Culture
വികാരഭരിതനായി ദേശ സ്നേഹം പ്രകടിപ്പിച്ച് കരണ്‍ ജോഹര്‍
പാക് താരങ്ങളെ സിനിമയില്‍ അഭിനയിപ്പിച്ച വിവാദത്തില്‍ മൗനംപൂണ്ട പ്രമുഖ ബോളിവുഡ് സംവിധായകന് കരണ്‍ ജോഹര്‍ വികാരഭരിതനായി രംഗത്ത്. ദേശ സ്നേഹ വിഷയത്തില്‍ വികാരഭരിതമായ വാക്കുകളാല്‍ പ്രതികരിച്ചാണ് കരണിന്റെ തന്നെ വീഡിയോ രംഗത്തെത്തിയിരിക്കുന്നത്.
രാജ്യദ്രോഹിയെന്ന പേരില്‍ തന്നെ മുദ്രകുത്തിയതിലുള്ള ദുഃഖത്താലാണ് താന്‍ ഇതുവരെ പ്രതികരിക്കാതിരുന്നതെന്ന് പറഞ്ഞ കരണ്‍, രാജ്യത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും വീഡിയോയില്‍ വ്യക്തമാക്കി. സിനിമയില്‍ ഇനി പാക് താരങ്ങളെ അഭിനയിപ്പിക്കില്ലെന്നും എന്നാല്‍, റിലീസിനൊരുങ്ങുന്ന യേ ദില്‍ഹേ മുഷ്കില്‍ എന്ന ചിത്രത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് പിന്‍വലിക്കണമെന്നും വീഡിയോയിലൂടെ ബോളിവുഡ് സംവിധായകനന് കരണ്‍ ജോഹര്‍ ആവശ്യപ്പെട്ടു.
.
പാക് താരം ഫവദ് ഖാന്റെ സാന്നിധ്യത്തെ തുടര്‍ന്നാണ് കരണിന്റെ പുതിയ സിനിമയായ ”യേ ദില്‍ഹേ മുഷ്കില്ലാണ്” വിവാദത്തിലായത്. സിനിമക്കും സംഘാടകര്‍ക്കും എതിരെ ചില സംഘടനകള്‍ രംഗത്തു വരുകയും ഉണ്ടായി. എന്നാല്‍ സിനിമയെ ചൊല്ലി പ്രതിഷേധം ഉയരുമ്പോഴും സംവിധായകന് കരണ്‍ ജോഹര്‍ പ്രതികരിച്ചിരുന്നില്ല.
“ഫവദ് ഖാന് എന്ന പാക് താരത്തിന്റെ സാന്നിധ്യത്തെ ചൊല്ലിയാണ് യേ ദില്‍ഹേ മുഷ്കില്ലിന് നേരെ പ്രതിഷേധം ഉയരുന്നത്. എന്നാല്‍ പാക്കിസ്ഥാനെതിരെ പ്രതിഷേധിക്കുന്നതിനിടയില്‍ താനുള്‍പ്പെടുന്ന ഇന്ത്യക്കാരുടെ പ്രയത്നങ്ങള്‍ കാണാതെ പോകുന്നത് ശരിയല്ല” കരണ്‍ ജോഹര്‍ പറഞ്ഞു. സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച 300ല്‍ അധികം ഇന്ത്യക്കാരുടെ കഠിനാധ്വാനം പ്രതിഷേധം ഉന്നയിക്കുന്നവര്‍ മറന്നുകളയുകയാണെന്നും കരണ്‍ ജോഹര്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍-ഡിസംബര്‍ മാസത്തിലാണ് സിനിമയുടെ ഷൂട്ടിങ് നടന്നത്. എന്നാല്‍ ആ സമയത്ത് സാഹചര്യങ്ങള്‍ തികച്ചും വ്യത്യസ്തമായിരുന്നു. ഇന്ത്യ പാക് ബന്ധത്തില്‍ അതിനു ശേഷമാണ് ഈ മാറ്റങ്ങള്‍ വന്നതെന്നും കരണ്‍ ജോഹര്‍ ചൂണ്ടിക്കാട്ടുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളാണ് ആ സമയത്ത് സര്‍ക്കാരുകളുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സംഭവങ്ങളില്‍ എല്ലാ ഇന്ത്യക്കാര്‍ക്കിടയിലുമുള്ള വികാരം തന്നെയാണ് തനിക്കുമെന്നും കരണ്‍ ജോഹര്‍ വ്യക്തമാക്കി.
അതേസമയം, സമൂഹവുമായി സജീവമായി പ്രതികരിച്ചിരുന്ന ട്വിറ്ററില്‍ നിന്നും വിരമിക്കുന്ന സൂചനയും കരണ്‍ ജോഹര്‍ ട്വീറ്റലുടെ നല്‍കിയിട്ടുണ്ട്.
Sometimes it’s tweets like this that make you want to leave this platform….forever… https://t.co/jWUsYxyYHY
— Karan Johar (@karanjohar) October 18, 2016
kerala
തദ്ദേശ തിരഞ്ഞെടുപ്പ്; കോട്ടയം ജില്ലയില്‍ ഇതുവരെ 65.5 % പോളിങ് രേഖപ്പെടുത്തി
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പ് കോട്ടയം ജില്ലയില്‍ ഇതുവരെ 1074967 പേര് വോട്ട് രേഖപ്പെടുത്തി. ആകെ 16,41,176 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്.
വോട്ട് ചെയ്ത സ്ത്രീകള്‍:545970(63.76%; ആകെ : 856321 )
വോട്ട് ചെയ്ത പുരുഷന്മാര് 528994:( 67.4% ; 784842)
വോട്ട് ചെയ്ത ട്രാന്‍സ്ജെന്‍ഡേഴ്സ് : 3( 23.08% ; ആകെ :13)
നഗരസഭ
ചങ്ങനാശേരി: 63.54%
കോട്ടയം:63.53%
വൈക്കം: 69.62%
പാലാ :63.05%
ഏറ്റുമാനൂര്‍: 65.22%
ഈരാറ്റുപേട്ട: 80.04%
ബ്ലോക്ക് പഞ്ചായത്തുകള്‍
ഏറ്റുമാനൂര്‍:66.23%
ഉഴവൂര്‍ :63.06%
ളാലം :63.26%
ഈരാറ്റുപേട്ട :66.34%
പാമ്പാടി : 66.26%
മാടപ്പള്ളി :62.36%
വാഴൂര്‍ :65.78%
കാഞ്ഞിരപ്പള്ളി: 64.68%
പള്ളം:64.76 %
വൈക്കം: 72.6%
കടുത്തുരുത്തി: 66.7%
kerala
‘ഒരു സ്ത്രീക്കും അനുഭവിക്കാനാകാത്ത ക്രൂരത ആ നടുക്കം ഇന്നും മനസില്‍’; നടിയുടെ മൊഴി രേഖപ്പെടുത്തിയ എസ്എച്ച്ഒയുടെ വെളിപ്പെടുത്തല്‍
സംവിധായകന് ലാലിന്റെ കാക്കനാട് പടമുകളിലെ വീട്ടിലെത്തിയപ്പോഴാണ് സംഭവത്തിന്റെ വ്യാപ്തി രാധാമണിക്ക് വ്യക്തമായത്.
കൊച്ചി: ‘ഒരു സുപ്രധാന കേസ് നിങ്ങള്‍ ഉടന്‍ എത്തണം’ . 2017 ഫെബ്രുവരി 17ന് അര്‍ദ്ധരാത്രിയോടെ ഇന്‍ഫോപാര്‍ക്ക് പോലീസ് സ്റ്റേഷനിലെ വനിത എസ്എച്ച്ഒ രാധാമണിക്ക് ലഭിച്ച ഫോണ്‍ കോളില്‍ അന്നത്തെ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എം.പി. ദിനേശിന്റെ ശബ്ദം കേട്ടപ്പോള്‍, താന്‍ ഇടപെടാന്‍ പോകുന്ന സംഭവം ഇത്ര വലിയതാണെന്ന് അവര്‍ക്കറിയില്ലായിരുന്നു.
സംവിധായകന് ലാലിന്റെ കാക്കനാട് പടമുകളിലെ വീട്ടിലെത്തിയപ്പോഴാണ് സംഭവത്തിന്റെ വ്യാപ്തി രാധാമണിക്ക് വ്യക്തമായത്. ആ സമയത്ത് ആക്രമിക്കപ്പെട്ട നടിയുടെ മൊഴി ആദ്യമായി രേഖപ്പെടുത്തേണ്ട ചുമതല രാധാമണിക്കായിരുന്നു. ആലുവയിലെ ലളിതമായ വീട്ടില്‍ കുടുംബത്തോടൊപ്പം വിരമിച്ച് കഴിയുന്ന രാധാമണി ഇന്ന് പറയുന്നതനുസരിച്ച്, ആ രാത്രിയുടെ ഓര്‍മ്മകള്‍ ഇനിയും മനസില്‍ നടുക്കമുണര്‍ത്തുന്നവയാണ്.
എട്ട് വര്‍ഷത്തോളം നീണ്ട നിയമനടപടികളില്‍ നിര്‍ണായകമായ പങ്കുവഹിച്ച ആ മൊഴി, കേസിന്റെ ഭാവി തന്നെ നിര്‍ണയിച്ചുവെന്നാണ് അവര്‍ കൂട്ടിച്ചേര്‍ക്കുന്നത്. ലാലിന്റെ വീട്ടിലെത്തുമ്പോള്‍ നിരവധി വാഹനങ്ങളും പരിചിത മുഖങ്ങളും രാധാമണിയെ സ്വീകരിച്ചു. ഇപ്പോഴത്തെ നിയമമന്ത്രി പി.രാജീവിനെ ആദ്യം കാണേണ്ടി വന്നു. തുടര്‍ന്ന് വീട്ടിനകത്ത് പ്രവേശിച്ച രാധാമണി നടിയെ കണ്ടപ്പോള്‍ അവള് അത്യന്തം തകര്‍ന്ന നിലയിലായിരുന്നു.
ഉടന്‍ മൊഴിയെടുക്കാന്‍ ശ്രമിക്കാതെ, കുറച്ച് നേരം അവളെ ആശ്വസിപ്പിച്ച ശേഷം മാത്രമാണ് പ്രക്രിയ ആരംഭിച്ചത്. സംസാരിക്കാന്‍ തുടങ്ങി നടി പറഞ്ഞ കാര്യങ്ങള്‍ ഒരു സ്ത്രീയും ഒരിക്കലും അനുഭവിക്കരുതാത്ത വിധം ക്രൂരമായിരുന്നുവെന്നും അത് കേട്ടപ്പോള്‍ താനും നടുങ്ങിപ്പോയുവെന്നും രാധാമണി ഓര്‍മ്മിക്കുന്നു.
കേസിനായി പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുന്നതുവരെ രാധാമണി അന്വേഷണത്തിന്റെ ഭാഗമായിരുന്നു. വൈദ്യപരിശോധന മുതല്‍ നിര്‍ണായക ഇടപെടലുകള്‍ വരെ നടിയെ അനുഗമിച്ച അവള്, സര്‍വീസില്‍ നിന്ന് വിരമിക്കുന്നതുവരെ കേസിന്റെ പുരോഗതി നേരിട്ട് അനുഭവിച്ചു.
ഇത്തരമൊരു സാഹചര്യത്തില്‍ വീണ്ടും ഒരിക്കലും പ്രവര്‍ത്തിക്കേണ്ടി വരരുത് എന്നത് തന്നെയാണ് ആ വേളയില്‍ അവര്‍ക്ക് മനസിലായത്. മൊഴി രേഖപ്പെടുത്തിയ ഉദ്യോഗസ്ഥയായതിനാല്‍, പിന്നാലെ നാല് മുതല്‍ അഞ്ച് ദിവസം വരെ നീണ്ടുനിന്ന ക്രോസ് വിചാരണയ്ക്ക് വിധേയയാകേണ്ടി വന്നു.
അതിജീവിതയുടെ മൊഴി പൊലീസ് കെട്ടിച്ചമച്ചതാണെന്ന ആരോപണം പ്രതിഭാഗം അഭിഭാഷകന് ബി. രാമന് പിള്ള പോലും ഉന്നയിച്ചതായി രാധാമണി പറയുന്നു. ഒരു ഉദ്യോഗസ്ഥയായ തനിക്കുതന്നെ അത് വലിയ മാനസികാഘാതമായിരുന്നുവെങ്കില്, ആക്രമണം നേരിട്ട നടി അനുഭവിച്ച വേദന എന്തായിരിക്കുമെന്ന് സങ്കല്‍പ്പിക്കാനാവില്ലെന്നും അവര്‍ പറയുന്നു.
സര്‍വീസ് കാലയളവില്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന അഭിമാനമുണ്ടെങ്കിലും, അതിലധികം ശക്തി നല്‍കുന്നത് ഇരയുടെ ധൈര്യമാണെന്നും രാധാമണി വ്യക്തമാക്കുന്നു. എല്ലാ തകര്‍ച്ചകളെയും മറികടന്ന് നടി ഉറച്ചു നിന്നുവെന്നും, അവളുടെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ അതില്‍ നിര്‍ണായകമായിരുന്നുവെന്നും രാധാമണി കൂട്ടിച്ചേര്‍ക്കുന്നു.
kerala
കൊച്ചി കാലടിയില്‍ പോളിംഗ് ബൂത്തില്‍ വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു
പോളിംഗ് ബൂത്തില്‍ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു.
കൊച്ചി: കൊച്ചി കാലടിയില്‍ പോളിംഗ് ബൂത്തില്‍ വെച്ച് വോട്ടര്‍ കുഴഞ്ഞു വീണു മരിച്ചു. കാലടി ശ്രീമൂലനഗരം സ്വദേശി ബാബു (74) ആണ് മരിച്ചത്. ശ്രീമൂലനഗരം അകവൂര്‍ സ്കൂളിലാണ് ബാബു വോട്ട് ചെയ്യാന്‍ എത്തിയത്.
പോളിംഗ് ബൂത്തില്‍ വച്ച് ബാബു കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ സമീപത്തുളള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കൊല്ലത്തും വോട്ട് ചെയ്യാനെത്തിയ വയോധികന് കുഴഞ്ഞുവീണ് മരിച്ചു. നീരാവില്‍ എസ്എന്‍ഡിപി സ്കൂളിലെ ബൂത്തിലാണ് സംഭവം. നീരാവില്‍ സ്വദേശി ശശിധരന് (74) ആണ് മരിച്ചത്.
ബൂത്തില്‍ കുഴഞ്ഞുവീണ വയോധികനെ മതിലില്‍ മാതാ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
-
india1 day agoഡോളറിന്റെ മൂല്യം കൂടിയാല്‍ നമുക്കെന്ത ഇന്ത്യക്കാര്‍ രൂപയല്ലേ ഉപയോഗിക്കുന്നത്: വിവാദ പരാമര്‍ശവുമായി ബിജെപി എംപി
-
india1 day ago‘നെഹ്റു ജീവിച്ചതും മരിച്ചതും ഇന്ത്യയ്ക്ക് വേണ്ടി’; പ്രിയങ്ക ഗാന്ധി
-
kerala1 day agoകുപ്പിവെള്ളത്തില്‍ ചത്ത പല്ലി; വെള്ളം കുടിച്ച യുവാവ് ആശുപത്രിയില്‍
-
editorial3 days agoമുന്നാ ഭായ് ഫ്രം സി.പി.എം
-
Sports1 day ago2026 ഫിഫ ലോകകപ്പ് ഫിക്സ്ച്ചര്‍; മത്സരങ്ങള്‍ 104
-
kerala1 day agoഇലക്ഷൻ ഡ്യൂട്ടിയ്ക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് പാമ്പുകടിയേറ്റു
-
india1 day agoവന്ദേമാതര ഗാനം ബിജെപി പ്രചരണം ആത്മാര്‍ത്ഥത ഇല്ലാത്തത്: കെസി വേണുഗോപാല്‍ എംപി
-
crime1 day agoഐഎഫ്എഫ്കെ സ്ക്രീനിങ്ങിനിടെ ഹോട്ടലില്‍ വച്ച് കടന്നുപിടിച്ചു; പ്രമുഖ സംവിധയാകനെതിരെ ചലച്ചിത്രകാരി; മുഖ്യമന്ത്രിക്ക് പരാതി

