kerala
സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് സാധ്യതയുള്ളത്.
വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.
ഞായറാഴ്ച മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുണ്ട്. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വേനൽ മഴ ലഭിച്ചാലും കടുത്ത ചൂട് അടുത്തമാസവും തുടരാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
death
മരംവീണ് തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം

എറാണകുളത്ത് മരംവീണ് തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരൂണാന്ത്യം.85 വയസുളള വയോധികയാണ് മരിച്ചത്.ഇന്നലെ വൈകീട്ട് തോഴിലുറപ്പ് കഴിഞ്ഞെത്തിയ സ്ത്രീയുടെ മുകളിലേക്ക് മരം വീഴുകയായിരുന്നു.ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.മൃതദേഹം കൂത്താട്ടുകുളം സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
film industry
‘നടന്‍ ഉണ്ണി മുകുന്ദന്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചു’; പരാധിയുമായി മുന്‍ മാനേജര്‍ വിപിന്‍ കുമാര്‍
നടനില്‍ നിന്നും നേരത്തെയും തനിക്ക് ഇത്തരം മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് പരാതിയില്‍ പറയുന്നത്+

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദന്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് മുന്‍ മാനേജര്‍ വിപിന്‍ കുമാറിന്റെ പരാതി. വളരെ മോശം ഭാഷയില്‍ തന്നെ അതിക്ഷേപിച്ചുവെന്നും അതിക്രൂരമായി തനിക്ക് മര്‍ദ്ദനമെറ്റു എന്നുമാണ് ഇന്‍ഫോ പാര്‍ക്ക് പോലീസിന് നല്‍കിയ പരാതിയില്‍ വിപിന്‍ പറയുന്നത്. വിപിന്റെ കരണത്തടിച്ച് കൊല്ലുമെന്ന് ഉണ്ണി മുകുന്ദന്‍ ഭീഷണിപ്പെടുത്തിയതായും എഫ് ഐ ആറിലുണ്ട് .
കഴിഞ്ഞ ആറ് വര്‍ഷമായി വിപിന്‍ ഉണ്ണി മുകുന്ദന്റെ പ്രോഫഷണല്‍ മാനേജരായി ജോലി ചെയ്തു വരികയാണ്. നടനില്‍ നിന്നും നേരത്തെയും തനിക്ക് ഇത്തരം മോശം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് പരാതിയില്‍ പറയുന്നത്.
‘മാര്‍ക്കോ’ എന്ന സിനിമ നടന്റെ കരിയറിലെ വലിയ വിജയമായിരുന്നു. എന്നാല്‍ ഈ സിനിമയ്ക്ക് ശേഷം റിലീസായ ‘ഗെറ്റ് സെറ്റ് ബേബി’ എന്ന ചിത്രം വന്‍ പരാജയമായിരുന്നു.ഇതില്‍ നടന്‍ മാനസികമായി വലിയ നിരാശയിലായിരുന്നു എന്നാണ് വിപിന്‍ പറയുന്നത്.
ഇതു കൂടാതെ ഉണ്ണി മുകുന്ദന്‍ സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ നിന്നും ഗോകുലം മൂവീസ് പിന്മാറിയിരുന്നു. ഇത് നടനെ നിരാശയിലാക്കി എന്നും വിപിന്‍ പറഞ്ഞു.ഒരു പ്രമുഖതാരത്തെ വെച്ച് അനൗണ്‍സ് ചെയ്ത ചിത്രത്തില്‍ നിന്നും അദ്ദേഹത്തെ മാറ്റി പകരം ഉണ്ണി മുകുന്ദനെ വെച്ച് ചെയ്യണമെന്ന് നടന്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം നിര്‍മ്മാതാവിനോട് സംസാരിക്കാന്‍ ഏല്‍പ്പിച്ചത് തന്നെയാണെന്നും വിപിന്‍ പറഞ്ഞു. എന്നാല്‍ അത് നടക്കാതെ വന്നപ്പോള്‍ തന്നേയും പ്രോഡ്യൂസറെയും ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞുവെന്നും പരാതിയില്‍ പറയുന്നു.
കഴിഞ്ഞയാഴ്ച്ച റിലീസായ നരിവേട്ടയെ പറ്റി നല്ല അഭിപ്രായം പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോട് കൂടി കൂടുതല്‍ പ്രകോപിതനായി.അന്ന് തന്നെ മാനേജര്‍ പദവിയില്‍ ഇനി തുടരേണ്ടതില്ലെന്ന് നടന്‍ അറിയിച്ചു. താനത് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി ഫോണില്‍ വിളിച്ചു നേരിട്ട് കാണണം എന്ന് ആവശ്യപ്പെടുകയും ചെയുതു. പുറത്ത് എവിടെയെങ്കിലും വെച്ച് കാണാമെന്ന് പറഞ്ഞെങ്കിലും അതിനു വഴങ്ങാതെ താന്‍ താമസിക്കുന്ന കാക്കനാട്ടെ ഫഌറ്റിന്റെ ഒന്നാം നിലയിലെക്ക് വിളിച്ചുവരുത്തിയാണ് മര്‍ദ്ദിച്ചതെന്ന് വിപിന്‍ പരാതിയില്‍ പറയുന്നു.
പ്രകോപനം ഒന്നുമില്ലാതെയാണ് വളരെ മോശം രീതിയില്‍ തന്നെ അസഭ്യം പറയുകയും തന്റെ വിലകൂടിയ കൂളിംഗ് ഗഌസ് തട്ടിയെടുത്ത് എറിഞ്ഞുടക്കുകയും ചെയ്തു. നടന് ശത്രുതയുള്ള മറ്റോരു പ്രമുഖതാരം തനിക്ക് സമ്മാനിച്ചതാണ് എന്നറിയവേയാണ് എറിഞ്ഞുടച്ചത് എന്ന് വിപിന്‍ വ്യക്തമാക്കി. തന്നെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ട ഫഌറ്റിലെ മറ്റൊരു താമസക്കാരനാണ് പിടിച്ചുമാറ്റയത്. ഇനി കണ്മുന്നില്‍ വന്നാല്‍ തന്നെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. തന്റെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തണമെന്നും അദ്ദേഹം പോലീസിനോട് ആവശ്യപ്പെട്ടു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉണ്ണി മുകുന്ദനെതിരെ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
kerala
പുലിപല്ലിലെ കേസുമായി ബന്ധപ്പെട്ട അറസ്റ്റില്‍ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും

തിരുവനന്തപുരം: റാപ്പര്‍ വേടന്റെ അറസ്റ്റ് വിവാദങ്ങള്‍ക്ക് പിന്നാലെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് സ്ഥലം മാറ്റവും ഡ്യൂട്ടി മാറ്റവും. റേഞ്ച് ഓഫീസര്‍ ആര്‍.അതീഷിനെ ടെക്‌നിക്കല്‍ അസിസ്റ്റ് പദവിയിലേക്കാണ് മാറിയത്. കേസില്‍ ഉദ്യോസ്ഥര്‍ തെറ്റായ നിലപാട് സ്വീകരിച്ചതായി വനംവകുപ്പ് കണ്ടെത്തിയിരുന്നു. റേഞ്ചിലെ മറ്റ് ചുമതലകള്‍ അതീഷിന് മന്ത്രി വിലക്കിയിട്ടുണ്ട്. തുടര്‍ന്നാണ് എറണാക്കുളത്ത് ഡിഎഫ്ഒ ഓഫീസിലെത്തി ടെക്‌നിക്കല്‍ പദവി ഏറ്റെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. ഈ നടപടി ഫീല്‍ഡ് ഡ്യൂട്ടിയില്‍ നിന്ന് പൂര്‍മായും മാറ്റി നിര്‍ത്തുന്നു. റാപ്പര്‍ വേടനെ വനംവകുപ്പ് പുലിപ്പല്ല് കേസില്‍ അറസ്റ്റ് ചെയ്തത് കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ്. പ്രതിയുടെ ശ്രീലങ്കന്‍ ബന്ധം ഉള്‍പ്പെടെ സ്ഥിരീകരിക്കാത്ത പ്രസ്താവനകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത് വലിയ വിവാദം ആയിരുന്നു. ഇതിനെതിരെ വേടനും പ്രതികരിച്ചിരുന്നു.
-
kerala2 days ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
kerala3 days ago
കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പിരിച്ചുവിടാം; ഗവര്‍ണര്‍ക്ക് നിയമോപദേശം
-
film3 days ago
സാന്ദ്രാ തോമസിനെതിരെ മാനനഷ്ട കേസ് നല്കി നിര്‍മാതാവ് ലിസ്റ്റിന് സ്റ്റീഫന്‍
-
kerala3 days ago
സര്‍ക്കാറിന് തിരിച്ചടി; സൂംബക്കെതിരെ അഭിപ്രായം പറഞ്ഞ അധ്യാപകന്റെ സസ്പെന്ഷന് ഹൈക്കോടതി റദ്ദാക്കി
-
india3 days ago
ബീഹാറില്‍ മന്ത്രവാദം നടത്തിയെന്നാരോപിച്ച് കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു.
-
india2 days ago
തമിഴ്നാട്ടില്‍ സ്കൂള്‍ ബസില്‍ ട്രെയിനിടിച്ച് അപകടം; നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
-
kerala3 days ago
ആലപ്പുഴയില്‍ മകന്റെ മര്‍ദനമേറ്റ വീട്ടമ്മ മരിച്ചു
-
kerala3 days ago
ലഹരി ഒഴുക്കി സര്‍ക്കാര്‍; 9 വര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തില്‍ 825 പുതിയ ബാറുകള്‍