film
ജെഎസ്കെ വിവാദം: കോടതിയെ സമീപിക്കാനൊരുങ്ങി ഫെഫ്ക
സെന്‍സര്‍ ബോര്‍ഡ് ഗൈഡ്ലൈനില് പുനരാലോചനവേണമെന്നും തിങ്കളാഴ്ച സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ റീജിയണല്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും ഫെഫ്ക ഭാരവാഹികള്‍ പറഞ്ഞു.
ജെ.എസ്.കെ സിനിമാ വിവാദത്തില്‍ കോടതിയെ സമീപിക്കാനൊരുങ്ങി ഫെഫ്ക. സെന്‍സര്‍ ബോര്‍ഡ് ഗൈഡ്ലൈനില് പുനരാലോചനവേണമെന്നും തിങ്കളാഴ്ച സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ റീജിയണല്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും ഫെഫ്ക ഭാരവാഹികള്‍ പറഞ്ഞു. അമ്മയും നിര്‍മാതാക്കളുടെ സംഘടനയും ഉള്‍പ്പെടെ എല്ലാവരും പ്രതിഷേധത്തില്‍ പങ്കെടുക്കാനാണ് തീരുമാനം.
ഈ വഷയം അഡ്രസ് ചെയ്യാതെ ഇരുന്നാല്‍ ഇത്തരം പ്രവണതകള്‍ സമൂഹത്തില്‍ വര്‍ധിക്കുമെന്നും സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു എന്നതാണ് ഇതിലെ ഏറ്റവും പ്രധാനമായ വിഷയമെന്നും ഫെക്ര പറഞ്ഞു. സിനിമയെ മാത്രം ബാധിക്കുന്നതാണെന്ന് നമ്മള് കരുതേണ്ടതില്ലെന്നും സംഘടന വ്യക്തമാക്കി.
ഒരു സമ്മര്‍ദത്തിന്റെ ഭാഗമായി വഴങ്ങിക്കൊടുക്കലിന് വഴി ഒരുക്കുകയാണെങ്കില്‍ നാളെ ഇതിനേക്കാള്‍ ഭീകരമായ അന്തരീക്ഷത്തിലേക്ക് കാര്യങ്ങള്‍ പോകുമെന്നും ഫെഫ്ക ഭാരവാഹികള്‍ പറഞ്ഞു. നിയമം അനുവധിക്കുന്ന സ്വതന്ത്രം എല്ലാ സര്‍ഗാത്മകത പ്രവര്‍ത്തികള്‍ക്കും ലഭ്യമാകുന്ന ഒരു അന്തരീക്ഷത്തിലേക്ക് വളരെ വ്യക്തമായ ഒരു തീരുമാനം കോടതിയില്‍ നിന്നും ലഭിക്കുമെന്ന് നമ്മള് ആഗ്രഹിക്കുകയാണെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.
കോടതിയില്‍ നിന്നും അനുകൂല നിലപാട് പ്രതീക്ഷിക്കുന്നതായും ഫെഫ്ക പറഞ്ഞു.
film
രഞ്ജിത്ത് – മഞ്ജു വാര്യർ ചിത്രം “ആരോ” പ്രേക്ഷകരുടെ മുന്നിൽ; ചിത്രം മമ്മൂട്ടി കമ്പനി യൂട്യൂബ് ചാനലിൽ..
ഇതിനോടകം ഏഴോളം സിനിമകൾ നിർമ്മിച്ച മമ്മൂട്ടി കമ്പനി ആദ്യമായി നിർമ്മിച്ച ഹൃസ്വ ചിത്രമാണിത്. ക്യാപിറ്റോൾ തീയേറ്ററുമായി സഹകരിച്ചാണ് മമ്മൂട്ടി കമ്പനി ഈ ചിത്രം നിർമ്മിച്ചത്.
മമ്മൂട്ടി കമ്പനി ആദ്യമായി നിർമ്മിക്കുന്ന ഹൃസ്വ ചിത്രം പുറത്ത്. സംവിധായകൻ രഞ്ജിത് ഒരുക്കിയ, “ആരോ” എന്ന് പേരിട്ടിരിക്കുന്ന ഈ ഹൃസ്വ ചിത്രത്തിൽ മഞ്ജു വാര്യർ, ശ്യാമ പ്രസാദ്, അസീസ് നെടുമങ്ങാട് എന്നിവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. ചിത്രം മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെ ആണ് റിലീസ് ആയത്. ഇതിനോടകം ഏഴോളം സിനിമകൾ നിർമ്മിച്ച മമ്മൂട്ടി കമ്പനി ആദ്യമായി നിർമ്മിച്ച ഹൃസ്വ ചിത്രമാണിത്. ക്യാപിറ്റോൾ തീയേറ്ററുമായി സഹകരിച്ചാണ് മമ്മൂട്ടി കമ്പനി ഈ ചിത്രം നിർമ്മിച്ചത്.
film
മമ്മൂട്ടിയുടെ ‘കളങ്കാവല്‍’ ട്രെയ്ലര് പുറത്തിറങ്ങി; ‘മമ്മൂട്ടി മാജിക്’ വീണ്ടും
മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ജിതിന് കെ. ജോസ് സംവിധാനം ചെയ്ത ‘കാളങ്കാവല്‍’ എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി.
കൊച്ചി : മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ജിതിന് കെ. ജോസ് സംവിധാനം ചെയ്ത ‘കാളങ്കാവല്‍’ എന്ന ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി. നവംബര്‍ 27ന് ആഗോള റിലീസിനൊരുങ്ങുന്ന ചിത്രം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏഴാമത്തെ പ്രൊഡക്ഷനാണ്. ചിത്രത്തിന്റെ കേരള വിതരണമാണ് വേഫെറര്‍ ഫിലിംസ്.ജി. ശ്രീകുമാറും ജിതിന് കെ. ജോസും ചേര്‍ന്നെഴുതിയ തിരക്കഥയില്‍ ഒരുക്കിയിരിക്കുന്ന ‘കളങ്കാവല്‍’, ശക്തമായ ക്രൈം ഡ്രാമയെന്ന സൂചനയാണ് ട്രെയ്ലര് നല്‍കുന്നത്. ഒറ്റ ഷോട്ടില്‍ മാത്രം അവതരിപ്പിച്ചിട്ടും, മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള വലിയ കൗതുകവും ആകാംക്ഷയും പ്രേക്ഷകരില്‍ സൃഷ്ടിച്ചിരിക്കുകയാണ്. വിനായകന്റെ ശക്തമായ പ്രകടനവും ട്രെയ്ലറിന്റെ ഹൈലൈറ്റുകളിലൊന്നാണ്.
മൂജീബ് മജീദ് ഒരുക്കിയ ത്രസിപ്പിക്കുന്ന ബാക്ക്ഗ്രൗണ്ട് സ്കോര്‍, ഫൈസല്‍ അലി പകര്‍ത്തിയ ദൃശ്യങ്ങള്‍ എന്നിവ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളായി ട്രെയ്ലര് സൂചിപ്പിക്കുന്നു. രണ്ടു ദിവസം മുന്‍പ് പുറത്തിറങ്ങിയ ‘നിലാ കായും’ എന്ന ഗാനത്തിനും മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. ദുല്‍ഖര്‍ സല്മാന് ചിത്രമായ ‘കുറുപ്പ്’ന്റെ കഥയെഴുതി ശ്രദ്ധിക്കപ്പെട്ട ജിതിന് കെ. ജോസിന്റെ ആദ്യ സംവിധാന ശ്രമമാണിത്. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രം യു/എ 16+ സര്‍ട്ടിഫിക്കറ്റ് നേടി.മമ്മൂട്ടിയുടെ പുതിയ അവതരണവും ശക്തമായ കഥയും പ്രതീക്ഷ ഉയര്‍ത്തിയിരിക്കുമ്പോള്‍, ‘കളങ്കാവല്‍’ തീയേറ്റര്‍ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.
film
തല്ലുമാലയ്ക്ക് ശേഷം ലുക്മാനും ടോവിനോ തോമസും വീണ്ടും ഒന്നിക്കുന്നു! ‘അതിഭീകര കാമുകൻ’ നവംബർ 14ന് പ്രദർശനത്തിന്
മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ലുക്മാൻ നായകാനായി എത്തുന്ന ‘അതിഭീകര കാമുകൻ’ നവംബർ 14ന് പ്രദർശനത്തിന് ഒരുങ്ങുകയാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയാണ് ചിത്രത്തിൽ ടോവിനോ തോമസും ഒരു സുപ്രധാന റോളിൽ എത്തുന്നു എന്നത്. ടോവിനോ ‘അതിഭീകര കാമുകൻ’ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഫോട്ടോ എന്ന രീതിയിലാണ് സോഷ്യൽ മാധ്യമങ്ങളിൽ പടരുന്നത്. തല്ലുമാല എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിലാണ് ടോവിനോയും ലുക്മാനും മുൻപ് ഒന്നിച്ചു അഭിനയിച്ചത്. ചിത്രത്തിന്റെ ട്രെയ്ലറും ഗാനങ്ങളും യൂട്യൂബിൽ ട്രെൻഡിങ് ആയിരുന്നു. അർജുൻ എന്ന യുവാവ് പ്ലസ് ടുവിന് ശേഷം 6 വർഷം കഴിഞ്ഞ് കോളേജിൽ പഠിക്കാൻ ചേരുന്നതും തുടർന്നുള്ള പ്രണയവുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചന നൽകുന്നതാണ് ട്രെയിലർ.
ചിത്രത്തിൽ അർജുൻ എന്ന കഥാപാത്രമായി ലുക്മാൻ എത്തുമ്പോള്‍ അനു എന്ന നായിക കഥാപാത്രമായി എത്തുന്നത് ദൃശ്യ രഘുനാഥാണ്. അമ്മ വേഷത്തിൽ മനോഹരി ജോയിയും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മനോഹരമായൊരു പ്രണയവും അതോടൊപ്പം രസകരമായ ഒട്ടേറെ മുഹൂർത്തങ്ങളുമൊക്കെയായി ഒരു റൊമാൻ്റിക് കോമഡി ഫാമിലി ജോണറിലുള്ളതാണ് ചിത്രമെന്നാണ് ട്രെയിലർ സൂചന നൽകിയിരിക്കുന്നത്. ചിത്രത്തിലേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞിട്ടുണ്ട്. ഒട്ടേറെ ഹിറ്റ് ഗാനങ്ങളിലൂടെ ഇതിനകം സിനിമാ സംഗീത ലോകത്തെ സെൻസേഷനായി മാറിയ സിദ്ധ് ശ്രീറാം ആലപിച്ച ഗാനവും മലയാളം ട്രെൻഡിങ് റാപ്പർ ഫെജോയും പാടിയ ഗാനവും ആസ്വാദക ഹൃദയങ്ങൾ കവർന്നിരിക്കുകയാണ്. സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സരിഗമയാണ്. ബിബിൻ അശോക് സംഗീത സംവിധാനം ചെയ്ത ഗാനങ്ങളുടെ ഓഡിയോ റൈറ്റ്സ് റെക്കോർഡ് തുകയ്ക്കാണ് സരിഗമ മ്യൂസിക് സ്വന്തമാക്കിയത്.
സിനിമയുടെ കളർഫുള്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് അനൗൺസ്മെന്റ് പോസ്റ്ററും സോഷ്യൽമീഡിയയിൽ മുമ്പ് ശ്രദ്ധ നേടിയിരുന്നു. മനോഹരി ജോയ്, അശ്വിൻ, കാർത്തിക്, സോഹൻ സീനുലാൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തുന്നത്. പാലക്കാട്, കൊടൈക്കനാൽ, നെല്ലിയാമ്പതി എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.
പിങ്ക് ബൈസൺ സ്റ്റുഡിയോസ്, എറ്റ്സെറ്റ്ട്ര എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറുകളിൽ ദീപ്തി ഗൗതം, ഗൗതം താനിയിൽ, വി.മതിയലകൻ, സാം ജോർജ്ജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നതാണ് ചിത്രം. സിസി നിഥിൻ, സുജയ് മോഹൻരാജ് എന്നിവരാണ് കോ- പ്രൊഡ്യൂസർമാർ. സിസി നിഥിനും ഗൗതം താനിയിലും ചേർന്നാണ് സിനിമയുടെ സംവിധാനം നിർവ്വഹിക്കുന്നത്.
രചന: സുജയ് മോഹൻരാജ്, ഛായാഗ്രഹണം: ശ്രീറാം ചന്ദ്രശേഖരൻ, എഡിറ്റർ: അജീഷ് ആനന്ദ്, മ്യൂസിക് ആൻഡ് ബിജിഎം: ബിബിൻ അശോക്, ആർട്ട് ഡയറക്ടർ: കണ്ണൻ അതിരപ്പിള്ളി, പ്രൊജക്ട് ഡിസൈനർ: ശരത് പത്മനാഭൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷെയ്ഖ് അഫ്സൽ, ലൈൻ പ്രൊഡ്യൂസർ: വിമൽ താനിയിൽ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ഗിരീഷ് കരുവന്തല, കോസ്റ്റ്യൂം: സിമി ആൻ, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, കോറിയോഗ്രാഫർ മനു സുധാകർ, സൗണ്ട് ഡിസൈൻ: രാജേഷ് രാജൻ, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, സ്റ്റിൽസ്: വിഷ്ണു എസ് രാജൻ, ഫിനാൻസ് കൺട്രോളർ: ലിജോ ലൂയിസ്, ചീഫ് അസോസിയേറ്റ്: ഹരിസുതൻ, ലിതിൻ കെ.ടി, അസോസിയേറ്റ് ഡയറക്ടർ: വാസുദേവൻ വിയു, ചീഫ് അസോസിയേറ്റ് ഡിഒപി: ശ്രീജിത് പച്ചേനി, വിഎഫ്എക്സ്: ത്രീ ഡോർസ്, ഡിഐ: കളർപ്ലാനെറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: രമേഷ് സി.പി, ഡിസൈൻ: ടെൻപോയ്ന്റ്, ഡിജിറ്റൽ പ്രൊമോഷൻസ്: 10ജി മീഡിയ, പി.ആർ.ഒ.: ആതിര ദിൽജിത്ത്, വിതരണം: സെഞ്ച്വറി റിലീസ്.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News2 days agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories12 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
