kerala
മഹായുതി സഖ്യത്തിലെ ഭിന്നത: ഷിന്‍ഡെയെയും അജിത് പവാറിനേയും മഹാ അഘാഡിയിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്
മുന്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോലെയാണ് എന്‍.ഡി.എ നേതാക്കളെ പ്രതിപക്ഷ സഖ്യത്തിലേക്ക് ക്ഷണിച്ചത്.

മഹാരാഷ്ട്രയിലെ മഹായുതി സഖ്യത്തില്‍ വിള്ളല്‍ നിലനില്‍ക്കെ ശിവസേന തലവനും മുന്‍ മുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെയെയും എന്‍.സി.പി അധ്യക്ഷനും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറിനേയും മഹാവികാസ് അഘാഡിയിലേക്ക് ക്ഷണിച്ച് കോണ്‍ഗ്രസ്. മുന്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പട്ടോലെയാണ് എന്‍.ഡി.എ നേതാക്കളെ പ്രതിപക്ഷ സഖ്യത്തിലേക്ക് ക്ഷണിച്ചത്.
മഹായുതി വിട്ടാല്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ ഇരുനേതാക്കള്‍ക്കും മുഖ്യമന്ത്രി സ്ഥാനം നല്‍കുമെന്നും പട്ടോലെ പറഞ്ഞു. ഭരണകക്ഷിയില്‍ പവാറും ഷിന്‍ഡെയും ശ്വാസംമുട്ടുകയാണെന്നും മഹായുതിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് തനിക്കറിയാമെന്നും പട്ടോലെ പറഞ്ഞു. ഹോളി ആഘോഷങ്ങള്‍ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനുപിന്നാലെ മഹായുതിയില്‍ നിലനില്‍ക്കുന്ന അഭിപ്രായഭിന്നതകള്‍ രൂക്ഷമായതായാണ് റിപ്പോര്‍ട്ടുകള്‍. 2024 നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാര്‍ ഏതാനും നേതാക്കളുടെ ‘വൈ’ കാറ്റഗറി സുരക്ഷ എടുത്തുകളഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് മഹായുതിയില്‍ ഭിന്നത രൂപപ്പെട്ടത്.
ഏക്‌നാഥ് ഷിന്‍ഡെയുടെ ശിവസേന പാര്‍ട്ടിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെ വൈ കാറ്റഗറി സുരക്ഷയാണ് കൂടുതലായും പിന്‍വലിച്ചത്. 2022ല്‍ ഷിന്‍ഡെ വിഭാഗം ബി.ജെ.പിയില്‍ ചേര്‍ന്നതോടെ, അദ്ദേഹത്തോടൊപ്പം സഖ്യത്തിലെത്തിയ 44 എം.എല്‍.എമാര്‍ക്കും 11 എം.പിമാര്‍ക്കും മഹാരാഷ്ട്ര സര്‍ക്കാര്‍ വൈ കാറ്റഗറി സുരക്ഷ നല്‍കിയിരുന്നു.
എന്നാല്‍ 2024ല്‍ മന്ത്രിസ്ഥാനമില്ലാത്ത ശിവസേന നേതാക്കള്‍ ഉള്‍പ്പെടെ സുരക്ഷ പിന്‍വലിക്കുകയാണ് ഉണ്ടായത്. ബി.ജെ.പിയില്‍ നിന്നും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയില്‍ നിന്നുമുള്ള നേതാക്കളുടെ സുരക്ഷയിലും മാറ്റങ്ങള്‍ വരുത്തിയിരുന്നു.
ഭിന്നത ശക്തമായതോടെ കാറ്റഗറി സുരക്ഷ സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുന്നത് സുരക്ഷാ അവലോകന സമിതിയാണെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ് പ്രതികരിച്ചിരുന്നു. സമിതിയുടെ തീരുമാനങ്ങളില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ഇതിനുപുറമെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്ന് ഷിന്‍ഡെയെ ഒഴിവാക്കിയിരുന്നു. രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നതോടെ ഷിന്‍ഡെയെ നിയമങ്ങളില്‍ മാറ്റം വരുത്തി വീണ്ടും അതോറിറ്റിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ദുരന്ത നിവാരണ അതോറിറ്റിയുടെ മേധാവി മുഖ്യമന്ത്രിയായ ഫഡ്‌നാവിസാണ്. ധനവകുപ്പ് മന്ത്രിയും ഉപമുഖ്യമന്ത്രിയുമായ അജിത് പവാറും അതോറിറ്റിയില്‍ അംഗമായിരുന്നു. ഇതാണ് ഷിന്‍ഡെ വിഭാഗത്തില്‍ അതൃപ്തി ഉണ്ടാക്കിയത്.
മന്ത്രിമാരുടെ നിയമനം സംബന്ധിച്ചും സഖ്യത്തിനുള്ളില്‍ ശിവസേന ഇടഞ്ഞിരുന്നു. എന്‍.സി.പി നേതാവ് അദിതി തത്കറെയെയും ബി.ജെ.പിയുടെ ഗിരീഷ് മഹാജനെയും നാസിക്കിന്റെയും റായ്ഗഡിന്റെയും ചുമതലയുള്ള മന്ത്രിമാരായി നിയമിക്കേണ്ടെന്ന തീരുമാനത്തില്‍ പവാറും ഷിന്‍ഡെയും തമ്മില്‍ അഭിപ്രായ ഭിന്നത ഉണ്ടായിരുന്നു. മുഖ്യമന്ത്രി സ്ഥാനം ബി.ജെ.പിക്ക് ലഭിച്ചതിലും ഷിന്‍ഡെ ആദ്യഘട്ടത്തില്‍ അതൃപ്തി അറിയിച്ചിരുന്നു.
ഈ സാഹര്യത്തിലാണ് പ്രതിപക്ഷത്ത് നിന്ന് ഷിന്‍ഡെയ്ക്ക് ക്ഷണം ലഭിക്കുന്നത്. ഇതിനിടെ, ഒരു ഘട്ടത്തില്‍ ഷിന്‍ഡെ കോണ്‍ഗ്രസില്‍ ചേരാന്‍ തീരുമാനിച്ചിരുന്നുവെന്ന് ശിവസേന നേതാവ് സഞ്ജയ് റൗട്ട് പറഞ്ഞു. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറിയും അന്തരിച്ച കോണ്‍ഗ്രസ് നേതാവായ അഹമ്മദ് പട്ടേലുമായി ഷിന്‍ഡെയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്നും സഞ്ജയ് ആരോപിച്ചു. സഞ്ജയ് റൗട്ടിന്റെ പ്രസ്താവനയും മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചിട്ടുണ്ട്.
kerala
ലോറിയിടിച്ച് ബൈക്ക് യാത്രിക്കാരന്‍ മരിച്ചു
ദേശീയ പാതയില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു

ദേശീയ പാതയില്‍ ലോറിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. നിറുത്താതെ പോയ ഹരിയാന രജിസ്‌ട്രേഷന്‍ ലോറിയും ഡ്രൈവറെയും തമിഴ്‌നാട്ടില്‍ പിടികൂടി. ലോറി ഡ്രൈവര്‍ ഹരിയാന സ്വദേശി മെഹബൂബ് (43) നെ അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച വൈകിട്ടോടെ വാഹനവും ഡ്രൈവറേയും പൊലീസ് കളമശ്ശേരിയില്‍ എത്തിച്ചു. ചൊവ്വാഴ്ച രാത്രി 11.15 ന് ഇടപ്പള്ളി ടോളില്‍ മെട്രോ പില്ലര്‍ നമ്പര്‍ 383ന് സമീപത്താണ് അപകടം സംഭവിച്ചത്. സംഭവത്തില്‍ പാലക്കാട് എരമയൂര്‍ കൊട്ടക്കര വീട്ടില്‍ വിനോദിന്റെ മകന്‍ നിതിന്‍ വിനോദിനാണ് (26) ജീവന്‍ നഷ്ടപ്പെട്ടത്. സംഭവത്തിന് പിന്നാലെ അപകടത്തിന് കാരണമായ ലോറി നിറുത്താതെ പോവുകയായിരുന്നു. ഡ്രൈവറെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
kerala
മോഷണം ആരോപിച്ച് ആളുമാറി പൊലീസ് മര്‍ദനം
മൂവാറ്റുപുഴയില്‍ ബാറ്ററി മോഷണം ആരോപിച്ച് യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചു.

മൂവാറ്റുപുഴയില്‍ ബാറ്ററി മോഷണം ആരോപിച്ച് യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദിച്ചു. പെരുമ്പല്ലൂര്‍ സ്വദേശി അമല്‍ ആന്റണിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നട്ടെല്ലിനും കാലിനും ഗുരുതര പരിക്കേറ്റിട്ടുണ്ട്. നിരപരാധിയാണെന്ന് ബോധ്യപ്പെട്ടതോടെ അമലിനെ പൊലീസ് വിട്ടയക്കുകയായിരുന്നു.
ഈ മാസം പന്ത്രണ്ടിന് മൂവാറ്റപുഴ പേട്ടയിലെ പൂക്കടയില്‍ നിന്നും ബാറ്ററി മോഷണം പോയതിനെ തുടര്‍ന്നാണ് എസ് ഐ യും സംഘവും അമലിന്റെ വീട്ടിലെത്തിയത്.
അമല്‍ ആക്രിക്കടയില്‍ ഒരു ബാറ്ററി വിറ്റിരുന്നു. ഇതറിഞ്ഞ പൊലീസ് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കാതെ അമലിനെ വീട്ടില്‍ നിന്നും ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് വാഹനത്തില്‍ വെച്ച് അമല്‍ ക്രൂരമര്‍ദ്ദനത്തിനിരയായി.
മോഷണം പോയത് രണ്ട് വര്‍ഷം പഴക്കമുള്ള ബാറ്ററിയും അമല്‍ വിറ്റത് പത്ത് വര്‍ഷം പഴക്കമുള്ളതുമാണെന്ന് വ്യക്തമായതോടെ പൊലീസ് അമലിനെ വിട്ടയച്ചു.
പൊലീസ് മര്‍ദ്ദനത്തിനെതരെ ആലുവ റൂറല്‍ എസ്പിക്ക് അമല്‍ പരാതി നല്‍കി. അമലിന്റെ പരാതിയില്‍ മൂവാറ്റുപുഴ ഡിവൈഎസ്പി അന്വേഷണം ആരംഭിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പിയെ എസ് പിയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്.
kerala
വിവാഹാലോചന നിരസിച്ചു; പെണ്‍കുട്ടിയുടെ വീടിനു നേരെ ആക്രമണം നടത്തിയ മൂന്നുപേര്‍ പിടിയില്‍
ഫാസിലുമായി പെണ്‍കുട്ടിയെ വിവാഹം ചെയ്തുനല്‍കാത്തതിന്റെ വൈരാഗ്യത്തിലായിരുന്നു മൂന്നംഗ സംഘത്തിന്റെ ആക്രമണമെന്ന് പോലീസ് പറയുന്നു.

വിവാഹാലോചന നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയുടെ വീടിനു നേരെ ആക്രമണം. അനങ്ങനടി പാവുക്കോണത്താണ് സംഭവം. സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി. തൃക്കടീരി ആറ്റശ്ശേരി പടിഞ്ഞാറേക്കര വിട്ടില്‍ മുഹമ്മദ് ഫാസില്‍ (20), വീരമംഗലം ചക്കാലക്കുന്നത്ത് മുഹമ്മദ് സാദിഖ് (20), തൃക്കടിരി കോടിയില്‍ മുഹമ്മദ് ഫവാസ് (21)എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി എട്ടുമണിയോടെയാണ് സംഭവം. ഫാസിലുമായി പെണ്‍കുട്ടിയെ വിവാഹം ചെയ്തുനല്‍കാത്തതിന്റെ വൈരാഗ്യത്തിലായിരുന്നു മൂന്നംഗ സംഘത്തിന്റെ ആക്രമണമെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയുടെ ബന്ധുവാണ് പോലീസില്‍ പരാതി നല്‍കിയത്.
മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന കാറിന്റെ പിന്നിലെ ചില്ലും അടിച്ചുതകര്‍ത്തു. ആയുധങ്ങളുമായെത്തിയ സംഘം ജനല്‍ചില്ലുകള്‍ തകര്‍ത്തെന്നും സ്ത്രീകളും കുടുംബങ്ങളും ഉള്‍പ്പെടെ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.
-
Film3 days ago
17ാമത് IDSFFK: ഗാസയുടെ മുറിവുകളും പ്രതിരോധവും പകര്‍ത്തുന്ന ‘ഫ്രം ഗ്രൗണ്ട് സീറോ’ ഉദ്ഘാടന ചിത്രം
-
india3 days ago
ഓണ്‍ലൈന്‍ ബെറ്റിംഗ് ആപ്പുകള്‍ക്ക് നിരോധനം: ബില്ലിന് മന്ത്രിസഭ അംഗീകാരം നല്‍കി
-
india3 days ago
കുവൈത്ത് വിഷമദ്യ ദുരന്തം: ചികിത്സയിലുള്ളവരെ നാടുകടത്തിയേക്കും
-
kerala3 days ago
എംഎസ്എഫിനെതിരെ വര്‍ഗ്ഗീയ പരാമര്‍ശം നടത്തി എസ്.എഫ്.ഐ
-
filim3 days ago
ലാലുവിന്റെ സ്നേഹമുത്തം ഇച്ചാക്കയ്ക്ക്; ചിത്രം പങ്കുവെച്ച് മോഹന്‍ലാല്‍
-
crime3 days ago
പഞ്ചാബില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛനും മുത്തശ്ശിയും കൊലപ്പെടുത്തി
-
india3 days ago
യൂത്ത് ലീഗ് ദേശീയ കമ്മിറ്റി
-
kerala3 days ago
യുവഡോക്ടറെ പീഡിപ്പിച്ചെന്ന കേസ്: വേടന്റെ അറസ്റ്റ് തടഞ്ഞ് ഹൈകോടതി