്തില്‍ നഷ്ടം 1,242 കോടി ആയിരുന്നു. സ്തിമൂല്യത്തിലെ ഇടിവും പ്രവര്‍ത്തനച്ചെലവും ബാധ്യതകളുടെ വര്‍ധനയും നഷ്ടം കൂടാന്‍ പ്രധാന കാരണമായി കാണുന്നു.
അതേസമയം, 4ജി സേവനങ്ങള്‍ വ്യാപകമാക്കിയതോടെ പ്രവര്‍ത്തനവരുമാനം ഉയര്‍ന്നതും ശ്രദ്ധേയമാണ്. പാദാടിസ്ഥാനത്തില്‍ 2.8%, വാര്‍ഷികാടിസ്ഥാനത്തില്‍ 6.6% ഉയര്‍ന്ന് വരുമാനം 5,166.7 കോടി രൂപയിലെത്തി. മൊബൈല്‍ സേവനങ്ങളില്‍ നിന്നുള്ള വരുമാനം വര്‍ധിച്ചതാണ് ഈ നേട്ടത്തിന് പിന്നില്‍. മൊബൈല്‍ ഉപഭോക്തൃസംഖ്യയില്‍ രാജ്യത്ത് നാലാം സ്ഥാനത്താണ് ബിഎസ്എന്‍എല്‍. റിലയന്‍സ് ജിയോ: 50.6 കോടി, എയര്‍ടെല്‍: 36.4 കോടി, വോഡഫോണ്‍ഐഡിയ: 19.67 കോടി, ബിഎസ്എന്‍എല്‍: 9.23 കോടി കഴിഞ്ഞ സാമ്പത്തിക വര്‍ഷമായ 2024-25ല്‍ ബിഎസ്എന്‍എല്‍ 23,000 കോടി രൂപ വരുമാനം നേടിയിരുന്നു. നടപ്പുവര്‍ഷം (2025-26) 27,500 കോടി രൂപ വരുമാനമാണ് ലക്ഷ്യം.
ഓരോ ഉപഭോക്താവില്‍ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം 81 രൂപയില്‍ നിന്ന് 91 രൂപയായി ഉയര്‍ന്നതും കമ്പനിക്ക് ആശ്വാസമായി. ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ബിഎസ്എന്‍എലിന്റെ പ്രവര്‍ത്തനവരുമാനം 10.4% ഉയര്‍ന്ന് 10,193 കോടി രൂപ ആയി. നഷ്ടം മുന്‍വര്‍ഷത്തെ അതേ കാലയളവിലെ 2,952 കോടിയില്‍ നിന്ന് 2,405 കോടിയായി കുറഞ്ഞു. 18 വര്‍ഷത്തിന് ശേഷം ആദ്യമായി ബിഎസ്എന്‍എല്‍ ലാഭം രേഖപ്പെടുത്തിയതും കഴിഞ്ഞ സാമ്പത്തികവര്‍ഷത്തിലാണ്. ഡിസംബര്‍ പാദത്തില്‍ 262 കോടിയും ജനുവരി-മാര്‍ച്ചില്‍ 280 കോടി രൂപയും ലാഭമുണ്ടായിരുന്നു. എന്നാല്‍ പുതിയ വര്‍ഷത്തിന്റെ തുടക്കമായ ജൂണ്‍പാദം മുതല്‍ കമ്പനി വീണ്ടും നഷ്ടത്തിന്റെ വഴിയിലേക്കാണ് മടങ്ങിയത്.
News
വണ്‍പ്ലസ് 15ആര് ഇന്ത്യയില്‍ എത്താന്‍ ഒരുങ്ങുന്നു; ഡ്യുവല്‍ ക്യാമറ ഡിസൈന്‍ ശ്രദ്ധയാകര്‍ഷിക്കുന്നു
ലോഞ്ചിനോടനുബന്ധിച്ച് വണ്‍പ്ലസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രത്യേക മൈക്രോസൈറ്റ് ലൈവായിട്ടുണ്ടെന്നും ഇത് ഫോണിന്റെ പ്രധാന ഡിസൈന്‍ വിശദാംശങ്ങള്‍ പുറത്തുവിടുന്നുവെന്നും വ്യക്തമാക്കുന്നു.
വണ്‍പ്ലസ് ഇന്ത്യയില്‍ പുതിയ സ്മാര്‍ട്ട്ഫോണ്‍ മോഡലായ വണ്‍പ്ലസ് 15ആര് ഉടന്‍ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സൂചന നല്കി. അടുത്തിടെ പുറത്തിറങ്ങിയ വണ്‍പ്ലസ് 15 സീരീസ് ലൈനപ്പിന്റെ ഭാഗമായിട്ടാണ് ഈ മോഡല്‍ എത്തുന്നത്. ലോഞ്ചിനോടനുബന്ധിച്ച് വണ്‍പ്ലസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രത്യേക മൈക്രോസൈറ്റ് ലൈവായിട്ടുണ്ടെന്നും ഇത് ഫോണിന്റെ പ്രധാന ഡിസൈന്‍ വിശദാംശങ്ങള്‍ പുറത്തുവിടുന്നുവെന്നും വ്യക്തമാക്കുന്നു. ടീസറനുസരിച്ച്, വണ്‍പ്ലസ് 15ആര് കറുപ്പ് പച്ച എന്നീ രണ്ടു നിറങ്ങളിലാണ് ലഭ്യമാകുന്നത്. ഫോണിന്റെ പിന്‍ഭാഗത്തെ ക്യാമറ മൊഡ്യൂള്‍ പ്രത്യേക ശ്രദ്ധ നേടുന്ന ഭാഗമാണ് സ്ക്വയര്‍ ഡിസൈന്‍ ഡെക്കോയിനുള്ളില്‍ ലംബമായി സജ്ജീകരിച്ച ഡ്യുവല്‍ റിയര്‍ ക്യാമറ സിസ്റ്റം. ഇത് വണ്‍പ്ലസ് 15 ഫ്ളാഗ്ഷിപ്പിന്റെ ഡിസൈന്‍ ഭാഷയെ അനുസ്മരിപ്പിക്കുന്നു. വിലകുറഞ്ഞതും എന്നാല്‍ പ്രീമിയം ലുക്കും ഫീച്ചറുകളും ആഗ്രഹിക്കുന്ന ഉപയോക്താക്കളെയാണ് 15ആര് ലക്ഷ്യമിടുന്നത്. ഫോണിന്റെ പൂര്‍ണ്ണ സവിശേഷതകളും ഇന്ത്യയിലെ ലോഞ്ച് തീയതിയും അടുത്ത ദിവസങ്ങളില്‍ വണ്‍പ്ലസ് ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
kerala
‘സര്‍ക്കാര്‍ പദ്ധതിയുടെ സഹായവിതരണത്തിനുള്ള അപേക്ഷ ഫോറം തെരഞ്ഞെടുപ്പ് സമയത്ത് സിപിഎം പ്രവര്‍ത്തകര്‍ വീടുകളില്‍ വിതരണം ചെയ്യുന്നത് പരസ്യമായ ചട്ടലംഘനം’:പി. അബ്ദുല്‍ഹമീദ് എംഎല്‍എ
ചട്ടലംഘനം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കണമെന്ന് അദ്ദേഹം മലപ്പുറം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു
മലപ്പുറം: ‘സ്ത്രീ സുരക്ഷാ പദ്ധതി’ എന്ന സംസ്ഥാന സര്‍ക്കാറിന്റെ പുതിയൊരു പരിപാടിയുടെ സഹായം ലഭിക്കുന്നതിനു വേണ്ടിയുള്ള അപേക്ഷ ഫോറം പഞ്ചായത്ത് ഓഫീസുകളിലോ മുനിസിപ്പല്‍ ഓഫീസുകളിലോ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാരുടെ കയ്യില്‍ പോലും ഔദ്യോഗികമായി ലഭിക്കുന്നതിനു മുമ്പ് സിപിഎം പ്രവര്ത്തകന്മാര് മുഴുവന്‍ വീടുകളിലും വിതരണം ചെയ്യുന്ന പരസ്യമായ തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ് മലപ്പുറം ജില്ലയില്‍ വ്യാപകമായി നടന്നുകൊണ്ടിരിക്കുന്നത് എന്ന് മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ഹമീദ് എംഎല്‍എ പ്രസ്താവിച്ചു.
പഞ്ചായത്ത്, മുന്‍സിപ്പല്‍ സെക്രട്ടറിമാരാണ് ഈ പദ്ധതിയുടെ അര്‍ഹതപ്പെട്ടവരെ കണ്ടെത്തുന്നതിന് വേണ്ടിയുള്ള അപേക്ഷകള്‍ ക്ഷണിക്കേണ്ടത് എന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നുണ്ട്. പക്ഷേ ഒരു പഞ്ചായത്തും മുന്‍സിപ്പാലിറ്റിയും ഇതുവരെ അപേക്ഷ ക്ഷണിച്ചിട്ടില്ല. അവരൊന്നും ഈ വിവരം അറിഞ്ഞിട്ടു പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് മുഴുവന്‍ വീടുകളിലും നോട്ടീസ് വിതരണം ചെയ്യുന്നതുപോലെ അപേക്ഷ ഫോറങ്ങള്‍ വിതരണം ചെയ്യുകയും പൂരിപ്പിച്ച് വാങ്ങിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത് വോട്ട് തട്ടാനുള്ള തന്ത്രമാണ് വളരെ അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെട്ട് നഗ്നമായ തെരഞ്ഞെടുപ്പ് ചട്ടലംഘനം അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള നടപടിയെടുക്കണമെന്ന് അദ്ദേഹം മലപ്പുറം ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.
-
india3 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
News3 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
kerala14 hours agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala13 hours agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala17 hours agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala10 hours agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala15 hours agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം

