kerala

മൂരാട് പാലത്തിന് സമീപം ദേശീയപാതയില്‍ വിള്ളല്‍

By webdesk18

May 27, 2025

വടകര മൂരാട് പാലത്തിന് സമീപം ദേശീയപാതയില്‍ വിള്ളല്‍. ഇന്നലെ രാത്രിയോടെയാണ് പത്ത് മീറ്ററോളം നീളത്തില്‍ റോഡില്‍ വിള്ളല്‍ ശ്രദ്ധയില്‍പെട്ടത്. കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന പടിഞ്ഞാറ് ഭാഗത്തെ റോഡിലാണിത്. ഇതേതുടര്‍ന്ന്, ആറ് വരി പാതയില്‍ കണ്ണൂര്‍ ഭാഗത്തേക്കുള്ള രണ്ട് വരി പാത അടച്ചു.

പാലത്തോട് ചേര്‍ന്ന് നിര്‍മാണം പൂര്‍ത്തിയായ റോഡിലാണ് വിള്ളല്‍. മഴ ശക്തമായാല്‍ വിള്ളല്‍ വലുതാകാന്‍ സാധ്യതയുണ്ട്. പൊലീസ് സ്ഥലത്തെത്തി വിള്ളലുള്ള ഭാഗത്തെ റോഡ് അടച്ച് ഗതാഗതം നിരോധിച്ചു. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ ഇന്ന് സ്ഥലത്ത് പരിശോധന നടത്തും.