Connect with us

kerala

മലപ്പുറത്ത് ആത്മഹത്യ ചെയ്ത 18കാരിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്; ആണ്‍സുഹൃത്ത് അപകടനില തരണം ചെയ്തു

മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക.

Published

on

മലപ്പുറം തൃക്കലങ്ങോട് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ പതിനെട്ടുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പോസ്റ്റ്‌മോര്‍ട്ടം നടക്കുക. ഇന്നലെ വൈകുന്നേരം 5.30 ഓടെയാണ് തൃക്കലങ്ങോട് സ്വദേശി പുതിയത്ത് വീട്ടില്‍ ഷൈമ സിനിവരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ വെള്ളിയാഴ്ച ഷൈമയുടെ വിവാഹം നിശ്ചയിച്ചിരുന്നു. അതേസമയം ഇന്നലെ രാത്രിയോടെ പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് സജീര്‍ കൈഞെരമ്പ് മുറിച്ച് ആത്മഹത്യാശ്രമം നടത്തിയിരുന്നു. യുവാവിനെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സജീര്‍ അപകടനില തരണം ചെയ്തതായാണ് വിവരം. എടവണ്ണ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്നലെ വൈകിട്ട് പെണ്‍കുട്ടിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ഷൈമയുടെ വിവാഹ നിശ്ചയിച്ചിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലാണ്. കാരക്കുന്ന് വലിയ ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലായിരിക്കും ഖബര്‍ അടക്കം.

എടവണ്ണ പൊലീസ് അസ്വാഭാവിക മരണത്തിനാണ് കേസെടുത്തു. ബന്ധുക്കളുടെയടക്കം മൊഴി രേഖപ്പെടുത്തി.

 

 

kerala

എറണാകുളം ടൗണ്‍ഹാളിനോട് ചേര്‍ന്നുള്ള കെട്ടിടത്തിന് തീപിടിച്ചു

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്.

Published

on

എറണാകുളം ടൗണ്‍ഹാളിനോട് ചേര്‍ന്നുള്ള കെട്ടിടത്തിന് തീപിടിച്ചു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. ഉപയോഗിച്ച ഫര്‍ണിച്ചറുകള്‍ വില്‍ക്കുന്ന കടയ്ക്കാണ് തീപിടിച്ചത്. സമീപത്ത് മൂന്നോളം പെട്രോള്‍ പമ്പുകളുണ്ടായിരുന്നത് ആശങ്കയിലാക്കുകയായിരുന്നു. പരിസരത്തുണ്ടായിരുന്ന താമസക്കാരെ ഒഴിപ്പിച്ച ശേഷം ഫയര്‍ഫോഴ്‌സ് തീ മറ്റൊരിടത്തേയ്ക്ക് പടരുന്നത് നിയന്ത്രിക്കുകയായിരുന്നു.

Continue Reading

india

വോട്ടര്‍ പട്ടികയിലെ പരിഷ്‌കരണം: അഞ്ച് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍

കേരളത്തിലും നടപ്പിലാക്കാനാണ് നീക്കം.

Published

on

വോട്ടര്‍ പട്ടികയിലെ പരിഷ്‌കരണം അഞ്ച് സംസ്ഥാനങ്ങളില്‍ നടപ്പിലാക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷന്‍. നടപടികള്‍ ഉടന്‍ ആരംഭിക്കും. കേരളത്തിലും നടപ്പിലാക്കാനാണ് നീക്കം.

പരിഷ്‌കരിച്ച വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ അടുത്ത പരിഷ്‌കരണത്തില്‍ അധിക രേഖകള്‍ നല്‍കി യോഗ്യത തെളിയിക്കണം.

ബംഗ്ലാദേശ്, മ്യാന്‍മര്‍, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കെത്തിയ ചില അഭയാര്‍ഥികളുണ്ടെന്നും അവരെ വോട്ടര്‍ പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കാനിരികിക്കെ, അസം, കേരളം, പുതുച്ചേരി, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ 2026ലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഈ മാസം 28നാണ് കേസ് സുപ്രിംകോടതിയുടെ പരിഗണനയില്‍ വരുന്നത്.

Continue Reading

kerala

തിരുവനന്തപുരം വക്കം ഗ്രാമപഞ്ചായത്ത് മെമ്പറും മാതാവും വീട്ടില്‍ മരിച്ച നിലയില്‍

വക്കം ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് മെമ്പര്‍ അരുണ്‍, മാതാവ് വത്സല എന്നിവരാണ് മരിച്ചത്.

Published

on

തിരുവനന്തപുരം വക്കം ഗ്രാമപഞ്ചായത്ത് അംഗവും മാതാവും വീട്ടില്‍ മരിച്ച നിലയില്‍. വക്കം ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡ് മെമ്പര്‍ അരുണ്‍, മാതാവ് വത്സല എന്നിവരാണ് മരിച്ചത്. ഇരുവരെയും വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

തനിക്കെതിരായ വ്യാജ കേസില്‍ മനംനൊന്ത് ജീവനൊടുക്കുന്നുവെന്ന് അരുണ്‍ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പിലുണ്ട്. തന്റെ മരണത്തിന് നാലുപേരാണ് കാരണക്കാരെന്നും കുറിപ്പില്‍ പറയുന്നു. തനിക്കെതിരായ ജാതി കേസും മോഷണകേസും വ്യാജമാണെന്നും കുറിപ്പിലുണ്ട്.

ജോലിക്കായി പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് എടുക്കാനും പാസ്പോര്‍ട്ട് പുതുക്കാനും പോലും കഴിയാത്ത സ്ഥിതിയാണെന്നും മാനസിക വിഷമത്തെ തുടര്‍ന്നാണ് ജീവനൊടുക്കുന്നതെന്നും കുറിച്ചിട്ടുണ്ട്.

Continue Reading

Trending