kerala
ക്യാമ്പസുകളില്‍ ഗുണ്ടായിസം അഴിച്ചുവിട്ട് എസ്.എഫ്.ഐ; പാലയാട് ലോ കോളേജില്‍ കെ.എസ്.യു നേതാവിന് പരിക്ക്
കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറിയും രണ്ടാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയുമായ ബിതുല്‍ ബാലന്‍ ആണ് ആക്രമണത്തിനിരയായത്.

സര്‍വ്വകലാശാലയിലെ പാലയാട് ലോ കോളേജില്‍ കെ.എസ്.യു നേതാവിന് നേരെ എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ക്രൂരമായ ആക്രമണം. കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറിയും രണ്ടാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയുമായ ബിതുല്‍ ബാലന്‍ ആണ് ആക്രമണത്തിനിരയായത്.
അര്‍ധരാത്രി 1:30 ഓടെ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറിയ മുഖംമൂടി ധരിച്ച സംഘമാണ് ബിതുലിനെ മര്‍ദ്ദിച്ചത്. ഇരുമ്പ് വടി, സൈക്കിള്‍ ചെയിന്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് ക്രൂരമായിട്ടാണ് ബിതുലിനെ ആക്രമിച്ചത്. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ബിതുലിനെ തലശ്ശേരി ഇന്ദിരാ ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹോസ്റ്റലില്‍ ബിതുലിന്‍റെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളും അക്രമിക്കപ്പെട്ടതായി പരാതിയുണ്ട്. അടിപിടി തടയാന്‍ ശ്രമിച്ചവരെ പോലും ഉപദ്രവിച്ചെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. അക്രമികളെ തിരിച്ചറിയാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
india
നിമിഷപ്രിയക്കായി നയതന്ത്ര- മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിനോട് ഉന്നയിക്കാന്‍ സുപ്രിംകോടതി അനുമതി
നിമിഷപ്രിയക്കായി നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിനോട് ഉന്നയിക്കാന്‍ ആക്ഷന്‍ കൗണ്‍സിലിന് സുപ്രിംകോടതി അനുമതി നല്‍കി.

ന്യൂഡല്‍ഹി: നിമിഷപ്രിയക്കായി നയതന്ത്ര-മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിനോട് ഉന്നയിക്കാന്‍ ആക്ഷന്‍ കൗണ്‍സിലിന് സുപ്രിംകോടതി അനുമതി നല്‍കി. നിമിഷ പ്രിയയെ മോചിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ആക്ഷന്‍ കൗണ്‍സലിന്റെ ഹരജി അടുത്ത മാസം 14 ന് പരിഗണിക്കാന്‍ മാറ്റി.
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാനുള്ള തിയ്യതി തീരുമാനിച്ചിട്ടുണ്ടോയെന്നാണ് ഹരജി പരിഗണിക്കുമ്പോള്‍ ആദ്യം ജഡ്ജി ചോദിച്ചത്. എന്നാല്‍ ശിക്ഷ നീട്ടിവെക്കുകയും ദിയാദനം ഉള്‍പ്പെടെയുള്ള ചര്‍ച്ച നടത്താന്‍ ഒരു സംഘത്തെ രൂപികരിക്കേണ്ടതുണ്ടെന്നും ഇതിനായി സംഘത്തെ നിയോഗിക്കണമെന്ന ആവശ്യമാണ് അഭിഭാഷകന്‍ സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
ആക്ഷന്‍കൗണ്‍സില്‍ ഒരു അപേക്ഷ നല്‍കട്ടെയെന്നും അത് പരിഗണിക്കണമെന്ന ആവശ്യം തന്നെയാണ് കേന്ദ്ര സര്‍ക്കാരിനെ സുപ്രീം കോടതി അറിയിച്ചത്. അപേക്ഷ ലഭിച്ചാല്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
kerala
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മീഷണറുമായി ചര്‍ച്ച നടത്തി എല്‍ജിഎംഎല്‍
ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക ചോര്‍ന്നതും ആയി ബന്ധപ്പെട്ട് പരാതി ലഭിച്ച സാഹചര്യത്തില്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ വ്യക്തമാക്കി. വോട്ടര്‍ പട്ടിക ചോര്‍ച്ചയില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സന്ദര്‍ശിച്ച ലോക്കല്‍ ഗവ.മെമ്പേഴ്‌സ് ലീഗ് ഭാരവാഹികളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡണ്ട് കെ.ഇസ്മാഈല്‍ മാസ്റ്റര്‍, വൈസ് പ്രസിഡണ്ട് വി.വി.മുഹമ്മദലി നാദാപുരം, സെക്രട്ടറി ഡോ.കെ.പി വഹീദ എന്നിവരാണ് കമ്മീഷണറുമായി ചര്‍ച്ച നടത്തിയത്. നേരത്തെ ഇക്കാര്യത്തില്‍ കമ്മീഷന് എല്‍.ജി.എം.എല്‍ പരാതി നല്‍കിയിരുന്നു.
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം, തിരുവള്ളൂര്‍, നാദാപുരം ഗ്രാമപഞ്ചായത്തുകളിലെ വോട്ടര്‍പട്ടികയാണ് ചോര്‍ന്നത്. മൂന്ന് പഞ്ചായത്തുകളുടെ രേഖകളാണ് ലഭിച്ചതെങ്കിലും സംസ്ഥാന വ്യാപകമായി ഇത്തരത്തില്‍ ക്രമക്കേട് നടന്നതായി എല്‍.ജി.എം.എല്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
kerala
തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനം 22ന് മടങ്ങിയേക്കും
അഞ്ചാഴ്ചയോളമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനം 22ന് മടങ്ങിയേക്കും.

അഞ്ചാഴ്ചയോളമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനം 22ന് മടങ്ങിയേക്കും. വിമാനത്തിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. ഈ മാസം 22 ന് വിമാനം തിരിച്ച് യുകെയിലേക്ക് പറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അറബിക്കടലില്‍ പരിശീലത്തിനെത്തിയ ബ്രിട്ടീഷ് കപ്പലില്‍ നിന്നും പറന്നുയര്‍ന്ന എഫ് 35 യുദ്ധവിമാനം ജൂണ്‍ 14 നാണ് കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് തിരുവന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. പിന്നീട് സാങ്കേതിക തകരാര്‍ കണ്ടെത്തിയതോടെ വീണ്ടും പറന്നുയരാന്‍ സാധിക്കാതെ വന്നതോടെ വിമാനത്താവളത്തില്‍ തുടരുകയായിരുന്നു.
യുകെയില്‍ നിന്നെത്തിയ വിദഗ്ധസംഘം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയതായി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. അതേസമയം, ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ പാര്‍ക്കിങ്ങ് ഫീസിനത്തില്‍ എട്ട് ലക്ഷത്തിലധികം രൂപയാണ് തിരുവനന്തപുരം വിമാനത്താവളത്തിന് ലഭിക്കുക. പ്രതിദിനം 26,261 രൂപയാണ് പാര്‍ക്കിങ് ഫീസ് ഇനത്തില്‍ ബ്രിട്ടണ്‍ വിമാനത്താവളത്തിന് നല്‍കേണ്ടിവരിക.
പശ്ചിമേഷ്യ വഴിയാകും യുദ്ധവിമാനം യുകെയിലേക്ക് മടങ്ങുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
-
kerala3 days ago
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍
-
india3 days ago
നിമിഷപ്രിയ കേസ്; ‘വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന് എന്ന നിലക്ക്’: കാന്തപുരം
-
kerala3 days ago
നിപ; സംസ്ഥാനത്ത് 675 പേര് സമ്പര്‍ക്ക പട്ടികയില്‍
-
News3 days ago
സമൂസ, ജിലേബി, ലഡു എന്നിവയില്‍ മുന്നറിയിപ്പ് ലേബലുകളില്ല; ഉപദേശങ്ങളുള്ള ബോര്‍ഡുകള്‍ മാത്രം: ആരോഗ്യ മന്ത്രാലയം
-
india3 days ago
കോളേജില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ 2 അധ്യാപകരടക്കം 3 പേര് അറസ്റ്റില്‍
-
News3 days ago
കോപ്പികാറ്റുകള്‍ക്ക് പണമില്ല: ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ
-
GULF3 days ago
വിപഞ്ചികയുടെ മരണം: ഭര്‍ത്താവ് നിതീഷിനെതിരെ കേസെടുത്തു
-
india3 days ago
ഡിജിറ്റല്‍ – സാങ്കേതിക സര്‍വകലാശാല താത്കാലിക വി സി നിയമനം; പട്ടിക രാജ്ഭവന് കൈമാറി