Connect with us

kerala

ഷാനിദിന്റെ വയറ്റില്‍ നിന്ന് കണ്ടെടുത്തത് മൂന്ന് പായ്ക്കറ്റുകള്‍; ഒന്നില്‍ കഞ്ചാവ്; രണ്ടെണ്ണത്തില്‍ ക്രിസ്റ്റല്‍ തരികള്‍

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസില്‍ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിക്കും

Published

on

കോഴിക്കോട്: പൊലീസിനെ കണ്ട് ഭയന്ന് എം.ഡി.എം.എ കവറോടെ വിഴുങ്ങി മരിച്ച ഷാനിദിന്റെ വയറ്റില്‍ നിന്ന് കഞ്ചാവും കണ്ടെത്തി. മൂന്ന് പായ്ക്കറ്റുകളാണ് ഇയാളുടെ വയറ്റില്‍ നിന്ന് കണ്ടെടുത്തത്. അതില്‍ രണ്ട് പായ്ക്കറ്റുകളില്‍ ക്രിസ്റ്റല്‍ തരികളാണ്. മൂന്നാമത്തേതില്‍ ഇല പോലുള്ള വസ്തുവാണ്. ഇത് കഞ്ചാവാണെന്നാണ് കരുതുന്നത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസില്‍ പൊലീസ് തുടര്‍നടപടികള്‍ സ്വീകരിക്കും. ഷാനിദുമായി അടുപ്പമുള്ളവരുടെ മൊഴിയെടുക്കും. പേരാമ്പ്ര ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല.

വെള്ളിയാഴ്ച രാത്രി താമരശ്ശേരി പൊലീസ് നൈറ്റ് പട്രോളിങ്ങിനിടെയാണ് ഷാനിദിനെ കസ്റ്റഡിയിലെടുക്കുന്നത്. വിഴുങ്ങിയത് എം.ഡി.എം.എയാണെന്ന് പറഞ്ഞതോടെ പൊലീസ് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്‍ഡോസ്‌കോപി പരിശോധനയില്‍ വയറ്റില്‍ വെളുത്ത തരികളടങ്ങിയ പായ്ക്കറ്റ് കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയയിലൂടെ കവറുകള്‍ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കവേയാണ് മരണം.

kerala

കൈക്കൂലിക്കേസ്; പാലക്കാട് ഫയര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

പാലക്കാട് ഫയര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ ഹിതേഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Published

on

പാലക്കാട് എന്‍ഒസിക്ക് കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തില്‍ ഫയര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. കുറ്റക്കാരനാണെന്ന വിജിലന്‍സ് കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ഫയര്‍ സ്‌റ്റേഷന്‍ ഓഫീസര്‍ ഹിതേഷിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

പാലക്കാട് സ്വദേശിയായ കെട്ടിട ഉടമ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് നടപടി. ത്രീസ്റ്റാര്‍ ലൈസന്‍സ് പുതുക്കുന്നതിനായി ഫയര്‍ എന്‍ഒസി ആവശ്യപ്പെട്ടെത്തിയ കെട്ടിട ഉടമയോട് ഒരു ലക്ഷം രൂപയാണ് ഹിതേഷ് കൈക്കൂലിയായി ആവശ്യപ്പെട്ടത്.

Continue Reading

kerala

എ.പി ഉണ്ണികൃഷ്ണന്‍ മാധ്യമ പുരസ്‌കാരം ലുഖ്മാന്‍ മമ്പാടിന് സമ്മാനിച്ചു

ദളിത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ എ.പി ഉണ്ണികൃഷ്ണന്‍ മാധ്യമ പുരസ്‌കാരം ചന്ദ്രിക റസിഡന്റ് എഡിറ്റര്‍ ലുഖ്മാന്‍ മമ്പാടിന്, മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.സി.പി ബാവഹാജി സമ്മാനിക്കുന്നു

Published

on

മലപ്പുറം: ദളിത് ലീഗ് മുന്‍ ജനറല്‍ സിക്രട്ടറിയും മുസ്്‌ലിം ലീഗ് ജില്ലാ സിക്രട്ടറിയും മലപ്പുറം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റും മായിരുന്ന എ.പി ഉണ്ണികൃഷ്ണന്റെ ഒന്നാം ഓര്‍മദിനത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ മാധ്യമ പുരസ്‌കാരം ചന്ദ്രിക റസിഡന്റ് എഡിറ്റര്‍ ലുഖ്മാന്‍ മമ്പാടിന്, മുസ്്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.സി.പി ബാവഹാജി സമ്മാനിച്ചു.
മുസ്്‌ലിം ലീഗ് സംസ്ഥാന സിക്രട്ടറി യു.സി രാമന്‍, പി ഉബൈദുള്ള എം.എല്‍.എ, ദളിത് ലീഗ് സംസ്ഥാന ഭാരവാഹികളായ പ്രസിഡന്റ് ഇ.പി ബാബു, ജനറല്‍ സിക്രട്ടറി ശശിധരന്‍ മണലായ, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സിക്രട്ടറി പി.കെ ഫിറോസ്, ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ടി.പി അഷറഫലി, പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂര്‍, പി.കെ അസ്‌ലു, കെ.സി ശ്രീധരന്‍, എ.പി സുധീഷ് സംസാരിച്ചു.

Continue Reading

kerala

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല; ജില്ലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

നാലു പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ കണ്ടൈന്‍മെന്റ് സോണും ഒഴിവാക്കി.

Published

on

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല. ഈ സാഹചര്യത്തില്‍ മലപ്പുറം ജില്ലയില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ജില്ലാ ഭരണകൂടം പിന്‍വലിച്ചു. നാലു പഞ്ചായത്തുകളില്‍ ഏര്‍പ്പെടുത്തിയ കണ്ടൈന്‍മെന്റ് സോണും ഒഴിവാക്കി. സംസ്ഥാനത്ത് ഇന്ന് 499 പേര്‍ നിപ സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

മക്കരപ്പറമ്പ് കൂട്ടിലങ്ങാടി മങ്കട കുറുവ പഞ്ചായത്തുകളിലെ വാര്‍ഡുകളില്‍ ഏര്‍പ്പെടുത്തിയ കണ്ടൈന്‍മെന്റ് സോണ്‍ ഒഴിവാക്കി. സംസ്ഥാനത്ത് 499 പേരാണ് നിപ സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. നിപ സ്ഥിരീകരിച്ച രോഗി കോഴിക്കോട് ഐസിയുവില്‍ ചികിത്സയില്‍ തുടരുകയാണ്. മലപ്പുറത്ത് 23 പേരും പാലക്കാട് 178 പേരും എറണാകുളം രണ്ടുപേരും കോഴിക്കോട് 116 പേരും സമ്പര്‍ക്ക പട്ടികയില്‍ ഉണ്ട്. മലപ്പുറത്ത് 11 പേര്‍ ചികിത്സയില്‍. രണ്ടുപേര്‍ ഐസിയുവിലാണ് . ജില്ലയില്‍ ഇതുവരെ 56 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്ത് 29 പേര്‍ ഹൈസറ്റ് റിസ്‌കിലും 117 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലും നിരീക്ഷണത്തില്‍ തുടരുന്നു.

Continue Reading

Trending