kerala
‘ ഫാസിസം വരുന്ന ലക്ഷണം മാത്രമേയുള്ളൂ..’ എ.കെ ബാലന്റെ വേല എന്തിന്
കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന് അതു സ്ഥിരീകരിച്ചിരിക്കുകയാണ് ഫാഷിസ്റ്റ് സര്‍ക്കാരെന്ന് ഞങ്ങള്‍ മോദി സര്‍ക്കാരിനെ പ്രസംഗത്തില്‍ പറയുന്നത് ഒരു പ്രയോഗത്തിന്റെ ഭാഗം മാത്രമാണ്.
ഇന്നത്തെ മാസ് വായ്ത്താരി സിപിഎം നേതാവ് എ കെ ബാലന്റേതാണ്. സീനിയര്‍ നേതാവാണ്. കേന്ദ്രകമ്മിറ്റി അംഗമാണ്. ഇതിന്റെ മുകളില്‍ പിന്നെ പി ബി മാത്രമേയുള്ളൂ. പക്ഷേ ബാലന്റെ നാവ്… അതിന്റെ തട്ട് എപ്പോഴും അങ്ങനെ ഉയര്‍ന്നു തന്നെ നില്ക്കും. രാജ്യത്ത് ഫാഷിസം വന്നിട്ടില്ലെന്ന് സിപിഎം പ്രമേയമുണ്ടാക്കിയെന്ന് കേട്ടറിവേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴത് തീര്‍ച്ചയായി. കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന് അതു സ്ഥിരീകരിച്ചിരിക്കുകയാണ് ഫാഷിസ്റ്റ് സര്‍ക്കാരെന്ന് ഞങ്ങള്‍ മോദി സര്‍ക്കാരിനെ പ്രസംഗത്തില്‍ പറയുന്നത് ഒരു പ്രയോഗത്തിന്റെ ഭാഗം മാത്രമാണ്.
അതായത് വാ മൊഴി വഴക്കം… അത്രമാത്രം. മോദി സര്‍ക്കാരിനെ ഫാഷിസ്റ്റ് ഭരണകൂടം എന്നു വിളിക്കാനാന് ആവശ്യമായ രേഖകളും തെളിവുകളും പാര്‍ട്ടി അന്വേഷണത്തില്‍ ഇതുവരെ സിപിഎമ്മിന് കിട്ടിയിട്ടില്ല. അതു കിട്ടാതെ എങ്ങനെ തീരുമാനിക്കും എന്നത് ഒരു തരത്തില്‍ പ്രത്യയശാസ്ത്ര പ്രതിസന്ധിയാണെന്ന് ബാലന് സഖാവ് ഉദാഹരണ സഹിതം വിശദീകരിച്ചു.
ഈ പാര്‍ട്ടിയെ പറ്റി നിങ്ങള്‍ക്കൊരു ചുക്കുമറിയില്ല എന്ന് താളത്തില്‍ പറയുന്ന ഡയലോഗുണ്ടല്ലോ. അത് വീണ്ടും ആവര്‍ത്തിക്കേണ്ടതില്ല. നവഫാഷിസത്തില്‍ ഒരു വ്യക്തത വരുത്തണമെന്നത് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായതിന്റെ ഭാഗമായി വന്നതാണെന്നും ഇതു സ്വകാര്യരേഖയല്ലെന്നുമാണ് എ കെ ബാലന് പറയുന്നത് . ഫെബ്രുവരിയില്‍ പൊളിറ്റ് ബ്യൂറോ തയാറാക്കി ചിന്ത പ്രസിദ്ധീകരിച്ച കാര്യമാണത്. ഇതു പൊതുരേഖയാണ്.
പാര്‍ട്ടിയെ സംബന്ധിച്ച് ഇത് ചര്‍ച്ചയാകണമെന്ന് തന്നെയാണ് നിലപാടെന്നും ബാലന് പറഞ്ഞു. ചിന്ത വായിക്കാത്തതിന് നാട്ടുകാര്‍ സ്വയം ലജ്ജിക്കണം. ലജ്ജിച്ചു തല താഴ്ത്തേണ്ടതാണ്. പഠിച്ചിട്ടു വേണം വിമര്‍ശിക്കാന്‍. വെറുതേ ഫാസിസം വന്നേ .. ഫാസിസം വന്നേ എന്നൊക്കെ വിളിച്ചു കൂവിയിട്ടു കാര്യമില്ല. ഇതിന്‍െയൊക്കെ തീവ്രത അളക്കുന്ന മെഷീന് പാര്‍ട്ടിയുടെ പക്കലുണ്ട്. അതനുസരിച്ച് ശ്ാസ്ത്രീയമായി കണ്ടുപിടിക്കും
ഇനിയും ബോദ്ധ്യമായില്ലേ, വിശദീകരിക്കാം. സിംപിളായ ഈ ഉദാഹരണം നോക്കൂ, പിണറായി സര്‍ക്കാരിനെ കുറിച്ച് പ്രതിപക്ഷ നേതാക്കള്‍ എന്താ പറയുന്നത്. ഇതു തന്നെയല്ലേ. ഫാഷിസ്റ്റ് സര്‍ക്കാരെന്ന് ആരോപിക്കാറില്ലേ. (മുണ്ടുടുത്ത മോദി എന്ന് പിണറായിയെ വിളിക്കാറില്ലേ… ഇതു പറഞ്ഞിട്ടില്ല കേട്ടോ). അതുകൊണ്ട് പിണറായയിയോ പിണറായിയുടെ സര്‍ക്കാരോ ഫാഷിസ്റ്റാകുമോ… ഇല്ലെന്ന് കൊച്ചു കുട്ടികള്‍ക്ക് വരെ അറിയാം… ബാലന്റെ ക്ളാസ് എല്ലാര്ക്കും മനസ്സിലാവുന്നുണ്ടല്ലോ അല്ലേ…
”മോദി സര്‍ക്കാരിനെ കുറിച്ച് ഫാഷിസ്റ്റ് സ്വഭാവമുള്ള സര്‍ക്കാരാണെന്നാണ് ഞങ്ങള്‍ ആദ്യമേ പറയാറുള്ളത്. പ്രസംഗിക്കുമ്പോള്‍ എല്ലാവരും ഫാഷിസ്റ്റ് സര്‍ക്കാരെന്ന് പറയും. പിണറായി വിജയനെ സംബന്ധിച്ചും പ്രതിപക്ഷ നേതാവ് പറയാറുണ്ട്. അതൊരു പ്രയോഗംകൊണ്ട് പറയുന്നതാണ്. 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് മുതലേ ഫാഷിസ്റ്റ് സ്വഭാവം എന്നാണ് പറയുന്നത്.
ഫാഷിസം വന്നിട്ടില്ല. വസ്തുത വസ്തുയായിരിക്കണം. മോദി സര്‍ക്കാര്‍ ഒരു ഫാഷിസ്റ്റ് സര്‍ക്കാരാണെന്ന് പറഞ്ഞു കഴിഞ്ഞാല്‍ ഫാഷിസത്തെ സംബന്ധിച്ച ഞങ്ങളുടെ ധാരണയിലെ തെറ്റായി മാറുമത്. ഫാഷിസത്തിലേക്ക് വരാന്‍ സാധ്യതയുള്ള സര്‍ക്കാരാണ്. അതു വരാതിരിക്കാന്‍ വേണ്ടിയുള്ള മുന്‍കരുതലെന്ന നിലയിലാണ് രാഷ്ട്രീയ പ്രമേയത്തില്‍ ഈയൊരു ഭാഗം വന്നത്.” എ.കെ. ബാലന് പറഞ്ഞു.
രേഖ പുറത്തായതിനു പിന്നാലെയാണ് എ.കെ. ബാലന്റെ പ്രതികരണം. അതായത് ഫാസിസം വരുന്ന ലക്ഷണം മാത്രമേയുള്ളൂ.. രോഗം വേറേ ഏതോ ആണ്. അത് സിപിഐ പറഞ്ഞാല്‍ പോലും സിപിഎം അംഗീകരിക്കില്ല. ഇതെല്ലാം കണ്ടുപിടിച്ച് അവതരിപ്പിക്കുന്ന എ കെ ബാലന് ബാലന് മുത്താണ്… ചുവന്ന മുത്ത്. ഒരുങ്ങിയിറങ്ങിയ ബാലന്റെ ഈ വേലകളി ആര്‍ക്കു വേണ്ടിയാണ്… എന്തിനു വേണ്ടിയാണ് ?
kerala
ഡിജിറ്റല്‍ അറസ്റ്റ്: ബംഗളൂരു സ്വദേശിനിക്ക് 32 കോടി രൂപയുടെ നഷ്ടം
മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്.
ബംഗളൂരുവിലെ 57 കാരിയായ സോഫ്റ്റ്വെയര് എന്‍ജിനീയര്‍ ‘ഡിജിറ്റല്‍ അറസ്റ്റി’ന്റെ പേരില്‍ നടന്ന വമ്പന്‍ സൈബര്‍ തട്ടിപ്പില്‍ 32 കോടി രൂപ നഷ്ടപ്പെട്ടു. മാസങ്ങള്‍ നീണ്ടുനിന്ന 187 സാമ്പത്തിക ഇടപാടുകളിലൂടെയാണ് 31.83 കോടി രൂപ കവര്‍ന്നെടുത്തത്. നവംബര്‍ 14-നാണ് അവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ആദ്യ തട്ടിപ്പ് നടന്നത് 2024 സെപ്റ്റംബര്‍ 15-നാണ്.
ആരംഭത്തില്‍ ഡി.എച്ച്.എല്‍ കുറിയര്‍ എക്സിക്യൂട്ടീവാണെന്ന് പറഞ്ഞ് വിളിച്ചെത്തിയ തട്ടിപ്പുകാര്‍, സ്ത്രീയുടെ പേരില്‍ മുംബൈ ഓഫീസില്‍ എംഡിഎംഎ, പാസ്പോര്ട്ടുകള്, ക്രെഡിറ്റ് കാര്‍ഡുകള്‍ അടങ്ങിയ പാഴ്സല്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. തുടര്‍ന്ന് ‘സി.ബി.ഐ ഉദ്യോഗസ്ഥന്’ എന്ന് പരിചയപ്പെടുത്തിയ മറ്റൊരാള്‍ ഭീഷണിപ്പെടുത്തി. അറസ്റ്റ് ചെയ്യുമെന്ന ഭീഷണിക്കിടെ നിരപരാധിത്വം തെളിയിക്കാന്‍ സ്ത്രീയെ നിര്‍ബന്ധിക്കുകയും അവരുടെ എല്ലാ ചലനങ്ങളും റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
മകന്റെ വിവാഹം അടുത്തുള്ളതിനാല്‍ ഭീതിയില്‍പ്പെട്ട അവര്‍ തട്ടിപ്പുകാരുടെ നിര്‍ദ്ദേശം അനുസരിക്കേണ്ടി വന്നു. ‘ജാമ്യം’ എന്ന പേരില്‍ ആദ്യം രണ്ട് കോടി രൂപയും തുടര്‍ന്ന് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നുളള മുഴുവന്‍ പണവും, സ്ഥിര നിക്ഷേപം ഉള്‍പ്പെടെ, കൈമാറി. ‘ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്’ എന്ന പേരില്‍ ഒരു വ്യാജ രേഖയും തട്ടിപ്പുകാര്‍ നല്കി.
തുക തിരികെ നല്‍കുമെന്ന വാഗ്ദാനം പാലിക്കാതെ തട്ടിപ്പുകാര്‍ തീയതികള്‍ മാറ്റിനില്‍ക്കുകയായിരുന്നു. സാമ്പത്തികമായും മാനസികമായും തകര്‍ന്ന സ്ത്രീ ഒരുമാസത്തോളം ചികിത്സയില്‍ കഴിയേണ്ടിവന്നു. പിന്നീട് തട്ടിപ്പുകാരുമായി ബന്ധപ്പെടാനാകാതെ വന്നതോടെ, മകന്റെ വിവാഹശേഷം അവര്‍ പൊലീസില്‍ പരാതി നല്കി.
kerala
അതിരപ്പിള്ളിയില്‍ കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്ക്
കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്.
അതിരപ്പിള്ളി: അതിരപ്പിള്ളിയിലുണ്ടായ ഗുരുതര വാഹനാപകടത്തില്‍ വിനോദസഞ്ചാരികളുമായി സഞ്ചരിച്ച കാര്‍ 40 അടി താഴ്ചയിലേക്ക് മറിഞ്ഞ് എട്ട് പേര്‍ക്ക് പരിക്കേറ്റു. രണ്ടാമത്തെ ചപ്പാത്തിക്ക് സമീപത്താണ് തിങ്കളാഴ്ച ഉച്ചയ്ക്ക് ഏകദേശം 1.45 ഓടെ അപകടം സംഭവിച്ചത്.
കാര്‍ പാര്‍ക്ക് ചെയ്യുന്നതിനായി ഡ്രൈവര്‍ പിന്നോട്ട് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ടതോടെയാണ് താഴ്ചയിലേക്ക് മറിഞ്ഞത്. കൊണ്ടോട്ടി രജിസ്ട്രേഷന് നമ്പറിലുള്ള കാറാണ് അപകടത്തില്‍ പെട്ടത്. സംഭവം നടന്ന ഉടന്‍ വിവരം പുറത്തറിഞ്ഞിട്ടില്ല; കുറച്ച് സമയത്തിന് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് വിവരം ലഭിച്ചത്. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്ക് ഗുരുതരമായ പരിക്കുകളാണ് സംഭവിച്ചതെന്ന് ലഭ്യമായ വിവരങ്ങള്‍ വ്യക്തമാക്കുന്നു.
kerala
കേരളത്തില്‍ ശക്തമായ മഴ: ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
ബംഗാള്‍ ഉള്‍ക്കടലിനും ശ്രീലങ്കക്കും മുകളിലായി നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍, മധ്യ കേരള മേഖലകളിലാണ് കൂടുതല്‍ മഴയ്ക്കുള്ള സാധ്യത.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളും ബുധനാഴ്ച കോട്ടയം, ഇടുക്കി ജില്ലകളും യെല്ലോ അലര്‍ട്ടില്‍ തുടരും.
ശബരിമല മകരവിളക്ക് തീര്‍ത്ഥാടനം പുരോഗമിക്കുന്ന സാഹചര്യത്തില്‍ സന്നിധാനം, പമ്പ, നിലക്കല്‍ പ്രദേശങ്ങളില്‍ ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയെ കുറിച്ച് കാലാവസ്ഥ വകുപ്പ് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തീര്‍ത്ഥാടകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
-
india8 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF21 hours agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News9 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india2 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala2 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india1 day agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
