Connect with us

kerala

‘കുറ്റവാളികളെ പിന്തുണയ്ക്കുന്ന മാലാ പാര്‍വതി അവസരവാദി; നാണക്കേട് തോന്നുന്നു’: നടി രഞ്ജിനി

Published

on

മാലാ പാര്‍വതിക്കെതിരെ നടി രഞ്‍ജിനി. മാലാ പാർവതി കുറ്റവാളികളെ പിന്തുണയ്ക്കുന്നുവെന്നും അവസരവാദിയാണെന്നുമാണ് രഞ്ജിനി വിമർശിച്ചത്. ഫേസ്ബുക്കിലൂടെയാണ് വിമർശനം ഉന്നയിച്ചത്. മാലാ പാർവതി, നാണക്കേട് തോന്നുന്നു. പഠിച്ച ഒരു സൈക്കോളജിസ്റ്റും അഭിഭാഷകയുമാണെങ്കിലും ഇതുപോലുള്ള കുറ്റവാളികളെ പിന്തുണയ്ക്കുന്നു. താങ്കള്‍ ഒരു അവസരവാദിയാണെന്നാണ് ഇതില്‍ നിന്ന് താൻ മനസ്സിലാക്കുന്നതെന്നും വളരെ ദുഃഖിതയാണ് ഇക്കാര്യത്തില്‍ എന്നും രഞ്‍ജിനി ഫേസ്ബുക്കിൽ കുറിച്ചു.

‘മാലാ പാർവതി, നാണക്കേട് തോന്നുന്നു! പരിശീലനം ലഭിച്ച ഒരു സൈക്കോളജിസ്റ്റും അഭിഭാഷകയുമായിട്ടും ഇതുപോലുള്ള കുറ്റവാളികളെ പിന്തുണയ്ക്കുന്നു! നിങ്ങളൊരു അവസരവാദിയാണെന്നാണ് ഇത് തെളിയിക്കുന്നത്. വളരെ ദുഃഖം തോന്നുന്നു. നിങ്ങളോട് ഒരു ബഹുമാനവും തോന്നുന്നില്ല’- രഞ്ജിനി കുറിച്ചു.

ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു മാലാ പാർവതിയുടെ പ്രതികരണം. ‘ബ്ലൗസൊന്ന് ശരിയാക്കണം, ഞാനങ്ങോട്ട് വരട്ടേ എന്ന് ചോദിച്ചാൽ ഭയങ്കര സ്‌ട്രസ് ആയിപ്പോയെന്നും എല്ലാമങ്ങ് തകർന്നുപോയെന്നുമാണ് പറയുന്നതെന്നും പോടാ എന്ന് പറഞ്ഞാൽ തീരുന്ന കാര്യമല്ലേയെന്നും അതൊക്കെ മനസിൽ കൊണ്ടുനടക്കേണ്ട കാര്യമുണ്ടോ’ എന്നുമായിരുന്നു മാലാ പാർവതിയുടെ പ്രതികരണം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലത്തായി പോക്‌സോ കേസ്; പ്രതി പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

പ്രതിക്ക് കോടതി മരണം വരെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.

Published

on

പാലത്തായി പോക്‌സോ കേസ് പ്രതിയായ അധ്യാപകനും ബിജെപി നേതാവുമായ പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പ്രതിക്ക് കോടതി മരണം വരെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

അധ്യാപകനെ പിരിച്ചുവിട്ടുകൊണ്ട് സ്‌കൂള്‍ മാനേജര്‍ ഉത്തരവ് പുറപ്പെടുവിച്ചു. അധ്യാപകനെ സര്‍വീസില്‍ നിന്ന് നീക്കാന്‍ സ്‌കൂള്‍ മാനേജര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തര നിര്‍ദേശം നല്‍കിയിരുന്നു.

 

Continue Reading

kerala

പാലക്കാട് അട്ടപ്പാടിയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിക്ക് സിപിഎം നേതാവിന്റെ വധഭീഷണി

പാര്‍ട്ടിയാണ് വലുത് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കണം എന്നാവശ്യപ്പെടുന്ന ഇവര്‍ തമ്മിലെ ഫോണ്‍ സംഭാഷണം പുറത്ത് വന്നിട്ടുണ്ട്.

Published

on

പാലക്കാട് അട്ടപ്പാടിയില്‍ സ്വതന്ത്രനായി മത്സരിക്കുന്ന മുന്‍ സിപിഎം ഏരിയ സെക്രട്ടറിക്ക് സിപിഎം നേതാവിന്റെ വധഭീഷണി. ലോക്കല്‍ സെക്രട്ടറിയായ ജംഷീറാണ് അഗളി പഞ്ചായത്ത് ഒമ്മല വാര്‍ഡിലെ സ്വത്രന്ത സ്ഥാനാര്‍ഥിയായ വിആര്‍ രാമകൃഷ്ണനെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. പാര്‍ട്ടിയാണ് വലുത് സ്ഥാനാര്‍ഥിത്വം പിന്‍വലിക്കണം എന്നാവശ്യപ്പെടുന്ന ഇവര്‍ തമ്മിലെ ഫോണ്‍ സംഭാഷണം പുറത്ത് വന്നിട്ടുണ്ട്.

അഗളി പഞ്ചായത്ത് ഒമ്മല വാര്‍ഡിലെ സ്വതന്ത്രസ്ഥാനാര്‍ഥിയായ രാമകൃഷ്ണനോട് മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന് ജംഷീര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തനിക്ക് പാര്‍ട്ടിമായി ബന്ധമില്ലെന്നും മത്സരവുമായി മുന്നോട്ട് പോകുമെന്നും രാമകൃഷ്ണന്‍ അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് എന്തുചെയ്യുമെന്ന് ചോദിച്ച രാമകൃഷ്ണനോട് തട്ടിക്കളയുമെന്ന് ലോക്കല്‍ സെക്രട്ടറി ജംഷീര്‍ വധഭീഷണി മുഴക്കിയത്. പാര്‍ട്ടിക്കെതിരെ നിന്നാല്‍ തട്ടിക്കളയുമെന്ന് പുറത്തുവന്ന ഓഡിയോയില്‍ സിപിഎം നേതാവ് പറയുന്നു.

ആറ് വര്‍ഷം സിപിഎമ്മിന്റെ ഏരിയ സെക്രട്ടറി ആയിരുന്നയാളാണ് വി.ആര്‍ രാമകൃഷ്ണന്‍. പാര്‍ട്ടിയുമായി അകന്ന രാമകൃഷ്ണന്‍ അടുത്ത കാലത്താണ് പാര്‍ട്ടി കമ്മിറ്റികളില്‍ നിന്ന് പുറത്തുപോവുന്നത്. ഇത്തവണ സ്വാതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ കൂടെ തീരുമാനിച്ചതോടെ സിപിഎം പാര്‍ട്ടി പ്രതിസന്ധിയിലായി. ഈ സാഹചര്യത്തിലാണ് പിന്മാറണം എന്നാവശ്യപ്പെട്ടു കൊണ്ട് പാര്‍ട്ടി തന്നെ രംഗത്ത് വരുന്നത്. എന്നാല്‍ പിന്മാറില്ല എന്നറിയതോടെയാണ് വധഭീഷണി മുഴക്കിയത്.

Continue Reading

kerala

കേരളത്തില്‍ ശക്തമായ മഴ തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ബംഗാള്‍ ഉള്‍ക്കടലില്‍ ചൊവ്വാഴ്ചയോടെ വീണ്ടും ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും അത് യുഎഇ നിര്‍ദേശിച്ച ‘സെന്‍യാര്‍’ എന്ന പേരില്‍ അറിയപ്പെടുമെന്നും വകുപ്പ് അറിയിച്ചു.

Published

on

തിരുവനന്തപുരം: തെക്കന്‍, മധ്യ കേരളങ്ങളില്‍ ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നല്‍കി. സംസ്ഥാനത്തെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ചൊവ്വാഴ്ചയോടെ വീണ്ടും ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും അത് യുഎഇ നിര്‍ദേശിച്ച ‘സെന്‍യാര്‍’ എന്ന പേരില്‍ അറിയപ്പെടുമെന്നും വകുപ്പ് അറിയിച്ചു. കേരളലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിനോദയാത്രക്കാര്‍ക്കും കര്‍ശന നിയന്ത്രണമാണുള്ളത്.

അടുത്ത അഞ്ച് ദിവസവും കേരളത്തില്‍ മഴ ശക്തമായി തുടരുമെന്നാണ് പ്രവചനം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നിവിടങ്ങളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രാബല്യത്തില്‍. നാളെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന മഴയാണ് ശക്തമായ മഴയായ് പരിഗണിക്കുക. ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകാനുള്ള സാധ്യത ഉയര്‍ന്നിരിക്കുന്നതിനാല്‍ പൊതുജനങ്ങള്‍ പരമാവധി ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

കന്യാകുമാരിക്ക് മുകളിലുള്ള ചക്രവാതചുഴ സംസ്ഥാനത്ത് മഴ ശക്തമാകുന്നതിന് പ്രധാന കാരണമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.

 

Continue Reading

Trending