Connect with us

local

ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യത; വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം

തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക മത്സ്യതൊഴിലാളികളും തീരദേശവാസികകളും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

Published

on

കള്ളക്കടല്‍ പ്രതിഭാസത്തെ തുടര്‍ന്ന് നാല് ജില്ലകളില്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ച് സമുദ്ര സ്ഥിതി പഠന കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്. തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക മത്സ്യതൊഴിലാളികളും തീരദേശവാസികകളും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

നാളെ രാവിലെ 5:30 മുതല്‍ വൈകുന്നേരം 5:30 വരെ ഉയര്‍ന്ന തിരമാലകള്‍ക്കുള്ള സാധ്യതയുണ്ടെന്നാണ് സമുദ്ര സ്ഥിതി പഠന കേന്ദ്രം അറിയിച്ചിരിക്കുന്നത്. സംസഥാനത്ത് 0.2 മുതല്‍ 0.6 മീറ്റര്‍ വരെയും തമിഴ്നാട് തീരത്ത് 0.5 മുതല്‍ 0.7 മീറ്റര്‍ വരെയും ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ട്. തീരത്തുള്ള ചെറു വള്ളങ്ങളും മത്സ്യബന്ധന യാനകളും കെട്ടി സൂക്ഷിക്കണമെന്നും നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

മുന്നറിയിപ്പ് പിന്‍വലിക്കും വരെ കടലില്‍ ഇറങ്ങരുതെന്നും നിര്‍ദേശമുണ്ട്. നാല് ജില്ലകളില്‍ മാത്രമാണ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളതെങ്കിലും കേരളത്തില്‍ ഉടനീളം കള്ളക്കടല്‍ പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയുണ്ടെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

local

മലബാറിന് ഷോപ്പിങ്ങ് ഉത്സവമൊരുക്കി ലുലു: 50 ശതമാനം വിലക്കുറവുമായി ലുലു ഫ്ളാറ്റ് 50 സെയിലിന് നാളെ തുടക്കം

* ലുലു ഹാപ്പിനെസ്സ് അം​ഗങ്ങൾക്ക് ഇന്ന് മുതൽ ഷോപ്പിങ് ആസ്വദിക്കാം

Published

on

കോഴിക്കോട്: ഓഫറുകളുടെ പെരുമഴക്കാലവുമായി 50 ശതമാനം കിഴിവിൽ ലുലു ഫ്ളാറ്റ് 50 സെയിലിന് നാളെ തുടക്കമാകും. മൂന്ന് മുതൽ 6 വരെയാണ് ഫ്ളാറ്റ് ഫിഫ്റ്റി സെയിൽ നടക്കുക. ലുലു ​​ഹാപ്പിനസ് ലോയലിറ്റി അം​ഗങ്ങൾക്ക് ഇന്ന് മുതൽ ഓഫർ ലഭ്യമാകും. ലുലു ഹൈപ്പർ മാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവിടങ്ങളിൽ നിന്ന് ഫ്ളാറ്റ് ഫിഫ്റ്റി സെയിലിലൂടെ വമ്പിച്ച വിലക്കിഴിവിൽ ഷോപ്പിങ്ങ് നടത്താൻ സാധിക്കും. എൻഡ് ഓഫ് സീസൺ സെയിലിന്റെ ഭാ​ഗമായി തുടരുന്ന കിഴിവ് വിൽപ്പനയും ഇതോടൊപ്പം തുടരുകാണ്. ജൂൺ 20ന് തുടക്കമായ എൻഡ് ഓഫ്സീ സൺ സെയിൽ ജൂലൈ 20 വരെ തുടരും. അന്താരാഷ്ട്ര ബ്രാൻഡുകൾ ഉൾപ്പെടുന്ന ലുലു മാളിലെ വിവിധ ഷോപ്പുകൾ ഓഫർ വിൽപ്പനയുടെ ഭാഗമാകും.. ഇലക്ട്രോണികിസ് ആൻഡ് ഹോം അപ്ലയൻസ് ഉത്പ്പന്നങ്ങളുടെ വൻ ശേഖരമാണ് ഫ്‌ളാറ്റ് ഫിഫ്റ്റിയുടെ ഭാഗമായി ലുലു കണക്ടിൽ ഒരുക്കിയിരിക്കുന്നത്. ടിവി, വാഷിങ് മെഷിൻ, ഫ്രിഡ്ജ് തുടങ്ങി വീട്ടുപകരണങ്ങളും, ഇലക്ട്രോണിക് ഉപകരണങ്ങളും 50 ശതമാനം കിഴിവിൽ സ്വന്തമാക്കാം. ഇതിന് പുറമേ ലുലു ഹൈപ്പറിൽ നിന്ന് റീട്ടെയിൽ ഉത്പന്നങ്ങൾ, നിത്യോപയോഗ സാധനങ്ങൾ എന്നിവയും 50 ശതമാനം കിഴിവിൽ വാങ്ങിക്കാൻ സാധിക്കും. ലുലു ഫാഷനിലും മികച്ച ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ലുലുവിന്റെ ബ്രാൻഡുകൾക്ക് പുറമേ അന്താരാഷ്ട്ര ബ്രാൻഡുകളടക്കം അഞ്ഞൂറിലധികം ബ്രാൻഡുകൾ ലുലു ഓൺ സെയിലിന്റെ ഭാ​ഗമാകും. Lulu Online India Shopping APP വഴിയും www.luluhypermarket.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ചോ ഷോപ്പിങ് നടത്താം.

Continue Reading

local

നിരവധി ജീവനുകൾ രക്ഷിക്കുന്നതിനിടെ ഉരുളെടുത്തു; മുണ്ടക്കൈയുടെ നോവായി മാറിയ പ്രജീഷിന്‍റെ സ്വപ്നം യാഥാർഥ്യമായി; കുടുംബം പുതിയ വീട്ടിലേക്ക്

2024ലെ ഉരുൾപൊട്ടലിൽ കൂലിക്ക് ഓടിയിരുന്ന ജീപ്പുമായാണ് പ്രജീഷ് പരമാവധി ആളുകളെ രക്ഷപ്പെടുത്തിയത്. വീണ്ടും രക്ഷപ്പെടുത്താൻ ജീപ്പുമായി പോയപ്പോഴാണ് പ്രളയം പ്രജീഷിന്റെ ജീവനെടുത്തത്.

Published

on

വയനാട്ടിലെ മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ നൂറു കണക്കിന് ആൾക്കാരെ രക്ഷിച്ച് ഒടുവിൽ ദുരന്ത മുഖത്ത് ജീവൻ നഷ്ടപെട്ട പ്രജീഷിന്റെ വീടെന്ന വലിയ സ്വപ്നം യാഥാർഥ്യമായി. മേപ്പാടി ടൗണിൽ സ്ഥലം വാങ്ങി നീതുസ് എഡ്യൂക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് ആണ് വീട് വച്ചു നൽകിയത്. മകനെ നഷ്ടപ്പെട്ട ഒരു അമ്മയുടെ കണ്ണീരിനടിയിലുണ്ടായ ആ സ്വപ്നം, നീതൂസ് അക്കാഡമിയും  നീതൂസ് സ്റ്റഡി എബ്രോഡും ചേർന്ന് ഹൃദയസ്പർശിയായി സാക്ഷാത്കരിച്ചു.  2025ലെ ടിഎൻജി പുരസ്കാരം പ്രജീഷിന് മരണാനന്തരം സമർപ്പിച്ചിരുന്നു.

2024ലെ ഉരുൾപൊട്ടലിൽ കൂലിക്ക് ഓടിയിരുന്ന ജീപ്പുമായാണ് പ്രജീഷ് പരമാവധി ആളുകളെ രക്ഷപ്പെടുത്തിയത്. വീണ്ടും രക്ഷപ്പെടുത്താൻ ജീപ്പുമായി പോയപ്പോഴാണ് പ്രളയം പ്രജീഷിന്റെ ജീവനെടുത്തത്. മുണ്ടക്കൈ ദുരന്തശേഷം, നീതൂസ് അക്കാഡമി ചെയർമാൻ ഹാരിസ് മണലുംപാറയും, നീതു ബോബനും മാധ്യമങ്ങളിലൂടെയും പൊതു വേദികളിലൂടെയും പ്രജീഷിന്റെ കുടുംബത്തിന് പുതിയ വീട് പണിയാമെന്ന പ്രഖ്യാപനം നടത്തിയിരുന്നു. പക്ഷേ യഥാർത്ഥത്തിൽ ഇപ്പോൾ അത് റിയലായിരിക്കുകയാണ്. പ്രജീഷിന്റെ അമ്മയ്ക്ക് താക്കോൽ കൈമാറി. കൽപ്പറ്റ എം എൽ എ ടി സിദ്ദിഖ്, സി പി എം ജില്ലാ സെക്രട്ടറി റഫീഖ്, സന്നദ്ധ പ്രവർത്തകർ അടക്കം ചടങ്ങിൽ പങ്കെടുത്തു.

2025 ജൂലൈ 29നാണ് ഈ പദ്ധതിയുടെ പ്രധാനമായ മാറ്റം വന്നത്. ഗ്രാമപഞ്ചായത്ത് പ്രതിനിധികളും, രാഷ്ട്രീയ നേതാക്കളും, പൊതുപ്രവർത്തകരും അണിനിരന്ന സ്റ്റോൺലെയിംഗ് ചടങ്ങ് വിശ്വസത്തിന്റെ ആദ്യ പടി ആയിരുന്നു. ഇന്ന് വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയായി. പ്രജീഷിന്റെ അമ്മ കണ്ണീരോടെ പറഞ്ഞത് പോലെ: “ഇവിടെ അവന്റെ ആത്മാവാണ് വസിക്കുന്നത്… ഈ ചുമരുകളിൽ അവന്റെ സ്‌നേഹവും സന്തോഷവുമുണ്ട്…അവന്റെ മനസ്സിലുണ്ടായിരുന്ന വീട് ഇപ്പോൾ നിലനിൽക്കുന്നു – ഒരു സംരംഭം മാത്രമല്ല, ഒരുപാട് വാക്കുകൾക്ക് മറുപടി തന്ന നേട്ടം..”

ചൂരൽമലയിലെ ഒറ്റ മുറി വീട്ടിലാണ് പ്രജീഷും അമ്മയും കഴിഞ്ഞിരുന്നത്. പ്രജീഷിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായി വീട്. ഒടുവിൽ പ്രജീഷിന്റെ സ്മരണയുമായി അമ്മ പുതിയ വീട്ടിലേക്ക് മാറി. വീട്ടിലേക്കുള്ള സാധനങ്ങളും സ്പോൺസർമാർ വാങ്ങി നൽകിയിട്ടുണ്ട്.

Continue Reading

local

കേന്ദ്ര- വിദേശ സർവകലാശാലകളിലെ അവസരങ്ങൾ: എം എസ് എഫ് ഓറിയന്റേഷൻ നാളെ

നാളെ (ഞായർ )രാവിലെ 9 മണി മുതൽ കോഴിക്കോട് ബാഫഖി യൂത്ത്‌ സെന്ററിൽ വെച്ച് നടക്കും.

Published

on

കോഴിക്കോട്: വിദേശ സർവകലാശാലകളിലും ഇന്ത്യയിലെ തന്നെ മികച്ച കേന്ദ്ര സർവകാലാശകളിലും ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന കുട്ടികൾക്ക് അഡ്മിഷൻ പ്രക്രിയ, പഠനാന്തരീക്ഷം, ലഭ്യമായ കോഴ്സുകൾ, സ്കോളർഷിപ്പ് സാധ്യതകൾ എന്നിവയെ കുറിച്ചുള്ള ഓറിയന്റേഷൽ പ്രോഗ്രാം നാളെ (ഞായർ )രാവിലെ 9 മണി മുതൽ കോഴിക്കോട് ബാഫഖി യൂത്ത്‌ സെന്ററിൽ വെച്ച് നടക്കും. രാജ്യത്തിനകത്തും പുറത്തുമുള്ള, ഉന്നത സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികളുമായി കുട്ടികൾക്ക് സംവദിക്കാം

msf ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂറോപ്യൻ യൂണിയൻ കെഎംസിസി അക്കാദമിക് വിങ്ങുമായി സഹകരിച്ചു
സംഘടിപ്പിക്കുന്ന പരിപാടിയിൽ വിവിധ കേന്ദ്ര വിദേശ യൂണിവേഴ്സിറ്റികളിലെ വിദ്യാർഥികൾ പങ്കടുക്കുമെന്ന് എം എസ് എഫ് ദേശീയ പ്രസിഡന്റ്‌ പി വി അഹമ്മദ് സാജു ജനറൽ സെക്രട്ടറി എസ് എച് മുഹമ്മദ്‌ അർഷാദ് എന്നിവർ പറഞ്ഞു.

മുൻകൂട്ടി രജിസ്റ്റർ ചെയുന്ന പ്രതിനിധികൾക്കാണ് പരിപാടിയിൽ പങ്കെടുക്കാൻ അവസരം,രജിസ്ട്രേഷന് ബന്ധപ്പെടുക്ക : 9846106011, 7034707814, 6238328477

Continue Reading

Trending