Connect with us

kerala

കെ.വി. തോമസിന് ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചതില്‍ മറുപടി പറയാതെ കേരളഹൗസ്

വിവരാവകാശനിയമ പ്രകാരം ആവശ്യപ്പെട്ട ചോദ്യങ്ങള്‍ക്ക് കേരള ഹൗസ് കൃത്യമായ മറുപടി നല്‍കിയിട്ടുമില്ല.

Published

on

സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധി കെ.വി. തോമസിന് ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചു നല്‍കിയത് സംബന്ധിച്ച കാര്യങ്ങളില്‍ സര്‍ക്കാര്‍ ഒളിച്ചു കളി തുടരുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ്. വിവരാവകാശനിയമ പ്രകാരം ആവശ്യപ്പെട്ട ചോദ്യങ്ങള്‍ക്ക് കേരള ഹൗസ് കൃത്യമായ മറുപടി നല്‍കിയിട്ടുമില്ല.

2023 ജനുവരിയില്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിതനായ കെ വി തോമസിന് പ്രതിമാസം നല്‍കുന്ന ഓണറേറിയം ഒരുലക്ഷം രൂപയാണ്. കഴിഞ്ഞ ജൂലൈ വരെ ഓണറേറിയമായി കെ വി തോമസ്് കൈപ്പറ്റിയത് 17,38,710 രൂപ. പേഴ്‌സണല്‍ സ്റ്റാഫിന്റെ വേതനമായി കൈപ്പറ്റിയത് 22,17,594 രൂപയും വിമാനയാത്രക്കൂലി ഇനത്തില്‍ 71,8460 രൂപയും വാഹനത്തില്‍ ഇന്ധനം നിറച്ച വകയില്‍ 90,414 രൂപയുമടക്കം ആകെ 47,66,178 രൂപ ജൂലൈ മാസം വരെ ചെലവായിട്ടുള്ളതാണ്.

കേരളാ ഹൗസ് കഴിഞ്ഞ ഓഗസ്റ്റില്‍ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങള്‍ക്കാണ് ഈ മറുപടികള്‍ കിട്ടിയത്. കെ വി തോമസിന്റെ പ്രതിമാസ ഓണറേറിയം സംബന്ധിച്ച് വിവാദം ഉയര്‍ന്ന സാഹചര്യത്തിലാണ് ഫെബ്രുവരി വരെയുള്ള കണക്കുകള്‍ ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ദേശീയ കോഡിനേറ്റര്‍ വിനീത് തോമസ് പുതിയ അപേക്ഷ നല്‍കിയത്.

കെ വി തോമസിന്റെ സേവനം ജനങ്ങള്‍ക്ക് എങ്ങനെ ഉപകാരപ്പെടുന്നുവെന്നും യാത്രാബത്ത സംബന്ധിച്ചുള്ള കണക്കുകളെ വ്യക്തമാക്കാനും അപേക്ഷയില്‍ ആവശ്യപ്പെട്ടിരുന്നു. സേവനം ജനങ്ങള്‍ക്ക് എങ്ങനെ ഉപകാരപ്പെടുന്നു എന്നതിന് വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുന്നതല്ല എന്നായിരുന്നു കേരളാഹൗസ് അധികൃതരുടെ മറുപടി.

വര്‍ഷത്തില്‍ എത്ര ഔദ്യോഗിക യാത്രകള്‍ നടത്താന്‍ കെ.വി തോമസിന് അനുമതിയുണ്ട് എന്ന ചോദ്യത്തിനും മറുപടിയില്ല. യാത്രാബത്ത നല്‍കുന്നില്ലെന്നും ഒരു ലക്ഷം രൂപാ ഓണറേറിയത്തിനു പുറമേ ദില്ലിയിലേക്കും തിരിച്ചുമുള്ള യാത്ര ചെലവ് കേരള ഹൗസ് ആണ് വഹിക്കുന്നത് എന്നും മറുപടിയിലുണ്ട്. കെ വി തോമസിന്റെ സേവനം സംസ്ഥാന സര്‍ക്കാരിന് എന്ത് സാമ്പത്തിക നേട്ടമാണ് ഉണ്ടാക്കിയതെന്ന ചോദ്യത്തിനും അറിയില്ല എന്നാണ് മറുപടി.

kerala

പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ 17കാരന്റെ മൃതദേഹം കണ്ടെത്തി

മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി.

Published

on

മലപ്പുറം പരപ്പനങ്ങാടിയില്‍ ഒഴുക്കില്‍പെട്ട് കാണാതായ പതിനേഴുകാരന്റെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി. തൃശൂര്‍ അഴീക്കോട് ബീച്ചില്‍ നിന്നുമാണ് മൃതദ്ദേഹം കണ്ടെത്തിയത്. താനൂര്‍ സ്വദേശി ജൂറൈജാണ് മരിച്ചത്.

ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് പരപ്പനങ്ങാടിയില്‍ പുഴയില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ടത്.

എന്‍ഡിആര്‍എഫ്, ഫയര്‍ഫോഴ്സ് എന്നിവര്‍ക്ക് ഒപ്പം സന്നദ്ധ സംഘടനകളും നാട്ടുകാരും സ്വന്തം നിലക്ക് തിരച്ചില്‍ നടത്തിയിരുന്നു. ശക്തമായ അടി ഒഴുക്കും പാറ കുഴികളും നിറഞ്ഞതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുകയായിരുന്നു.

Continue Reading

kerala

മലപ്പുറത്ത് തെരുവ നായ ഇടിച്ച് ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു

വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്.

Published

on

മലപ്പുറം: മലപ്പുറത്ത് തെരുവ് നായ ഇടിച്ച് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്. മലപ്പുറം മങ്കട കര്‍ക്കിടകത്താണ് അപകടം.

ഇന്ന് രാവിലെയായിരുന്നു അപകടമുണ്ടായത്. തെരുവ് നായ ഇടിച്ചതൊടെ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഓട്ടോയിലെ യാത്രക്കാര്‍ക്ക് പരിക്കേറ്റു. തലയടിച്ചു വീണാണ് നൗഫല്‍ മരണപ്പെട്ടത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Continue Reading

kerala

കൂടരഞ്ഞി ഇരട്ടക്കൊലപാതകം; കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു

കോഴിക്കോട് കൂടരഞ്ഞിയില്‍ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു.

Published

on

കോഴിക്കോട് കൂടരഞ്ഞിയില്‍ 39 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലില്‍ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ടു. വീട്ടുടമ ചിത്രം സ്ഥിരീകരിച്ചു. പ്രതിയുമായുള്ള ചോദ്യം ചെയ്യലില്‍ നിന്ന് ലഭിച്ച വിവരമനുസരിച്ച് മുന്‍ പോലീസ് ഉദ്യോഗസ്ഥന്‍ പ്രേംദാസാണ് രേഖാചിത്രം വരച്ചത്.
പ്രതിയുടെ വെളിപ്പെടുത്തല്‍ അന്വേഷിക്കാന്‍ ഏഴംഗ ക്രൈം സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. വെള്ളയില്‍ കൊലപാതകത്തില്‍ മുഹമ്മദലിക്ക് ഒപ്പമുണ്ടായിരുന്നയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ആരംഭിച്ചിരുന്നു. 1989ല്‍ കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് മുഹമ്മദലി വെളിപ്പെടുത്തിയിരുന്നു. ഇതിന് സുഹൃത്ത് ബാബുവിന്റെ സഹായം ലഭിച്ചതായും മൊഴിയിലുണ്ട്. 1989 സെപ്തംബര്‍ 24 ന് കടപ്പുറത്ത് യുവാവ് മരിച്ചിരുന്നു. എന്നാല്‍ മരിച്ചത് ആരെന്ന് തിരിച്ചറിയാന്‍ കഴഞ്ഞില്ല. മുഹമ്മദലിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഈ കേസ് വീണ്ടും അന്വേഷിക്കുന്നുണ്ട്.

ഈ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു 39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ വച്ച് യുവാവിനെ കൊലപ്പെടുത്തി എന്ന് കൂടി മുഹമ്മദലി വെളിപ്പെടുത്തിയത്. കൂടരഞ്ഞിയിലെ തോട്ടിന് സമീപത്തി തെളിവെടുപ്പ് നടത്തി അങ്ങനെ ഒരാള്‍ അന്ന് തോട്ടില്‍ വീണു മരിച്ചിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. എന്നാല്‍ കൊല്ലപ്പെട്ടതാരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Continue Reading

Trending