kerala
പ്രസംഗം അവസാനിപ്പിക്കണമെന്ന് സ്പീക്കര്‍, മുഖ്യമന്ത്രിക്ക് സന്തോഷമാകുമെന്ന് കരുതി ചെയ്യരുതെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ഗുരുതര വീഴ്ച സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ ചര്‍ച്ചക്കിടെ പ്രതിപക്ഷ നേതാവിന്റെ പ്രസംഗം നിര്‍ത്താന്‍ ആവശ്യപ്പെട്ട് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. പ്രതിപക്ഷനേതാവ് സംസാരിക്കുന്നതിനിടെ പ്രസംഗം നിര്‍ത്താന്‍ സ്പീക്കര്‍ ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം.
പ്രസംഗത്തിന്റെ തുടര്‍ച്ച നഷ്ടപ്പെടുത്താനാണ് സ്പീക്കര്‍ ശ്രമിക്കുന്നത്. തന്റെ പ്രസംഗം തടസപ്പെടുത്തിയാല്‍ മുഖ്യമന്ത്രിക്ക് സന്തോഷമാകുമെന്ന് കരുതിയാണെങ്കില്‍ അങ്ങനെ ചെയ്യരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് സ്പീക്കറോട് പറഞ്ഞു. സഭയിലെ മുതിര്‍ന്ന അംഗം ഒരിക്കലും ഇങ്ങനെ സംസാരിക്കരുതെന്ന് സ്പീക്കര്‍ മറുപടിയും നല്കി. അതേസമയം, അടിയന്തര പ്രമേയത്തില്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
പ്രതിപക്ഷ നേതാവിന്റെ വാക്കൗട്ട് പ്രസംഗങ്ങത്തില്‍ നിന്ന്
നെന്മാറ കൊലക്കേസില്‍ കോടതി ജാമ്യ വ്യവസ്ഥകള്‍ മാറ്റിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ഏറ്റവും അവസാനത്തെ കോടതി ഉത്തരവിലും നെന്മാറ പഞ്ചായത്ത് പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഒന്നര മാസക്കാലമാണ് ഈ പ്രതി അഞ്ച് വര്‍ഷം മുന്‍പ് കൊലപ്പെടുത്തിയ സ്ത്രീയുടെ വീടിനടുത്ത് താമസിച്ചത്. മരിച്ച സ്ത്രീയുടെ ഭര്‍ത്താവിനെയും കുടുംബാംഗങ്ങളെയും കുഞ്ഞുങ്ങളെയും അടക്കം അഞ്ച് പേരെ കൊല്ലുമെന്ന് അയാള്‍ ഒന്നരമാസക്കാലം നിരന്തരമായി ഭീഷണിപ്പെടുത്തി.
രാത്രിയാകുമ്പോള്‍ ആയുധം കാട്ടി ആളുകളെ വിരട്ടും. ജീവന് അപകടത്തിലാണെന്നു കാട്ടി കുട്ടികളും അടുത്ത വീട്ടിലെ സ്ത്രീയും പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. ജാമ്യ വ്യവസ്ഥ ലംഘിച്ച് വീടിനടുത്ത് വന്ന് താമസിക്കുന്നുവെന്ന് പരാതി നല്‍കിയിട്ടും ഒന്നരമാസക്കാലം നിങ്ങളുടെ പൊലീസ് എന്ത് ചെയ്യുകയായിരുന്നു എന്നതാണ് ഞങ്ങളുടെ ചോദ്യം. കോടതിയില്‍ പോയി ജാമ്യം റദ്ദാക്കാനുള്ള നടപടി പൊലീസ് സ്വീകരിച്ചോ? കൊലയാളി തൊട്ടടുത്ത് വീട്ടില്‍ താമസിച്ച് കുഞ്ഞുങ്ങളെ ഉള്‍പ്പെടെ ഭീഷണിപ്പെടുത്തിയപ്പോള്‍ എവിടെയായിരുന്നു നിങ്ങളുടെ പൊലീസ്? അതാണ് ഞങ്ങളുടെ ചോദ്യം. ആ ചോദ്യത്തിന് ഉത്തരം പറയണം.
ഗുണ്ടകളുടെ വിഹാര കേന്ദ്രമാണ് കേരളം. രണ്ടായിരത്തിലധികം ഗുണ്ടകള്‍ കേരളത്തില്‍ സ്വര്യവിഹാരം നടത്തുന്നുവെന്നാണ് പൊലീസ് നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ട്. എല്ലാ ജില്ലകളിലും വ്യാപകമായി ഗുണ്ടകള്‍ അഴിഞ്ഞാടുകയാണ്.
2017 ല്‍ രജിസ്റ്റര്‍ ചെയ്ത 14886 കേസുകളില്‍ 1445 കേസുകളിലെ പ്രതികള്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. 2018 ല്‍ 15431. ശിക്ഷിക്കപ്പെട്ടത് 1219. അടുത്ത വര്‍ഷം 15624. ശിക്ഷിക്കപ്പെട്ടത് 1205. ശിക്ഷിക്കപ്പെട്ടവരുടെ എണ്ണം 10 ശതമാനം പോലുമില്ല. കൃത്യമായ അന്വേഷണവും പ്രോസിക്യൂഷന് നടപടികളും നടക്കാത്തതാണ് ഇതിന് കാരണം. എന്നിട്ടാണ് എന്റഫോഴ്സ്മെന്റ് കൃത്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞത്.
കേരളത്തിലെ ലോ ആന്‍ഡ് ഓര്‍ഡര്‍ വഷളായിരിക്കുകയാണ്. ഗുണ്ടകളുടെ കൈയിലാണ് കേരളം. എവിടെ ചെന്നാലും ആളുകള്‍ക്ക് പരാതിയാണ്. കേരളം ഗുണ്ടകളുടെ കൈയിലാണ്. പൊലീസ് ഗുണ്ടാ നെക്സസുണ്ട്. കേരളത്തിലെ ജനങ്ങളുടെ ജീവിതം ഗുണ്ടകളുടെ കഠാര തുമ്പിലാണ്. നിയന്ത്രിക്കാന്‍ പൊലീസിന് കഴിയുന്നില്ല. അനാവശ്യമായ രാഷ്ട്രീയ രക്ഷകര്‍തൃത്വം ഗുണ്ടകള്‍ക്ക് നല്കി നിങ്ങള്‍ കേരളത്തെ ഗുണ്ടകളുടെ നാടാക്കി മാറ്റുന്നു. അതിലുള്ള ശക്തിയായ പ്രതിഷേധം രേഖപ്പെടുത്തുന്നു.
kerala
മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു
കോട്ടയം ഈരാറ്റുപേട്ടയില്‍ മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു.

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയില്‍ മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു. അരുവിത്തുറ കൊണ്ടൂര്‍ പാലാത്ത് ജിമ്മിയുടെയും അനുവിന്റെയും മകളാണ് ഐറിന് ജിമ്മി (18) ആണ് മരിച്ചത്.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വീടിനു പുറകുവശത്തെ കടവില്‍ സഹോദരിയ്ക്കൊപ്പം കുളിക്കാനിറങ്ങിയ ഐറിന് ഒഴുക്കില്‍പ്പെടുകയായിരുന്നു.
ഫയര്‍ഫോഴ്സ്, എമര്‍ജന്‍സി ടീം, റെസ്ക്യൂ ഫോഴ്സ്, നന്മകൂട്ടം പ്രവര്‍ത്തകര്‍ എന്നിവര്‍ രക്ഷപ്പെടുത്തി ഈരാറ്റുപേട്ട സണ്‍റൈസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. അമല്‍ ജ്യോതി എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥി എഡ്വിന്, പ്ലസ്ടു വിദ്യാഥിനിയായ മെറിന് എന്നിവര്‍ സഹോദരങ്ങള്‍.
film
മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ അപ്പീല്‍
മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍.

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍. പരാതിക്കാരന് സിറാജാണ് അപ്പീല്‍ നല്‍കിയത്. നടന് സൗബിന് ഷാഹിറടക്കമുള്ളവര്‍ക്ക് ഹൈക്കോടതി നല്കിയ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍.
സൗബിന് ഉള്‍പ്പടെയുള്ളവര്‍ കേസിന്റെ ഭാഗമായി മരട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. സിനിമയുടെ ലാഭവിഹിതം നല്കാന് താന്‍ തയ്യാറാണെന്നും അതിനായി താന്‍ പണം മാറ്റി വച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനെത്തിയ സൗബിന് പ്രതികരിച്ചിരുന്നു.
പരാതിക്കാരന് പണം മുഴുവന്‍ നല്‍കിയിരുന്നെന്നും എന്നാല്‍ ലാഭവിഹിതം നല്‍കിയിരുന്നില്ലെന്നും അതിനായി പണം മാറ്റി വെച്ചിരുന്നെന്നും സൗബിന് പറഞ്ഞു. അത് നല്‍കാനിരിക്കുന്നതിനിടയിലാണ് തനിക്കെതിരായി പരാതിക്കാരന് കേസ് കൊടുത്തതെന്നും നടന് പറഞ്ഞു.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ലാഭവിഹിതം നല്‍കിയില്ലെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. സിനിമയുടെ നിര്‍മാണത്തിനായി പലഘട്ടങ്ങളിലായി ഏഴുകോടി രൂപ കൈയില്‍നിന്ന് വാങ്ങിയെന്നും ലാഭവിഹിതം നല്‍കാതെ വിശ്വാസ വഞ്ചന കാണിച്ചുവെന്നുമാണ് പരാതി.
അതേസമയം ഇയാള്‍ വാഗ്ദാനം നല്കിയ പണം കൃത്യസമയത്ത് നല്‍കിയില്ലെന്ന് നിര്‍മാതാക്കള്‍ ആരോപിക്കുന്നു. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങിയെന്നും അത് വലിയ നഷ്ടത്തിന് കാരണമായെന്നും നിര്‍മാതാക്കള്‍ ആരോപിക്കുന്നു.
kerala
പീച്ചി ഡാമില്‍ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി

തൃശൂര്‍: തൃശൂര്‍ പീച്ചി ഡാമില്‍ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. പമ്പിങ് സ്റ്റേഷനിലെ കരാര്‍ ജീവനക്കാരനായ അനിയാണ് മരിച്ചത്. പമ്പിങ് സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.
-
kerala1 day ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
Health3 days ago
നിപ: കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബ് നിര്‍മാണം അനിശ്ചിത്വത്തിൽ
-
kerala3 days ago
ലഹരിക്കെതിരെ റാലി നടത്തിയ സിപിഎം നേതാവ് എം.ഡി.എം.എയുമായി പിടിയില്‍
-
kerala2 days ago
ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണു; രണ്ടുപേര്‍ കുടുങ്ങി
-
kerala3 days ago
സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി
-
kerala2 days ago
ഉരുള്‍ ദുരന്തത്തില്‍ ഉറ്റബന്ധുക്കളെ നഷ്ടമായ നൗഫലിനെ ചേര്‍ത്തുപിടിച്ച് മസ്കറ്റ് കെഎംസിസി
-
kerala3 days ago
സുരേഷ് ഗോപിയുടെ മാലയിലേത് പുലിപ്പല്ലോ?; നോട്ടിസ് നൽകാൻ വനംവകുപ്പ്
-
kerala3 days ago
മുസ്ലിം യൂത്ത് ലീഗ് സമരാഗ്നി ജൂലൈ 8ന് നിയോജക മണ്ഡലം തലങ്ങളിൽ