Connect with us

kerala

എമ്പുരാന്റെ നന്ദി കാര്‍ഡില്‍ നിന്നും സുരേഷ് ഗോപിയെ ഒഴിവാക്കി

2 മിനിറ്റ് 8 സെക്കൻഡ് ആണ് ചിത്രത്തിൽ നിന്ന് വെട്ടിപോയിരിക്കുന്നത്

Published

on

എമ്പുരാന്റെ റീഎഡിറ്റ് ചെയ്ത പതിപ്പിൽ 24 കട്ടുകൾ. പ്രധാന വില്ലന്റെ പേര് ബജ്‌റംഗി എന്നത് ബൽദേവ് എന്നാക്കി. സ്ത്രീകൾക്കെതിരായ അതിക്രമ രംഗങ്ങൾ മുഴുവൻ ഒഴിവാക്കി. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനം കടന്നുപോകുന്ന രംഗങ്ങളും ഒഴിവാക്കിയിട്ടുണ്ട്. പൃഥ്വിരാജിന്റെ കഥാപാത്രവും അച്ഛൻ കഥാപാത്രവുമായുള്ള സംഭാഷണം ഒഴിവാക്കിയിട്ടുണ്ട്. എൻഐഎ യെ കുറിച്ച് പറയുന്ന ഭാഗം മ്യൂട്ട് ചെയ്‌തു. നന്ദി കാർഡിൽ നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേരും നീക്കം ചെയ്തിട്ടുണ്ട്. 2 മിനിറ്റ് 8 സെക്കൻഡ് ആണ് ചിത്രത്തിൽ നിന്ന് വെട്ടിപോയിരിക്കുന്നത്. റീ എഡിറ്റ് ചെയ്ത പതിപ്പ് വൈകാതെ തന്നെ തീയേറ്ററുകളിലേക്ക് എത്തും.

സമ്മര്‍ദത്തിന് വഴങ്ങിയല്ല ചിത്രം റീ എഡിറ്റെന്നും തെറ്റ് തിരുത്തുക മാത്രമാണ് ചെയ്യുന്നതെന്നും നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.സിനിമയുടെ പ്രിവ്യു മോഹന്‍ലാല്‍ കണ്ടിട്ടില്ലെന്നും മോഹന്‍ലാലിന് മുഴുവന്‍ കഥയും സംഭവങ്ങളും അറിയില്ലെന്നുമുള്ള മേജര്‍ രവി ഉള്‍പ്പെടെയുള്ളവരുടെ വാദം ആന്റണി പെരുമ്പാവൂര്‍ പൂര്‍ണമായി തള്ളി.

കഥ ആര്‍ക്കും അറിയാതെയില്ലെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ആരെയും വേദനിപ്പിക്കാതിരിക്കാനാണ് തങ്ങള്‍ ശ്രമിച്ചത്. ചിത്രം റീ എഡിറ്റ് ചെയ്തതില്‍ മുരളി ഗോപിക്ക് അതൃപ്തിയുണ്ടെന്ന് കരുതുന്നില്ല. മുരളി ഗോപിയും ഞങ്ങളുടെ നിലപാടിനൊപ്പമാണെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. ചിത്രത്തിന്റെ മൂന്നാം ഭാഗം തങ്ങള്‍ പുറത്തിറക്കുമെന്നും ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു.

അതേസമയം, ചിത്രം റീ എഡിറ്റ് ചെയ്തത് ആസ്വാദനത്തെ പ്രതികൂലമായി ബാധിക്കില്ലെന്ന വിലയിരുത്തലിലാണ് അണിയറ പ്രവര്‍ത്തകര്‍. റീ എഡിറ്റ് ഒറ്റകെട്ടായി എടുത്ത തീരുമാനമെന്ന് മോഹന്‍ലാല്‍ പറയുമ്പോഴും തിരക്കഥാകൃത്ത് മുരളി ഗോപി അതിനോട് ഐക്യപ്പെട്ടില്ലെന്നാണ് വിവരം. വിവാദങ്ങളില്‍ ഇതുവരെയും മുരളി ഗോപി പ്രതികരിച്ചിട്ടില്ല.

kerala

സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം

കൃഷിവകുപ്പ് മന്ത്രിക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം പാര്‍ട്ടിക്ക് നാണക്കേടായതായും സംസ്ഥാന നേതൃത്വത്തിന് നിലപാടില്ലെന്നും പ്രതിനിധികള്‍ ആരോപിച്ചു.

Published

on

സിപിഐ ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന നേതൃത്വത്തിനും മന്ത്രിമാര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശനം. കൃഷിവകുപ്പ് മന്ത്രിക്കെതിരായ കര്‍ഷകരുടെ പ്രതിഷേധം പാര്‍ട്ടിക്ക് നാണക്കേടായതായും സംസ്ഥാന നേതൃത്വത്തിന് നിലപാടില്ലെന്നും പ്രതിനിധികള്‍ ആരോപിച്ചു. കൃഷി സിവില്‍ സപ്ലൈസ് വകുപ്പുകള്‍ വന്‍പരാജയമെന്നും വിമര്‍ശനം.

ആലപ്പുഴയിലെ പാര്‍ട്ടി നാഥനില്ലാ കളരിയായി. ആലപ്പുഴയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് ചോര്‍ച്ചയെന്നും സംഘടന റിപ്പോര്‍ട്ടില്‍ പറയുന്നു. ഹരിപ്പാട് അമ്പലപ്പുഴ മണ്ഡലങ്ങളില്‍ എല്‍ഡിഎഫ് വോട്ടുകള്‍ ചോര്‍ന്നു. മാവേലിക്കരയിലെ തോല്‍വി സംഘടന ദൗര്‍ബല്യത്തെ തുടര്‍ന്ന്. സ്ഥാനാര്‍ഥി മികച്ചതെങ്കിലും പ്രവര്‍ത്തനത്തില്‍ അപാകത. വോട്ടുകള്‍ തിരികെ പിടിക്കാന്‍ മുന്നണി ഒന്നായി പ്രവര്‍ത്തിക്കണമെന്നും സംഘടനാ റിപ്പോര്‍ട്ടില്‍ നിര്‍ദേശം.

Continue Reading

kerala

പാലക്കാട് നെല്ലിയാമ്പതിയില്‍ കരടി ആക്രമണം; ജാഗ്രതാ നിര്‍ദേശം

കരടിയും കുഞ്ഞുങ്ങളും ജനവാസ മേഖലയില്‍ ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്.

Published

on

പാലക്കാട് നെല്ലിയാമ്പതിയില്‍ കരടി ആക്രമണത്തെ തുടര്‍ന്ന് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. രാത്രി സമയങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ കയ്യില്‍ ടോര്‍ച്ച് കരുതണമെന്നും അത്യാവശ്യ കാര്യങ്ങള്‍ക്ക് ഒഴികെ രാത്രി സമയങ്ങളില്‍ പുറത്തിറങ്ങരുതെന്നും നിര്‍ദേശം നല്‍കി. പൊലീസും വനം വകുപ്പും ആരോഗ്യ വകുപ്പും സംയുക്തമായാണ് നിര്‍ദ്ദേശം നല്‍കിയത്.

വരും ദിവസങ്ങളില്‍ സ്‌കൂള്‍ അസംബ്ലികളില്‍ വിദ്യാര്‍ഥികള്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സും ജാഗ്രതാ നിര്‍ദ്ദേശവും നല്‍കും. കഴിഞ്ഞ ദിവസം കരടിയുടെ ആക്രമണത്തില്‍ എസ്‌റ്റേറ്റ് തൊഴിലാളിക്ക് പരിക്കേറ്റിരുന്നു. കരടിയും കുഞ്ഞുങ്ങളും ജനവാസ മേഖലയില്‍ ഉള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്.

Continue Reading

kerala

പോക്‌സോ കേസ്; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍

പുനലൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ അജയഘോഷ് ആണ് പിടിയില്‍ ആയത്.

Published

on

പോക്‌സോ കേസില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ പിടിയില്‍. പുനലൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ അജയഘോഷ് ആണ് പിടിയില്‍ ആയത്. ബസില്‍ വച്ച് പത്താം ക്ലാസ്സ് വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തി എന്നാണ് കേസ്. കുന്നിക്കോട് പോലീസ് ആണ് പ്രതിയെ പിടികൂടിയത്.

Continue Reading

Trending