Connect with us

More

ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ പദവി ഒഴിയുന്നതായി സര്‍ക്കാറിന് കത്ത് നല്‍കി

Published

on

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി ജേക്കബ് തോമസ് തന്റെ ഔദ്യോഗിക പദവി ഒഴുന്നതായി സര്‍ക്കാറിന് കത്ത് നല്‍കിയതായി റിപ്പോര്‍ട്ട്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര സെക്രട്ടറിക്കുമാണ് കത്തുനല്‍കിയത്. വ്യക്തിപരമായ കാരണങ്ങളാലാണ് സ്ഥാനം ഒഴിയുന്നതെന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടിയത്. മറ്റൊന്നുംതന്നെ കത്തില്‍ വിശദീകരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ കത്ത് സ്വീകരിച്ചോ എന്നതില്‍ വ്യക്തത പുറത്തു വന്നിട്ടില്ല.

കഴിഞ്ഞ ദിവസം നിയമസഭയില്‍ പ്രതിപക്ഷം ‘തത്ത’ പരാമര്‍ശത്തോടെ ജേക്കബ് തോമസിനെതിരെ രംഗത്തുവന്നിരുന്നു. കൂട്ടിലെ തത്തയും ഇപ്പോള്‍ അഴിമതിയില്‍ കുടുങ്ങിയിരിക്കുകയാണ് എന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജിലന്‍സ് ഡയറക്ടറെ ഉദ്ദേശിച്ച് പറഞ്ഞത്.

കഴിഞ്ഞ ദിവസം പുറത്തുവന്ന ആരോപണമാണ് ചെന്നിത്തലയുടെ പരാമര്‍ശത്തിന് കാരണം. ജേക്കബ് തോമസ് 2009-13 കാലയളവില്‍ തുറമുഖ ഡയറക്ടര്‍ ആയിരിക്കെ സര്‍ക്കാരിനു ലക്ഷക്കണക്കിനു രൂപയുടെ നഷ്ടം വരുത്തിയെന്നും അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിയെടുക്കണമെന്നുമുള്ള ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടാണ് പുറത്തു വന്നത്. എന്നാല്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കനുസരിച്ചേ പ്രവര്‍ത്തിച്ചിട്ടുള്ളൂവെന്നും റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതാണെന്നും പഴയ ഏടുകള്‍ പൊടിതട്ടി എടുക്കുകയാണെന്നും ഇന്നലെ ജേക്കബ് തോമസ് ഇതിനു മറുപടി നല്‍കിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More

ലോകത്തിലെ പ്രായം കുറഞ്ഞ തടവുകാരൻ; ഫലസ്തീൻ ബാലന്‍ യൂസുഫ് അൽ സാഖ് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു

ഗസ്സ സിറ്റിയിലെ അൽ-തവ്‌റ സ്ട്രീറ്റിലുള്ള യൂസുഫ് അൽ-സാഖിന്റെ കുടുംബ അപ്പാർട്ട്മെന്റിൽ കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയോടെയായിരുന്നു വ്യോമാക്രമണം

Published

on

ഗസ്സസിറ്റി: ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ തടവുകാരൻ എന്നറിയപ്പെട്ടിരുന്ന ഫലസ്തീൻ ബാലന്‍ യൂസുഫ് അൽ സാഖ്, ഇസ്രായേല്‍ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. 17വയസായിരുന്നു. ഗസ്സ സിറ്റിയിലെ അൽ-തവ്‌റ സ്ട്രീറ്റിലുള്ള യൂസുഫ് അൽ-സാഖിന്റെ കുടുംബ അപ്പാർട്ട്മെന്റിൽ കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെയോടെയായിരുന്നു വ്യോമാക്രമണം.

മാതാവ് ഫാത്തിമ അല്‍ സാഖ് അറസ്റ്റിലായതിനെ തുടര്‍ന്ന് 2008ലാണ് ഇസ്രായേലി ജയിലിൽ വെച്ച് യൂസുഫ് സാഖ് ജനിക്കുന്നത്. ആശുപത്രിയിലേക്ക് പോകവെയാണ് ഇസ്രായേൽ സൈന്യം മാതാവിനെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലാകുമ്പോൾ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല. അറസ്റ്റിന് ശേഷമാണ് ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞത്. ജയിലറക്കുള്ളില്‍ വെച്ച് തന്നെ കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.

മോശം പരിചരണവും കഠിനമായ സാഹചര്യങ്ങളോടും പടവെട്ടിയാണ് ചെറിയ സെല്ലിലിരുന്ന് അവനെ അമ്മ വളർത്തിയത്. എന്നാല്‍ 2009ല്‍ ഇരുവരും ജയില്‍ മോചിതരായി. ഹമാസ് കസ്റ്റഡിയിലുള്ള ഇസ്രായേലി സൈനികൻ ഗിലാദ് ഷാലിതിന് പകരമായി 20 ഫലസ്തീൻ സ്ത്രീകളെ ഇസ്രായേൽ മോചിപ്പിക്കുന്ന കരാറിന്റെ ഭാഗമായാണ് ഇരുവരെയും വിട്ടയക്കുന്നത്. ഫലസ്തീന്‍ പോരാട്ടങ്ങളുടെയും ചെറുത്തുനില്‍പ്പിന്റെയുമൊക്കെ പ്രതീകമായിട്ടാണ് യൂസുഫ് വളർന്നതും അറിയപ്പെട്ടതും.

Continue Reading

Health

സര്‍ക്കാര്‍ ആശുപത്രികളില്‍ ശസ്ത്രക്രിയ മുടങ്ങും; സ്റ്റെന്റ് വിതരണക്കാര്‍ക്ക് നല്‍കാനുള്ളത് 158 കോടി

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മാത്രം 34 കോടി രൂപ നൽകാനുണ്ട്

Published

on

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഹൃദയ ശസ്ത്രക്രിയ മുടങ്ങാൻ സാധ്യത. ശസ്ത്രക്രിയക്ക് ആവശ്യമായ സ്റ്റെന്റ് സ്റ്റെന്റ് വാങ്ങിയതിൽ കോടികളുടെ കുടിശ്ശിക വന്നതോടെയാണ് പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. 158 കോടി രൂപയാണ് സ്റ്റെന്റ് വിതരണക്കാർക്ക് സർക്കാർ നൽകാനുള്ളത്. ഇത് ലഭിക്കാതെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് മെഡിക്കൽ ഇംപ്ലാന്റ് വിതരണക്കാർ പറയുന്നു.

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലും ജില്ലാ ജനറൽ ആശുപത്രികളിലും ഹൃദയ ശസ്ത്രക്രിയക്ക് സ്റ്റന്റ് വാങ്ങിയതിലാണ് കോടികളുടെ കുടിശ്ശികയായത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മാത്രം 34 കോടി രൂപ നൽകാനുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ 29 കോടി രൂപ കുടിശ്ശികയുണ്ട്. ഇങ്ങനെ 21 സർക്കാർ ആശുപത്രികളിൽ നിന്നാണ് 158 കോടിയിലധികം രൂപ വിതരണകാർക്ക് ലഭിക്കാനുള്ളത് .ഭീമമായ തുക കുടിശിക വന്നതോടെ സ്റ്റെന്റ് വിതരണം തുടരാൻ പറ്റാത്ത സാഹചര്യത്തിലാണ് മെഡിക്കൽ ഇംപ്ലാന്റ് വിതരണക്കാർ. ഇതോടെ സാധാരണക്കാർ ആശ്രയിക്കുന്ന സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഹൃദയ ശസ്ത്രക്രിയകൾ അനിശ്ചിതത്വത്തിലായേക്കും.

Continue Reading

kerala

താത്കാലിക വിസി നിയമനം: ഗവര്‍ണറുടെ അപ്പീല്‍ ഹൈക്കോടതി തള്ളി, വിസിമാര്‍ പുറത്തേക്ക്

ഇതോടെ ഡിജിറ്റല്‍ സര്‍വകലാശാല താത്ക്കാലിക വിസി ഡോ. സിസ തോമസ്, സാങ്കേതിക സര്‍വകലാശാല താത്ക്കാലിക വിസി ഡോ. കെ ശിവപ്രസാദ് എന്നിവര്‍ പുറത്താകും

Published

on

തിരുവനന്തപുരം: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താത്ക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് വീണ്ടും തിരിച്ചടി. താത്ക്കാലിക വിസിമാരുടെ നിയമനം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. ഇതോടെ ഡിജിറ്റല്‍ സര്‍വകലാശാല താത്ക്കാലിക വിസി ഡോ. സിസ തോമസ്, സാങ്കേതിക സര്‍വകലാശാല താത്ക്കാലിക വിസി ഡോ. കെ ശിവപ്രസാദ് എന്നിവര്‍ പുറത്താകും.

താത്ക്കാലിക വിസിമാരുടെ നിയമനം ആറ് മാസത്തില്‍ കൂടുതല്‍ പാടില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. വിസി നിയമനം നീളുന്നത് വിദ്യാര്‍ത്ഥികളെ ബാധിക്കും. സ്ഥിര വിസി നിയമനത്തില്‍ കാലതാമസം പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. വിസി നിയമനം സര്‍ക്കാര്‍ പാനലില്‍ നിന്ന് വേണമെന്ന് വ്യക്തമാക്കിക്കൊണ്ടുള്ളതായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഇതിനെതിരെയായിരുന്നു ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവെച്ച ഡിവിഷന്‍ ബെഞ്ച് ഗവര്‍ണറുടെ അപ്പീല്‍ തള്ളി. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റിസ് പി വി ബാലകൃഷ്ണന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്.

Continue Reading

Trending