Connect with us

kerala

പ്രതീക്ഷയില്‍ യുഡിഎഫ്; നിലമ്പൂരില്‍ 10000 മുതല്‍ 15000 വരെ ഭൂരിപക്ഷത്തില്‍ വിജയിക്കും

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച് യുഡിഎഫ്. 10000 മുതല്‍ 15000 വരെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നാണ് യുഡിഎഫിന്റെ പ്രാഥമിക വിലയിരുത്തല്‍. ഏറ്റവും അധികം ലീഡ് വഴിക്കടവ് പഞ്ചായത്തില്‍ നിന്ന് ലഭിക്കുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. വഴിക്കടവില്‍ നിന്നും 3500 മുതല്‍ 4000 വരെ ഭൂരിപക്ഷം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.

മൂത്തേടം പഞ്ചായത്തില്‍ നിന്നും 3000 വോട്ടിന്റെ ലീഡും മുന്‍ ഡിസിസി പ്രസിഡന്റ് വി വി പ്രകാശിന്റെ നാടായ എടക്കരയില്‍ നിന്നും 1500 വോട്ടിന്റെ ലീഡുമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.

അതേസമയം എല്‍ഡിഎഫ് ഭരിക്കുന്ന പോത്തുകല്ല് പഞ്ചായത്തില്‍ നിന്നും 1000 വോട്ടിന്റെ ലീഡും ചുങ്കത്തറ പഞ്ചായത്തില്‍ 1000 മുതല്‍ 1500 വോട്ട് വരെ ലീഡാണ് പ്രതീക്ഷയിലുള്ളത്.

എല്‍ഡിഎഫ് ഭരിക്കുന്ന നിലമ്പൂര്‍ മുനിസിപ്പാലിറ്റിയില്‍ നിന്നും 1500 വോട്ടിന്റെ ലീഡ് ലഭിക്കുമെന്നും പ്രതീക്ഷ.

Trending