kerala
ആശാവർക്കർമാർക്ക് പിന്തുണയുമായി നടി രഞ്ജിനി
സർക്കാർ അവരുടെ അവകാശങ്ങൾ പരിഗണിക്കാൻ തയ്യാറാകണമെന്ന് അവർ അഭിപ്രായപ്പെട്ടു.

കഠിനമായ ചൂടിൽ 15 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ആശാവർക്കർമാരെ പിന്തുണ അറിയിക്കാൻ സിനിമ നടി രഞ്ജിനി എത്തി. കോവിഡ് കാലത്ത് കേരളത്തിൻറെ പേര് ലോക ശ്രദ്ധയിലേക്ക് എത്തിച്ചത് ആശാവർക്കർമാരാണെന്ന് രഞ്ജിനി പറഞ്ഞു.
സർക്കാർ അവരുടെ അവകാശങ്ങൾ പരിഗണിക്കാൻ തയ്യാറാകണമെന്ന് അവർ അഭിപ്രായപ്പെട്ടു. പാട്ട് പാടിയാണ് ആശാവർക്കർമാർ രഞ്ജിനിയെ സ്വീകരിച്ചത്.
ഭരണകക്ഷി നേതാക്കളും സംഘടനകളും ആക്ഷേപിച്ച് അധിക്ഷേപിച്ചും അപ്രസക്തമാക്കാൻ ശ്രമിക്കുമ്പോഴും വർദ്ധിച്ചുവരുന്ന ജന പിന്തുണയിൽ കൂടുതൽ ആവേശത്തോടെ മുന്നേറുകയാണ് ആശാവർക്കർമാരുടെ സമരം. എം.പിമാരായ കെ മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്,മുൻ എം.പി, ചെറുവക്കൽ തുളസീധരൻ, കേരള ലത്തീൻ കത്തോലിക്ക് വുമൺസ് അസോസിയേഷൻ നേതാവ് ജോളി പത്രോസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈബ് അൻസാരി,
ബി ഡി എം എസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ സംഗീത വിശ്വനാഥൻ, വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിഭാഗം നേതാവ് നസീമ ഇല്യാസ്, സ്റ്റേറ്റ് എംപ്ലോയീസ് യൂനിയൻ നേതാവ് പോത്തൻകോട് റാഫി, സുഹൈൽ അൻസാരി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ആൾ ഇന്ത്യാ പ്രൈമറി ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ പി.ഹരിഗോവിന്ദൻ, വനിതാ ലീഗ്, തുടങ്ങി വിവിധ വ്യക്തികളും സംഘടനകളും പിന്തുണ അറിയിച്ചെത്തി.

പത്തനംതിട്ട കോന്നി ചെങ്കുളം പാറമടയില്‍ ഹിറ്റാച്ചിക്കു മുകളിലേക്ക് പാറ ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. വലിയ പാറക്കല്ല് മാറ്റിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. ഹെല്‍പ്പറുടെ മൃതദേഹമാണ് കണ്ടെത്തിയത്. രണ്ടാമത്തെയാളെ കണ്ടെത്താനുള്ള രക്ഷാദൗത്യം തുടരുകയാണ്. ഹിറ്റാച്ചി ഉപയോഗിച്ച് പാറക്കല്ലുകള്‍ മാറ്റിയപ്പോഴാണ് മൃതശരീരം ലഭിച്ചത്. മൂന്ന് മണിക്കൂറിന് ശേഷമാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.
ഹിറ്റാച്ചിയുടെ ഓപ്പറേറ്റര്‍ ഹിറ്റാച്ചിയുടെ മുകളില്‍ വീണ കല്ലുകള്‍ക്കിടയിലാണുള്ളത്. എന്നാല്‍ ഇവിടേക്ക് എത്തപ്പെടാന്‍ പ്രയാസമാണ്. അതുകൊണ്ട് തന്നെ വിദഗ്ദരായ രക്ഷാപ്രവര്‍ത്തകരെ ഉപയോഗിച്ച് മാത്രമേ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിക്കുകയുള്ളു.
പാറമടയില്‍ പാറ അടര്‍ന്ന് വീണ കല്ലുകള്‍ക്കിടയിലായിരുന്നു രണ്ട് പേര്‍ കുടുങ്ങി കിടന്നത്. അകപ്പെട്ടവരില്‍ ഒരാള്‍ ജാര്‍ഖണ്ഡ് സ്വദേശിയും മറ്റൊരാള്‍ ഒറീസ സ്വദേശിയുമാണ്. അജയ് രാജ്, മഹാദേവ് പ്രധാന്‍ എന്നിവരായിരുന്നു അപകടത്തില്‍പ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു അപകടമുണ്ടായത്.
film
സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നല്‍കി നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍
സമൂഹ മാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി തന്നെ അപമാനിച്ചതിനാണ് ലിസ്റ്റിന്‍ സാന്ദ്രാ തോമസിനെതിരെ കേസ് നല്‍കിയിരിക്കുന്നത്.

സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നല്‍കി നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. സമൂഹമാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി തന്നെ അപമാനിച്ചതിനാണ് ലിസ്റ്റിന്‍ സാന്ദ്രാ തോമസിനെതിരെ കേസ് നല്‍കിയിരിക്കുന്നത്. രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് കേസ് നല്‍കിയിരിക്കുന്നത്.
മലയാള സിനിമയെ നശിപ്പിക്കുന്നു, മലയാള സിനിമയെ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നു തുടങ്ങിയ പരാമര്‍ശങ്ങള്‍ സാന്ദ്രാ തോമസ് നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സാന്ദ്രാ തോമസിനെതിരെ മാനനഷ്ടക്കേസ് നല്‍കിയിരിക്കുന്നത്. സമൂഹ മാധ്യമത്തിലൂടെയുള്ള പരാമര്‍ശങ്ങള്‍ക്കെതിരെ നേരത്തെ പ്രൊഡക്ഷന്‍ കണ്‍ട്രോളന്മാരും സാന്ദ്രതോമസിനെതിരെ മാനനഷ്ടക്കേസ് നല്‍കിയിരുന്നു.
ലിസ്റ്റിന്‍ സ്റ്റീഫന്‍ മറ്റു പല സിനിമകള്‍ക്കും കൂടി പലിശയ്ക്കു പണം നല്‍കുന്ന ആളാണെന്നും മലയാള സിനിമയുടെ സമസ്ത മേഖലകളും ലിസ്റ്റിന്റെ കൈപ്പിടിയില്‍ ഒതുങ്ങണമെന്ന താല്‍പര്യം അദ്ദേഹത്തേക്കാള്‍ കൂടുതല്‍ സംസ്ഥാനത്തിനു പുറത്തുള്ള കള്ളപ്പണ ലോബിക്കാണെന്നും സാന്ദ്ര തോമസ് സമൂഹമാധ്യമത്തിലൂടെ കുറിച്ചിരുന്നു.
kerala
പത്തനംതിട്ട പാറപകടം; രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ് സംഘം
ഹിറ്റാച്ചി പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.

പത്തനംതിട്ട കോന്നിയില്‍ പാറമടയില്‍ ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞു വീണുണ്ടായ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. ഹിറ്റാച്ചി പൂര്‍ണമായി തകര്‍ന്ന നിലയിലാണ്. രണ്ട് തൊഴിലാളികള്‍ ഹിറ്റാച്ചിക്കകത്ത് കുടുങ്ങിക്കിടക്കുന്നു. ഇതര സംസ്ഥാന തൊഴിലാളികളായ ഓപ്പറേറ്റര്‍ അജയ് റായ്, സഹായി മഹാദേശ് എന്നിവരാണ് കുടുങ്ങിക്കിടക്കുന്നത്.
രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. തിരുവല്ലയില്‍ നിന്നുള്ള സംഘമാണ് എത്തുന്നതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേന നാലാം ബറ്റാലിയന്‍ ടീം കമാന്‍ഡര്‍ സഞ്ജയ് സിംഗ് മല്‍സുനിയുടെ നേതൃത്വത്തില്‍ 27 അംഗ സംഘമാണ് സംഭവസ്ഥലത്തേക്ക് തിരിച്ചിരിക്കുന്നത്.
അതേസമയം അപകട സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെ എത്താന്‍ കഴിഞ്ഞിട്ടില്ല. പാറമടയുടെ താഴ്ഭാഗത്തേക്ക് ഇറങ്ങിച്ചെല്ലാന്‍ പറ്റാത്ത സാഹചര്യമാണ്. പ്രദേശത്ത് അപകട സാധ്യതയുണ്ടായിരുന്നതായി അധികൃതരെ അറിയിച്ചിരുന്നതായാണ് നാട്ടുകാര്‍ പറഞ്ഞു.
-
kerala3 days ago
നിപ്പ സമ്പര്‍ക്കപ്പട്ടിക: ആകെ 345 പേര്; കൂടുതൽ മലപ്പുറത്ത്
-
kerala3 days ago
സൂംബയെ വിമര്‍ശിച്ച അധ്യാപകനെതിരായ സര്‍ക്കാര്‍ നടപടി ഉത്തരേന്ത്യന്‍ മോഡല്‍: പി.കെ കുഞ്ഞാലിക്കുട്ടി
-
kerala3 days ago
‘കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന മരണം ഗുരുതര വീഴ്ച’; മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി യൂത്ത് കോൺഗ്രസ്
-
kerala2 days ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം: ആരോഗ്യമന്ത്രിക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്നും പ്രതിഷേധം
-
kerala2 days ago
പൊട്ടിപ്പൊളിഞ്ഞ റൂമുകള്‍; അടര്‍ന്ന് വീണ് കോണ്‍ക്രീറ്റ് പാളികള്‍; കോട്ടയം മെഡിക്കല്‍ കോളജിലെ മെന്‍സ് ഹോസ്റ്റലും അപകടാവസ്ഥയില്‍
-
kerala2 days ago
സൂംബ വിവാദം: ടി.കെ അഷ്റഫിന്റെ സസ്പെന്ഷന് പിന്‍വലിക്കണം; മുസ്ലിം സംഘടനാ നേതാക്കള്‍
-
kerala2 days ago
നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്
-
kerala2 days ago
സംസ്ഥാനത്ത് നാളെയും മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ മാത്രം യെല്ലോ അലർട്ട്